"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/പ്രാണയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 49: വരി 49:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan}}
{{Verified|name=Mtdinesan|തരം=കവിത}}

21:59, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രാണയുദ്ധം

വിശ്വമാകെ ഭീതിയെന്ന
വിത്തുപാകി നീങ്ങുമീ
കോവിഡ് എന്ന സൂക്ഷ്മജീവി
നമ്മളെ തകർക്കയായ്
കൊഴിയുമീ മനുഷ്യജീവൻ
എത്രയെന്നതോർക്ക നീ
നിന്റെ മുന്നിൽ മുട്ടുകുത്തി
നിൽക്കുകില്ല മാനവ‍ർ
നിന്റെ മുള്ളുമേനിയാൽ
പൊലിഞ്ഞൊരായിരങ്ങളെ
ഓർത്തു നമ്മൾ നീങ്ങിടും
ഒരൊറ്റ പടച്ചട്ടയുമായ്....
സുരക്ഷയെന്ന ലക്ഷ്യമേകി
വായയൊന്നു മൂടിടാം
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകി
നേരിടാം കൊറോണയെ
ഭേദിച്ചിടാം നമുക്കുമീ
കൈകൾ കോർത്ത ചങ്ങല
കോർത്തിടാം മനസ്സുകൊണ്ട്
സ്നേഹമെന്ന ചങ്ങല
മാറിടാം കുറച്ചുനാൾ
സമൂഹത്തിൽ നിന്നൊന്നിനി
നേരിടാം, ഉറച്ചു നിന്നു
നിന്നിടാം ഗൃഹങ്ങളിൽ
ഇതിന്നൊരൊറ്റ ഔഷധം
പ്രതിരോധമെന്ന ഔഷധം
ഭരണകൂടം കാത്തിടുന്ന
പാത തന്നിൽ നീങ്ങിടാം
വേണ്ടതൊന്നു മാത്രമാണു
ജാഗ്രതയായ് നീങ്ങുക
അകലെ നിന്നിടുമ്പൊഴും
മനസ്സുകൊണ്ടടുത്തിടാം

മഞ്ജിമ രൂപേഷ്
10 ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത