"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ഒത്തൊരുമയോടുള്ള അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമയോടുള്ള അതിജീവനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം= ലേഖനം}}

17:54, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തൊരുമയോടുള്ള അതിജീവനം


രണ്ടായിരത്തിഇരുപത് ജനുവരി മുപ്പതിന് അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് ആകാശവിതാനത്തി ലൂടെ മലകളും പുഴകളും താണ്ടി ഹരിതസുന്ദരമായ നമ്മുടെ കൊച്ചു കേരളത്തിൽ കൊറോണ വൈറസ് എന്ന മഹാമാരി പറന്നെത്തി.ഈ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെടു ന്നത് ഡിസംബർ ഒന്ന് രണ്ടായിരത്തിപത്തൊമ്പത് ചൈനയിലെ ഹ്യുബെപ്രവശ്യയിലെ വുഹാൻ നഗരത്തിലെ മത്സ്യ,മാംസ മാർക്കറ്റിൽ നിന്നുമാണ്.ഇതിന് ലോകാരോഗ്യസംഘടന പുതിയ പേരും നൽകി കൊറോണ വൈറസ് ഡിസീസ് അഥവാ കോവിഡ് -19.രണ്ട് പ്രളയവും നിപ്പയും കഴിഞ്ഞ് കേരളമൊന്ന് പച്ചപിടിച്ചു തുടങ്ങിയിട്ടേ യുള്ളൂ.അപ്പോഴാണ് കൊലയാളി വൈറസിന്റെ കടന്നുകയറ്റം.അദൃശ്യനായി നിന്നുകൊണ്ട് കേരള ജനതയെ കൈപ്പിടിയിലൊതുക്കാമെന്ന് കരുതി വന്ന കൊറോണക്ക് തെറ്റി. ശാരീരിക അകലം മാനസിക ഒരുമ´ എന്ന മുദ്രാവാക്യവുമായ് നമ്മുടെ കൊച്ചു കേരളം ലോക രാഷ്ട്രങ്ങൾക്കും മാതൃകയാണ്. കേരളീയരായി ജനിച്ചതിൽ ഓരോ മലയാളിയും അഭിമാനിക്കുന്ന നാളുകളാണിത്. പണത്തെ ക്കാൾ മനുഷ്യജീവന് വില കല്പിക്കുന്നവരാണ് നമ്മുടെ ഭരണകർത്താക്കൾ. സാധാരണക്കാരുടെ കൃഷി യിടങ്ങളെ ഈ കൊറോണ ക്കാലം വല്ലാതെ പിടിച്ചു കുലുക്കിയെങ്കിലും. കർഷകർക്ക് കൈത്താങ്ങായി നിൽക്കുകയാണ് നമ്മുടെ കേരളസർക്കാർ. നമുക്കോരോരുത്തർക്കും വേണ്ടി ആരോഗ്യപ്രവർത്തകരും ഭരണാധികാരി കളും ഉറക്കമുളച്ചു പ്രവർത്തിക്കുമ്പോൾ കൊറോണ വൈറസിന് നമ്മെ എങ്ങനെ തൊടാൻ സാധിക്കും. കൊച്ചു കേരളം ഈ മഹാമാരിയെ തീർച്ചയായും അതിജീവിക്കുക തന്നെ ചെയ്യും

അഞ്ജിത B S
6 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം