"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/ഉണ്ണിക്കിത് അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes}}
{{Verified|name=Sunirmaes| തരം=  കവിത}}

19:04, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉണ്ണിക്കിത് അവധിക്കാലം

മിഴിനീര് തോരാത്ത കണ്ണും
അത് വീണ് കുതിരുന്ന മെയ്യും
ചെറുകൈ കൊണ്ടെന്നെ മെല്ലെ
ചേർത്ത് പിടിച്ചവനൊന്നു തേങ്ങി

ഉണ്ണിക്കിത് അവധിക്കാലം
നാളുകൾ കാത്തിരുന്ന്-
ആദ്യമായ് കിട്ടിയ വേനലവധിക്കാലം

കൂട്ടുകാരില്ലാത്ത ആരവമില്ലാത്ത
ചാടിത്തിമിർക്കുവാനാവാത്ത കാലം
വേനലവധിയിൽ കണ്ണീർ പടർത്തിയ
കോവിഡിൻ കലി കണ്ട കാലം

ഉണ്ണിക്ക് കാണുവാനേറെയുണ്ടല്ലോ
മുറ്റത്ത് നോക്കി അമ്മ ചൊല്ലി
ചുറ്റും നടന്നൊന്നു കൺതുറക്കൂ
പൂക്കളും കിളികളും കണ്ണിന് കൗതുകം
പൂക്കാലമായ് മനസ്സിലേറും

ചെറുകിളിയൊന്നാ പൂഞ്ചില്ലയിൽ
മധുമൊഴി പോലൊരു പാട്ടു മൂളി
നിറമിഴി തുടച്ചാകാഴ്ചയിൽ
ഉണ്ണി മതി മറന്നാകെ നിന്നു

ഇന്നുമാ ചെമ്പനീ‍‍‍ർമൊട്ടിട്ടു
നല്ല ചേലൊത്ത സുന്ദരിപൂവിട്ടു
കുഞ്ഞിക്കരങ്ങളാൽ മുള്ളൊന്നു കൊള്ളാതെ
ഉണ്ണിക്കുട്ടനാ പൂവൊന്നു തൊട്ടു
പൂമണം തേടിയും പൂന്തേൻ തേടിയും
പൂമ്പാറ്റകൾ ചുറ്റും പാറി നിന്നു

കാണുവാനേറെയും കൗതുകക്കാഴ്ചകൾ
ആഴ്ചകൾ മാസങ്ങൾ പിന്നെയുമേറെ
ചെറുതിരിയോടെയെന്നുണ്ണി
ചെറുകെ പുണർന്നെന്നെ ഒട്ടി.

 


ഗൗരി പ്രശാന്ത്
8 സി എസ് എസ് ജി എച്ച് എസ് എസ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത