"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പുലരികളെ, മടങ്ങി വരൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| color= 1
| color= 1
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കഥ}}

21:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പുലരികളെ, മടങ്ങി വരൂ     

പതിവിലും നേരത്തെ സ്കൂളുകൾ അടച്ചു. പതിയെ പതിയെ വിരസത എന്നെ അലട്ടികൊണ്ടേയിരുന്നു. അതു മനസ്സിലാക്കിയിട്ടാകാം ഒരു ദിവസം അമ്മ എന്നെ കൈപിടിച്ചുകൊണ്ട് ഒരു നാലുകെട്ടിന്റെ മുന്നിൽ കൊണ്ട് ചെന്നാക്കി. എന്നിട്ട് എന്നോട് പറഞ്ഞു.... "നീ ഇതിനകമൊക്കെ ഒന്ന് കാണൂ, നിനക്കിഷ്ടമാകും".

അതു വടക്കേപ്പാട്ടു തറവാടായിരുന്നു. പടിപ്പുര കടന്നു ഞാൻ അകത്തു കയറിയപ്പോൾ അതാ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നു സാക്ഷാൽ എം. ടി. വാസുദേവൻ നായർ. അദ്ദേഹം എന്നെ അകത്തേയ്ക്കു ക്ഷണിച്ചു. നാലുകെട്ടിന്റെ വാതിൽ എനിക്ക് മുൻപിൽ തുറക്കും പോലെ തോന്നി. തറവാട്ടിലെങ്ങും അപ്പുണ്ണിയുടെ ശബ്ദം കേൾക്കാമായിരുന്നു. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ വലിയ തടവറകളും, വ്യക്തിയെ ഭക്ഷിക്കുന്നതിനു വേണ്ടി ആഞ്ഞടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുകയാണ് അപ്പുണ്ണി. ഒപ്പം വെളിപ്പെടാതിരുന്ന ചരിത്രവും അതിമനോഹര മായി സാർ എനിക്ക് പറഞ്ഞു തരികയുണ്ടായി. എല്ലാം കഴിഞ്ഞ് ഞാൻ അദ്ദേഹത്തോട് യാത്ര ചോദിച്ചു ഇറങ്ങാൻ തുടങ്ങവേ, ഭഗവതി കുടിയിരിക്കുന്ന നാലുകെട്ടിൽ വച്ചു അദ്ദേഹം എനിക്ക് ഒരു സമ്മാനം തന്നു. രണ്ടാമൂഴം. സമൂഹത്തിലും, മാതാവിനാലും, സഹോദരങ്ങളാലും എന്നും രണ്ടാം തരക്കാരനായി ജീവിക്കേണ്ടി വന്ന ഭീമന്റെ കഥ. നാളിതുവരെ കേട്ടുവന്ന മഹാഭാരതത്തിലെ ആരും അറിയാതെ പോയ ഭീമന്റെ ദുഃഖം. ചില പുതിയ ചിന്തകൾക്ക് തുടക്കം ഞാൻ അറിയാതെ മനസ്സിൽ കയറി.

ഇങ്ങനെ ചിന്തിച്ചു നടക്കവേ വഴിയിൽ കുറെ തെണ്ടിക്കൂട്ടങ്ങളെ കണ്ടു. അവരെ ഞാൻ വെറുപ്പോടെ നോക്കി. അതു കണ്ടിട്ടാവണം ആരോ ഒരാളുടെ ശബ്ദം ഞാൻ കേട്ടു. "അരുത് കുട്ടി, അവരെ അങ്ങനെ കാണരുത്". എനിക്ക് പരിചിതമായ ഒരു ശബ്ദം. ആ ശബ്ദത്തിനുടമ എന്റെ അരികിൽ എത്തി. എന്റെ അദ്‌ഭുതിനു അതിരില്ലായിരുന്നു. മലയാളത്തിന്റെ പ്രിയകഥാകാരൻ തകഴി ശിവശങ്കരപ്പിള്ള. അദ്ദേഹം എന്നോട് പറഞ്ഞു... "നീ കണ്ട നാലുകെട്ടിലെയും രണ്ടാമൂഴത്തിലെയും ഉച്ചവർഗക്കാരാൽ തരംതാഴ്ത്തപ്പെട്ടവരാണിവർ. ഇവരുടെ സുഖവും ദുഖവും തീരുമാനിച്ചതും അവർ തന്നെ. നീയും അവരെ നിന്ദിക്കല്ല്, പുതു തലമുറയാണ് നീ ". അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങികൊണ്ടേയിരുന്നു. ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. ഞാൻ ഓടി അമ്മയുടെ അടുക്കൽ എത്തി. അപ്പോൾ അമ്മ എന്നോട് ചോദിച്ചു.... "നിന്റെ ഈ പുലരിക്ക് സുഗന്ധമുണ്ടോ? ".....

നവമി. ബി
7 B എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ