"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 26: | വരി 26: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
22:04, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി, ശുചിത്വം രോഗപ്രതിരോധം
നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്. ഒരു ജീവിയുടെ പരിസ്ഥിതി എന്നത് അതിന് ജീവിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ചേർന്നാണ് രൂപപ്പെടുന്നത്. ഇതിൽ ജീവൻ ഉള്ളവക്കും ജീവൻ ഇല്ലാത്തവക്കും പ്രാധാന്യം ഉണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ അറിഞ്ഞോ അറിയാതയോ സ്വാധീനിക്കുന്നവയാണ്. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപ്പിനാധാരം. ജീവജാലങ്ങളുടെ പരസ്പരബന്ധവും അവക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ മുക്തമായിരിക്കുന്ന അവസ്ഥയാണ്. ശുചിത്വം എന്നാൽ വ്യക്തി ശുചിത്വം മാത്രമല്ല. ഗൃഹശുചിത്വം, പരിസരശുചിത്വം, പൊതുശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയും ഉൾപ്പെടുന്നതാണ്. ശുചിത്വമില്ലായ്‌മ ആവാസവ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടത്തെ സസ്യജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചാ വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. രോഗപ്രതിരോധം എന്നാൽ വിഷമുള്ളവയും ഇല്ലാത്തവയുമായ അന്യ വസ്തുക്കൾ ബാക്ടീരിയ, വൈറസ്, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുക്കളുടെ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിനായി നമ്മുടെ ശരീരം നടത്തുന്ന പ്രതികരണമാണ്. രോഗപ്രതിരോധത്തിനായി പ്രതിരോധ കുത്തി വയ്പുകൾ നൽകാവുന്നതാണ്. കൂടാതെ, 1. കൂടെ കൂടെയും ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. 2. ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്, തൂവാല എന്നിവ കൊണ്ട് മുഖം മറക്കുക. 3.വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. 4. പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക. 5.ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപെടുത്തുക. 6. എട്ട് മണിക്കൂർ ഉറങ്ങുക 7. പതിവായി വ്യായാമം ചെയ്യുക. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ പരസ്പരം ബന്ധപ്പെട്ടവയാണ്. ശുചിത്വബോധമുള്ള വ്യക്തികൾ നല്ല ഒരു സമൂഹത്തെ സൃഷ്ടിക്കുവാൻ സഹായിക്കുന്നു. അതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുവാനും രോഗപ്രതിരോധത്തിനും കഴിയും. നല്ല പരിസ്ഥിതിയിൽ ശുചിത്വ ബോധത്തോടെ ജീവിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല രോഗപ്രതിരോധമാർഗം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം