"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  നൊമ്പരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാലങ്ങൾ താണ്ടിയീ ലോകത്തിനു
താങ്ങായ മണ്ണുവിതുമ്പുന്നുവോ!
താഴേയ്ക്കു നോക്കും വിണ്ണു വീണ്ടും
നോവു പകർന്ന് വിലപിച്ചുവോ!
ജീവൻ വിരിഞ്ഞോരീ മണ്ണിലിന്ന്
ഭീതിയോടെത്തും ശവങ്ങൾ മാത്രം
അന്ത്യശുശ്രൂഷയ്ക്കായാരുമില്ല
അന്ത്യചുംബനത്തിന്റെ നോവുമില്ല
പണ്ടു മൈഥിലിയെ മാറിലാഴ്ത്തി
സത്യം തെളിയിച്ച കഥയുണ്ടുപോൽ
ഇന്നു നിൻ മാറുപിളർന്നുകീറി
ഏറ്റുവാങ്ങുന്നിതാ ഗദ്ഗദങ്ങൾ
എങ്ങനെ വന്നു പടർന്നുപോയീ
മൃത്ത്യുവിൻ മുഖവുമായീ മാരിയും
വേനൽ കടുത്തത് മണ്ണിലല്ല
മാനവർ തന്നുടെ ഹൃത്തിലാണ്
വറ്റിവരണ്ടത് പുഴകളല്ല
ആർദ്രമാം ലോകത്തിൻ കനവുമാത്രം
എവിടെയീ മർത്ത്യന്റെ കൈക്കരുത്ത്?
വാനിന്നുമപ്പുറം ചേക്കേറിയോർ
പ്രപഞ്ചത്തിനുള്ളറ കാട്ടിത്തന്നോർ
സ്വന്തമാക്കീടുവാനെന്തു ബാക്കി?
എത്രയും ചിട്ടയായി കൈകഴുകി
ഒറ്റയായൊറ്റയായിപ്പാർപ്പുമായി


ലോകവാതായനങ്ങൾ പൂട്ടിയിട്ട്
മർത്ത്യ ജീവന്നായി കാവലാളായി
താണ്ടുവാനിനിയുമിന്നെത്ര ദൂരം?
ലക്ഷ്മണരേഖ വരയ്ക്കു വീണ്ടും
ഇനിയുമീ ലോകം പുലരുവാനായി
വളമായി മാറുക മണ്ണിൻ ധർമ്മം.
</poem>
    {{BoxBottom1
| പേര്=      അങ്കിത്കൃഷ്ണ പി.വി
| ക്ലാസ്സ്=      7.ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ജി.എച്ച് .എസ്.എസ് മാതമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13094
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1227|തരം=കവിത}}

16:34, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം