"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മഹാകവി ശക്തിഭദ്രൻ - ലേഖനം - സജു വടക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:

"ആര്യേ ശ്റുയതാം ഉന്മാദവാസവകര്‍ത്താ

"ആര്യേ ശ്റുയതാം ഉന്മാദവാസവകര്‍ത്താ

പ്രദ്യതിനാം, കാവ്യാനാം കര്‍ത്രു"

പ്രദ്യതിനാം, കാവ്യാനാം കര്‍ത്രു"
എന്ന വരികള്‍ ഉന്മാദവാസവദത്ത എന്ന സംസ്കൃത കാവ്യത്തിന്റെ കര്‍ത്താവാണ് ശക്തിഭദ്രന്‍ എന്ന് ആശ്ചര്യചൂഢാമണി ഗ്രന്ഥം ഗവേഷണ വിധേയമാക്കിയ സാഹിത്യഗവേഷകര്‍ സമര്‍ത്ഥിക്കുന്നു. എന്തായിരുന്നാലും സംസ്കൃത കാവ്യനാടക സാഹിത്യത്തിന് ഒരു മുതല്‍കൂട്ടായ ഈ ആശ്ചര്യചൂഢാമണിയും അതിന്റെ പിതാവായ ശക്തിഭദ്രനേയും കേരളക്കരയുടെ മക്കള്‍ വിസ്മൃതിയുടെ ആലസ്യത്തില്‍ മുക്കിയപ്പോള്‍ ശക്തിഭദ്രനും അദ്ദേഹത്തിന്റെ കൃതിയും വിസ്മൃതിയുടെ വീചിപ്രവാഹത്തിന് വിഴുങ്ങാന്‍ പറ്റാത്തവണ്ണം ആര്‍ത്തടക്കുന്ന കടല്‍ത്തിരമാല കണക്കെ വിശ്വസാഹിത്യവേദിയില്‍ ഒരിക്കലും നിലക്കാത്ത വജ്റപ്രഭാവമായി തുടരും എന്ന് നമുക്ക് നിശ്ചയിക്കാം.
എന്ന വരികള്‍ ഉന്മാദവാസവദത്ത എന്ന സംസ്കൃത കാവ്യത്തിന്റെ കര്‍ത്താവാണ് ശക്തിഭദ്രന്‍ എന്ന് ആശ്ചര്യചൂഢാമണി ഗ്രന്ഥം ഗവേഷണ വിധേയമാക്കിയ സാഹിത്യഗവേഷകര്‍ സമര്‍ത്ഥിക്കുന്നു. എന്തായിരുന്നാലും സംസ്കൃത കാവ്യനാടക സാഹിത്യത്തിന് ഒരു മുതല്‍കൂട്ടായ ഈ ആശ്ചര്യചൂഢാമണിയും അതിന്റെ പിതാവായ ശക്തിഭദ്രനേയും കേരളക്കരയുടെ മക്കള്‍ വിസ്മൃതിയുടെ ആലസ്യത്തില്‍ മുക്കിയപ്പോള്‍ ശക്തിഭദ്രനും അദ്ദേഹത്തിന്റെ കൃതിയും വിസ്മൃതിയുടെ വീചിപ്രവാഹത്തിന് വിഴുങ്ങാന്‍ പറ്റാത്തവണ്ണം ആര്‍ത്തടിക്കുന്ന കടല്‍ത്തിരമാല കണക്കെ വിശ്വസാഹിത്യവേദിയില്‍ ഒരിക്കലും നിലക്കാത്ത വജ്റപ്രഭാവമായി തുടരും എന്ന് നമുക്ക് നിശ്ചയിക്കാം.

<gallery>
Image:sak1.jpg|
ശക്തിഭദ്രന്‍ - സ്മൃതി മണ്ഡപത്തിലെ പ്രതിമ
Image:sak2.jpg|
ശക്തിഭദ്രന്‍ - സമീപ ദൃശ്യം
Image:sak3.jpg|
ശക്തിഭദ്രന്‍ - ചരിത്ര രേഖ
Image:sak4.jpg|
ശക്തിഭദ്രന്‍ - പാര്‍ശ്വ ദൃശ്യം
Image:sak5.jpg|
ശക്തിഭദ്രന്‍ - സ്മൃതി മണ്ഡപത്തിന്റെ വിദൂര ദൃശ്യം
Image:sak6.jpg|
ശക്തിഭദ്രന്‍ - സ്മാരക സമുച്ചയം
Image:sak7.jpg|
ശക്തിഭദ്രന്‍ - ചിലന്തിയമ്പലം (ശ്രീ പള്ളിയറ ദേവീ ക്ഷേത്രം)
Image:sak8.jpg|
ശ്രീ ശങ്കരാചാര്യര്‍
</gallery>

15:39, 1 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മഹാകവി ശക്തിഭദ്രന്‍ - ലേഖനം - സജു വടക്കേക്കര
ടൈപ്പ്, ലേ ഔട്ട് & ഡിസൈന്‍ :- ആര്‍.പ്രസന്ന കുമാര്‍.
ദക്ഷിണ ഭാരതത്തിലെ ലക്ഷണയുക്തമായ ആദ്യ സംസ്കൃത കാവ്യനാടകമായ ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവ് കൈരളിക്കരയില്‍ ഒരു നൂറ്റാണ്ട് ജീവിച്ച് സംസ്കൃത സാഹിത്യ ശൃംഖലയ്ക്ക് ഓജസ്സും തേജസ്സും പകര്‍ന്ന മഹാരഥന്‍, ഈ മഹാകവിയുടെ ജീവിത പന്ഥാവിലേക്ക് ഒരു യാത്ര...
എ.ഡി. ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ പത്തനംതിട്ട ജില്ലയില്‍പെട്ട അടുര്‍ താലൂക്കില്‍ കൊടുമണ്‍ എന്ന ഗ്രാമമാണ് കവിയുടെ ജന്മസ്ഥലം. ഇവിടുത്തെ ബ്രാഹ്മണപ്രഭുകുടുംബവും നാടുവാഴിയുമായ ചെന്നീര്‍ക്കര രാജസ്വരൂപത്തിലെ ഒരു പ്രതിഭാധനന്‍ ആയിരുന്നു ശ്രീ,ശക്തിഭദ്രന്‍. ശക്തിഭദ്രന്‍ എന്നത് സ്ഥാനപ്പേര് ആയിരുന്നു എന്നും, ശങ്കരന്‍ എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം എന്നും പണ്ഡിതന്മാര്‍ പറയപ്പെടുന്നു.
അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ച് പറയുമ്പോള്‍ അദ്വൈതാചാര്യനായ ശ്രീ.ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്ന് മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ 'കേരള സാഹിത്യ ചരിതം' എന്ന ഗ്രന്ഥത്തില്‍ ഒന്നാം വാല്യത്തില്‍ ഒമ്പതാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ശക്തിഭദ്രനെ ആചാര്യനുമായി ബന്ധപ്പെടുത്തുന്ന ഒരു ഐതീഹ്യത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
ശ്രീ.ശങ്കരാചാര്യ സ്വാമികള്‍ തന്റെ ദ്വിഗ്വിജയ വേളയില്‍ ചെങ്ങന്നൂരിലെത്തി എന്ന വാര്‍ത്ത അറിഞ്ഞ് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും താന്‍ രചിച്ച 'ആശ്ചര്യചൂഢാമണി' എന്ന കാവ്യം അദ്ദേഹത്തെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അന്നേ ദിവസം മൗനവൃതത്തില്‍ ആയിരുന്ന സ്വാമികള്‍ ആ നാടകത്തെപ്പറ്റി യാതൊരു അഭിപ്രായവും പറഞ്ഞില്ല. നിരാശാഭരിതനായ കവി തന്റെ കാവ്യം മോശമായതു കൊണ്ടാണ് സ്വാമികള്‍ അഭിപ്രായം പറയാഞ്ഞത് എന്നു കരുതി ആ എഴുത്തോലകള്‍ തീയിലിട്ടു ചുട്ടു കളഞ്ഞു. കാലക്രമത്തില്‍ ശ്രീ.ശങ്കരാചാര്യ സ്വാമികള്‍ ദ്വിഗ്വിജയ സമാപ്തിയില്‍ തിരിച്ച് ചെങ്ങന്നൂരില്‍ എത്തുകയും 'ശക്തിഭദ്രനെ വരുത്തി ഭുവനഭൂതി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആശ്ചര്യചൂഢാമണിയിലെ കാവ്യഭാഗമായ
ത്രിഭുവനരിപുരസ്യരാവണ : പൂര്‍വ്വജശേച
ദസുലഭ ഇതിനൂനാം വിശ്രമ : കര്‍മ്മുകസ്യ
രജനി ചരനിബദ്ധം പ്രായശോവൈരമേതദ്
ഭവതു ഭുവനഭൂത്യൈ ഭുരിരക്ഷോവധേന :'
എന്ന വരിയിലെ 'ഭുവനഭൂത്യൈ' എന്ന പദം സ്വാമികളുടെ മനസ്സില്‍ തങ്ങി നിന്നതു കൊണ്ടാണ് അദ്ദേഹം ആശ്ചര്യചൂഢാമണിയെ ഭുവനഭൂതി ആയി ചിത്രീകരിച്ചത്. ശക്തിഭദ്രനില്‍ നിന്നും ആ കാവ്യം പകര്‍ത്തിയ ഓല ചുട്ടെരിച്ചു എന്ന വസ്തുത മനസ്സിലാക്കിയ ആചാര്യന്‍, തന്നെ കേള്‍പ്പിച്ചതായ നാടകം ആദ്യന്തം തന്റെ ഓര്‍മ്മയില്‍ നിന്നും പറഞ്ഞുകൊടുത്തു എന്നാണ് ഐതിഹ്യം.

കാവ്യഭംഗികൊണ്ട് ഉജ്വലമാക്കിയ ചൂഢാമണി
വാല്മീകിരാമായണത്തിലെ ആരണ്യകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള കഥാസന്ദര്‍ഭങ്ങളാണ് ആശ്ചര്യചൂഢാമണി ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം. ഭവഭൂതിയുടെ ഉത്തരരാമചരിതം കഴിഞ്ഞാല്‍ ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണിയാണ് തന്‍മയത്വത്തില്‍ മുന്‍പന്തിയില്‍ ഉള്ളത് എന്ന് കരുതുന്നു. ഏഴ് അങ്കങ്ങള്‍ ആയി (ഭാഗം) തരംതിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ പര്‍ണശാലാങ്കം, ശൂര്‍പ്പണാങ്കം, മായാസീതാങ്കം, ജഡായുവധാങ്കം, അശോകവനികാങ്കം, അങ്കുലിയാങ്കം എന്നിങ്ങനെ ആറായി തരം തിരിച്ചിരിക്കുന്നു.എന്നാല്‍ ഏഴാം അങ്കത്തിന് ഗ്രന്ഥകാരന്‍ പേരു നല്കിയിട്ടില്ല എന്ന വസ്തുത ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ ഏഴാം അങ്കത്തിലെ പ്രതിപാദ്യവിഷയം സീതാദേവിയുടെ അഗ്നിപ്രവേശനം മുഖ്യവിഷമായതുകൊണ്ട് ചില പണ്ഡിതന്മാര്‍ ഈ ഭാഗത്തിനെ അഗ്നിപ്രവേശനാങ്കം എന്ന് വിളിക്കുന്നു. ഈ ഗ്രന്ഥത്തില്‍ അശോകവനികാങ്കവും, അങ്കുലിയാങ്കവും അതിപ്രധാന്യമര്‍ഹിക്കുന്നതിനാല്‍ കൂടിയാട്ട വിദഗ്ദന്‍മാര്‍ ഈ ഭാഗത്തെ കൂടുതലായി ഉപയോഗപ്പെടുത്തുന്നതായി കാണാവുന്നതാണ്. ഈ ഗ്രന്ഥത്തിലുടനീളം ആശ്ചര്യത്തെ ഉളവാക്കുന്ന സന്ദര്‍ഭ ഭാവങ്ങള്‍ ഉള്‍കൊള്ളുന്നതു കൊണ്ടാകാം ഗ്രന്ഥകാരന്‍ ഇതിന് ആശ്ചര്യചൂഢാമണി എന്ന പേരു നല്‍കിയത് എന്ന് അനുമാനിക്കാവുന്നതാണ്. രാമായണകഥയിലെ ചില കഥാപാത്രങ്ങളെ അതീവ മനോഹരമായി തന്മയത്വതോടുകൂടി ഗ്രന്ഥരൂപനയില്‍ അവതരിപ്പിച്ചതു കാണുമ്പോള്‍ കവിയുടെ അഗാധമായ കഴിവിനെ പ്രശംസിക്കാതെ നിവൃത്തിയില്ല. ഈ ഗ്രന്ഥത്തെ 189 പദ്യഭാഗങ്ങളും അതിന് അനുബന്ധമാംവണ്ണം ഗദ്യഭാഗങ്ങളും ഇണക്കിച്ചേര്‍ത്ത് ഒരു മുത്തുമാലകണക്കെയാണ് ഈ സംസ്കൃത പണ്ഡിത ശ്റേഷ്ഠന്‍ ഈ ഗ്രന്ഥം രൂപകല്‍പന നല്‍കിയിട്ടുള്ളത്. ഈ ഗ്രന്ഥത്തിന് ആദ്യമായി മലയാള പരിഭാഷ നല്‍കിയത് 1893 ല്‍ കൊടുങ്ങല്ലൂര്‍ ശ്രീ.കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ആയിരുന്നു. തുടര്‍ന്ന് അനവധി സംസ്കൃത പണ്ഡിതന്മാര്‍ ഇതിന് പരിഭാഷ നല്‍കിയിട്ടുണ്ട്. ഖരഭൂഷണാദി രാക്ഷസന്മാരുടെ നിഗ്രഹം കഴിഞ്ഞിട്ട് ശൂര്‍പ്പണഖ ശ്രീരാമദേവന്റെ സന്നിധിയില്‍ പ്രവേശിക്കുന്ന ഘട്ടത്തില്‍ ആരംഭിക്കുന്ന കാവ്യം സീതാദേവിയുടെ അഗ്നിപ്രവേശനവും പാതിവൃത്യ മഹിമ കണ്ടു സന്തുഷ്ടനായ ദേവഋഷി നാരദമഹര്‍ഷിയുടെ അനുഗ്രഹത്തോടെയാണ് ഈ ഗ്രന്ഥം പരിസമാപ്തിയിലെത്തുന്നത്.
കൊടുമണ്‍ എന്ന ഗ്രാമം
സാംസ്കാരിക ചരിത്ര ഗവേഷകര്‍ക്ക് പഠനവിധേയമാക്കേണ്ട ഒരു പുണ്യ സങ്കേതമാണ് ഈ പ്രദേശം. ഇവിടുത്തെ ചില സ്ഥലനാമവുമായി ബന്ധപ്പെടുമ്പോള്‍ എകദേശം, സംഘകാലഘട്ടത്തോളം (ബി.സി.500 - ഏ.ഡി. മൂന്നാം ശതകം വരെ) പിന്നിലേക്ക് പോകേണ്ടി വരുന്നു, ഈ മണ്ണിന്റെ ചരിത്രം അറിയാന്‍. സംഘകാല കവി സാമ്രാട്ടായ കപിലന്‍ പതിറ്റിപ്പത്ത് പത്താം പാട്ടില്‍ കൊടുമണം എന്ന പ്രദേശത്തു പണിത സ്വര്‍ണആഭരണങ്ങളെക്കറിച്ച് പരാമര്‍ശിക്കുന്നതായി അടൂര്‍ രാമചന്ദ്രന്‍ നായര്‍ (മുന്‍ സ്റ്റേറ്റ് ഗസറ്റയിര്‍) തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 'കൊടു' എന്ന പദത്തിന് തമിഴില്‍ 'സ്വര്‍ണ്ണം' എന്നും 'മണം' എന്നാല്‍ 'മണ്ണ് 'എന്നും ആണ് അര്‍ത്ഥം കാണുന്നത്. അതുകൊണ്ട് 'കൊടുമണം' എന്ന വാക്കാണ് പിന്നീട് ലോപിച്ച് 'കൊടുമണ്‍' എന്ന സ്ഥലനാമം ആയത്. (സ്വര്‍ണ്ണം വിളയുന്ന മണ്ണ് എന്നും ചിന്തിക്കാവുന്നതാണ്.) ഇതിന് ഉപോദ്ബലകമായ ചില സ്ഥലനാമങ്ങള്‍ അടങ്ങിയ ചില ചരിത്രരേഖകളും കണ്ടെത്തിയിട്ടുണ്ട്.
ശക്തിഭദ്രനും ചെന്നീര്‍ക്കര സ്വരൂപവും
ശക്തിഭദ്രന്‍ കുന്നത്തൂര്‍ താലൂക്കില്‍ ഉള്‍പെട്ട കൊടുമണ്‍ പകുതിയില്‍പെട്ട ചെന്നീര്‍ക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത് എന്ന് ലേഖനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചിട്ടുള്ളതാണ്. ചെന്നീര്‍ക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയില്‍ അടൂര്‍ താലൂക്കില്‍ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയില്‍ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തില്‍ ചെന്നീര്‍ക്കര സ്വരൂപത്തില്‍ ആണ്‍ പ്രജകള്‍ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തര്‍ജനങ്ങള്‍ മാത്രം അവശേഷിക്കുകയും ഇവരെ 966 ല്‍ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണന്‍ ദത്തെടുത്തു എന്നും പറയപ്പെടുന്നു. (കുടുംബ സ്വത്തുക്കള്‍ ഉള്‍പ്പെടെ). പഴയ മലയാണ്മ ലിപിയില്‍ എഴുതി രേഖപ്പെടുത്തിയിട്ടുള്ള ദത്തോലക്കരണം (എഴുത്തോല) ഇന്നും മഠത്തില്‍ സൂക്ഷിച്ചിട്ടുള്ളതായി കാണാവുന്നതാണ്.
ശക്തിഭദ്രനും ചിലന്തി അമ്പലവും
ശക്തിഭദ്ര കുടുംബത്തിന്റെ ആസ്ഥാനം കൊടുമണ്‍ പള്ളിയറ ദേവീക്ഷത്രത്തിന് സമീപമുള്ള കോയിക്കല്‍ കൊട്ടാരം ആയിരുന്നു എന്ന് വ്യക്തമായി കാണുന്നു. ക്ഷേത്ര സ്പര്‍ശികളായ കല്പിത കഥകള്‍ പരിശോധിച്ചാല്‍ അവയില്‍ ചിലത് ചരിത്രസംഭവങ്ങളുമായി അടുത്ത് കിടക്കുന്നതായി കാണാന്‍ കഴിയും. പുരാതനകാല ജനതയുടെ ആചാരാനുഷ്ഠാനങ്ങളും അവരുടെ ജീവിതചര്യകളും മനസ്സിലാക്കുവാന്‍ ചില ലിഖിതങ്ങളും വാസ്തു ശില്പങ്ങളും ഗ്രന്ഥസമുച്ഛയങ്ങളും സ്ഥലത്തെ മറ്റു പുരാവസ്തുക്കളും പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഉജ്ജ്വങ്ങളായ എത്രയോ ആവിഷ്കാരങ്ങള്‍ ഉടലെടുത്തത് ക്ഷേത്രസങ്കേതങ്ങളില്‍ വച്ചാണ്. അതില്‍ മേല്‍പ്പത്തൂരും, പൂന്താനവും, കാളിദാസനും തുടങ്ങിയ നിരവധി സാഹിത്യ കലാകാരന്മാരുടെ വിജ്ഞാനരശ്മികള്‍ വിതറിയ സന്ദര്‍ഭങ്ങള്‍ ക്ഷേത്രങ്ങളായിരുന്നു എന്നു പറയപ്പെടുന്നു. അതുപോലെതന്നെ ശക്തിഭദ്രമഹാകവിക്ക് തന്റെ കാവ്യമായ ആശ്ചര്യചൂഢാമണി രചിക്കാനിടയായ വിജ്ഞാന ഉദയം ലഭിച്ചത് പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം) ആയിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.
ക്ഷേത്ര ഐതിഹ്യം
ലോകത്തില്‍ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രമാണ് ചെന്നീര്‍ക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂര്‍ത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാന്‍ കാരണം ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തര്‍ജനത്തിന്റെ നിര്‍വാണകഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം തൊള്ളായിരത്തി അന്‍പ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീര്‍ക്കര സ്വരൂപത്തില്‍ ആണ്‍ പ്രജകള്‍ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തര്‍ജനങ്ങള്‍ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണന്‍ ദത്തെടുത്തു എന്നും മുന്‍പ് സൂചിപ്പിച്ചിട്ടുള്ളതാകുന്നു. പിന്നീട് ഇവര്‍ കോയിക്കല്‍ കൊട്ടാരത്തില്‍ (ചിലന്തി അമ്പലത്തിനു സമീപം) താമസമാക്കി ജീവിച്ചുപോന്നു. കാലാന്തരത്തില്‍ അതില്‍ ഒരു അന്തര്‍ജനം ഏകാന്തവാസത്തില്‍ ഏര്‍പെടുകയും ആത്മീയതയില്‍ ലയിച്ച് അറയ്കുള്ളില്‍തന്നെ തപസ് അനുഷ്ഠിച്ചുപോന്നു. തുടര്‍ന്ന് ഇവരില്‍ ചിലന്തികള്‍ വലകെട്ടുകയും ചിലന്തികള്‍ ഇവരുടെ ആജഞാനുവര്‍ത്തികള്‍ ആകുകയും ചെയ്തു എന്നും, ഈ വലക്കുള്ളില്‍ ഇരുന്ന് അന്തര്‍ജനം സമാധിയായി തീര്‍ന്നു, ഈ ദേവിയുടെ ആത്മചൈതന്യം തൊട്ടടുത്ത ദേവീക്ഷേത്രത്തില്‍ ലയിച്ചുചേര്‍ന്നു എന്നാണ് പറയപ്പെടുന്നത്. അന്നുമുതല്‍ക്കാണത്രെ ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരു വന്നത് എന്ന് കരുതുന്നു. ഈ വിശ്വാസത്തിന്റെ പിന്‍ബലത്താല്‍ അനേകം ചിലന്തി വിഷബാധയേറ്റ വിഷബാധകരും മറ്റു തീര്‍ത്ഥാടകരും ഈ ക്ഷേത്രദര്‍ശനം നടത്തി രോഗശാന്തി നേടുന്നു എന്ന് അനുഭവസ്ഥരും ക്ഷത്രേസമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ക്ഷേത്രമായ വൈകുണ്ഠപുരം ക്ഷേത്രം ശക്തിഭദ്രനാല്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേര്‍ന്നുള്ള ചുവര്‍ചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമര്‍ത്ഥിക്കുന്നു. ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കല്‍ത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകള്‍ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങള്‍ തന്നെയാണെന്ന് വിസ്മരിക്കാന്‍ പറ്റാത്ത കാര്യമാണ്.
കവിയുടെ മറ്റു ഗ്രന്ഥങ്ങള്‍
ശക്തിഭദ്രന്‍ ചൂഢാമണിയുടെ സ്ഥാപനയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
"ആര്യേ ശ്റുയതാം ഉന്മാദവാസവകര്‍ത്താ
പ്രദ്യതിനാം, കാവ്യാനാം കര്‍ത്രു" എന്ന വരികള്‍ ഉന്മാദവാസവദത്ത എന്ന സംസ്കൃത കാവ്യത്തിന്റെ കര്‍ത്താവാണ് ശക്തിഭദ്രന്‍ എന്ന് ആശ്ചര്യചൂഢാമണി ഗ്രന്ഥം ഗവേഷണ വിധേയമാക്കിയ സാഹിത്യഗവേഷകര്‍ സമര്‍ത്ഥിക്കുന്നു. എന്തായിരുന്നാലും സംസ്കൃത കാവ്യനാടക സാഹിത്യത്തിന് ഒരു മുതല്‍കൂട്ടായ ഈ ആശ്ചര്യചൂഢാമണിയും അതിന്റെ പിതാവായ ശക്തിഭദ്രനേയും കേരളക്കരയുടെ മക്കള്‍ വിസ്മൃതിയുടെ ആലസ്യത്തില്‍ മുക്കിയപ്പോള്‍ ശക്തിഭദ്രനും അദ്ദേഹത്തിന്റെ കൃതിയും വിസ്മൃതിയുടെ വീചിപ്രവാഹത്തിന് വിഴുങ്ങാന്‍ പറ്റാത്തവണ്ണം ആര്‍ത്തടിക്കുന്ന കടല്‍ത്തിരമാല കണക്കെ വിശ്വസാഹിത്യവേദിയില്‍ ഒരിക്കലും നിലക്കാത്ത വജ്റപ്രഭാവമായി തുടരും എന്ന് നമുക്ക് നിശ്ചയിക്കാം.