"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/മാറുന്ന ഗ്രാമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കഥ}}

18:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറുന്ന ഗ്രാമങ്ങൾ


സമയം രാവിലെ 8മണി അപ്പു നീണ്ട ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ജനൽ ഇൻ അടുത്തേക്ക് പോയി പയ്യ ജനൽപ്പാളികൾ അവൻ തുറന്നു. എന്തെന്നറിയില്ല ഒരു കുളിരുള്ള തണുത്ത കാറ്റ് വന്ന് അവനെ തഴുകി പോയി സൂര്യന്റെ ഇളംചൂടുള്ള വെയിൽ ജനലഴികളിലൂടെ അവന്റെ മുറിയിലേക്ക് കയറി. ജനൽ തുറക്കുന്ന അപ്പോഴേ അവനെ കൗതുകം ഉണർത്താൻ ഒരുപാട് നീണ്ട പച്ചവിരിച്ച പാടങ്ങൾ നീണ്ട പാഠത്തിന്റെ ഇടങ്ങളിലായി കൊക്കുകൾ ചിലതൊക്കെ പറക്കുകയും ചിലതൊക്കെ പറന്നു വരികയും ചെയ്യുന്നു തൊട്ടടുത്തുതന്നെ കണ്ണീർ പോലത്തെ കളകള ഒഴുകുന്ന സുന്ദരമായ തോടുകൾ എന്തെന്നറിയില്ല അത് കണ്ടപ്പോഴേ അവന്റെ അന്നത്തെ പ്രഭാതം ഉന്മേഷം ഉള്ള തായി മാറ്റി പെട്ടെന്നാണ് വീടിന് വെളിയിൽ നിന്നും ശബ്ദങ്ങൾ കേൾക്കുന്നത് ആരാണെന്നറിയില്ല ആരുടെയൊക്കെയോ ശബ്ദങ്ങൾ അവൻ മുറിയിൽ നിന്നും നേരെ വീടിനു വെളിയിലേക്ക് പോയി കുറെ പേർ ആരാണെന്ന് ഒന്നും അവനറിയില്ല കുറച്ചുസമയം കഴിഞ്ഞപ്പോൾ അവർ പോയി അപ്പു..... അപ്പു.... അമ്മ ആഹാരം കഴിക്കാൻ അപ്പുവിനെ വിളിച്ചു അമ്മേ രാവിലെ ഇവിടെ വന്നത് ആരാ എന്തിനാ ഇവിടെ വന്ന് ബഹളം വച്ചേ അത് മോനെ നമ്മുടെ ഈ പച്ചപ്പ് നിറഞ്ഞ പടവും തോട്ടം ഒക്കെ അവർ ഇടിച്ചുനിരത്തി ഫ്ലാറ്റും ഫാക്ടറികളും ഒക്കെ വയ്ക്കാൻ പോവുകയാണെന്ന് അതിനെന്തിനാ അമ്മയെ പടങ്ങളൊക്കെ നികത്തുന്ന. പാടങ്ങൾ ഒക്കെ നികത്തിയ നമ്മൾ എങ്ങനെ ജീവിക്കും. അറിയില്ല മോനേ നീ ആഹാരം കഴിക്ക പിന്നെ അവന്റെ മനസ്സിൽഅതായിരുന്നു ചിന്ത പാടങ്ങൾ ഒക്കെ നികത്തുമോ അതൊക്കെ നികത്തിയ നമ്മൾ എന്താ ചെയ്യുക ദിവസങ്ങൾ രണ്ടുമൂന്നു കഴിഞ്ഞു പെട്ടെന്നായിരുന്നുആ സംഭവം പുറത്ത് ഒച്ചകൾ കേട്ട അപ്പുപുറത്തേക്ക് ചെന്നപ്പോഴാണ് മണ്ണുമാന്തി കൊണ്ട് പാടവും തോടും ഒക്കെ ഇടിച്ച് മണ്ണ് ഇടുന്നു. ഗ്രാമത്തിലെ എല്ലാവരുടെയും മനസ്സിൽ തീ കോരിയിട്ട അനുഭവമായിരുന്നു എല്ലാവരും അതിൽ ഒരുപാട് ദുഃഖിച്ചു പെട്ടെന്നുതന്നെ ഫ്ലാറ്റുകളും ഫാക്ടറികളും കെട്ടി ഉയർത്തി ആ ഗ്രാമത്തിലെ അവസ്ഥ ആകെ മാറിപ്പോയി ഫ്ലാറ്റിൽ നിന്നും വരുന്ന മാലിന്യങ്ങൾ കുന്നു കൂടാൻ തുടങ്ങി ആ ഗ്രാമം മുഴുവൻ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. ഗ്രാമവാസികൾ എന്ത് ചെയ്യണമെന്നറിയാതെ നിന്നു അവർക്ക് ഒരു നിശ്ചയവുമില്ല ആ മാലിന്യങ്ങൾ കാരണം കുട്ടികളിലും മുതിർന്നവരിലും ഒക്കെ പോലെ മിക്കവരിലും മാരകമായ അസുഖങ്ങൾ ബാധിച്ചു എന്നാൽ അവർ ആ സാഹചര്യവുമായി പൊരുത്ത പെടാൻ തുടങ്ങി എന്നാൽ ഇന്നും അപ്പുവിന്റെയും ഗ്രാമവാസികളുടെ മനസ്സിൽ ആ പഴയ തോടും വയലും ഒക്കെ നിറഞ്ഞു നിൽക്കുന്നു.

Ananya. S
9 E ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ