"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പുനർവിചിന്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നാണെങ്കിൽ ഭയക്കേണ്ട | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒന്നാണെങ്കിൽ ഭയക്കേണ്ട
| തലക്കെട്ട്=പുനർവിചിന്തനം
| color=3
| color=3
}}
}}

17:28, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുനർവിചിന്തനം


എങ്ങും നിറയും നിശബ്ദതയിൽ
എവിടെയും സ്നേഹത്തിൻ മാറ്റൊലികൾ
ദുഷ്ചിന്തയെല്ലാം പോയ്മറഞ്ഞു 
എങ്ങും നന്മതൻ അലയൊലി മാത്രമായി

മറയുന്ന സ്വപ്നങ്ങൾ നിറമതുചാർത്തി 
അണയുന്ന ദിനമതിനായി കാത്തിരിപ്പായി
കാലത്തിൻ വേഗതയാൽ ശോഷിച്ച ഭൂമിക്ക്
ഒരു വേള ഇടനൽകി ദൈവം കനിഞ്ഞു

മരവും ചെടികളും പുഞ്ചിരി തൂകി;
"കൊല്ലുവാൻ മർത്ത്യരോ ഇല്ലെന്നവയോതി"
പൊടിപടലമില്ലാതെ പ്രകൃതിക്കോ ഭംഗി
കൈവിട്ടു പോയോരാ ഭംഗി തിരികെ...

തിരക്കേറും ജീവിതത്തിന്നിടയിൽ
ഒരു മാത്രം മർത്തൃർക്ക് സാന്ത്വനമാണ്
എന്നാൽ പെരുകും വൈറസോ ഭീതി
പൊലിയും ജീവന്റെ പകരമെന്തുണ്ട്?

കരമെല്ലാം ശോഭയാൽ ശുദ്ധിയാക്കീടാം
അണയാം ഹൃദയം കൊണ്ടുറ്റവരിലേക്കായ്
തുരത്താം ഈ ഭീതിയെ ഒത്തൊരുമിക്കയാൽ
പൊട്ടിച്ചെറിയാമീ 'വൈറസാം ചങ്ങലയെ'

നമിക്കാം ശക്തനോടായ് അകറ്റാനീ ഭീതിയെ
അങ്ങകലെ ചക്രവാള സീമയിൽ ബാക്കിയാകും
നറുവെളിച്ചത്തിനേകാം നമുക്കീ പ്രത്യാശയേകും
അതിജീവനത്തിൻ പ്രതീകത്തെ......

ഷബ്ന എച്ച്
9 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത