"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/വായു മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<div align=justify>
<div align=justify>
[[പ്രമാണം:JAD.jpg|centre]]


ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ്  മലിനീകരണം. മലിനീകരണം പല വിഭാഗത്തിലുണ്ട്. ശബ്ദമലിനീകരണം,  പരിസ്ഥിതി മലിനീകരണം, വായുമലിനീകരണം, മണ്ണ് മലിനീകരണം, ജലമലിനീകരണം. ഇതിൽ കൂടുതലായി കണ്ടു വരുന്നത് വായുമലിനീകരണവും ജലമലിനീകരണവും ആണ്.
ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ്  മലിനീകരണം. മലിനീകരണം പല വിഭാഗത്തിലുണ്ട്. ശബ്ദമലിനീകരണം,  പരിസ്ഥിതി മലിനീകരണം, വായുമലിനീകരണം, മണ്ണ് മലിനീകരണം, ജലമലിനീകരണം. ഇതിൽ കൂടുതലായി കണ്ടു വരുന്നത് വായുമലിനീകരണവും ജലമലിനീകരണവും ആണ്.
വരി 10: വരി 9:


ശേഖരണം-ജദീറ.എം.എ  
ശേഖരണം-ജദീറ.എം.എ  
/div >
 
{{BoxBottom1
{{BoxBottom1
| പേര്=ജദീറ.എം.എ  
| പേര്=ജദീറ.എം.എ  
വരി 23: വരി 22:
| color=  1
| color=  1
}}
}}
{{verified|name=Kannankollam|തരം=ലേഖനം}}

12:47, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വായുമലിനീകരണം

ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ്  മലിനീകരണം. മലിനീകരണം പല വിഭാഗത്തിലുണ്ട്. ശബ്ദമലിനീകരണം,  പരിസ്ഥിതി മലിനീകരണം, വായുമലിനീകരണം, മണ്ണ് മലിനീകരണം, ജലമലിനീകരണം. ഇതിൽ കൂടുതലായി കണ്ടു വരുന്നത് വായുമലിനീകരണവും ജലമലിനീകരണവും ആണ്. മനുഷ്യപ്രവർത്തിയുടെ ഭാഗമായാണ് ഇത്തരം മലിനീകരണങ്ങൾ ഉണ്ടാകുന്നത്. എന്താണ് വായുമലിനീകരണം എന്ന് നോക്കാം. ഹാനീകരമായ പദാർഥങ്ങൾ വായുവിലേക്ക് പുറന്തള്ളപെടുമ്പോളാണ് വായു മലിനമാകുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും അന്തരീക്ഷത്തിലുള്ള വസ്തുക്കളുടെ നാശത്തിനും കാരണമാകുന്നു. മലിന വായു പുകയിലയെക്കാൾ അപകടകാരി ആണ് എന്നാണ് പറയുന്നത്.വാഹനങ്ങളിൽ നിന്ന് വരുന്ന പുകയും, പ്ലാസ്റ്റിക് കത്തിക്കുന്നത് വഴിയും അതുപോലെ വ്യാവസായിക മേഖലകളിൽ നിന്നും പുറന്തള്ളുന്ന പുകയും  ആണ് അന്തരീക്ഷ മലിനീകരണം പ്രധാന കാരണം. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് മലിനീകരണവും വർദ്ധിപ്പിക്കുന്നു. ആഘോഷ ദിവസങ്ങളിൽ പടക്കം പൊട്ടിക്കുന്നതു വഴി ഒരുപാട് പുക വായുവിൽ എത്തിച്ചേരുന്നുണ്ട്. എന്നാൽ മറ്റു പല സംസ്ഥാനങ്ങളെയും നോക്കുമ്പോൾ കേരളത്തിൽ വായുമലിനീകരണം കുറവാണ്.ലോകം ഇന്ന് അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയിലാണ്. അന്തരീക്ഷത്തിന് സ്വാഭാവിക സ്വഭാവത്തിൽ മാറ്റം വരുത്താൻ കഴിയുന്ന ഏതെങ്കിലും രാസ, ജൈവ, ഭൗതിക, ഏജന്റ് മുഖേന പരിസ്ഥിതി മലിനപ്പെട്ടുന്നതിനെയാണ് വായുമലിനീകരണം എന്ന് ലോകാരോഗ്യസംഘടന നിർവചിക്കുന്നത്. ഇത്തരം ഏജന്റുകളെ വായു മലിനീകാരികൾ എന്നു വിളിക്കുന്നു. മനുഷ്യന്റെ പ്രവർത്തനം മൂലമോ സ്വാഭാവിക പ്രവർത്തനങ്ങളുടെ ഫലമായോ വായുമലിനീകരണം ഉണ്ടാകും. പരിസ്ഥിതിയും ആരോഗ്യവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. നാം ശ്വസിക്കുന്ന വായു, കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം സൂര്യപ്രകാശം തുടങ്ങിയ അവശ്യ ഘടകങ്ങൾ എല്ലാം ഇന്ന് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. വാതകങ്ങൾ, ഗന്ധങ്ങൾ എന്നിവയും പൊടി, മൂടൽമഞ്ഞ് തുടങ്ങിയ അന്തരീക്ഷ കണങ്ങളും വായുമലിനീകാരികൾ ആണ്. സ്ഥിരമായി മാലിന്യം ശ്വസിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രായം കുറഞ്ഞ കുട്ടികൾക്കും വയസ്സായവർക്കും ആണ് മലിനവായു മൂലമുള്ള അപകട സാധ്യത കൂടുതൽ. ഇത് അവരുടെ ആരോഗ്യസ്ഥിതി അപകടത്തിലാക്കും. ഫാക്ടറികളും വാഹനങ്ങളും പുറംതള്ളുന്ന പുക, മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക, സമുദ്രജലം ബാഷ്പീകരിക്കുമ്പോൾ ഉണ്ടാകുന്ന ലവണകണികകൾ, അഗ്നിപർവ്വതങ്ങൾ പുറംതള്ളുന്ന വാതകങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്. പലരീതിയിലാണ് മാലിന്യങ്ങൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത്. അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്നുള്ള ചാരങ്ങളായും, വാഹനങ്ങളിൽ നിന്നും കാർബൺ മോണോക്സൈഡ് വാതകമായും, ഫാക്ടറികളിൽ നിന്നും സൾഫർ ഡയോക്സൈഡ് സംയുക്തമായും പ്രാഥമിക മലിനീകാരികൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നു. അന്തരീക്ഷ മലിനീകരണത്തിന് ദൂരവ്യാപകമായ ഫലങ്ങൾ അനവധിയാണ്. ഇതുമൂലം ലോകം ഇന്നു നേരിടുന്ന മുഖ്യ പ്രശ്നങ്ങൾ അമ്ലമഴയും ഓസോൺപാളി ശോഷണവും ആഗോളതാപനവും ആണ്.

ശേഖരണം-ജദീറ.എം.എ

ജദീറ.എം.എ
9A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം