"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/പരീക്ഷമാറ്റലും ലോക്ക്ഡൗണും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
| സ്കൂൾ= എച്ച്ഡിപിഎസ്സ്എച്ച്എസ്സ്എസ്സ് എടതിരിഞ്ഞി
| സ്കൂൾ കോഡ്= 23020
| സ്കൂൾ കോഡ്= 23020
| ഉപജില്ല= ഇരിഞ്ഞാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

12:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരീക്ഷമാറ്റലും ലോക്ക്ഡൗണും

2020 മാർച്ച് 20. ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം. വാർഷികപ്പരീക്ഷയുടെ തിരക്കിലായിരുന്നു ഞങ്ങളെല്ലാവരും. പെട്ടെന്നാണ് ആ സന്തോഷവാർത്ത വന്നത്. ഞങ്ങളുടെ പരീക്ഷകളും റദ്ദാക്കയിരിക്കുന്നു. LKG മുതൽ 7 വരെയുള്ള ക്ലാസ്സുകൾക്കും കോളേജ‍ുകൾക്കും മുൻപേ പരീക്ഷകൾ മാറ്റിയിരുന്നു. 20 നാണ് 8,9 ക്ലാസ്സുകളിലെ പരീക്ഷകൾ റദ്ദാക്കാനും മറ്റുള്ള പരീക്ഷകൾ മാറ്റിവയ്ക്കാനും തീരുമാനിച്ചത്. അന്ന് ഞങ്ങൾ എല്ലാവരും വളരെയധികം സന്തോഷിച്ചു. അവധിക്കാലം നേരത്തേയെത്തിയിരിക്കുന്നു. എന്നാൽ കൊറോണ ഭീതി കാരണം പുറത്തിറങ്ങാനോ കുളിക്കാൻ പോകാനോ ഞങ്ങൾക്കായില്ല. പിന്നീടുള്ള രണ്ട് ദിവസങ്ങൾ പുറത്തിറങ്ങിയിട്ടില്ല. ഇന്ത്യയിലെ തന്നെ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചത് തൃശ്ശൂരാണല്ലോ. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് വളരെ ഭയം ഉണ്ടായിരുന്നു.


കോവിഡ്-19 ബാധയെ തുടർന്ന് പ്രധാനമന്ത്രി മാർച്ച് 22-ന് ജനതാകർഫ്യു ആഹ്വാനം ചെയ്തു. അന്നൊരു ഞായറാഴ്ചയായിരുന്നു. ആരും പുറത്തിറങ്ങരുത് എന്നായിരുന്നു നിർദ്ദേശം. എല്ലാവരും കർഫ്യു പാലിച്ചു. ആരും ആ ദിവസം പുറത്തിറങ്ങിയില്ല. എല്ലാ നഗര പ്രദേശങ്ങളും ശാന്തമായിരുന്നു. രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു കർഫ്യൂ. തുടർന്ന് മാർച്ച് 25 മുതൽ 21 ദിവസത്തേക്ക്, അതായത് 3 ആഴ്ചത്തേക്ക് പ്രധാനമന്ത്രി സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആവശ്യസാധനങ്ങളുള്ള കടകൾ ഒഴികെ മറ്റെല്ലാ കടകളും അടച്ചിടുവാൻ കേന്ദ്രം നിർദ്ദേശിച്ചു. ലോക്ക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസിനേയും ഏർപ്പെടുത്തി. കടകൾ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ മാത്രമേ തുറക്കാൻ പാടുള്ളു.


ലോക്ക്ഡൗണിന്റെ തുടക്കത്തിൽ വലിയ കുഴപ്പമൊന്നും ഞങ്ങൾക്ക് തോന്നിയില്ല. വീട്ടിൽ തന്നെ ഇരുന്നു. എന്നാൽ ആദ്യ ദിവസങ്ങളിൽ പോലിസീനു പണി ഒരുപാടായി. ഈ രോഗത്തിന്റേയും അതിന്റെ പകർച്ചയേയും ഗൗരവം മനസ്സിലാക്കാത്തവർ ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും പുറത്തിറങ്ങി. അവർക്കെതിരെ പോലീസ് കൃത്യമായി നടപടികളെടുത്തു. ഞങ്ങൾ ഒപ്പമല്ല മുന്നിൽ തന്നെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ ലോകത്തിനാകെ മാതൃതയാകുന്ന കാഴ്ച നമുക്കു കാണാൻ സാധിച്ചു.


ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങണമെങ്കിൽ കൈയ്യിൽ സത്യവാങ്മൂലം വേണം. അത് പരിശോധിച്ച് പോലീസിന് അത്യാവശ്യമാണെന്ന് തോന്നിയാൽ മാത്രമേ അവർ യാത്രയ്ക്ക് അനുവദിക്കുകയുള്ളു. അല്ലെങ്കിൽ തിരിച്ചുപറഞ്ഞയയ്ക്കുകയോ നടപടിയെടുക്കുകയോ ചെയ്യും. ആവശ്യ സർവ്വീസ് ചെയ്യുന്നവർക്ക് എന്നും പോകേണ്ടതിനാൽ അവർക്ക് പ്രത്യേക പാസ്സ് തയ്യാറാക്കി നൽകി. പാസ് ഇല്ലെങ്കിൽ അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാർഡ് കാണിച്ചാലും അവർക്കുപോകാം. ഈ ലോക്ക്ഡൗൺ കാലത്തും നമുക്കു വേണ്ടി അവധിയും മറ്റും എടുക്കാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്‍സുമാർ, പോലീസ്, ആംബുലൻസ് ഡ്രൈവർമാർ, മറ്റു ആവശ്യസർവ്വീസ് നടത്തുന്നവർ എന്നിവരെല്ലാം നമുക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. നമുക്ക് ഇവരോട് നന്ദി രേഖപ്പെടുത്താം. അതിനായി പ്രധാനമന്ത്രി ശബ്ദമുണ്ടാക്കിയും വെളിച്ചം തെളിയിച്ചും നന്ദി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. അത് ചെയ്ത് നമുക്ക് അവരോടുള്ള നന്ദി രേഖപ്പെടുത്താം.


ഈ കോവിഡ് കാലത്ത് ഒരുപാട് വ്യാജ സന്ദേശങ്ങൾ നമുക്കു ലഭിക്കുന്നുണ്ട്. ഇത് കണ്ട് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. അത്തരം സന്ദേശങ്ങൾ ഷെയർ ചെയ്യാതിരിക്കുക. സംശയമുള്ളവ ആരോഗ്യവകുപ്പിന്റേയോ ലോകാരോഗ്യസംഘടനയുടേയോ വെബ്‍സൈറ്റിൽ നോക്കി മനസ്സിലാക്കുകയാണ് വേണ്ടത്. മാധ്യമങ്ങളിലും ദിനപത്രങ്ങളിലും വരുന്നത് മാത്രമാണ് നമ്മൾ വിശ്വസിക്കേണ്ടത്.


ലോക്ക്ഡൗൺ കാരണം അവധിക്കാലം ആസ്വദിക്കാൻ സാധിക്കുന്നില്ല. അതിൽ ഞങ്ങൾക്ക് വിഷമം ഉണ്ട്. കളിക്കാൻ പോകാനോ മറ്റു സ്ഥലങ്ങളിലേക്കു പോകാനോ സാധിക്കുന്നില്ല. എന്നാൽ ഞങ്ങളുടെ ബോറഡി മാറ്റാൻ സ്‍കൂളിൽ നിന്നും പുസ്തകങ്ങൾ നൽകിയിട്ടുണ്ട്. അത് ഞങ്ങൾക്ക് വീട്ടിൽ എത്തിച്ചുതന്നു. ആ പുസ്തകങ്ങൾ വായിച്ചും ടി.വി കണ്ടും ഇൻഡോർ ഗെയിമുകൾ കളിച്ചും വ്യായാമങ്ങൾ ചെയ്തും സമയം കളയുന്നു. എന്നാലും ഈ ലോക്ക്ഡൗൺ കോവിഡ് പ്രതിരോധനത്തിനുള്ളതായതിനാൽ ഈ പ്രശ്നങ്ങളൊക്കെ മറന്ന് ഇതിന് പൂർണ്ണ സഹകരണം നൽകും. നമ്മൾ കോവിഡ് അതിജീവിക്കുക തന്നെ ചെയ്യും.


നീരജ് കെ ആർ
9 C എച്ച്ഡിപിഎസ്സ്എച്ച്എസ്സ്എസ്സ് എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം