Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 18: |
വരി 18: |
| | color=2 | | | color=2 |
| }} | | }} |
| {{verified|name=Kannankollam}} | | {{verified|name=Kannankollam|തരം=ലേഖനം}} |
19:40, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരുമയോടെ കൈകൾ കോർത്ത് നാം മുന്നോട്ട്
നമ്മുടെ ലോകത്തെ തന്നെ മാറ്റിമറിച്ച വൈറസാണ് കോവിഡ് 19. നിരവധി അതായത് ലക്ഷകണക്കിന് ജീവനുകളാണ് ഈ മാരകമായ വൈറസിന് ഇരയായത്. മരണത്തെക്കാൾ കൂടുതൽ പേർ നിരീക്ഷണത്തിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയാണ് ഈ വൈറസിനെ എതിർക്കാൻ ജാഗ്രത പാലിച്ചിരിക്കുന്നത്. അതുപോലെതന്നെ കേരളവും. ഇതിനുമുമ്പ് നിപ എന്ന വൈറസിനെ അതിവിദഗ്ധമായി കേരളം അതിജാഗ്രതയോടെ പ്രതിരോധിച്ചു ജയിച്ചു.അതിനു പിന്തുണയായിരുന്നത് നമ്മുടെ ആരോഗ്യ മന്ത്രി KK ശൈലജ ടീച്ചർ ആയിരുന്നു.കൂടാതെ അതിൽ ലിനി എന്ന നഴ്സ് ഉൾപ്പെടെ നിരവധി രക്തസാക്ഷികളും ഉണ്ട്.
ഈ വൈറസിനെ എതിർക്കാൻ പ്രധാനമന്ത്രി യും മുഖ്യമന്ത്രിയും ചേർന്ന് ഇന്ത്യയിൽ ജനതാകർഫ്യൂ, ലോക്ക് ഡൗൺ, കൊറോണ എന്ന അന്ധകാരത്തെ ഈ വിശ്വപ്രപഞ്ചത്തിൽ നിന്നും അകറ്റാൻ രാത്രിയിൽ 9.00 ക്ക് 9മിനിറ്റ് വീടുകളിൽ ഏകാന്തതയുടെഐക്യ ദീപം തെളിയിക്കൽ തുടങ്ങിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നമ്മൾ ചെയ്തു. അതുകൊണ്ട് പലർക്കും രോഗമുക്തി നേടാൻ സാധിച്ചു. ശരിക്കും ജീവൻ പണയം വച്ചു രോഗികളെ ശുശ്രുഷിക്കുന്ന മാലാഖമാരാണ് നേഴ്സുകൾ. ദൈവതുല്യരാണ് ഡോക്ടർമാർ. ലോക്ക് ഡൗൺ ഭാഗമായി പുറത്ത് അനാവശ്യമായി കറങ്ങുന്നവരെ പിടികൂടാൻ റോഡിൽ കൊടും വെയിലിൽ നിൽക്കുന്ന പോലീസ് തുടങ്ങിയവർ. കൂടാതെ അപ്പപ്പോൾ തന്നെ വിവരങ്ങൾ കൈമാറുന്ന വാർത്താ മാധ്യമങ്ങൾഎന്നിവരെ നമ്മൾ ഒരിക്കലും മറക്കാൻ പാടുള്ളതല്ല.അവർക്ക് മനസ്സുകൊണ്ട് നല്ലൊരു സല്യൂട്ട് നൽകണം. ഈ വൈറസിൽ രക്ഷനേടാൻ നമ്മൾ വ്യക്തിശുചിത്വം പാലിക്കേണ്ടത് അനിവാര്യമായിരുന്നു. കൂടാതെ ഗവണ്മെന്റ് നിർദ്ദേശിച്ച ജാഗ്രത നിർദേശങ്ങളും പാലിക്കാൻ നമ്മൾ ഓരോ രുത്തരും ബാധ്യസ്ഥരാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നമ്മൾ ഒന്നെങ്കിൽ തൂവാല അല്ലെങ്കിൽ ടിഷു ഉപയോഗിച്ച് വായ മറച്ചു പിടിക്കുക. തൂവാല കൈയിൽ ഇല്ലെങ്കിൽ കൈമടക്കി വായ മറച്ചു പിടിക്കുക. കാരണം നമ്മുടെ അസുഖം മറ്റുള്ളവർക്കും പകരാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് 20 മിനിറ്റ് നേരമെങ്കിലും കഴുകുക. പുറത്തിറങ്ങുമ്പോൾ അല്ലെങ്കിൽ ആരോടെങ്കിലും സംസാരിക്കുമ്പോഴും മാസ്ക് മുഖത്തുണ്ടായിരിക്കണം. നല്ല പോഷക ഗുണമുള്ള ആഹാരങ്ങൾ മാത്രം കഴിക്കുക. ഒപ്പം വീട്ടിൽ നിൽക്കുന്ന ഈ സമയം പാഴാക്കാതെ വീടും പരിസരവും വൃത്തിയാക്കുക. തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ നമുക്ക് നൽകിയത്.കൊറോണയിൽ നിന്നും രക്ഷനേടാൻ ഓരോ മാർഗ നിർദേശങ്ങൾ നൽകുന്നത്തിലൂടെ നമ്മുടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. അതിനാൽ മറ്റു രാജ്യങ്ങൾക്ക് ഇന്ത്യ മാതൃകാരാജ്യമായും കേരളം മാതൃകാസംസ്ഥാനമായും മാറിയിരിക്കുന്നു! ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരു ദിവസം പോലും തിരക്കില്ലാത്ത ആളുകൾ വീടുകളിൽ ഒതുങ്ങി.കൊറോണ വിട്ടുപോയ ബന്ധങ്ങളെ യോജിപ്പിച്ചു.
എന്റെ വീടിന്റെ അടുത്തുള്ളവരെല്ലാം പുറത്തിറങ്ങി ജൈവമാലിന്യങ്ങൾ കത്തിക്കുന്നത് ഞാൻ കണ്ടു. പുക ഞങ്ങളുടെ വീടിന്റെ അകത്തുകേറി അപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു ചൂട് കാലത്തു ഇങ്ങനെ കത്തിച്ചാൽ എന്തെങ്കിലും അന്തരീക്ഷം മലിനമാവത്തതല്ലേ ഉള്ളു. അപ്പോൾ അച്ഛൻ പറഞ്ഞു മോളെ ഇതു ജൈവ മാലിന്യമാണ് (കരിയില, ചുള്ളിക്കമ്പുകൾ )ഇതു അന്തരീക്ഷത്തിൽ ചെന്നാൽ ഒരു കുഴപ്പവുമില്ല. ഇത് വായുവുമായി ചേർന്ന് വായുവിലുള്ള ഈ വൈറസ് കുറച്ചു ചത്തു പോകും. അച്ഛൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അമ്മ മുറിയെല്ലാം തുടയ്ക്കുന്നു. ഞാൻ ആ വെള്ളത്തിൽ ഡെറ്റോൾ ഒഴിച്ചു കൊടുത്തു. അച്ഛൻ പറഞ്ഞു തറ തുടയ്ക്കുമ്പോൾ ഒന്നെങ്കിൽ ഡെറ്റോൾ അല്ലെങ്കിൽ savlon വെള്ളത്തിൽ അല്പം കലർത്തണം. ബോറടിച്ചിരുന്നപ്പോൾ ഞാനും അനുജത്തിയും കളിക്കാൻ പോയി. അപ്പോൾ വാർത്തയിൽ പറഞ്ഞു ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന് . കളികഴിഞ്ഞു ഞങ്ങൾ വന്നപ്പോൾ അച്ഛനുംഅമ്മയും ഈ കാര്യം ഞങ്ങളോട് പറഞ്ഞു. എനിക്ക് സ്വന്തമായി ലൈബ്രറി ഉണ്ടായിരുന്നു. ഞാനും അനുജത്തിയും കഥകളും കവിതകളും വായിച്ചു സമയം ചെലവഴിച്ചു.അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് നമ്മൾ ഒരുമയോടെ ഗവണ്മെന്റ് പുറപ്പെടുവിക്കുന്ന ഈ നിർദേശങ്ങൾ പാലിച്ചു മുന്നോട്ട് പോയാൽ നമുക്ക് തീർച്ചയായും ഈ മാരകമായ ഒരു വില്ലൻ കഥാപാത്രമായി ലോകത്തെ നടുക്കിയ കൊറോണ (കോവിഡ് 19)വൈറസിനെ ഈ ലോകത്തു നിന്നും തുടച്ചുമാറ്റാൻ നമുക്ക് സാധിക്കും. അതുകൊണ്ട് കരുതലോടെ ജാഗ്രതയോടെ വീട്ടിൽ ഇരുന്നു കോവിഡിനെ നേരിടാം. നമുക്ക് പ്രാർത്ഥിക്കാം ലോകം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കും!!!
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|