സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/വീണു കിട്ടിയ സമയം

Schoolwiki സംരംഭത്തിൽ നിന്ന്
വീണു കിട്ടിയ സമയം

നിനയ്ക്കാതെ കിട്ടിയോരൊഴിവുകാലം
വീട്ടിനകത്തളങ്ങളിൽ മാത്രമായ് മേവിയ
ആബാലവൃന്ദം ജനങ്ങളുമൊരു പോലെ
ജീവിതത്തിൻ വിലപ്പെട്ട നിമിഷങ്ങൾ
പാഴാക്കിക്കളയാതെ സ്വസ്ഥമായ്
മനസ്സിൻ കോണിലെവിടെയെല്ലാമോ
ഒളിഞ്ഞിരുന്ന കഴിവുകൾ പൊടിതട്ടിയെടുക്കുന്നു
വീടിനകത്തളങ്ങളിലിരുന്ന് കലാസൃഷ്ടിയൊരുക്കുന്നു
വർണചിത്രങ്ങൾ വരച്ചീടുന്നു കവിതകളെഴുതീടുന്നു
മധുരസ്വരത്തിലിമ്പമായ് പാടീടുന്നു
കഴിഞ്ഞകാലത്തിനോർമ്മകൾസ്മരിച്ചീടുന്നു
ഉചിതമായ വാക്കുകൾ ചേർത്തിമ്പമോടെ രചിച്ചീടുന്നു
പരസ്പരം സന്ദേശമായയച്ചീടുന്നു
മനതാരിലൊരല്പം സന്തോഷം രുചിച്ചീടുന്നു
വ്യാധിതൻ കരാളഹസ്തങ്ങളിൽപ്പെടാതെ
കാത്തീടുന്ന തമ്പുരാനു സ്തുതിഗാനമർപ്പിക്കുന്നു

മാളവിക കെ എസ്
7 D സെന്റ് ജോസഫ്സ് എച്ച് എസ്,വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത