"വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലേഖനം * നാടിന്റെ നന്മ കാത്തുസൂക്ഷിക്കാൻ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}/പരിസ്ഥിതി സംരക്ഷിക്കപ്പെ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
ലേഖനം    * നാടിന്റെ നന്മ കാത്തുസൂക്ഷിക്കാൻ  പരിസ്ഥിതി സംരക്ഷിക്കപ്പെടണം * :-        അഭിനന്ദ് എസ് . 8 A ,വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ                *ലോക പരിസ്ഥിതി ദിനത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല പരിസ്ഥിതി സംരക്ഷണം. കേവലം ഒരു വൃക്ഷ തൈ നട്ട് ഫോട്ടോകളും എടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതിൽ മാത്രം പരിസ്ഥിതി ദിനാചരണങ്ങൾ മാറരുത്. നമുക്ക് ജീവൻ നിലനിർത്താൻ സഹായിക്കുന്ന വായു,വെള്ളം, മണ്ണ് എന്നിവ കാത്തു സൂക്ഷിക്കേണ്ടത് വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വരുടെയും കടമയാണ്. നമ്മളെ കാത്തു സൂക്ഷിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് ഒരാരുത്തർക്കും ഉത്തരവാദിത്വമുണ്ട്. സാമൂഹ്യ ബോധമുള്ള പൗരൻമാരായി വളരാനും, വ്യക്തിത്വ വികസനത്തിനും, നാട്ടു നന്മകൾ കാത്ത് സൂക്ഷിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളായ നമ്മൾ ഒരോരുത്തരും മുന്നിട്ടിറങ്ങണം. പുസ്തകങ്ങളിൽ നിന്നും കിട്ടുന്ന അറിവ് പ്രയോഗിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്. പ്രാണവായുവും, ജലവും, അന്നവും നാം ഉപയോഗിക്കുന്ന കാലത്തോളം നമുടെ പ്രകൃതിക്ക് ഒരു കോട്ടവും തട്ടാൻ സമ്മതിക്കില്ലായെന്ന് നാം പ്രതിജ്ഞയെടുക്കണം.ഈ കോവിഡ് കാലം യഥാർത്ഥത്തിൽ നമ്മെ സംരക്ഷിച്ചത് മാവും, പ്ലാവും ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളാണ്. കോവിഡ് 19 വൈറസ് വ്യാപിക്കാതിരിക്കാൻ നമ്മൾ ഒരോരുത്തരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം വീടുകളിൽ ഒതുങ്ങിക്കഴിയേണ്ടി വന്നപ്പോൾ ബേക്കറി സാധനങ്ങൾക്കും, ജങ്ക് ഫുഡുകൾക്കും പിന്നാലെ ഓടിയ ഞാനുൾപ്പെടെയുള്ള പുതിയ തലമുറ നാടൻ വിഭവങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു.  രാസവളങ്ങളും,മാരകമായ കീടനാശിനികളും ചേർക്കാത്ത വാഴക്കൂമ്പ്, കാമ്പ്, പപ്പായ, ചക്ക, മാങ്ങ, മുരിങ്ങയില എന്നിവയുടെ സ്വാദ് നമ്മൾ തിരിച്ചറിഞ്ഞു. ചക്കക്കുരു കൊണ്ടുള്ള ഒട്ടനവധി വിഭവങ്ങൾ  ആസ്വദിച്ചു. ഒരോ വീട്ടിലും ഒരു ജൈവ അടുക്കളത്തോട്ടം ഉണ്ടാകണമെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. നമ്മുടെ മുഖ്യമന്ത്രി തന്നെ ഈ കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു. ചീരയും, പയറും, മുളകും, വെണ്ടയും മാത്രമുള്ള ജൈവ കൃഷി ചെയ്താലും അവ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്. ജലക്ഷാമം അനുഭവപ്പെടുന്ന ഈ കാലത്ത് വെള്ളത്തിന്റെ ദുരുപയോഗം തടയണം. ഇന്ന് ഏറ്റവും അധികം ജലം പാഴാക്കി കളയുന്നത് നമ്മൾ ഒരോരുത്തരുമാണ്. മുഖം കഴുകുന്നതും, പാത്രം കഴുകന്നതുമുൾപ്പെടെയുള്ള വെള്ളം പാത്രങ്ങളിൽ സംഭരിച്ച് ചെടികൾക്ക് ഒഴിച്ചു കൊടുക്കാം.തുണി സഞ്ചികൾ ശീലമാക്കിയും, പേപ്പർ കവറുകൾ ഉപയോഗിച്ചും, പഴയ നോട്ട് ബുക്കുകളുടെ ഉപയോഗിക്കാത്ത പേജുകൾ ഉപയോഗപ്പെടുത്തിയും, നോട്ടീസുകളുടെ മറുപുറം റഫ് നോട്ടുകൾ എഴുതാൻ ഉപയോഗിച്ചും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളിയാകാം. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളെ സസ്യങ്ങളെയും, ജന്തുക്കളെയും  സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാം.
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷിക്കപ്പെടണം|പരിസ്ഥിതി സംരക്ഷിക്കപ്പെടണം]]

21:52, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം