Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 67: |
വരി 67: |
| | color= 2 | | | color= 2 |
| }} | | }} |
| | {{Verified1|name=Sathish.ss|തരം=ലേഖനം}} |
22:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം മനുഷ്യരാശിക്കു വേണ്ടി
നമ്മുടെ ലോകം അതിവിശാലമാണ് . ആ വിശാലമായ ലോകത്ത് ശാസ്ത്രം പുരോഗതിയുടെപാതയിൽ
അതിവേഗം കുതിച്ചുയരുകയാണ് . ആ ഉയർച്ചക്കൊപ്പം രോഗങ്ങളും കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ് .
രോഗങ്ങൾ പടരുന്നതിന്നുള്ള കാരണം വ്യത്യസ്തമാർന്നതാണ് . അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറവ് ,
ശുചിത്വമില്ലായ്മ, മാലിന്യങ്ങൾ വലിച്ചെറിയുന്നത് , ജീവിതശൈലി എന്നിവ പല വിധ രോഗങ്ങൾ പിടിപെടാൻ
കാരണമാകുന്നു. രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പരമ്പരാഗതമായ രീതികളും നമുക്ക്
പിൻതുടരാവുന്നതാണ് . ഇതിലൂടെ നമുക്ക് ശുചിത്വം കൊണ്ടുവരാനും രോഗങ്ങളെ നിയന്ത്രിക്കാനും നമുക്ക്
കഴിയു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ സ്വാഭാവികമായി രോഗ പ്രതിരോധ ശേഷി ഉണ്ടാക്കി
എടുക്കകയാണ് വേണ്ടത് . ചിരപുരാതന കാലം മുതൽ ഇന്ത്യയിലും ഏഷ്യൻ രാജ്യങ്ങളിലും പടർന്നു പിടിച്ചിരുന്ന
മഹാമാരിയായിരുന്നു വസൂരി. വർഷം തോറും ആയിരങ്ങളുടെ ജീവൻ ഇത് കവർന്നു. രോഗത്തിന് ശരിയായ
മരുന്ന് കണ്ടു പിടിച്ചിരുന്നില്ല. ജനങ്ങൾക്കിടയിൽ വളർന്ന ഭയം അന്ധവിശ്വാസങ്ങൾക്ക്
വഴിതുറന്നു. ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസം ,രോഗകാരണം, രോഗ പകർച്ച എന്നിവയെ
പറ്റിയുള്ള അജ്ഞത, ചികിത്സ എന്നിവ മരണനിരക്ക് വർദ്ധിപ്പിച്ചു. ശാസ്ത്രലോകം ഈ മഹാരോഗത്തിന് മരുന്നു
കണ്ടു പിടിച്ചു. ലോകമെമ്പാടും വാക്സിനേഷൻ നടത്തി.WHO ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം
കൊടുത്തതു് . ഭൂമുഖത്തു നിന്ന് വമ്പൂരി രോഗം പാടെ നിർമാർജ്ജനം ചെയ്തിരിക്കുന്നു.
ചൈനയിലെവുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ കുടുംബത്തിലെ
കോവിഡ് 19 എന്നവൈറസിനമുന്നിൽ ലോകം പകച്ചു നിൽക്കുകയാണ് . മാനവരാശിക്ക് നാശം വിതക്കുന്ന ഈ
കൊടുങ്കാറ്റിനു മുന്നിൽ വിറക്കുന്ന ജനതയെ രക്ഷിക്കാൻ ശാസ്ത്രലോകം അക്ഷീണം
പരിശ്രമിക്കുന്നു. ചൈനാക്കാർ ആദ്യഘട്ടത്തിൽ ന്യൂമോണിയ ആണ് ഇതെന്ന് തെറ്റിദ്ധരിച്ചു . ഈ രോഗം
ന്യൂമോണിയ അല്ലെന്നും ഭീകരമായ വൈറസ് ആണെന്നും തിരിച്ചറിഞ്ഞപ്പോൾ എല്ലാം കൈവിട്ടുപോയി.
ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ് 19 എന്ന് നാമകരണം ചെയ്തു.2019 ൽ പൊട്ടിപ്പുറപ്പെട്ട
വൈറസ് ആയതിനാൽ ആണ് 19 എന്ന് ചേർത്തത് . ചൈനയിൽ നിന്നും ലോകത്തിൻ്റെ ഓരോ
കോണിലേക്കും മിന്നൽ വേഗത്തിൽ വൈറസ് പടർന്നു, ലക്ഷക്കണക്കിന് ആളുകൾ രോഗികൾ ആയി. ഒരു
ലക്ഷത്തിൽ അധികം പേർ മരണത്തിനു കീഴടങ്ങി കഴിഞ്ഞു. ഇപ്പോഴും രോഗികളുടെ എണ്ണം വർദ്ധിച്ചു
കൊണ്ടിരിക്കുന്നു. സമ്പർക്കത്തിലൂടെയാണ് പകർച്ച. പുറത്തിറങ്ങു ന്നതിനോ യാത്ര ചെയ്യുന്നതിനോ കഴിയാതെ
ലോകത്തിൻ്റെ പല ഭാഗങ്ങളും നിശ്ചലമായിരിക്കുകയാണ് . ഇന്ത്യയിലും ഈ രോഗമെത്തി. കേരളത്തിൽ രണ്ടു
പേർ മരിച്ചു. രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. രോഗവ്യാപനം തടയാൻ ഇതുവരെ യാതൊരു
മരുന്നുകളും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല.
കോവിഡ് 19 എന്ന വെല്ലുവിളിയെ നേരിടാൻ ഒട്ടേറെ നിയന്ത്രണങ്ങൾ ആവശ്യമാണ് . അതിനു ലോകാരോഗ്യ
സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. ഈ നിയന്ത്രണങ്ങൾ നമ്മുടെ നിലനിൽപിനു വേണ്ടിയാണെന്ന്
ചിന്തിക്കുക. കഴിവതും പുറത്തു പോകാതെ വീടിനുള്ളിൽ തന്നെ ഇരിക്കുക. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ
മാത്രം പുറത്തിറങ്ങുക. അപ്പോൾ മാസ്ക് ധരിക്കുക. ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച്
കൈകൾ വൃത്തിയായി കഴുകുക.ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ കേന്ദ്രവുമായി
ബന്ധപ്പെടുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച്‌മുഖം മറയ്ക്കുക. സാമൂഹിക അകലം പാലിക്കുക
എന്നത് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് ഏറ്റവും വിലങ്ങുതടിയാകുന്നത് മനുഷ്യ
പ്രകൃതിയാണ് . കൂട്ടം കൂടുക എന്നത് മനുഷ്യൻ്റെ സഹജവാസനയാണ് . ശാരീരിക അകലം പാലിക്കുകയല്ലാതെ
ഇതിനെ തടയാൻ മറ്റു മാർഗമില്ല. ആരോഗ്യമുള്ളതും വൃത്തിയുള്ളതുമായ ശരീരമുണ്ടെങ്കിൽ നമുക്ക് രോഗങ്ങളെ
പ്രതിരോധിക്കാം.
കോവിഡ്ന്‌എതിരെയുള്ള മാനവരാശിയുടെ യുദ്ധത്തിൽ നമ്മുടെ കാലാൾപടയാളികളാണ് ആരോഗ്യ
പ്രവർത്തകർ. ഓരോ ആരോഗ്യ പ്രവർത്തകനും തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് രോഗികളെ
ചികിത്സിക്കുന്നത് . അതിൻ്റെ ഫലമായി അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും രക്ഷിക്കാൻകഴിഞ്ഞു.
കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ സേവനം ഈ അവസരത്തിൽ പ്രത്യേക പ്രശംസ
അർഹിക്കുന്നു. ഈ പരിശ്രമത്തിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർ കെടാവിളക്കുകൾ
ആണ് . കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇവർ നേടുന്ന വിജയങ്ങളാകട്ടെ ആത്മ
സമർപ്പണത്തിൻ്റെ അടയാളങ്ങളും.
" ആതുര ശുശ്രൂഷ ഒരു കലയാണ് . അതൊരു കലയായി മാറണമെങ്കിൽ പരിപൂർണ സമർപ്പണം വേണം. ഒരു
ചിത്രകാരനോ ശില്പിയോ ചെയ്യുന്നതിനു തുല്യമായ കഠിനമായ ഒരൊരുക്കവും വേണം".- ഫ്ലോറൻസ്
നൈറ്റിംഗേൾ. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം ഈ മഹാമാരിയെ
വരിധിയിലാക്കാൻ സാധിക്കില്ല. അതിനു പൗരബോധവും അർപ്പിത മനോഭാവവും ’ ആവശ്യമാണ് . കോവിഡിന്
എതിരെ നടക്കുന്ന പ്രവർത്തനം ഒരു മൂന്നാം ലോകമഹായുദ്ധമാണ് . അതിലെ മുന്നണി പടയാളികളുടെ
കരങ്ങൾക്ക് ശക്തി പകരുവാൻ ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ആ ബാലവൃദ്ധം ജനങ്ങളും
അണിനിരക്കൂ... പൊരുതൂ!!!!
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|