"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/നഷ്ട സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ | | സ്കൂൾ= കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=13060 | | സ്കൂൾ കോഡ്=13060 | ||
| ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
13:52, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നഷ്ട സ്വപ്നം
കുറേ വർഷങ്ങൾക്ക് മുമ്പ്, ഒരു കൊച്ചു പട്ടണത്തിൽ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. അനുവും മീനുവും. രണ്ടുപേരും അയൽവാസികളായിരുന്നു. രണ്ടുപേരും ജനിച്ചത് 2001ൽ ജൂൺ 13നാണ്. ഇങ്ങനെ അവർ ഇണപിരിയാനാവാത്ത സുഹൃത്തുക്കളായി മാറി. കുറേ കാലം കഴിഞ്ഞപ്പോൾ മീനുവിന്റെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. മീനു കുറേ ദിവസം ക്ലാസ്സിൽ പോയില്ല. അപ്പോൾ അനു തനിച്ചായി. ടീച്ചർ എന്തുപറയുമ്പോഴും അവൾ അതൊന്നും ശ്രദ്ധിക്കാതെ ഒറ്റയ്ക്കു ഒരു ബെഞ്ചിൽ മീനുവിനെയും ഓർത്തിരിക്കും. അങ്ങനെ ഒരു ദിവസം അനു മീനുവിന്റെ വീട്ടിൽ പോയി. അവളുടെ അനുവാദത്തോടെ മീനുവിന്റെ ബാഗ് തുറന്നു. എന്നിട്ട് നോട്ടുബുക്ക് പൂർത്തിയാക്കി. അടുത്ത ദിവസം മുതൽ മീനു ക്ലാസ്സിൽ വന്നുതുടങ്ങി. വീണ്ടും ആ രണ്ടു കൂട്ടുകാർ കളിയിലും പഠിത്തത്തിലും മുഴുകി. അങ്ങനെ ഒരു ദിവസം മീനു അനുവിനെ വിളിച്ചു സ്കൂളിൽ പോകാൻ. പക്ഷെ അനുവിന്റെ 'അമ്മ വന്നു പറഞ്ഞു അവൾക്ക് കടുത്ത പനി ആണെന്ന്. അന്ന് മീനു ഒറ്റയ്ക്ക് സങ്കടത്തോടെ ക്ലാസ്സിൽ പോയി. വൈകിട്ട് വീട്ടിലേക്കു തിരിച്ചുവരുമ്പോൾ അനുവിന്റെ വീട്ടിൽ ആൾക്കൂട്ടം കണ്ടു. അനുവിന്റെ അമ്മയുടെ കരച്ചിലും കേട്ടു. മീനു അവിടെ പോയി നോക്കുമ്പോൾ അനുവിനെ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു. അനു ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മീനു പൊട്ടിക്കരഞ്ഞു. അനുവിന്റെ മാതാപിതാക്കൾ അവളെ സമാധാനിപ്പിച്ചു. മീനു ഒറ്റയ്ക്കു ഒരു മുറിയിലിരുന്ന് ആലോചിച്ചു. ഞാൻ ഒറ്റയ്ക്കായി. അങ്ങനെ മീനുവിന്റെ മാനസികനില തെറ്റി. അവൾ കുറേ കാലം ഭ്രാന്താശുപത്രിയിൽ കിടന്നു . അവളുടെ ബാല്യം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും അവൾ വെറുതെ ആഗ്രഹിച്ചുപോയി. എന്റെ ബാല്യകാലവും അനുവും തിരിച്ചു കിട്ടിയിരുന്നെങ്കിൽ ............ അവൾ കണ്ണീർ പൊഴിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ