"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=ലേഖനം}}

19:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്.ഇത് പാലിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്.പരിസരമലിനീകരണവും വായൂമലിനീകരണവുമൊക്കെയാണ് രോഗികൾ നമ്മുടെ സമൂഹത്തിൽ ദിനംപ്രതി വർദ്ധിക്കുന്നതിനുള്ള ഒരു കാരണം.ചിട്ടയായ ജീവിതശൈലികളും വ്യക്തിശുചിത്വവും പാലിച്ചാൽ രോഗങ്ങൾ വരാതെ തടയാം. ഇന്ന് ദിനംപ്രതി ആശുപത്രികളുടെ എണ്ണം കൂടിക്കൂടി വരികയാണ്.
അന്തരീക്ഷമലിനീകരണം ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു.പച്ചക്കറികൾക്കായി നാം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.നമ്മുടെ ആരോഗ്യമല്ല അവർ ലക്ഷ്യം വയ്ക്കുന്നത്,കച്ചവടലാഭമാണ്.അതിന് വേണ്ടി വിഷം കലർന്ന പച്ചക്കറികൾ നമ്മൾക്ക് നൽകുന്നു.അതിന്റെ ഫലമായി ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറികൾ നമ്മുടെ സംസ്ഥാനത്തുതന്നെ ഉദ്പ്പാദിപ്പിക്കുവാൻ നമുക്ക് കഴിയണം.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ ഫലമായി വായൂമലിനീകരണം സംഭവിക്കുന്നു.ഇത് രോഗികളുടെ എണ്ണം കൂട്ടുന്നു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുക വഴി നമുക്ക് ഇത് മറികടക്കാൻ കഴിയും.
രോഗപ്രതിരോധത്തിന്റെ ആദ്യപാഠങ്ങൾ നമുക്ക് വീട്ടിൽനിന്ന് തന്നെ തുടങ്ങാം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.അടുക്കളത്തോട്ടം നിർമ്മിക്കുക.ഇങ്ങനെ രോഗികളുടെ എണ്ണം കുറയ്ക്കാം.ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാം.

ലക്ഷ്മി ബി കെ
9 ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം