"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/ശുചിത്വം ഇന്നിന്റെ ആവശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം - ഇന്നിന്റെ ആവശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
വീടിന്റെ വരാന്തയിലെ വാൽക്കിണ്ടികൾ ഒരു സാധാരണ കാഴ്ചയായിരുന്നു കേരളത്തിലെ ഭവനങ്ങളിൽ , പുറത്തിറങ്ങിയാൽ കൈയ്യും കാലും കഴുകി ശുദ്ധി വരുത്താതെ അകത്തേയ്ക് പ്രവേശിച്ചിരുന്നില്ല നമ്മുടെ പൂർ വികർ . ഇന്ന് നമ്മൾ എത്ര പേർ ഇതു പിന്തുടരുന്നുണ്ട്? പഴമയെ ശുദ്ധിയിലെങ്കിലും നമുക്ക് മാതൃകയാക്കാം .രണ്ടു നേരവും കുളിക്കാം , ആഹാരത്തിനു മുൻപും പിൻപും കൈ കഴുകാം രോഗങ്ങളെ പ്രതിരോധിക്കാം  
വീടിന്റെ വരാന്തയിലെ വാൽക്കിണ്ടികൾ ഒരു സാധാരണ കാഴ്ചയായിരുന്നു കേരളത്തിലെ ഭവനങ്ങളിൽ , പുറത്തിറങ്ങിയാൽ കൈയ്യും കാലും കഴുകി ശുദ്ധി വരുത്താതെ അകത്തേയ്ക് പ്രവേശിച്ചിരുന്നില്ല നമ്മുടെ പൂർ വികർ . ഇന്ന് നമ്മൾ എത്ര പേർ ഇതു പിന്തുടരുന്നുണ്ട്? പഴമയെ ശുദ്ധിയിലെങ്കിലും നമുക്ക് മാതൃകയാക്കാം .രണ്ടു നേരവും കുളിക്കാം , ആഹാരത്തിനു മുൻപും പിൻപും കൈ കഴുകാം രോഗങ്ങളെ പ്രതിരോധിക്കാം  
നമ്മൾ വ്യക്തി ശുചിത്വം പാലിച്ചാൽ നമ്മുടെ വീട് ശുചിത്വമുള്ളതാകും .വീട് ശുചിത്വമുള്ളതായാൽ നാടും അതു വഴി രാജ്യവും ശുചിയാകും .ഈ ലോകം തന്നെ മാറും .
നമ്മൾ വ്യക്തി ശുചിത്വം പാലിച്ചാൽ നമ്മുടെ വീട് ശുചിത്വമുള്ളതാകും .വീട് ശുചിത്വമുള്ളതായാൽ നാടും അതു വഴി രാജ്യവും ശുചിയാകും .ഈ ലോകം തന്നെ മാറും .
{{BoxBottom1
| പേര്= അമ്മു സുരേഷ്
| ക്ലാസ്സ്=    8 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ബഥനി ആശ്രമം ഹൈസ്കൂൾ ചെറുകുളഞ്ഞി
| സ്കൂൾ കോഡ്= 38073
| ഉപജില്ല=      പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=    ലേഖനം
| color=    1
}}

15:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം - ഇന്നിന്റെ ആവശ്യം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതനവും സാംസ്കാരിക പരവുമായ തെളിവുകൾ വ്യക്തമാക്കുന്നു ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ്‌ നമ്മുടെ പൂർവികർ ആരോഗ്യം പോലെതന്നെ വ്യക്തിക്കും സമൂഹത്തിനും ഏറെ പ്രാധാന്യമുള്ളതാണ്‌ ശുചിത്വം .മാത്രവുമല്ല ആരോഗ്യവും ശുചിത്വവും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു.ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നില്ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺ തുറന്ന് നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്‌.

എന്ത് കൊണ്ട് ഇങ്ങനെ സം ഭവിക്കുന്നു?. വ്യക്തിശുചിത്വത്തിന്‌ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിനും പൊതുശുചിത്വത്തിനും എന്തു കൊണ്ടാണ്‌ ആ പ്രാധാന്യം കല്പിക്കാത്തത്?. ആരും കാണാതെ മാലിന്യം റോഡുവക്കിൽ ഇടുന്നു. സ്വന്തം വീട്ടിലെ മാലിന്യം അയല്ക്കാരന്റ പറമ്പിലേയ്ക്ക് വലിച്ചെറിയുന്നു.സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലേയ്ക്ക് ഒഴുക്കുന്നു. ഇങ്ങനെയെല്ലാം ചെയ്യുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യ ബോധത്തിന്‌ തെളിവു പ്രകടിപ്പിക്കുകയല്ലെ ചെയ്യുന്നത്. ഈ അവസ്ഥ തുടർ ന്നാൽ മാലിന്യ കേരളം എന്ന ബഹുമതിക്ക് നാം അർഹരാകുകയില്ലെ.?

ആവർ ത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന്‌ നാം തിരിച്ചറിയുന്നില്ല മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യം എന്ത് ചെയ്യണം എന്നറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ പേരിൽ സം സ്ഥാനത്ത് പലയിടത്തും സംഘർ ഷങ്ങൾ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടം വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. ശുചിത്വം വേണമെന്ന്‌ എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.

ഈ ശുചിത്വമില്ലായ്മ നമ്മെ കൊണ്ടെത്തിക്കുന്നത് മാരകമായ പകർച്ച വ്യാധികളിലേയ്കാണ്‌.ഒരുപക്ഷെ ജീവനുതന്നെ ഭീഷണിയായേക്കവുന്നവയിലേയ്ക്ക്. മഞ്ഞപ്പനി, കോളറ, സ്പാനിഷ് ഫ്ലൂ, ഡെങ്കിപ്പനി, നിപ്പ വൈറസ് എന്നു വേണ്ട ഇന്നു നാം പോരാടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനു വരെ കാരണമാവും നമ്മൾ ശുചിത്വം പാലിക്കതെ നടന്നാൽ .ശുചിത്വത്തേക്കുറിച്ച് നമ്മൾ ബോധവാൻമാരാകുന്നത് ഇത്തരം കാര്യങ്ങൾ നമ്മെ കീഴടക്കി കഴിയുമ്പോളാണ്.

രാജ്യത്തിന്റെ അതിർ ത്തിയേക്കുറിച്ചും മത വിശ്വാസത്തേക്കുറിച്ചും കലഹിക്കുന്ന നമ്മൾ ചിന്തിക്കേണ്ടത് എവിടുന്നോ പ്രവഹിച്ച കോവിഡ് -19 പോലുള്ള മഹാവ്യാധികൾക്ക് രാജ്യമോ ജാതിയോ മതമോ പ്രശ്നമല്ല എന്നതാണ്. ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലം .

"ശുചിത്വം " വേറൊന്നായി ഒതുക്കേണ്ടതല്ല ജീവിതത്തിൽ - അതു പാലിക്കേണ്ടതാണ്‌ വ്യക്തി ശുചിത്വം അതാകട്ടെ ആദ്യം. ആർഭാടത്തോടെ ജീവിക്കാം അതോടൊപ്പം വ്യക്തിശുചിത്വവും ആകാം അങ്ങനെ നമ്മൾ ഇന്നനുഭവിക്കുന്ന വ്യാധികളെയും മറികടക്കാം . "ഒത്തു പിടിച്ചാൽ മലയും പോരും" വീടിന്റെ വരാന്തയിലെ വാൽക്കിണ്ടികൾ ഒരു സാധാരണ കാഴ്ചയായിരുന്നു കേരളത്തിലെ ഭവനങ്ങളിൽ , പുറത്തിറങ്ങിയാൽ കൈയ്യും കാലും കഴുകി ശുദ്ധി വരുത്താതെ അകത്തേയ്ക് പ്രവേശിച്ചിരുന്നില്ല നമ്മുടെ പൂർ വികർ . ഇന്ന് നമ്മൾ എത്ര പേർ ഇതു പിന്തുടരുന്നുണ്ട്? പഴമയെ ശുദ്ധിയിലെങ്കിലും നമുക്ക് മാതൃകയാക്കാം .രണ്ടു നേരവും കുളിക്കാം , ആഹാരത്തിനു മുൻപും പിൻപും കൈ കഴുകാം രോഗങ്ങളെ പ്രതിരോധിക്കാം നമ്മൾ വ്യക്തി ശുചിത്വം പാലിച്ചാൽ നമ്മുടെ വീട് ശുചിത്വമുള്ളതാകും .വീട് ശുചിത്വമുള്ളതായാൽ നാടും അതു വഴി രാജ്യവും ശുചിയാകും .ഈ ലോകം തന്നെ മാറും .

അമ്മു സുരേഷ്
8 ബി ബഥനി ആശ്രമം ഹൈസ്കൂൾ ചെറുകുളഞ്ഞി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം