"എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/'''രക്ത ചിലങ്ക'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:
  നർത്തനം ജീവിതമാം നർത്തകി ഞാൻ  
  നർത്തനം ജീവിതമാം നർത്തകി ഞാൻ  
ഇന്നെന്റെ കാൽ ചിലങ്കകൾ രക്തംപുരണ്ടറ്റത്തിരിക്കുന്നു  
ഇന്നെന്റെ കാൽ ചിലങ്കകൾ രക്തംപുരണ്ടറ്റത്തിരിക്കുന്നു  
ശൂന്യമാം കാലുകൾ എന്നെ കുത്തിനൊവ്വിക്കും വേദന പടർത്തുന്നു  
ശൂന്യമാം കാലുകൾ എന്നെ കുത്തിനോവിക്കും വേദന പടർത്തുന്നു  
കഴിയില്ലെനിക്ക് ഒരിറ്റ് വെള്ളമിറക്കാൻ എന്റെ തെണ്ട ചൂഴ്ന്നിറങ്ങുന്ന  
കഴിയില്ലെനിക്ക് ഒരിറ്റ് വെള്ളമിറക്കാൻ എന്റെ തെണ്ട ചൂഴ്ന്നിറങ്ങുന്ന  
കഠോരവേദനയനുഭവിക്കുന്നു ഞാൻ നിശബ്ദ ചലനമറ്റ ശരീരമായി  
കഠോരവേദനയനുഭവിക്കുന്നു ഞാൻ നിശബ്ദ ചലനമറ്റ ശരീരമായി  

07:29, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രക്ത ചിലങ്ക

പ്രാണന്റെ തീയിൽ വെന്തൊരാ നാളുകൾ
എണ്ണിയെണ്ണി തീർക്കുന്നിതാ ഞാൻ
 എന്നെ നോവിച്ചവനെ തേടിപ്പായുന്ന
നിയമപാലകരും മുഖം പൊത്തി നിൽക്കുന്നു
 നർത്തനം ജീവിതമാം നർത്തകി ഞാൻ
ഇന്നെന്റെ കാൽ ചിലങ്കകൾ രക്തംപുരണ്ടറ്റത്തിരിക്കുന്നു
ശൂന്യമാം കാലുകൾ എന്നെ കുത്തിനോവിക്കും വേദന പടർത്തുന്നു
കഴിയില്ലെനിക്ക് ഒരിറ്റ് വെള്ളമിറക്കാൻ എന്റെ തെണ്ട ചൂഴ്ന്നിറങ്ങുന്ന
കഠോരവേദനയനുഭവിക്കുന്നു ഞാൻ നിശബ്ദ ചലനമറ്റ ശരീരമായി
എനിക്കെന്തിനാശതന്നു മയക്കിയുപദ്രവിച്ചു
പ്രണയം നടിച്ചെന്നെ സമീപിച്ച ന്ധകാരത്തിലേക്കയച്ചു?
ജീവിതമാം നർത്തനത്തിലുല്ലസിച്ചാനന്ദമാടി
നീന്തി നടന്നെന്നെയെന്തിനായി വലയിലാക്കി.
ഞാൻ വിശ്വസിച്ചു നിന്നെയെന്നെക്കാൾ നിന്റെയുള്ളിലെ തിന്മ കണ്ടില്ല ഞാൻ
കണ്ടെത്താൻ ശ്രമിച്ചീല ഞാൻ,
പറ്റിയ തെറ്റെന്റേത് പറഞ്ഞിട്ടെന്തു കാര്യം? മരണം എന്റെ മുൻപിലല്ലെ?
ഇന്നല്ലെങ്കിൽ .നാളെ ഞാൻ പോകും എൻ ചിലങ്കയുപേക്ഷിച്ച്
നൃത്തലോകമുപേക്ഷിച്ച്
മറ്റൊരു ലോകത്തേക്ക്
പക്ഷെയൊരിക്കൽ അവനുമെത്തുമവിടെ
എന്നോട് ചെയ്തതിന് ശിക്ഷയായി, നിയമപാലകൾ എത്തിക്കുമവനെ എന്ന
വിശ്വാസത്തിൽ
ഞാൻ വെടിയുന്നെന്റെ ജീവൻ ഈശ്വരാ
ആർക്കും വരുത്തല്ലെ ഈ ഗതി ഈ അവസ്ഥ
രക്തത്തിൽ കുളിച്ചയെൻ ചിലങ്ക മൊഴിയുന്നെന്നോട് ഞാനും വരുന്നു നിന്റെയൊ പ്പം......
നീയും ഞാനും ഒന്നല്ലെ?.........
 
കാശിനാഥൻ N.M
9B മാർ സ്റ്റീഫൻ ഹൈസ്കൂൾ വാളകം
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത