"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം സൃഷ്ടിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| ഉപജില്ല= പാറശാല | | ഉപജില്ല= പാറശാല | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം=കഥ | ||
| color=1 | | color=1 | ||
}} | }} |
13:13, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗ പ്രതിരോധം സൃഷ്ടിക്കുന്നു
ഒരു മഹാ കുഴിമടിയനായ കുട്ടിയാണ് അപ്പു. അവൻ പാടത്തും പറമ്പിലുമൊക്കെ കളിച്ചു നടക്കും. എന്നിട്ടോ, കൈകൾ വൃത്തിയാക്കാതെ വന്ന് ഭക്ഷണം കഴിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം അവന് കലശലായ വയറുവേദന ,പാവം അപ്പു. വേദനിച്ചു കരഞ്ഞ അപ്പുവിനെ അച്ചനും അമ്മയും ആശൂപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആശുപത്രിയിൽ വെച്ച് ഡോക്ടറങ്കിൾ അപ്പുവിനെ പരിശോധിച്ചു. എന്നിട്ട് അപ്പുവിനോട് ചോദിച്ചു. നീ എവിടെയൊക്കയാണ് കളിക്കാൻ പോകുന്നത് ? പാടത്തിലും പറമ്പിലുമാണെന്ന് അപ്പു മറുപടി പറഞ്ഞു. ശരി കളികഴിഞ്ഞു വന്ന് കൈകൾ സോപ്പു ഉപയോഗിച്ചു കഴുകിയിട്ടാണോ ഭക്ഷണം കഴിക്കുന്നത് എന്ന ഡോക്ടറങ്കിളിൻെറ ചോദ്യത്തിന് ഇല്ല ,എന്നമറുപടിയാണ് അപ്പു നൽകിയത് . അതു കേട്ട ഡോക്ടറങ്കിൾ പറഞ്ഞു. അപ്പു നാം കളിക്കുമ്പോൾ കീടാണുക്കൾ നമ്മുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കും. കൈകൾ വൃത്തിയാക്കാതെ നാം ഭക്ഷണം കഴിക്കുമ്പോൾ ആ കീടാണുക്കൾ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അങ്ങനെ നമുക്ക് പലതരം അസുഖങ്ങൾ പിടിപെടുകയും ചെയ്യും. അതുകേട്ട അപ്പു ,ശരി അങ്കിൾ ഇനി ഞാൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കിയിട്ടേ ആഹാരം കഴിക്കുകയുള്ളു.അങ്ങനെ അന്നു മുതൽ അപ്പു മിടുക്കൻ കുട്ടിയായി മാറി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ