"എസ്.എം.എച്ച്.എസ് മേരികുളം/അക്ഷരവൃക്ഷം/വൈറസും ഭൂപടവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസും ഭൂപടവും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

18:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസും ഭൂപടവും

ആഗോളവത്കൃത ‘e'ലോകചിന്തയിൽ
ലോകമെന്നൊരു കെച്ചുഗ്രാമത്തിൽ
അരികിലൊന്നിൽ 'കിരീട'മൊരുവൻ പിറന്നു
കൊറോണ നോവലെന്നോമനപ്പേരിലായ്.
വികസിത വികസ്വര രാഷ്ട്രങ്ങളില്ലെല്ലാം
ജാതി,മത,വർഗ്ഗ ഭേദമില്ലാതെ
ഭൂപടമൊന്നാകെ സന്ദർശിച്ചീടുവാൻ
നമ്മുടെ നാട്ടിലുമെത്തിയൊരു ദിനം
ആധിയായ് വ്യാധിയായ് ലോകമൊട്ടാകെയും
നെട്ടോട്ടമൊന്നുമെ എത്തീലൊരേടവും
ലോകത്തെ നേടിയ മനുഷ്യ മികവുകൾ
പാഴായി പരിഭ്രാന്തിയാൽ
ചന്ദ്രനിലേറിയ ശാസ്ത്രമില്ല!!
ആയുസ്സു നീട്ടിയ മരുന്നുമില്ല!!
ജീവനെ താങ്ങുവാൻ കെല്പുമില്ല!!
ആ‍ഡംബരത്തിൻെറ പ്രൗഡിയില്ല!!
വിനീത ഹൃദയരായ് എെക്യത്തിലൊന്നായ്
സ്നേഹത്തിലകലം പാലിച്ചിടാതെ
പൊരുതിടാമീദുരിതം നിശ്ചയമായ്
നന്മയിൽ ചെന്നെത്തും ഭൂപടത്തിൽ!!!


 

ദർശൻ ജോർജ്ജ്
9 C എസ്. എം. എച്ച്. എസ്. മേരികുളം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത