"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഇമ ഋഷി | | പേര്= ഇമ ഋഷി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 23027 | ||
| ഉപജില്ല= | | ഉപജില്ല= ഇരിഞ്ഞാലക്കുട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Subhashthrissur| തരം=ലേഖനം}} |
12:10, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
ലോകം കണ്ട ഏറ്റവും വിനാശകാരിയായ, ഏറ്റവും വലിയ മഹാമാരിയായ കൊറോണ വൈറസ് ലോകത്തിലെ ജനജീവിതം അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്. നാശം വിതക്കുന്ന ബോബുകളേക്കാൾ ഭയാനകമായിരിക്കും ഇത്. നാം അഭിമൂഖികരിക്കുന്ന അസാധാരണമായ പരീക്ഷണഘട്ടമാണിത്. ഇവിടെ നമുക്ക് വേണ്ടത് ജാഗ്രതയും, കരുതലുമാണ്. ആത്മവിശ്വാസംകൊണ്ടു ഈ രോഗത്തിനെതിരെ നമുക്ക് ഒരുമിച്ചു പൊരുതാം. സാമൂഹിക അകലം മാത്രമാണ് ആരോഗ്യരക്ഷ എന്ന പാഠം ഇതിനോടകം നാം മനസ്സിലാക്കിയിരിക്കുന്നു. ഓരോ നൂറ്റാണ്ടിലും ഓരോ പകർച്ചവ്യാധി ലോകത്തെല്ലായിടത്തും ഉണ്ടായിട്ടുണ്ട് 1720തിൽ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് എന്ന പകർച്ചവ്യാധി ഒരു ലക്ഷത്തോളം മനുഷ്യജീവൻ എടുത്തു. അടുത്ത നൂറ്റാണ്ടിൽ 1820തിൽ മറ്റൊരു ലക്ഷം മനുഷ്യജീവൻ തട്ടികൊണ്ടുപോയത് മാരകമായ കോളറയാണ്. തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു ഇതിന്റെ ഉത്ഭവം. 1920തിൽ സ്പാനിഷ് ഫ്ലൂ യൂറോപ്പിൽ അഞ്ചു ദശലക്ഷം മനുഷ്യജീവൻ അപഹരിച്ചു. ഇപ്പോൾ ഇതാ ചൈനയിലെ വുഹാനിൽ 2020തിൽ കൊറോണ എന്ന കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇന്നിതാ വീണ്ടും ഈ നൂറ്റാണ്ടിലും അതും ലോകം മുഴുവൻ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവൻ അപഹരിച്ചുകൊണ്ടിരിക്കുകയാണ് ഇത്. ചൈനയിലാണ് ഇതിന്റെ ഉത്ഭവം എങ്കിലും ചൈനയേക്കാൾ കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്നതു അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് നമ്മുടെ ഇന്ത്യ മഹാരാജ്യത്തും ഈ വൈറസ് കടന്നു വന്നെങ്കിലും നമ്മുടെ നാടിന്റെ സംസ്കാരവും, വ്യക്തിശുചിത്വവും, ഒത്തൊരുമയും പ്രത്യേകിച്ച് കേരളത്തിൽ ഒരു പരിധിവരെ ഇതിനെ നിയന്ത്രിക്കാൻ സാധിച്ചതിൽ നമുക്ക് അഭിമാനിക്കാം മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ബ്രോങ്കിറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ചൈനയിലിപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതക മാറ്റം വന്ന പുതിയതരം കൊറോണ വൈറസുകളാണ്. സാധാരണ ജലദോഷം പനിയെപ്പോലെ ശ്വാസകോശ നാളിയെയാണ് ഇത് ബാധിക്കുന്നതു മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും, ജലദോഷവും ഉണ്ടാകും. പ്രതിരോധം വ്യവസ്ഥ ദുർബലമായവരിൽ അതായതു പ്രായമായവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്നും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇത് വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്കു വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോഴോ, അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റേ ആളിലേക്കു പകരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചു പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റും തൊട്ടാലും രോഗം പടരും. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധം വാക്സിനും ലഭ്യമല്ല രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നല്കുന്നതുപോലെ ലക്ഷങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. ആത്മവിശ്വാസത്തിന്റെ കൈപിടിച്ചു അങ്ങേയറ്റത്തെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനം എന്നത് നമ്മുടെ മറുപേരാണെന്നു ഒരിക്കൽ കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർത്ഥപൂർണമാക്കിയേ തീരൂ. വീട്ടിലിരുന്നു തന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കരുതലോടെ കണ്ണിയാവാം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം