"ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/എന്നോട് ഒരു യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്നോട് ഒരു യുദ്ധം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Panoormt| തരം= കഥ }} |
22:08, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്നോട് ഒരു യുദ്ധം
ഹലോ ഞാൻ കൊറോണാ വൈറസ്... നിങ്ങളെ പോലെ തന്നെ ഞാനും ഒരു കുടുംബത്തിലാണ് ജനിച്ചത്. എനിക്ക് അവർ കൊറോണ എന്ന് പേരിട്ടു. ചൈനയിലാണ് ഞാൻ ജനിച്ചത്. നിങ്ങൾക്കറിയാമല്ലോ എന്നെപ്പോലുള്ള വൈറസുകൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ല. ഏതെങ്കിലും മൃഗങ്ങളുടെയോ മനുഷ്യരുടെയോ ഉള്ളിൽ ഞാൻ പോകാൻ തീരുമാനിച്ചു. ആദ്യം തന്നെ ഞാൻ ജനിച്ച സ്ഥലത്തുള്ള ഒരാളുടെ ശരീരത്തിൽ വാസ സ്ഥലം കണ്ടെത്തി. അയാളുടെ മൂക്കു വഴി ഞാൻ അകത്തു കയറി പിന്നെ 14 ദിവസം സമാധിയാണ്. ആ സമയം നോക്കി ഞാൻ പെറ്റുപെരുകി ഒന്നിൽ നിന്നും രണ്ടാകാനും രണ്ടിൽ നിന്ന് 1000 ആകാനും പിന്നെ കോടി ആകാനും എനിക്ക് 14 ദിവസം ധാരാളമാണ്. 14 ദിവസത്തിനുശേഷം ഞാൻ കയറിക്കൂടിയ ആൾക്ക് പനിയും ചുമയും തൊണ്ടവേദനയും വന്നു. പിന്നെ അവരുടെ കുടുംബം മൊത്തം ഞാൻ കയറിക്കൂടി. ആ ചൈനക്കാരൻ ആശുപത്രിയിൽ ചികിത്സയിൽ ആയി അയാൾ രണ്ടുദിവസത്തിനുള്ളിൽ മരിച്ചു പാവം ആ നേരം നോക്കി ഞാൻ ഡോക്ടറുടെ ശരീരത്തിൽ കയറിക്കൂടി ആ ഡോക്ടർക്കും ലക്ഷണങ്ങൾ കണ്ടു തുടങ്ങി പിന്നെ പനി പടർന്നു പിടിച്ചു. ഓരോ ദിവസവും ആശുപത്രിയിലേക്ക് കൊണ്ടു വരുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. മരുന്നുകൾ കുടിച്ച് ഭേദം ആകുന്നില്ല റോഡിലൂടെ ആംബുലൻസ് ആശുപത്രിയിലേക്ക് ചീറിപ്പായുന്നു. ഞാനിങ്ങനെ പടർന്നുപിടിച്ചു. ആയിരക്കണക്കിന് ആൾക്കാർ മരിച്ചു തുടങ്ങി. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഉള്ള എൻറെ സ്ഥാനമാറ്റം എല്ലാ രാജ്യത്തേക്കും വ്യാപിപ്പിച്ചു. അവിടെയെല്ലാം മരണസംഖ്യ കൂടി എന്നാൽ എന്നെ കണ്ടെത്താൻ ശാസ്ത്രജ്ഞന്മാർ പരീക്ഷണം തുടങ്ങി അങ്ങനെ എന്നെ കണ്ടുപിടിച്ചു എനിക്ക് മറ്റൊരു പേരും കൂടി കണ്ടെത്തി കോവിഡ് 19എന്ന പേര്. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി എന്നീ സ്ഥലങ്ങളിൽ ആയിരങ്ങൾ മരിച്ചു. ഒടുവിൽ കേരളത്തിലുമെത്തി ഗൾഫിലുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയുന്നില്ല. അവർ കരഞ്ഞു പറയുകയാണ് എനിക്ക് നാട്ടിൽ പോകണമെന്ന്. എന്നാലും എനിക്ക് യാത്ര തുടർന്നേ പറ്റൂ എന്നെ തുരത്താൻ ഉള്ള മരുന്നുകൾ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്ന് എനിക്കറിയാം. ഞാൻ പടരാതിരിക്കാൻ നിങ്ങളെല്ലാവരും മാസ്ക് ഉപയോഗിക്കുകയും കൈ കഴുകുകയും ചെയ്യുണം. എന്നോടുള്ള ഈ യുദ്ധം ജയിച്ചാൽ ഇനി നിങ്ങൾക്ക് ഈ ഭൂമിയിൽ മുന്നോട്ടുപോകാം...
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ