"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/തെല്ലു നേരത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 86: വരി 86:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

14:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തെല്ലു നേരത്തേക്ക്      

നിനച്ചിരിക്കാതെ വന്നെത്തിയ
ക്ഷണിക്കാത്തതിഥിയാണ്!!!
നിശബ്ദ ഘാതകനാണ് കലികാലത്തിൽ
കാലന്റെ കയ്യാളാണ് ..
നിപയിൽ പ്രളയത്തിൽ മാനുജർ
 ഇതുവരെ പഠിച്ചു തീർക്കാത്ത
പാഠങ്ങളത്രയും പൂർത്തിയാക്കാൻ വന്നതാണ് ..
ജീവനും ജീവിതവും എടുക്കുന്നതാണത്
ചിലപ്പോഴിത് ലോകയുദ്ധത്തിന്റെ പുതു തന്ത്രമാകാം
കട്ടെടുക്കപ്പെട്ട ജൈവായുധമാകാം...
അത് മായ്ച്ചു കളഞ്ഞനേകം
തുടിപ്പുകളും ഊണുമുറക്കവുമു
പജീവനവും ഇല്ലാത്തനേകങ്ങളും
പരീക്ഷ മാറ്റിവെച്ചവർക്ക് ..
വെറുതെ ഇരിക്കുന്നവർക്കെന്തു ഛേദം?
അതങ്ങനെയാണ് .....
വേണ്ടപ്പെട്ടവർ തന്നെ വരുന്നതുവരെക്കും..
എല്ലാം എല്ലാർക്കും വെറും കെട്ടുകഥകൾ മാത്രം
തെല്ലു നേരത്തേക്കൊന്നടങ്ങുക
തുരത്തണമതിനെ നമുക്കൊന്നായ്
എന്നെന്നേക്കുമായ്
നമുക്കതിജീവിക്കണം അതാണ് ചരിത്രവും
തെല്ലു നേരത്തേക്ക് ക്ഷമിക്കുക ...
സ്വയമടച്ചിടുകിന്നു നാളത്തെ നന്മക്കായ്
നമ്മൾക്കായ് വീടു തൻ ഇരു ചുമരിൽ
ഒതുക്കുകിന്നിന്റെ കാഴ്ചകൾ
നാളെയുടെ പരിപാവനമാം ..
പുറംകാഴ്ചകൾക്കായ്....
എന്നാകിലും
എന്തൊരു പ്രലോഭനമാണ് ?
അന്നാ മഹാമാരിയിൽ വീടുവിട്ടിറങ്ങാൻ
പറഞ്ഞപ്പോൾ വീട്ടു വിട്ടില്ലെന്നതല്ല ...
ഇന്ന് വീടിനുള്ളിൽ ഒതുങ്ങണ
മെന്നുള്ളപ്പോൾ പുറത്തേക്കിറങ്ങാൻ...
ചൈനതൻ സംഭാവനയായതു
കൊണ്ടിത് കമ്മ്യൂണിസമോ ...
അമേരിക്കയിൽ നിന്ന് വന്നു പോയ
തുകൊണ്ടിത് ക്യാപിറ്റലിസമോ....
ഇറ്റലി സ്പെയിൻ വത്തിക്കാനും കടന്നതു
കൊണ്ട് ക്രിസ്ത്യാനിയോ ..
തബ്‍ലീഗ് മർകസ് വഴി വന്നതുകൊണ്ട് മുസ്ലിമോ
ഒന്നുമാകുന്നില്ല അപകടകാരി മാത്രമാണ്
ഇതിനിടയിലും വേണോ
നമുക്കീ ജാതി മത വർഗീയ ചിന്തകൾ?
തെല്ലു നേരത്തേക്കനുസരിക്കാമിന്നീ
കടും നിയമങ്ങൾ
 കൈക്കൊള്ളാമിന്നീ
ചെറുശിക്ഷകൾ പാലിക്കാമിന്നീ ചിട്ടകൾ..
വടി കൊണ്ട് നിൽപ്പുണ്ടൊരു ടീച്ചർ ..
എന്നാകിലും ജീവൻ സമർപ്പിച്ച്
മനസ്സമാധാനത്തിൻ മുല്ലപ്പൂമലരു
പോൽ മാലാഖമാർ എന്നാകിലും
ഊണുമ‍ുറക്കവുമുപേക്ഷിപ്പൂ
കാവൽക്കാർ എന്നാകിലും ...
വൃത്തിയായിരിക്കട്ടെയീ കരങ്ങളുംമനസ്സും
മറക്കപ്പെടട്ടെയീ മുഖവും മോശം ചിന്തകളും
അണുമുക്തമാകട്ടെയീ ശരീരവും ഹൃദയവും
സ്വയമൊരു തടവറയാവുക നാം ..
പാരിന്റെ പാരതന്ത്ര്യം നീക്കീടുവാൻ
 അതിജീവിക്കാമിതും നമുക്ക്
അടുത്തു നിൽക്കാൻ അകന്നിരിക്കാം
തെല്ലു നേരത്തേക്ക് ...


സിദ്‌റ ഹാരിസ്
9 A എച്ച്.ഐ.എച്ച്.എസ്.എസ്, എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത