"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/മരംവെട്ടുകാരന്റെ അതിമോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മരംവെട്ടുകാരന്റെ അതിമോഹം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം=  കഥ  }}

01:08, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരംവെട്ടുകാരന്റെ അതിമോഹം

ഒരിടത്ത് വലിയ കാടുണ്ടായിരുന്നു.ധാരാളം ജന്തുക്കളും പക്ഷികളും അവിടെ താമസിച്ചിരുന്നു. ആ കാടിനു നടുവിലായി ഒരു വലിയ കുളമുണ്ടായിരുന്നു.ആ കുളത്തിലെ ജലമാണ് അവർ എല്ലാ ആവശ്യങ്ങൾക്കും ഉപയാഗിച്ചിരുന്നത്.ഒരു ദിവസം ഒരു മരംവെട്ടുകാരൻ ആ കാട്ടിലെത്തി.കാട്ടിലെ മരങ്ങൾ കണ്ട അയാൾ സന്താഷവാനായി.ഇതെല്ലാം വെട്ടിമുറിച്ച് നഗരത്തിൽ കൊണ്ടിട്ട് പണം സമ്പാദിക്കാമെന്ന് അയാൾ വിചാരിച്ചു.അയാൾ മരം വെട്ടാൻ ആരംഭിച്ചു.ഇത് കണ്ട ജന്തുക്കൾഅയാളെ പേടിപ്പിച്ച് ഓടിച്ചു.
 എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അയാൾ വീണ്ടും കാട്ടിലെത്തി. ഇവിടുത്തെ ജന്തുക്കളെയും പക്ഷികളെയും നശിപ്പിച്ചാലെ തനിക്ക് രക്ഷയുള്ളൂ എന്ന് മനസ്സിലാക്കിയ അയാൾ കാട്ടിലെ കുളത്തിൽ വിഷം കലക്കാൻ തീരുമാനിച്ചു.മരക്കാമ്പിൽ ഇരുന്നിരുന്ന മരംകൊത്തികൾ ഇത് കണ്ടു.അവർ പറന്നു ചെന്ന് തങ്ങളുടെ രാജാവായ സിംഹത്തോട് കണ്ട കാര്യങ്ങൾ പറഞ്ഞു.ഇതറിഞ്ഞ സിംഹം കുളത്തിനടുത്തേക്ക് ചെന്നു.സിംഹത്തെ കണ്ട മരംവെട്ടുകാരൻ ഓടാൻ തുടങ്ങി.ഓടിത്തളർന്ന മരംവെട്ടുകാരൻ വിഷം കലക്കിയത് ഓർക്കാതെ കുളത്തിൽ നിന്ന് വെള്ളം കുടിച്ചു.നിമിഷങ്ങൾക്കകം അയാൾ മരിച്ചു വീണു.കുളത്തിൽ വിഷം ചേർന്നത് കാട് മുഴുവൻ അറിഞ്ഞു.ഇനി എന്തു ചെയ്യണമെന്ന് അറിയാതെ അവർ വിഷമിച്ച് നിന്നു.പെട്ടെന്നാണ് മഴ പെയ്യാൻ തുടങ്ങിയത്.കുളത്തിലെ വെള്ളം കര കവിഞ്ഞ് ഒഴുകാൻ തുടങ്ങി.കാടിന്റെ പല ഭാഗത്തു നിന്നും വെള്ളം കുളത്തിലേക്ക് ഒഴുകിയെത്തി.അങ്ങനെ കുളത്തിലെ വിഷം കലർന്ന വെള്ളം ഒഴുകിപ്പോയി.കാട്ടിലുള്ളവരെല്ലാം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി..........

അഞ്ജലി.എ.എസ്സ്
7 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ