"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
   | color=2
   | color=2
   }}
   }}
{{verified|name=Kannankollam}}

16:11, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ശുചിത്വം

ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഭയാനകമായ ഒരു വിപത്താണ് പരിസ്ഥിതി ചൂഷണവും മലിനീകരണവും. സമൂഹത്തിലെ ഓരോ ജനങ്ങളും ചെയതു് പോരുന്ന സ്വാർത്ഥമായ ഇത്തരംപ്രവൃത്തികളുടെ ബാഹ്യഫലങ്ങളാണ് ഈ അടുത്ത കാലത്ത് മലയാളികളെ ഒട്ടാകെ തീരാകണ്ണീരി ലേക്ക് നയിച്ച പ്രളയവും ഈ സമയത്ത് നാം പൊരുതി പോരുന്ന വ്യാപക രോഗമായ കൊറോണ എന്ന കോവിഡ് 19 .

ചുറ്റുപാടും ജീവവർഗ വും ചേരുന്ന വ്യവസ്ഥക്കാണ് പരിസ്ഥിതി എന്ന് പറയുന്നത്. വ്യത്യസ്തമായ പരിതസ്ഥിതികൾ ഒന്നിച്ചു ചേരുമ്പോഴാണ് പരിസ്ഥിതി ഉണ്ടാക്കുന്നത്. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയാണ് ജീവിവർഗത്തിന്റെ പരിപാലനം സുസ്ഥിരമാക്കുന്നത്. പക്ഷേ ഇന്നിന്റെ ജനത അവനവന്റെ സ്വാർത്ഥനക്ക് വേണ്ടി പരിസ്ഥിതി ഒട്ടാകെ ചൂഷണം ചെയ്യുകയാണ്.

പരിസ്ഥിതിയുടെ ക്രമീക്രിതമായ അവസ്ഥ തെറ്റുമ്പോൾ രോഗങ്ങൾ ഉണ്ടാകാം, പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാം, വിനാശകാരികളായ അവസ്ഥകൾ വന്ന് ചേരാം. പരിസ്ഥിതിയുടെ തകരാറുകൾ വമ്പിച്ച ദോഷങ്ങൾ വരുത്തുമെന്ന് പറഞ്ഞല്ലോ .അത് നാം അനുഭവിച്ചതുമാണ്. കേരളം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങൾ വനനശീകരണം, ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം, തീരദേശപരിപാലനം നോക്കാതെയുള്ള ഫ്ലാറ്റ് നിർണവും ടൂറിസം മേഖലയുടെ അതിപ്രസരം എന്നിവയാണ്.

ഓരോ വ്യക്തിയുടെയും ശരീരത്തിനും മനസിനും പരിസ്ഥിതിയുമായി ബന്ധമുണ്ടെന്നാണ് ആധുനിക കണ്ടെത്തൽ. മനസിനെയും ശരീരത്തിനെയും സമതുലനം ചെയ്ത് നിർത്തുമ്പോഴാണ് മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും ഉണ്ടാകുന്നത്. മാനസിക ആരോഗ്യം തകരുന്ന ഒരു ജനത രാജ്യത്തിന് നല്ലതല്ല. നല്ല മനസും നല്ല ശരീരവും ഉള്ള ഒരു വ്യക്തിക്ക് ഒരിക്കലുo പുഴയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാനോ, മരങ്ങൾ വെട്ടിനശിപ്പിക്കാനോ സാധിക്കില്ല. ഒരു നല്ല മനസുണ്ടെങ്കിൽ പരിസ്ഥിതിക്ക് വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ നമുക്ക് നിറവേറ്റാൻ കഴിയും. പരിസ്ഥിതിയെ പിടിച്ചു നിർത്തുന്ന ഒട്ടേറെ ഘടകങ്ങൾ നശിപ്പിക്കുന്നത് കൊണ്ടാണ് ഇന്ന് ഒട്ടേറെ രോഗങ്ങൾ പിടിപെടുന്നത് എന്നത് സത്യം തന്നെയാണ്. പ്രകൃതിയിലേക്ക് വരുന്ന ഓരോ മാലിന്യത്തെയും സാംക്രമിക രോഗങ്ങളേയും ഒരു പരിധി വരെ മരങ്ങൾക്കും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾക്കും ചെറുക്കാൻ സാധിക്കും.

അതെ ഇത് കൊറോണ കാലമാണ് ;ഇപ്പോഴും നാം വൈകിയിട്ടില്ല. അതിന് വേണ്ടി നാം പരിസര ശുചിത്വത്തിനോടൊപ്പം വ്യക്തി ശുചിത്യവും പാലിക്കണം . സ്ക്കൂളിലോ, ജോലിസ്ഥലങ്ങളിലോ, പുറത്ത് എവിടെയെങ്കിലുമോ യാത്ര ചെയ്തിട്ട് വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ മറക്കരുത്. കഴിവതും മാസ്ക് ധരിച്ച് യാത്ര ചെയ്യാനും ജനനിബിഡമായ സ്ഥലങ്ങളിൽ പോക്കുവാനും ശ്രമിക്കുക. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനായി കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുവാനും ചെറുതോടുകളും, അരുവികളും വീണ്ടെടുക്കാനും ശ്രമിക്കുക. പരിസ്ഥിതിയെ മലിനമാക്കുന്ന ഓരോ ഘടകവും പരിസ്ഥിതി ശുചിത്യത്തിന് വേണ്ടി നമുക്ക് ഉപേക്ഷിക്കാം. പരിസ്ഥിതി ശുചിത്യത്തിലൂടെ രോഗപ്രതിരോധം സാധ്യമാക്കാം.


പ്രാർത്ഥന ബിജു. ബി
9 വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]