"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
*ജോസ്.പി.മാതേക്കല്‍ ( യു.എന്‍.ടെക്നിക്കല്‍ അഡ്വൈസര്‍) | *ജോസ്.പി.മാതേക്കല്‍ ( യു.എന്‍.ടെക്നിക്കല്‍ അഡ്വൈസര്‍) | ||
*സന്തോഷ് ജോര്‍ജ്ജ് (പൈലറ്റ്) | *സന്തോഷ് ജോര്‍ജ്ജ് (പൈലറ്റ്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
20:39, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ | |
|---|---|
| വിലാസം | |
ആരക്കുഴ എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 11-01-2010 | 2256391 |
ചരിത്രം
മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ് നടന്നത് ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്. ആദ്യകാലത്ത് പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതില്‍ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ല്‍ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത് ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകള്‍ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന് സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നില്‍ക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ് സ്‌ക്കൂള്‍ ആരംഭിച്ചത്. അക്കാലത്ത് പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട് തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളില്‍ നിന്ന് അദ്ധ്യാപകരെ കൊണ്ടുവന്നാണ് ഇവിടെ നിയമിച്ചിരുന്നത്. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത് പള്ളിയില്‍ നിന്നാണ് നല്‍കിയിരുന്നത്. ആനകൂട്ടുങ്കല്‍ കൃഷ്‌ണന്‍, പടിയാരത്തു ജോസഫ്, തിരുവല്ലാക്കാരന്‍ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവര്‍ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്. സര്‍ക്കാര്‍ അംഗീകാരം ഇല്ലാതിരുന്നതിനാല്‍ മൂവാറ്റുപുഴ സര്‍ക്കാര്‍ സ്‌ക്കൂളില്‍ പരീക്ഷ എഴുതിച്ചാണ് കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക് അയച്ചിരുന്നത്. എല്‍. പി. സ്‌ക്കുളിന് അംഗീകാരം കിട്ടിയപ്പോള്‍ പുതിയ കെട്ടിടം പണിത് മാേറ്റണ്ടിവന്നു. പില്‍ക്കാലത്ത് അത് സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌ക്കുളില്‍ ലയിപ്പിച്ചു. 1951 ല്‍ യു. പി. സ്‌ക്കൂളിന് അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ് യു. പി. ക്ലാസ്സുകള്‍ നടത്തിക്കൊണ്ടിരുന്നത്. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ചാലില്‍ മാണിസാര്‍ ആയിരുന്നു. 1958 ല്‍ ഹൈസ്‌ക്കൂളിന് അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത് പഴയകെട്ടിടത്തിന് ഇരുവശവുമുള്ള കെട്ടിടങ്ങളാണ്. അങ്ങനെയാണ് സ്‌ക്കൂള്‍ കെട്ടിടം എച്ച് ആകൃതിയിലായത്. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ് ഈ സ്‌ക്കൂള്‍ കെട്ടിടം പണിയുവാന്‍ നേതൃത്വം നല്‍കിയത്. 1997 ജൂണ്‍ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട് അനുബന്ധിച്ച് ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പോകുന്നു എന്ന് സര്‍ക്കാര്‍ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന് ഇടവക ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്. ഉടനെ ഹയര്‍ സെക്കന്ററിക്ക് അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തില്‍ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താല്‍പ്പര്യവും മൂലം ഹയര്‍ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോള്‍ തായ്‌വാനില്‍ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ് മേരീസ് ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ജോസഫ് മുളഞ്ഞനാനി സേവനമനുഷ്‌ഠിക്കുന്നു. ഹെഡ്‌മിസ്‌ട്രസ് ലില്ലി അഗസ്റ്റ്യന്‍ ഉള്‍പ്പെടെ 17 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെയുണ്ട്. ആണ്‍കുട്ടികള്‍ മാത്രമുള്ള ഈ സ്‌ക്കൂളില്‍ 5 മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 351 കുട്ടികള്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. 6 കമ്പ്യൂട്ടറുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോര്‍പ്പറേറ്റ് എഡ്യൂക്കേഷ്ണല്‍ എജന്‍സി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. റെവ. ഫാ.കുര്യാക്കോസ് കൊടകല്ലില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ.ജോണ്‍ .കെ.എ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.പി.വി.മാത്യു , ശ്രീ.കെ.പി. പൗലോസ് , ശ്രീ. ഒ.എം. ഇമ്മാനുവല്‍, ശ്രീ. ജോര്‍ജ്ജ് .വി.വി, ശ്രീ. ജോര്‍ജ്ജ്. പി.കെ, ശ്രീ എം.റ്റി.ജോസഫ് , ശ്രീമതി. കെ.പി.മേരി , ശ്രീ.പയസ് ജോസഫ് , ശ്രീ. ജോണ്‍, എന്‍.വി. , ശ്രീമതി. ലില്ലി അഗസ്റ്റ്യന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജോസ്.പി.മാതേക്കല്‍ ( യു.എന്‍.ടെക്നിക്കല്‍ അഡ്വൈസര്‍)
- സന്തോഷ് ജോര്‍ജ്ജ് (പൈലറ്റ്)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.946871" lon="76.617966" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.928271, 76.6008
<
/googlemap><googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vell
|
|