"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

09:28, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി      

മനുഷ്യൻ ഉൾപ്പെടെ ലക്ഷകണക്കിന് ചെറുതും വലുതുമായ സസ്യജീവജാലങ്ങളാണ് ഈ ഭൂമിയിൽ ഉള്ളത് .ഈ ജീവജാലങ്ങൾ എല്ലാം നിലനിന്നുപോരുന്നത് പ്രകൃതിയുടെ സന്തുലനാവസ്ഥ കൊണ്ടാണ് .മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി .ജീവജാലങ്ങളെല്ലാം ഇവിടെ തുല്യരാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ച് നിലനിൽക്കുന്നു.

എന്നാൽ ബുദ്ധിയും ശക്തിയും വിവേചനേ ബാധവും ഉള്ള മനുഷ്യൻ ഭൂമി തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന മിഥ്യാബോധത്തോടെ പ്രവർത്തിച്ചതിൻെറ പരിണിത ഫലമാണ്,ഇന്ന് ലോകമെമ്പാടും മനുഷ്യവർഗത്തിന് ഭീക്ഷണിയായി മാറിയിരിക്കുന്ന മഹാമാരികൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത കേവലം ഒരു ചെറിയ അണുവായ കൊറോണ എന്ന വൈറസ് ശക്തരെന്ന് സ്വയം ധരിച്ച മനുഷ്യൻ്റെ അന്തകനായി മാറിയിരിക്കുന്നു. മനുഷ്യൻ്റെ ഓരോ പ്രവർത്തികൾ മൂലം നാം മഹാപ്രളയവും മണ്ണിടിച്ചിലും ഭൂകമ്പവും മൂലം കഷ്ടത അനുഭവിക്കുന്നു ഈ ഭൂമു കത്ത് ലക്ഷകണക്കിന് ജീവജാലങ്ങൾ ഉണ്ടെങ്കിലും മനുഷ്യൻ മാത്രമാണ് പരിസ്ഥി ക്ക് ഗുരുതരമായ ആഘാതങ്ങൾ ഉണ്ടാക്കുന്നത് .

മനുഷ്യൻെറ അന്ത്യാഗ്രഹത്തിനും ആഡംബരത്തിനും വേണ്ടി മാത്രമാണ് ഗുരുതരമായ പരിസ്ഥിതി ആഘാതങ്ങൾക്ക് കാരണമായ വനനശീകരണം, വായു- വെള്ളമലിനീകരണം, അനിയന്ത്രിതമായ ഖനനം നിർമാണ പ്രവർത്തനങ്ങൾ മുതലായവ.

ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് ആഗോളതലത്തിൽ നടത്തപ്പെടുന്ന പരിസ്ഥിതി ദിനാഘോഷ ചടങ്ങുകളിൽ മാത്രം ഒതുക്കി നിർത്താതെ ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും സ്വന്തമാണെന്ന ധാരണയോടെ നമ്മുടെ ദൈനംദിന, പ്രവർത്തികളിൽ പരിസ്ഥിതി സംരക്ഷണം ഉണ്ടായാൽ മാത്രമേ മനുഷ്യർക്കും ഇതര സസ്യ ജീവജാലങ്ങൾക്കും ഈ ഭൂമുഖത്ത് നിലനിൽപ്പ് ഉണ്ടാകുകയുള്ളു.

നെവിൻ പി.എസ്
6 A ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം