"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=ലേഖനം}}

11:51, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം
    പരിസ്ഥിതി ,വ്യക്തിശുചിത്യം ,രോഗ പ്രതിരോധം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. പരിസ്ഥിതി വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ.അതു പോലെ തന്നെ വ്യക്തി ശുചിത്വം പാലിച്ചാൽ ഒരു പരിധി വരെ രോഗത്തെ നമുക്ക് തടയാൻ കഴിയും.ആദ്യത്തെ പരിസ്ഥിതി നമ്മുടെ വീടും ചുറ്റുപാടും തന്നെയാണ് അത് നമ്മൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.വീട് തൂത്ത് വാരി അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. അതുപോലെ വീടിന്റെ പരിസരം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും വലിച്ചെറിയാതെ സൂക്ഷിക്കുക.
 വ്യക്തി ശുചിത്വം നാം തീർച്ചയായും പാലിക്കേണ്ട ഒരു ശീലമാണ്. അവ കൃത്യമായി പാലിച്ചാൽ രോഗങ്ങളെ ഒഴിവാക്കാൻ കഴിയും.കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. കൈയുടെ മുകളിലും വിരലിന്റെ ഇടയിലും സോപ്പിട്ട് 20 സെക്കൻ്റ് നേരം ഉരച്ച് കഴുകണം. ഇതുവഴി കൊവിഡ് - 19 നെ പ്രതിരോധിക്കാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക.

കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ എല്ലാവരും വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടതാണ്.അതു പോലെ തന്നെ വ്യക്തി ശുചിത്വവും പാലിക്കുക. നല്ല ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ രോഗത്തെ തുടച്ച് നീക്കാം.

അമേയ.എ
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം