Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിബോധം
പണ്ഡിതയുമല്ല ഞാൻ നായികയുമല്ല
വിപ്ലവപ്രസ്ഥാനമെന്നിലില്ല തെല്ലുപോലും
മനുഷ്യർതൻ ഭാവിയോർത്ത്
ഖിന്നയായ് തീർന്നൊരു അമ്മമാത്രം
എങ്കിലുമെൻ മനതാരിൽ തപിക്കുന്നു.
ചോദ്യങ്ങൾ ആശങ്കാഹേതുക്കളായുയരുന്നു.
ഇല്ല!മഴയില്ല ഇടവപാതിയുമില്ല
അടിക്കടി ന്യൂനമർദ്ദങ്ങൾ മാത്രം
കൺമിഴിച്ചുറങ്ങീടുന്നുവോ നിങ്ങൾ
അധികാരികൾ ഇതുകാണേണ്ടവർ.
കുന്നിടിച്ചിടുന്നു പാടം നികത്തിടുന്നു
പണിതുയർത്തീടുന്നു കെട്ടിടങ്ങൾ
പ്രവാസികൾതൻ ഗർവ്വിൻ അടയാളംപോലെ
ശൂന്യമാം ഭീകരമാംമന്ദിരങ്ങൾ
വറ്റിടുന്നു നീർവറ്റാകുളങ്ങളും
പുഴകൾ മെലിഞ്ഞുവരണ്ടിടുന്നു.
കവികൾ രോധനം തെല്ലുമെ കേട്ടിടാതെ
മണലൂറ്റികൊന്നില്ലേ നിളയെ നിങ്ങൾ
അവളുടെ ചെറുതാം സോദരിമാരും
വരളുന്നു വേനലിൽ ആരംഭത്തിൽ
കുടിനീരുതേടിയലയും ജനങ്ങളും
കാണുമ്പോൾ ആശ്ചര്യം കേരളമോയിത്!
പാവം കർഷകന് എന്താണ് പ്രതിഫലം
വിളകൾക്ക് പതിവായി വിലതകർച്ച
അതിനുകാരണം തേടിപോകുവാൻ
സാമർത്ഥ്യമില്ലനിക്കെങ്കിലുമൊന്നറിയാൻ
കൃഷിനഷ്ടമെന്നതാം പാഠമാണി
പുതുതലമുറക്കിന്നിതു നൽകീടുക
അന്നദാതാക്കളില്ലാത്തൊരുനാടിനെ
സങ്കൽപ്പിച്ചിടുവാനായിടുമൊ?
മന്നിനെ സ്നേഹിക്കുവാൻ ഭയക്കുന്നു
ഭൂവിൽ മനുജരെല്ലാം
വരേണം വളർച്ച എല്ലാതരത്തിലും
മണ്ണിനെ കൊന്നിടാതെന്നുമാത്രം
എന്തെന്തുരോഗങ്ങൾ കീടങ്ങൾ വ്യാധികൾ
മരണനിരക്കോയതിഭീകരാംമിധം.
ശുചിത്വം തൻമേനിയിൽ മാത്രമൊതുങ്ങുന്നതിൻ
സ്വാർത്ഥമാം മനുഷ്യർതൻ കർമ്മഫലമല്ലോയിത്
പരിഹാരമാർഗ്ഗങ്ങളൊന്നൊന്നായ് ചൊല്ലുവാൻ
പാണ്ഡിത്യമില്ലേലുമൊന്നറിയാൻ
നമ്മുടെ നാടിൻ മൃത്യുവേ തടുക്കുവാൻ
അടിയന്തരമാം പ്രവർത്തി വേണമിന്ന്
ചാണക്യതന്ത്രങ്ങൾ ഉണരും തലച്ചോറിൻ
ചിന്തയാൽ പോംവഴി വന്നുചേരും
സമർത്ഥമസ്തിഷ്ക്കങ്ങളൊത്തുപ്രവർത്തിച്ചാൽ
പരിഹാരം കണ്ടിടാം നിശ്ചയമായും
പണ്ഡിതയുമല്ല ഞാൻ നായികയുമല്ല
വിപ്ലവപ്രസ്ഥാനമെന്നിലില്ല തെല്ലുപോലും
സ്വപ്നം കണ്ടീടട്ടെ സ്വച്ഛമാം നാടിനെ
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത
|