"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ=ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23074  
| സ്കൂൾ കോഡ്=23074  
| ഉപജില്ല= ചാലക്കടി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാലക്കുടി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=ലേഖനം}}

20:58, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം      
ലോകത്തിലെ എല്ലാ എഴുത്തുകാരും രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഇത് ഇന്നത്തെ കാലഘട്ടത്തിൽ ഒരു ഫാഷൻ ചർച്ചയായി മാറിയിരിക്കുകയാണ്. കുട്ടികളായ നമ്മളും പഠനത്തിന്റെ ആദ്യ നാളുകൾ മുതൽ പഠിച്ചു  തുടങ്ങിയിട്ട് ഉള്ളതാണ് ഈ പരിസ്ഥിതി സംരക്ഷണം എന്ന വാക്ക്. എന്നാൽ ഒരുത്തനും ഇതിന്റെ അർത്ഥം മനസ്സിൽ തട്ടി ചിന്തിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. എന്താണ് പരിസ്ഥിതി? എന്തിനു വേണ്ടിയാണ് ഇത് സംരക്ഷിക്കണമെന്ന് ഊന്നിയൂന്നി പറയുന്നത്? എല്ലാവിധത്തിലുമുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. പരസ്പരം ആശ്രയിച്ചാണു ജന്തുവർഗ്ഗവും സസ്യ വർഗ്ഗവും വളരുന്നത്. ഒന്നിനും ഒറ്റപ്പെട്ട ജീവിക്കാൻ കഴിയില്ല. ഒരു സസ്യത്തിന് അല്ലെങ്കിൽ ഒരു ജീവിയുടെ നിലനിൽപ്പിന് മറ്റു ജീവികളും സസ്യങ്ങളും ആവശ്യമാണെന്ന് അർത്ഥം. ഇങ്ങനെ വളരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഈ മാറ്റങ്ങളുടെ തുടർച്ച നഷ്ടപ്പെടുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നു നാം പറയുന്നു. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷബുദ്ധിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ കാറ്റും ചൂടും തണുപ്പും ഏൽക്കാതെ യും അതിനെ പുണരാതെ യും അവനു ജീവിക്കാൻ സാധ്യമല്ല. 
            എന്നാൽ ആധുനിക ശാസ്ത്രം മനുഷ്യൻ പ്രപഞ്ചത്തെ വരുതിയിലാക്കി എന്ന് അവകാശപ്പെട്ടു. പ്രകൃതിയിലെ ചൂടിൽ നിന്നും രക്ഷപ്പെടാൻ തണുപ്പും തണുപ്പിൽ നിന്നും രക്ഷപെടാൻ ചൂടും അവൻ ക്രിത്രിമമായി ഉണ്ടാക്കി. അണകെട്ടി വെള്ളം നിർത്തുകയും വനം വെട്ടി നശിപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. സുനാമി പോലുള്ള വെള്ളപ്പൊക്കവും മലയിടിച്ചിലും കൊടുങ്കാറ്റും അവനു നേരിടേണ്ടി വരുന്നു. ഇനി പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ എന്തെല്ലാമെന്നു നോക്കാം. നിരവധി രൂപത്തിലുള്ള മലിനീകരണങ്ങൾ ആണ് ശബ്ദമലിനീകരണം വായുമലിനീകരണം അന്തരീക്ഷ മലിനീകരണം എന്നിവ. പ്ലാസ്റ്റിക് വലിച്ചെറിയുമ്പോൾ മണ്ണിനെ ദുഷിപ്പിക്കുന്നു ഇതിന്റെ ജൈവ ഘടനയിൽ തന്നെ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിനു കഴിയും. എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾക്ക് ജലത്തിലെ 
ഓക്സിജൻറെ അളവ് നശിപ്പിക്കാൻ കഴിയും. വൻ വ്യവസായശാലകൾ പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ചിക്കൻഗുനിയ പോലുള്ള രോഗങ്ങൾ നാം അനുഭവിക്കുന്നത് പരിസ്ഥിതിയിൽ വന്ന തകരാറ് ആണെന്ന് അറിയണം. ഋതുക്കൾ ഉണ്ടാകുന്നതും പ്രകൃതി മനുഷ്യന് അനുഗ്രഹം ആകുന്നതും വനങ്ങൾ ഉള്ളതുകൊണ്ടാണ്. വന സംരക്ഷണത്തിലൂടെ മാത്രമേ വനനശീകരണം തടയാൻ കഴിയൂ. കൃഷിയിടങ്ങളിൽ വിളവ് കൂട്ടുന്നതിനായി ധാരാളം കീടനാശിനികളും വളങ്ങളും ഉപയോഗിക്കുന്നു. ഇത് മണ്ണിനെയും  ജലത്തെയും  ദോഷമായി ബാധിക്കുന്നു. മണ്ണിലുള്ള നൈട്രജൻ ഘടനയ്ക്ക് മാറ്റം വരുത്തുന്നു. പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷം ആണിത്. ജൈവവളങ്ങൾ കൂടുതൽ ഉപയോഗിക്കുകയും ബയോളജിക്കൽ കണ്ട്രോൾ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇതിന് പരിഹാരം ആകുകയുള്ളൂ. ധനം സമ്പാദിക്കാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെ യാണ് തകർക്കുന്നത് എന്ന് നാം ഓർക്കുന്നില്ല. ഇരിക്കുന്ന കൊമ്പാണ് നമ്മൾ മുറിക്കുന്നത് എന്ന് ചിന്തിക്കണം. ഒരാൾ ഒരു നല്ല ആശയം മുന്നോട്ടു വച്ചാൽ അത് അംഗീകരിക്കാനോ നടപ്പിലാക്കാനോ നമുക്കു മനസ്സില്ല എന്നതാണ് പ്രധാന കാരണം. അതിനൊരു ഉദാഹരണമാണ് ഇന്നത്തെ കൊറോണാ കാലഘട്ടം. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വീടിനുള്ളിൽ തന്നെ കഴിയണമെന്ന സർക്കാർ,  ആരോഗ്യ പ്രവർത്തകർ എന്നിവരുടെ വാക്കുകൾ എത്ര പേർക്ക് ഉൾക്കൊള്ളാനും  അനുസരിക്കാനും സാധിച്ചു എന്ന് ചിന്തിക്കുന്നത് ഇത്തരത്തിൽ നല്ലതാണ്. ഇങ്ങനെയാണ് പരിസ്ഥിതിസംരക്ഷണവും ആ വാക്കിൽ മാത്രം ഒതുങ്ങിയത്. അതിനാൽ കുട്ടികളായ നമുക്ക് ഒരു തീരുമാനമെടുക്കാം എന്റെ പരിസ്ഥിതിയെ ഞാൻ സംരക്ഷിക്കും. ഇങ്ങനെ ഓരോരുത്തരും തീരുമാനമെടുത്താൽ പ്രകൃതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കപ്പെടും.
ഗോഡ് വിൻ
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം