"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1| name = shajumachil | തരം= ലേഖനം }}

11:13, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

നമ്മുടെ ചുറ്റുപാടും മരങ്ങളും ചെടികളും ചെറു കാടുകളും ഉണ്ട് . മലകളും കുന്നുകളും ഉള്ള നാട്ടിൽ ഇന്നത്തെ സ്ഥിതി മലകളും കുന്നുകളും നിരത്തി ഫാക്ടറികൾ ഉണ്ടാകുന്നു . പുഴയിൽ മാലിന്യം തള്ളുന്നു. വയലുകൾ നികത്തി വീട് വയ്ക്കുന്നു . ഇങ്ങനെ കുറെ കാര്യങ്ങൾ മനുഷ്യർ പ്രകൃതിയോട് ചെയ്യുന്നു. മരങ്ങൾ മുറിച്ചു മാറ്റി വനനശീകരണം ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ മണ്ണൊലിപ്പ് തടയാൻ കഴിയുന്നില്ല . അതുകൊണ്ട് പ്രകൃതിയെ നശിപ്പിക്കരുത് .


ആരോഗ്യം

ഈകാലഘട്ടത്തിൽ കുട്ടികൾക്ക്‌ മുതൽ മുതിർന്നവർക്ക്‌ വരെ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും . അതിനു കാരണം നമ്മുടെ പ്രതിരോധശേഷി നഷ്ടപ്പെട്ടതാണ് .നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വിഷമാണ് കൂടുതലും അടങ്ങിയിരിക്കുന്നത് . അതുകൊണ്ടുതന്നെ നമ്മുടെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു . ഇന്ന് വീടുകളിൽ ആരും ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ കൃഷി ചെയ്യുന്നില്ല . നമ്മൾ കടകളിൽ പോയി നമുക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി കഴിക്കുമ്പോൾ നാമോർക്കണം വിഷം അടങ്ങിയ ഭക്ഷണസാധനമാണ് നാം കഴിക്കുന്നത് . അതുകൊണ്ട് ആരോഗ്യപ്രശ്നങ്ങൾ വരും . അതുകൊണ്ട് വീട്ടിൽ കൃഷി ചെയ്യണം . എന്നാൽ മാത്രമാണ് രോഗപ്രതിരോധ ശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുള്ളൂ .


ശുചിത്വം

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .നമ്മൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകണം . എല്ലാ വ്യക്തികളും ഒരേ പോലെ പാലിക്കേണ്ടതാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം ഉണ്ടെങ്കിൽ മാത്രമാണ് ആ വ്യക്തിയുടെ വീടും പരിസരവും ശുചിയായി ഇരിക്കുകയുള്ളൂ . വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമാണ് ആ നാടും ജില്ലയും സംസ്ഥാനവും ശുചി ആയിരിക്കുകയുള്ളൂ . ശുചിത്വം നാം പാലിച്ചില്ലെങ്കിൽ രോഗം നമ്മളെ തേടി വരും . അയതിനാൽ ശുചിത്വം പാലിക്കേണ്ടതാണ്.

ആൽബിൻ കെ.എം
6 C ജി.എച്.എസ്.എസ്.വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം