"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/തെരുവുജീവിതം മരണതുല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(aa) |
No edit summary |
||
വരി 18: | വരി 18: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=കഥ}} |
15:16, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തെരുവുജീവിതം മരണതുല്യം
വലിയ വലിയ പട്ടണങ്ങളിലെ തെരുവുകൾ കാണാൻ നല്ല രസമാണ് എന്നാൽ തെരുവിൽ ജീവിക്കുന്നവർക്ക് മാത്രമേ അറിയൂ അത് പ്രയാസകരമാണെന്ന് ഒരു വലിയ പട്ടണം. അവിടുത്തെ തെരുവിൽ ജീവിക്കുന്ന ഒരാൾ ശരീരമാകെ മെലിഞ്ഞ ഒരു വൃദ്ധനാണ്. ഭക്ഷണം കഴിച്ചിട്ട് കുറെയേറെ ആയിക്കാണും. ദിവസവും ഭക്ഷണത്തിനായി പലവഴികളും തേടും. ചുട്ടുപൊള്ളുന്ന വെയിലെല്ലാം സഹിക്കും. തെരുവിലെ ഒരു മരച്ചുവട്ടിൽ ആണ് അന്തിയുറങ്ങാറ്. ബന്ധുക്കളെന്ന് പറയാൻ ആരുമില്ല. ആളുകളുടെ ആട്ടും തുപ്പും സഹിച്ച് തെരുവിൽ അയാൾ കഴിഞ്ഞു. ഭക്ഷണത്തിനായി പല വീടുകളും കയറി ഇറങ്ങുമ്പോൾ ചില നല്ല മനസ്സുകൾ വിശപ്പടക്കാൻ എന്തെങ്കിലും കൊടുക്കും. ഇങ്ങനെ വീടുകൾ കയറിയിറങ്ങൽ അയാൾക്ക് പതിവാണ് .അല്ലാതെ ജീവിക്കാൻ കഴിയില്ല. ഒരു ദിവസം അയാൾ ഒരു വീട്ടിൽ ചെന്ന് കുറച്ച് ഭക്ഷണത്തിന് യാചിച്ചു. അവിടത്തെ സ്ത്രീ അയാളോട് പറഞ്ഞു "ഇവിടുത്തെ ഭക്ഷണമൊന്നും തന്നെ പോലെയുള്ളവർക്ക് തരാൻ ഉള്ളതല്ല" ആ സ്ത്രീ വലിയ ശബ്ദത്തിൽ വാതിലടച്ചു. അയാളുടെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു .അയാൾ പതുക്കെ നടന്നു. "ഞാനും ഒരു മനുഷ്യനല്ലേ?” അയാൾ ചിന്തിച്ചു. ഒരു ബഹളം കേട്ട് അയാൾ ചിന്തയിൽ നിന്നുണർന്നു. ആ വീട്ടിലെ സ്ത്രീ പറയുന്നുണ്ടായിരുന്നു ഇവിടെ ജീവിക്കുന്നതിനേക്കാൾ നല്ലത് വല്ല തെരുവിലും ജീവിക്കുന്നതാണ് .ഇതുകേട്ടപ്പോൾ അയാൾ തൻെറ മനസ്സിനോട് തന്നെ പറഞ്ഞു "തെരുവ് ജീവിതം മരണതുല്യം, ആർക്കും എന്നെപ്പോലുള്ള അവസ്ഥ വരാതിരിക്കട്ടെ" ഇതും പറഞ്ഞ് അയാൾ വീണ്ടും നടന്നു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ