"ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 79: വരി 79:
== മേല്‍വിലാസം ==  
== മേല്‍വിലാസം ==  
ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കുഴ
ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കുഴ
<googlemap version="0.9" lat="9.882561" lon="76.605853" zoom="18">
<googlemap version="0.9" lat="9.881594" lon="76.605762" zoom="18">
9.881779, 76.60589
9.881779, 76.60589
Govt.Model H.S S Palakkuzha
Govt.Model H.S S Palakkuzha
</googlemap>
</googlemap>

10:16, 26 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ
വിലാസം
പാലക്കുഴ

എറണാകുളം ജില്ല
സ്ഥാപിതം‌‌‌‌‌‌ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2010Mtcmuvattupuzha




പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വര്‍ത്തിക്കുന്ന പാലക്കുഴ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 1914 ല്‍ എല്‍. പി. സ്‌ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1968 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തില്‍ നിന്നും 1971 ല്‍ പ്രഥമ എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വര്‍ഷം നൂറു ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.

ചരിത്രം

2000-01 അദ്ധ്യയന വര്‍ഷത്തില്‍ ഈ സ്ഥാപനം ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു. സയന്‍സ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നിങ്ങനെ നാലു ബാച്ചുകള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡില്‍ പാലക്കുഴ ജംഗ്‌ഷനോടുചേര്‍ന്ന്‌ റോഡിനിരുവശവുമായി ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്‌ അഭിമുഖമായാണ്‌ വിശാലമായ കളിസ്ഥലം. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഇവിടെ വച്ച്‌ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന്‌ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഗ്രേസ്‌ മാര്‍ക്ക്‌ കരസ്ഥമാക്കുന്നതിനും കുട്ടികള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. 2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്‌. സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു. ഹൈസ്‌ക്കുള്‍ വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്‍പരം കുട്ടികളുടെ അഡ്‌മിഷന്‍ രേഖകള്‍ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവര്‍ത്തനവും ഈ കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുള്‍ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. ശ്രീ. കെ. കെ. രാജന്‍ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നു. സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകള്‍, സ്‌ക്കൂള്‍ സഹകരണ സംഘം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയന്‍സ്‌ ക്ലബ്ബ്‌, സേഷ്യല്‍ സയന്‍സ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വര്‍ഷം എന്‍. ആര്‍. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. മുന്‍ പ്രധാനാദ്ധ്യാപകര്‍,അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാര്‍ഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌. 2007 മുതല്‍ ഫാ. സാജു കെ. മത്തായി സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.


ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അദ്ധ്യാപകര്‍

വഴികാട്ടി