"ജി.എച്ച്.എസ്.എസ്. രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (തലക്കെട്ടു മാറ്റം: ജി.എച്ച്.എസ്.എസ്. രാമന്തളി >>> ജി.എച്ച്.എസ്.എസ്. രാമന്തളി: രാമന്തളി എന്നാണ�) |
||
(വ്യത്യാസം ഇല്ല)
|
19:32, 27 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. രാമന്തളി | |
---|---|
വിലാസം | |
രാമന്തളി കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2010 | Anoopan |
പയ്യന്നൂര്‍ വികസന ബ്ലോക്കിന്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടമയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെന്ററിലാണ് (വാര്‍ഡ് 13) രാമന്തളി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം ലോവര്‍ പ്രൈമറി സ്കൂളായും പിന്നീട് അപ്പര്‍ പ്രൈമറി സ്കൂളായും പ്രവര്‍ത്തിച്ചുവന്ന ഈ വിദ്യാലയം 1964-ല്‍ ഹൈസ്കൂളായും 2004-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെടുകയായിരുന്നു.
ചരിത്രം
'രാമന്തളി സെക്കന്ററി സ്കൂള്‍ കമ്മിറ്റി' എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂണ്‍ 1 ന് ഗവ.ഹൈസ്കൂള്‍ രാമന്തളി സ്ഥാപിതമായത്. ശ്രീ. സി.എച്ച്. കേളപ്പന് നമ്പ്യാര്‍ ആണ് ആദ്യത്തെ പ്രധാനാധ്യാപകന്. 1975-ല്‍ ഹൈസ്കൂളില്‍ നിന്നും എല്‍.പി. വിഭാഗം വേര്‍പെടുത്തി. ഇപ്പോള്‍ അഞ്ചു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളാണ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ എണ്‍പത്തഞ്ച് സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ക്കും ഹൈസ്കൂളിനുമായി 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. വളരെ ചെറിയ ഒരു കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുള്ളൂ. ഹൈസ്കൂളിനും ഹയര്‍ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സര്‍വ്വശ്രീ. സി.എച്ച്.കേളപ്പന് നമ്പ്യാര്‍, എം.എ.വറീത്, പി.ഗോപാലക്രിഷ്ണ കമ്മത്ത്, പി.കെ.രാമവര്‍മ്മ രാജ, വി.ജെ.ജോസഫ്, കെ.അബ്ദുള്ള, ടി.കെ.ജാനകികുട്ടി, കെ.വി.ക്രിഷ്ണന്, എന്‍.പ്രഭാകരന് നായര്‍, സുന്ദരി തമ്പുരാന്, എ.സരോജിനി, എം.കെ.ശാന്ത, എസ്.രമാദേവി, എം.ഷംസുദ്ദീന്, കെ.എസ്.രഘുനാഥപിള്ള, പി.കെ.കുഞ്ഞിക്രിഷ്ണപിള്ള, ടി.സി.ഗോവിന്ദന് നമ്പൂതിരി, പി.നളിനി, എ.വി.വേദവതി, പി.പി.ഗോവിന്ദന്, പി.എം.രാഘവന്, എ.വി.കുഞ്ഞികണ്ണന്‍, കെ. ഗോവിന്ദന്, എ.കെ.രതി, ഇ.എം.മനോരമ, കെ.വി.രാമചന്ദ്രന്, എം.കെ.ശ്രീലത, കെ.വി.നാരായണന്, സഹദേവന് കോറോത്ത്, ടി.എം.വിജയലക്ഷ്മി, കെ.കെ.ശ്രീധരന്, എ.വി.രാധാക്രിഷ്ണന്, കെ.വസന്ത.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ. പി.വി.വിനോദ് - യുവ ശാസ്ത്രജ്ഞന്, 'നാസ' അവാര്‍ഡ് ജേതാവ് - നാനോ ടെക്നോളജി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.078225" lon="75.184593" zoom="16" width="350" height="350" selector="no" controls="large"> (R) 12.067104, 75.194292 12.077092, 75.184786 </googlemap>