"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതിബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിബോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
സ്വപ്നം കണ്ടീടട്ടെ സ്വച്ഛമാം നാടിനെ  
സ്വപ്നം കണ്ടീടട്ടെ സ്വച്ഛമാം നാടിനെ  
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ക്രിസ്റ്റീന രാജു
| ക്ലാസ്സ്=  5 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എസ്. എച്ച്. ജി. എച്ച്.എസ് ഭരണങ്ങാനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31076
| ഉപജില്ല=പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Asokank| തരം= കവിത }}

11:03, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിബോധം


പണ്ഡിതയുമല്ല ഞാൻ നായികയുമല്ല
വിപ്ലവപ്രസ്ഥാനമെന്നിലില്ല തെല്ലുപോലും
മനുഷ്യർതൻ ഭാവിയോർത്ത്
ഖിന്നയായ് തീർന്നൊരു അമ്മമാത്രം
എങ്കിലുമെൻ മനതാരിൽ തപിക്കുന്നു.
ചോദ്യങ്ങൾ ആശങ്കാഹേതുക്കളായുയരുന്നു.
ഇല്ല!മഴയില്ല ഇടവപാതിയുമില്ല
അടിക്കടി ന്യൂനമർദ്ദങ്ങൾ മാത്രം
കൺമിഴിച്ചുറങ്ങീടുന്നുവോ നിങ്ങൾ
അധികാരികൾ ഇതുകാണേണ്ടവർ.

കുന്നിടിച്ചിടുന്നു പാടം നികത്തിടുന്നു
പണിതുയർത്തീടുന്നു കെട്ടിടങ്ങൾ
പ്രവാസികൾതൻ ഗർവ്വിൻ അടയാളംപോലെ
ശൂന്യമാം ഭീകരമാംമന്ദിരങ്ങൾ
വറ്റിടുന്നു നീർവറ്റാകുളങ്ങളും
പുഴകൾ മെലിഞ്ഞുവരണ്ടിടുന്നു.
കവികൾ രോധനം തെല്ലുമെ കേട്ടിടാതെ
മണലൂറ്റികൊന്നില്ലേ നിളയെ നിങ്ങൾ
അവളുടെ ചെറുതാം സോദരിമാരും
വരളുന്നു വേനലിൽ ആരംഭത്തിൽ
കുടിനീരുതേടിയലയും ജനങ്ങളും
കാണുമ്പോൾ ആശ്ചര്യം കേരളമോയിത്!
പാവം കർഷകന് എന്താണ് പ്രതിഫലം
വിളകൾക്ക് പതിവായി വിലതകർച്ച
അതിനുകാരണം തേടിപോകുവാൻ
സാമർത്ഥ്യമില്ലനിക്കെങ്കിലുമൊന്നറിയാൻ
കൃഷിനഷ്ടമെന്നതാം പാഠമാണി
പുതുതലമുറക്കിന്നിതു നൽകീടുക
അന്നദാതാക്കളില്ലാത്തൊരുനാടിനെ
സങ്കൽപ്പിച്ചിടുവാനായിടുമൊ?
മന്നിനെ സ്നേഹിക്കുവാൻ ഭയക്കുന്നു
ഭൂവിൽ മനുജരെല്ലാം
വരേണം വളർച്ച എല്ലാതരത്തിലും
മണ്ണിനെ കൊന്നിടാതെന്നുമാത്രം
എന്തെന്തുരോഗങ്ങൾ കീടങ്ങൾ വ്യാധികൾ
മരണനിരക്കോയതിഭീകരാംമിധം.
ശുചിത്വം തൻമേനിയിൽ മാത്രമൊതുങ്ങുന്നതിൻ
സ്വാർത്ഥമാം മനുഷ്യർതൻ കർമ്മഫലമല്ലോയിത്
പരിഹാരമാർഗ്ഗങ്ങളൊന്നൊന്നായ് ചൊല്ലുവാൻ
പാണ്ഡിത്യമില്ലേലുമൊന്നറിയാൻ
നമ്മുടെ നാടിൻ മൃത്യുവേ തടുക്കുവാൻ
അടിയന്തരമാം പ്രവർത്തി വേണമിന്ന്

ചാണക്യതന്ത്രങ്ങൾ ഉണരും തലച്ചോറിൻ
ചിന്തയാൽ പോംവഴി വന്നുചേരും
സമർത്ഥമസ്തിഷ്ക്കങ്ങളൊത്തുപ്രവർത്തിച്ചാൽ
പരിഹാരം കണ്ടിടാം നിശ്ചയമായും
പണ്ഡിതയുമല്ല ഞാൻ നായികയുമല്ല
വിപ്ലവപ്രസ്ഥാനമെന്നിലില്ല തെല്ലുപോലും
സ്വപ്നം കണ്ടീടട്ടെ സ്വച്ഛമാം നാടിനെ

ക്രിസ്റ്റീന രാജു
5 എ എസ്. എച്ച്. ജി. എച്ച്.എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത