"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/വീണു കിട്ടിയ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വീണു കിട്ടിയ സമയം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മേരി മേഴ്സി ജോൺ
| പേര്= മാളവിക കെ എസ്
| ക്ലാസ്സ്= അധ്യാപിക    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:25, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീണു കിട്ടിയ സമയം

നിനയ്ക്കാതെ കിട്ടിയോരൊഴിവുകാലം
വീട്ടിനകത്തളങ്ങളിൽ മാത്രമായ് മേവിയ
ആബാലവൃന്ദം ജനങ്ങളുമൊരു പോലെ
ജീവിതത്തിൻ വിലപ്പെട്ട നിമിഷങ്ങൾ
പാഴാക്കിക്കളയാതെ സ്വസ്ഥമായ്
മനസ്സിൻ കോണിലെവിടെയെല്ലാമോ
ഒളിഞ്ഞിരുന്ന കഴിവുകൾ പൊടിതട്ടിയെടുക്കുന്നു
വീടിനകത്തളങ്ങളിലിരുന്ന് കലാസൃഷ്ടിയൊരുക്കുന്നു
വർണചിത്രങ്ങൾ വരച്ചീടുന്നു കവിതകളെഴുതീടുന്നു
മധുരസ്വരത്തിലിമ്പമായ് പാടീടുന്നു
കഴിഞ്ഞകാലത്തിനോർമ്മകൾസ്മരിച്ചീടുന്നു
ഉചിതമായ വാക്കുകൾ ചേർത്തിമ്പമോടെ രചിച്ചീടുന്നു
പരസ്പരം സന്ദേശമായയച്ചീടുന്നു
മനതാരിലൊരല്പം സന്തോഷം രുചിച്ചീടുന്നു
വ്യാധിതൻ കരാളഹസ്തങ്ങളിൽപ്പെടാതെ
കാത്തീടുന്ന തമ്പുരാനു സ്തുതിഗാനമർപ്പിക്കുന്നു

മാളവിക കെ എസ്
7 D സെന്റ് ജോസഫ്സ് എച്ച് എസ്,വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത