"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *മുന്നേറാം കരളുറപ്പോടെ *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= *മുന്നേറാം കരളുറപ്പോടെ * <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
16:12, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
*മുന്നേറാം കരളുറപ്പോടെ *
കാലചക്രം ഉരുളുമ്പോൾ, മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള പോരാട്ടവും അഹോരാത്രം തുടരുകയാണ് . നാടും നിറവും വർണ്ണവും സമുദായവും മറന്ന് ഒരുമിച്ചു പോരാടുന്ന മനുഷ്യന്റെ മഹാബലം വിജയത്തിന്റെ മറ്റൊരു തുടക്കമായി കണക്കാക്കാം. അപ്പോഴും,ഭൂമിയെ സംരക്ഷിച്ചും പൈതൃകങ്ങൾ നിലനിർത്തിയും വ്യക്തി _ പരിസര ശുചിത്വം പാലിച്ചും,എങ്ങനെ ഉത്തമ മനുഷ്യരായി ജീവിയ്‌ക്കാം എന്നതിനുള്ള ഉത്തരം ഓരോ മഹാമാരിയും ബാക്കിവച്ചുപോകുകയല്ലേ ! ആരോഗ്യമുള്ള ശരീരവും,അതുവഴി ആരോഗ്യമുള്ള മനസ്സും വാർത്തെടുക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും ഏറെയാണ് . 'സാമൂഹിക അകലം' ഇവയിൽ പ്രധാനം. മനസ്സുകൾ കൊണ്ടുള്ള അടുപ്പവും ശരീരം കൊണ്ടുള്ള അകലവും തുടർന്നാൽ നിരവധി പകർച്ചവ്യാധികളെ തടുക്കാം.അത് എക്കാലത്തെയും 'ലൈഫ് മോഡൽ' തന്നെയാണ്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും മറയ്ക്കുന്ന വിധം തൂവാല ഉപയോഗിക്കണം എന്നത് പുതിയ മുൻകരുതലോന്നുമല്ലല്ലോ.പക്ഷേ,രോഗങ്ങൾ പടർന്നുതുടങ്ങുമ്പോൾ മാത്രം ഇത്തരം മുൻകരുതലുകലെപ്പറ്റി ചിന്തിക്കുന്ന ശീലം നന്നല്ല.പ്രതിരോധം എന്നാൽ ഒരു പരിരക്ഷണ മുറ കൂടിയല്ലേ. അനാരോഗ്യത്തെ ചെറുക്കാൻ,സുഖവും സന്തോഷവും നിറഞ്ഞ ജീവിതം നയിച്ച് സമൂഹത്തെ രക്ഷിക്കുന്നതിൽ പങ്കാളിയാകാൻ,എന്നും കണ്ണും കാതുമോർത്ത് കാവലാകുക എന്ന കടമയാണ് ഓരോ മനുഷ്യനും.അതിനെ ആശ്രയിച്ചിരിക്കും മനുഷ്യരാശിയുടെ നിലനിൽപ്പും വിജയവും എന്നതിനാൽ, നമ്മുടേത് കരളുറപ്പോടെയുള്ള മുന്നേറ്റമാവട്ടെയെന്നും അത് ലോകമേ തറവാട് എന്ന തത്വത്തിൽ ഉറച്ചുനിന്നുകൊണ്ടാകട്ടേ എന്നും പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം