"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കോവിഡും,കടന്നുപോകും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb|തരം=കവിത}}

22:22, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡും,കടന്നുപോകും....

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം കോവിഡിൻ ഭീതിയല്ലോ,
ബ്രേക്ക് ദ ചെയിൻ,ലോക്ക്ഡൗൺ,
ക്വറന്റൈനെന്നീ....
വാക്കുക‍ൾ പുത്തന്നറിവുകളായ്..
സ്കൂളുകൾ പൂട്ടി പരീക്ഷകളില്ലാതെ,
യാത്രപറയാതെ സൗഹൃദങ്ങൾ...
വീടിന്റെ നാലുചുവരുകൾക്കുള്ളിലായ്
ഓടിനടക്കേണ്ടബാല്യങ്ങളും....
കുഞ്ഞുമനസ്സിൻകഴിവുണർത്താനായ്,
ഒത്തുചേർന്നീടുന്നു അധ്യാപകർ.
കഥകൾ,കവിതകൾ,ലേഖനങ്ങൾ
പെയ്‍ന്റിംഗ്,കാർട്ടൂൺ,കുപ്പിയലങ്കാരം
മാസ്‍ക് നിർമ്മാണവും കൃഷിയുമായി
സ‍ർഗാത്മകമായ് ഓരോവീടുകളും.
വീട്ടിൽ സുരക്ഷിതരെങ്കിലും ഞങ്ങൾ
ഓർക്കുന്നു കോവിഡിൻ വ്യാപനത്തെ....
സ്വന്തം സുരക്ഷയെ ഓർത്തിടാതെ
ആരോഗ്യപാലകർ,പോലീസുകാർ.
നമ്മുടെ നാടിന്നുകാവലാളായ്,
മുഖ്യനും കൂട്ടരും ഷൈലജടീച്ചറും.
ഓർക്കുന്നു ഞങ്ങൾ സാഭിമാനം
നിങ്ങൾതൻ മുൻപിൽ പ്രണമിക്കുന്നു.
ഈ കോവിഡും നാം നേരിടുമേ...
പ്രളയക്കെടുതികൾ നേരിട്ടപോൽ
ഒറ്റക്കെട്ടായ് നാം നേരിടും....
ഈ കോവിഡിനേയും നാം നേരിടും...
 

ഡോയൽ ജോസഫ്
7 C സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത