Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 22: |
വരി 22: |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified|name=Kannans| തരം= ലേഖനം}} |
07:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പടരുന്ന കൊറോണ
ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ കൊറോണ വൈറസ് എന്ന കോവിഡ് -19 ന്റെ ഉത്ഭവം ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് .2019 ഡിസംബറിൽ കൊറോണ വൈറസിനെ തിരിച്ചറിഞ്ഞു .കടുത്ത ന്യുമോണിയ മൂലം ചികിത്സയിലായിരുന്ന രോഗിയിൽ ആണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. കോവിഡ് - 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത്. വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു . ചൈനയ്ക്കു പുറമേ ഇറ്റലി ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ആയിരക്കണക്കിന് ആളുകൾ മരണമടഞ്ഞു കൊണ്ടിരിക്കുകയാണ്.
കൊറോണ വൈറസ് മനുഷ്യർക്ക് പുറമേ പക്ഷികളിലും മൃഗങ്ങളിലും രോഗങ്ങൾ ഉണ്ടാകും. കടുത്ത ചുമയും ശ്വാസതടസ്സവും പനിയും ആണ് മനുഷ്യരിൽ കാണപ്പെടുന്ന രോഗലക്ഷണങ്ങൾ .ഇതുവരെ കോവിഡ് - 19ന് ഫലപ്രദമായ ഒരു മരുന്നും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല .ഇതിനായുള്ള ശ്രമത്തിലാണ് ലോകത്തിലെ പല മരുന്ന് ഗവേഷണ സ്ഥാപനങ്ങളും രോഗലക്ഷണങ്ങൾ കണ്ട ഉടൻതന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്നും രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
മനുഷ്യൻ ഒന്നുമല്ല എന്ന് തെളിയിക്കുകയാണ് ഈ വൈറസ് .കൊറോണ വിറിഡെ എന്ന കുടുംബത്തിൽ പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ . കൊറോണ എന്ന വാക്കിൻറെ ചുരുക്കപ്പേരാണ് കോവിഡ് - 19. കിരീടത്തിന്റെ ആകൃതിയിൽ ആയതു കൊണ്ടാണ് ഇതിന് കൊറോണ എന്ന പേര് നൽകിയത്. ഐക്യരാഷ്ട്രസഭ ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിക്കുകയും ഇതിനെ നേരിടാൻ മനുഷ്യൻ സാമൂഹിക അകലം കാത്തുസൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതുവരെ ഇതിനെതിരെ ഒരു മരുന്നും കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ ലോകമെമ്പാടും ജനങ്ങൾ മരിച്ചുവീണു കൊണ്ടിരിക്കുകയാണ് .ബ്രിട്ടൺ, ഫ്രാൻസ് ,അമേരിക്ക മുതലായ വികസിത രാജ്യങ്ങൾ ഇതിനു മുൻപിൽ പകച്ചു നിൽക്കുകയാണ് ഇതിനെ നേരിടാൻ എല്ലാ രാജ്യങ്ങളും ജനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് . ക്വാറന്റീൻ എന്ന ഒരു പുതിയ വാക്കിലൂടെ മനുഷ്യൻ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധിതരായി.
പരസ്പര സമ്പർക്കത്തിലൂടെ പകരുന്ന ഈ രോഗത്തെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കുക എന്നതാണ് പ്രധാനം .ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് . വുഹാനിൽനിന്നും വന്ന വിദ്യാർത്ഥിയിലാണ് റിപ്പോർട്ട് ചെയ്തത്. ഇതിനെ നേരിടാൻ കേരള സർക്കാർ ബ്രേക്ക് ദ ചെയിൻ ക്യാംപെയ്ൻ നടപ്പിലാക്കി .ജനങ്ങൾ പുറത്തിറങ്ങുന്നത് ആവശ്യങ്ങൾക്ക് മാത്രമായി ചുരുക്കി. ഇതിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു എന്നു പറയാം.
കേരളത്തിലെ കാസർഗോഡ് ,കണ്ണൂർ ജില്ലകളിലാണ് കൂടുതൽ രോഗികൾ ഉള്ളത് . ഞങ്ങൾ കുട്ടികൾക്ക് പരീക്ഷകൾ ഒഴിവാക്കിയതും, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കഴിഞ്ഞതും സന്തോഷം നൽകുന്നു.
രാജ്യത്ത് കോവിഡ് 19 വർദ്ധിക്കുന്നതിനെ തുടർന്ന് മാർച്ച് 28 മുതൽ ഏപ്രിൽ 14 വരെ ഇന്ത്യയൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ചു .നിയന്ത്രണങ്ങൾ കർശനമാക്കി അവശ്യസാധനങ്ങൾ മാത്രം വാങ്ങാൻ പുറത്തിറങ്ങിയാൽ മതി എന്ന് ഉത്തരവിട്ടു .രാജ്യം മുഴുവനും വിറങ്ങലിച്ച് നിൽക്കുമ്പോൾ എല്ലാവർക്കും വേണ്ടി നമ്മൾ സ്വയം നിയന്ത്രിച്ച് ഇതിന്റെ വ്യാപനം കുറയ്ക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|