"മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| color=  5   
| color=  5   
}}
}}
{{Verified|name=sheebasunilraj}}

17:08, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം.

രോഗ പ്രതിരോധം.


രോഗം വന്ന്‌ ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണല്ലോ അത് വരാതെ പ്രതിരോധിക്കുന്നത്‌ ? നാം കുറേയെങ്കിലും ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായും ഒരു പരിധിവരെയെങ്കിലും രോഗങ്ങളെ നമുക്ക് ചെറുക്കാനാകും. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ വർത്തമാനകാലത്തിലും പ്രസക്തമായി തന്നെ തുടരുകയാണ് . "ആരോഗ്യമുളള ശരീരത്തിൽ മാത്രമേ ആരോഗ്യമുളള ഒരു മനസ്സ് ഉണ്ടാകുകയുള്ളൂ."ആരോഗ്യമുള്ള മനസ്സുണ്ടായാൽ മാത്രമേ നമുക്ക് ജീവിതത്തിൽ വിജയം കൈ വരിക്കാൻ ആവുകയുള്ളൂ". ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ രോഗ പ്രതിരോധശേഷിയും അവനിൽ ഉണ്ടായിരിക്കും. എന്നാൽ എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ തോതിൽ രോഗ പ്രതിരോധ ശേഷി ഉണ്ടാകണമെന്നില്ല. അത് അവൻ കഴിക്കുന്ന ഭക്ഷണം, ജീവിത സാഹചര്യം, ജീവിത ശൈലി എന്നിവയെ ആശ്രയിച്ചിരിക്കും. രോഗ പ്രതിരോധ ശേഷി നമുക്ക് കൃത്രിമമായും പ്രകൃത്യാലും ആർജിച്ചെടുക്കാവുന്നവയാണ്. ചില മരുന്നുകളും വ്യായാമ മുറകളും,യോഗ പോലെ ഉള്ളവയും ഇതിനു സഹായകമാവുന്നു. രോഗ പ്രതിരോധ ശേഷിയുടെ അടിസ്ഥാനം തന്നെ ശുചിത്വത്തെ ആശ്രയിച്ചിരിക്കുന്നു.വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്.നാം എപ്പോഴും നമ്മുടെ ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കണം.മാത്രമല്ല നാം ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും വൃത്തി ഉള്ളതായിരിക്കണം.ഈ ശീലം ഒരു പരിധി വരെ രോഗ പ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കും. വ്യക്തി ശുചിത്വം പോലെ പ്രാധാന്യം അർഹിക്കുന്നതാണ് പരിസ്‌ഥിതി ശുചിത്വം അഥവാ വൃത്തിയുള്ള ജീവിത സാഹചര്യം . നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം പൊതുസ്ഥലങ്ങളും വൃത്തിയുള്ളതായി നിലനിർത്താൻ ശ്രദ്ധിക്കണം . ഉദാഹരണത്തിന് പൊതുനിരത്തുകളിൽ തുപ്പുക, നദികളും കുളങ്ങളും മലിനമാക്കുക, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുക ,പൊതുസ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ നിക്ഷേപിക്കുക എന്നിങ്ങനെ പോകുന്നു. മേൽപറഞ്ഞവയെല്ലാം തന്നെ പല പകർച്ചാവ്യാധികൾക്കും കോളറ, മലമ്പനി എന്നുവേണ്ട മറ്റുപല മഹാമാരികളുടെയും വിത്തുവിതക്കുന്നു. എന്തിനേറെ പറയുന്നു നാമിപ്പോൾ പത്രത്തിലും സാമൂഹ്യമാധ്യമങ്ങളിലും ടി. വി.യിലുമൊക്കെ കാണുന്നില്ലേ കൊറോണ എന്ന മഹാമാരിയെപ്പറ്റി. ചൈനയിലെ ഒരു മാംസവില്പനശാലയിൽ നിന്ന് തുടങ്ങി ലോകമെമ്പാടും വ്യാപിച്ച്‌ഏകദേശം മരണ സംഖ്യ 1,00,000എത്തി നിൽക്കുന്നു . രോഗബാധിതർ 15,00,000 ൽകൂടുതലാണ്. ഇന്ത്യയിൽ ആദ്യം കോവിഡ്-19 റിപ്പോർട്ട് ചെയ്ത കേരളത്തിലും ഈ മഹാമാരി നാശം വിതച്ചു . പക്‌ഷേ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും ഉചിതമായ ഇടപെടലിലൂടെ ഒരു പരിധിവരെ കൊറോണയുടെ വ്യാപനത്തെ തടയാൻ കഴിഞ്ഞിട്ടുണ്ട് . രോഗ പ്രതിരോധനത്തിനായി മാസ്കുകൾ സാനിറ്റിസെർ പകർച്ച ഒഴിവാക്കുന്നതിനായി വ്യക്തികൾ തമ്മിൽ അകലം പാലിച്ചും ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും ഏറെ മുന്നിലാണ് നമ്മുടെ ഈ കൊച്ചു കേരളം. ഈ സാഹചര്യത്തിലാണ് രോഗപ്രതിരോധനത്തിന്റെ പ്രസക്തി. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മനസ്സിനും ശരീരത്തിനും കൃത്യമായ വ്യായാമം അത്യാവശ്യമാണ് . അതു നമ്മെ ജീവിതത്തിൽ അച്ചടക്കമുള്ളവരായി തീർക്കുകയും വിജയശ്രീ ലാളിതരാക്കിതീർക്കുകയും ചെയ്യുന്നു . നമ്മുടെ നല്ല നാളേക്കുവേണ്ടി ഒരല്പം സമയം നീക്കി വയ്ക്കാം .


അറഫ. എസ്.എൻ.
8 D എം.ജി.എച്ച്.എസ്.എസ്.കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]