"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/ Two" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #b1f3f5); font-size:110%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #b1f3f5); font-size:110%; text-align:justify; width:95%; color:black;">
<br>
<br>
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #EE82EE, #BA55D3); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">'''2018 - 2019  അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ'''</div>
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #EE82EE, #BA55D3); padding:0.4em 0.4em 0.2em 0.2em; color:white;text-align:center;font-size:150%; font-weight:bold;">'''2018 - 2019  അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ'''</div>


==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==

13:26, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം


2018 - 2019 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 34 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
കൈറ്റ് മാസ്റ്റർ സന്തോഷ് കെ (9497332988)
കൈറ്റ് മിസ്ട്രസ് സുമാദേവി വി എസ് (9495945010)

  ലക്ഷ്യങ്ങൾ
   * വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
   * വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക,.
   * ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക .
   * സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
   * ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക .

സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19

ചെയർമാൻ

സന്തോഷ് കുമാർ
സ്കൂൾ പി.റ്റി.എ. പ്രസിഡന്റ്

കൺവീനർ

ആർ മായാ
ഹെഡ്‌മിസ്ട്രസ്



വിദ്യാത്ഥി പ്രതിനിധികൾ

കുമാരി മീനാക്ഷി സോമരാജൻ
ലിറ്റിൽ കൈറ്റ്സ് ലീഡർ


ആദ്യഘട്ട പരിശീലനം

മാസ്റ്റർ ട്രെയിനർ അബ്ദുൽ അസിസ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ മായാ ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.

സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ

08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു. വേദി 2019 എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ 2019 പ്രസിദ്ധീകരിച്ചു


ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 15/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .

ലിറ്റിൽ കൈറ്റ്സ് ശ്രീ വിട്ടോബയുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗാക്ലാസ്

യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങൾ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. യോഗയിലെ ശ്വസസസംബന്ധവും, മറ്റുള്ള ആസനങ്ങളും തലച്ചോറിന് ഉണർവ്വ് നല്കും. തലച്ചോറിൻറെ ഇരു വശങ്ങളും സജീവമാക്കപ്പെടുന്നത് വഴി കൂടുതൽ ബുദ്ധിപരമായ പുരോഗതിയുണ്ടാകും. ചിന്തയും, പ്രവർത്തനവും തമ്മിലുള്ള ഒരു ബാലൻസിങ്ങ് ഇത് വഴി സാധ്യമാക്കും കേന്ദ്ര ഗോവെർന്മെന്റിന്റെ ആയുഷ് പദ്ധതി പ്രകാരം യൂണിറ്റും കൈറ്റ് യൂണിറ്റും സംയുക്തമായി യോഗ പരിശീലന പരിപാടി ആസുത്രണം ചെയ്തു. ഒക്ടോബർ മാസം 2 ആം തീയതി സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി അംഗം സന്തോഷ് കിണി ഉൽഘടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് സന്തോഷ് കുമാർ , വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പൈ എന്നിവർ പ്രവർത്തനങ്ങൾക്കു ആശംസകൾ നേർന്നു.

"കൈത്താങ്ങ് "

വളരെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നും എത്തുന്ന കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. സ്കൂളിലെ പരിതാപകരമായ ലാബ് സൗകര്യം മൂലം പല കുട്ടികൾക്കും കമ്പ്യൂട്ടർ പരിഞ്ജാനംകുറവാണ് . ഈ പ്രശനം പരിഹരിക്കാൻ വെള്ളിയാഴ്ച ഉച്ചക്ക് അധിക സമയം കണ്ടെത്താൻ തീരുമാനിച്ചു. അതിനായി ആദ്യം തെരഞ്ഞെടുത്തത് Open office Writer എന്ന സങ്കേതമാണ്. കുട്ടികൾക്ക് കീ ബോർഡ് ലേഔട്ട് മനസിലാക്കുക എന്നതായിരുന്നു ഇതിന്റെ ലക്‌ഷ്യം. അതിനു ശേഷം അവതരണത്തിന് ഉപയോഗിക്കുന്ന Open office impress എന്ന സങ്കേതം പരിചയപ്പെടുത്തി. ഇതിൽ എന്നി മേഖലകളിൽ പരിശീലനം നേടി. ഈ പ്രവർത്തനങ്ങളുടെ പ്രായോഗിക തലത്തിനായി കുട്ടികളെ പത്തു ഗ്രൂപ്പ് ആക്കി. സോളാർ സിസ്റ്റം എന്ന ഒരു മേഖല നൽകി. ഗ്രൂപ്പുകൾ അവരവരുടെ നമ്പർ അനുസരിച്ചുള്ള ഗ്രഹങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. പത്താം ഗ്രൂപ്പ് സൂര്യനെയും ചന്ദ്രനെയും പഠന വിഷയമാക്കി. അതിനു ശേഷം അതിനുള്ള സ്ലൈഡുകൾ നിർമിച്ചു. ഇവയെല്ലാം ചേർത്ത് ഒരു പ്രസന്റേഷൻ നിർമിച്ചു ഇത് യൂണിറ്റ് അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ചു. എൽ പി ക്ലാസ്സുകളിലെ രണ്ടാം ടേമിലെ പാഠഭാഗവുമായി ഇതിനുള്ള ബന്ധം മനസിലാക്കി . അതിനാൽ ഇതു അവർക്കായി അവതരിപ്പിക്കാൻ തീരുമാനിച്ചു. അതുനുവേണ്ടി അടുത്തുള്ള എൽ പി സ്കൂളിൽ അന്വേഷിക്കാൻ തീരുമാനിച്ചു. കൂടാതെ ഒക്ടോബർ നാല് മുതൽ പത്തു വരെ സ്പേസ് വാരാഘോഷം ആണെന്നും അതുമായി ബന്ധപെട്ടു ഈ പ്രെസെന്റേഷൻ അവതരിപ്പിക്കാമെന്നും തീരുമാനിച്ചു

സ്പേസ് വീക്ക്

കൈത്താങ്ങു പ്രവർത്തനം മൂലം ലഭിച്ച സ്ലൈഡ് പ്രസന്റേഷൻ എൽ പി സ്കൂളിൽ അവതരിപ്പിക്കാനുള്ള അവസരത്തിനായി അടുത്തുള്ള സ്കൂൾ സന്ദർശനം നടത്തി. പല സ്കൂളുകൾക്കും എങ്ങനെ ഒരു യൂണിറ്റിനെ കുറിച്ച് അറിവില്ലായിരുന്നു . അതിനാൽ ചില സ്കൂളുകളിൽ രക്ഷകര്ത്തായോഗങ്ങളിൽ ക്ലബ്ബിന്റെ പ്രവർത്തനത്തെ കുറിച്ച് ഒരു ലഘു വിവരണം നടത്തി. കുട്ടികളുടെ പ്രവർത്തനത്തിന് ആവശ്യമായ സഹായങ്ങൾ നടത്താമെന്നു പി ടി എ അറിയിച്ചു. അങ്ങനെ അവതരണം അനുവദിച്ച സ്കൂളുകൾ അവതരണത്തിന് പ്രതേക തീയതിയും സമയവും അനുവദിച്ചു. കുട്ടികൾക്ക് പാഠ്യ സമയങ്ങളിൽ ബുദ്ധിമുട്ടില്ലാതെയുള്ള സമയമാണ് അനുവദിച്ചത്.


ആദ്യം സമയം അനുവദിച്ചത് എരുവ മന്നം മെമ്മോറിയൽ എൽ പി സ്കൂളാണ്. ഒകോബെർ മാസം നാലാം തീയതി ഉച്ചക്ക് ഒന്ന് പതിനഞ്ചിനാണ്‌ സമയം അനുവദിച്ചത്. അതിനായി കുട്ടികളുടെ ഒരു ഗ്രൂപ്പിനെ തയാറാക്കി. കൈറ്റ് ഗ്രൂപ്പ് ലീഡറായ മീനാക്ഷി, ആയിഷ മോൾ , സാന്ദ്ര, നേഹല മോൾ , പ്രിയങ്ക, റാണിയ എന്നിവരായിരുന്നു ഗ്രൂപ്പിൽ. അവതരണത്തിന് ശേഷം സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീ ഷീല ടീച്ചർ കുട്ടികൾക്ക് ട്രോഫി നൽകി ആദരിച്ചു.

അടുത്തതായി സമയം അനുവദിച്ചത് വിദ്യാനികേതൻ എൽ പി എസ് അന്ന്. ഒക്ടോബർ അഞ്ചാം തീയതി രാവിലെ പതിനൊന്നു മണിക്ക് സ്കൂളിലെ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി അവതരണം നടത്തി. അവതരണ ഗ്രൂപ്പിനെ ലീഡർ മീനാക്ഷി നേതൃത്വം നൽകി . ഗ്രൂപ്പിൽ അകുൽ ആർ കമ്മത്ത്, ശ്രീനിവാസ് , മുക്താർ എന്നിവർ അവതരണം നടത്തി . കുട്ടികളിലൂടെ പ്രേസെന്റഷന് ശേഷം പ്രിൻസിപ്പൽ രമ ടീച്ചർ , പി ടി എ പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവർ കുട്ടികൾക്ക് അഭിനന്ദിച്ചു. അന്നു തന്നെ ഉച്ചക്ക് പന്ത്രണ്ടു മണിക്ക് അടുത്ത അവതരണത്തിനായി ഗവണ്മെന്റ് എരുവ എൽ പി എസിൽ കുട്ടികൾ എത്തി. പ്രൊജക്ടർ ഉപയോഗിച്ചുള്ള കുട്ടികളുടെ അവതരണം കുഞ്ഞു കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റി. സ്കൂൾ എച് എം ശ്രീലത ടീച്ചർ കുട്ടികൾക്ക് ട്രോഫി നൽകി അനുമോദിച്ചു. ഉച്ച ഊണിനു ശേഷം അടുത്ത തൂണേത് എൽ പി സ്കൂളിൽ പ്രേസെന്റഷന് നടത്തി. അവിടെ സ്കൂളിലെ മുഴുവൻ കുട്ടികളും പ്രദർശനത്തിനെത്തി. സാമാന്യം വലിയൊരു സദസിനെ കണ്ടു കുട്ടികൾ ആദ്യം ഒരു പരിഭവം പ്രകടിപ്പിച്ചെങ്കിലും പിന്നീട് സാവധാനത്തിൽ കുട്ടികൾ അവരുടെ അവതരണ ശൈലി നേടിയെടുത്തു. അവതരണം കാണാൻ പി ടി എ അംഗങ്ങളും വന്നിരുന്നു . അവർ കുട്ടികൾക്ക് പേന കൾ സമ്മാനമായി നൽകി . ഹെഡ് മിസ്ട്രസ് സജിനി ടീച്ചർ കുട്ടികൾക്ക് ട്രോഫി നൽകി അനുമോദിച്ചു കുട്ടികളുടെ വലിയൊരു ആഗ്രഹമായിരുന്നു അവരുടെ കൂട്ടുകാരുടെ മുന്നിൽ പ്രേസേന്റ്റേഷൻ നടത്തണം എന്നത്. അതിനായി സ്കൂളിൽ ഒരു പ്രേസേന്റ്റേഷൻ സംഘടിപ്പിച്ചു . സ്കൂളിലെ എന്നീ ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പ്രേസേന്റ്റേഷൻ സംഘടിപ്പിച്ചു . അന്നു വരെ കളികൂട്ടുകാരായിരുന്നവരുടെ മുന്നിൽ ഒരു അവതരണം നടത്താൻ കിട്ടിയ അവസരമായി കുട്ടികൾ അത് ഉപയോഗിച്ചു. അവതരണത്തിന് വിഷ്ണു, അനന്ദു, സൂര്യനാരായണൻ, പൂർണിമ, നേഹലമോൾ, മീനാക്ഷി,ആയിഷ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.


29-9-2018 & 30-9-2018, 05-10-2018 & 06-10-2018 സബ് ജില്ലാ ക്യാമ്പ് നടത്തി

കായംകുളം സബ് ജില്ലയിലെ സ്കൂളുകളിലെ തിരഞ്ഞെടുത്ത 80 കൈറ്റ് അംഗങ്ങൾക്കുള്ള പ്രോഗ്രാമിങ് ,അനിമേഷൻ ക്ലാസ് നടത്തി. കൈറ്റ് മാസ്റ്റർമാരായ വിധു സർ, റെജിൽ സർ, സന്തോഷ് സർ, സ്റ്റർ ട്രെയിനറായ ജോർജ്കുട്ടി എന്നിവർ ക്ലാസ് നയിച്ചു. കൈറ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ മുഹമ്മദ് അസ്‌ലം സർ ക്യാമ്പ് സന്ദർശനം നടത്തി


കായംകുളം ശ്രീ വിട്ടോബ സ്കൂളിൽ ഒക്ടോബർ 6 ആം തീയതി ഉപജില്ലാ ക്യാമ്പിന്റെ രണ്ടാം ദിവസം കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരു ബഹിരാകാശ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു .വിവിധ ഗ്രഹങ്ങളെ കുറിച്ചും , ഉപഗ്രഹങ്ങളെ കുറിച്ചും , അവയുടെ ദൂരത്തെ കുറിച്ചും ഉള്ള അറിവുകൾ കുട്ടികൾക്ക് ഉപകാരപെട്ടു. ക്യാമ്പിലെ ഇത്തരം ഒരു പുതുമയായ പ്രവർത്തനത്തെ ആർ പി മാരായെത്തിയ വിധു സർ , മാസ്റ്റർ ട്രെയിനറായ ജോർജ്കുട്ടി സർ എന്നിവർ പ്രശംസിച്ചു .



വർക്ക് ഡയറി പ്രകാശനം

ലിറ്റിൽ കൈറ്റിസിന്റെ വർക്ക് ഡയറി പ്രകാശം ബഹു. കൈറ്റ് പ്രൊജക്റ്റ് ഓഫീസർ മുഹമ്മദ് അസ്‌ലം സർ നിർവഹിക്കുന്നു

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ അധ്യയന വര്ഷം ആരംഭം മുതൽ മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട് . അങ്ങനെ ചെയുന്ന പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വെക്കേണ്ടതുണ്ട്. സാധാരണയായി കുട്ടികൾ അത് നോട്ട് ബുക്കിലാണ് രേഖപ്പെടുത്തി വെക്കാറുള്ളത്. പലപ്പോഴും അതിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകാറില്ല. അതിനു പരിഹാരം എന്ന വണ്ണം ഒരു വർക്ക് ഡയറി തയാറാക്കാൻ തീരുമാനിച്ചു, അതിനായി ഓപ്പൺ ഓഫീസ് റൈറ്ററിൽ മുഴുവൻ പേജും ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തു. അതിനു ഒരു പുറം ചട്ടയും തയാറാക്കി ഒരു ബുക്ക് രൂപത്തിലാക്കി.

ഒക്ടോബര് മാസം 20 ആം തീയതി ശനിയാഴ്ച ഈ ഡയറി ഒരു പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. സ്കൂൾ HM - R മായ ടീച്ചർ അധ്യക്ഷ ആയ ചടഗിൽ കൈറ്റ് സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ മുഹമ്മദ് അസ്‌ലം സർ പ്രകാശനം നിർവഹിച്ചു. പ്രസിഡണ്ട് സന്തോഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി സുധന്യ എന്നിവർ ആശംസകൾ നേർന്നു.


കംപ്യൂട്ടറിന്റെ ഉള്ളറകളിലൂടെ


ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്പേസ് വീക്കുമായി ബന്ധപെട്ടു അടുത്തുള്ള സ്കൂളുകളിൽ ആകാശത്തെ കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും അവതരണങ്ങൾ നടത്തിയിരുന്നു. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ അവതരണത്തിലുള്ള വാസനകൾ കണ്ടെത്തിയിരുന്നു. ഇവ പരിപോഷിപ്പിക്കുന്നതിനായി മറ്റു ചില പ്രോഗ്രാമുകൾ കൂടി ചെയ്യാൻ തീരുമാനിച്ചു. ലിറ്റിൽ കൈറ്റിന്റെ സ്കൂൾതല പ്രവർത്തന ഭാഗമായി ഹൈ ടെക് ക്ലാസ്സിലെ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇതിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ചില സമയത്തു അവർ ബുദ്ധി മുട്ടാറുണ്ട് . ഇതിനു പരിഹാരം എന്ന വണ്ണം ഇവർക്കായി ഒരു ഹാർഡ്‌വെയർ ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. ഇതിനായി സ്കൂളിലെ പൂർവവിദ്യാർഥിയായ സുജിത് ബോസ് എന്ന വിദ്യാർത്ഥിയുടെ സഹായം തേടി. ഈ വിദ്യാർത്ഥി സ്കൂൾ പഠന കാലത്തു ഐ ടി @സ്കൂളിന്റെ ഹാർഡ് വെയർ ട്രെയിനിങ് പരിശീലനം ലഭിച്ച കുട്ടിയാണ്. ഇപ്പൊൾ ഒരു ഹാർഡ് വെയർ ടെക്‌നിഷ്യൻ ആയി പ്രവർത്തിക്കുന്നു.

സുജിത് സ്കൂളിൽ എത്തി 4 ദിവസം കുട്ടികൾക്കായി സി പി യൂ വിന്റെ പ്രവർത്തനങ്ങളും അതിലെ ഉപകരണങ്ങളും , പ്രവർത്തനങ്ങളും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. കുട്ടികൾ ഈ അറിവുകൾ വളരെ താല്പര്യത്തോടെ കേൾക്കുകയും അവയുടെ പേരുകൾ കുറിച്ചെടുക്കുകയും ചെയ്തു. ഈ അറിവുകൾ മറ്റുള്ളർക്കായി നൽകുന്നതിന് ഒരു പ്രദർശനം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു . ഇതിനായി ഉപജില്ലാ കലോത്സവ വേദി തെരെഞ്ഞെടുത്താൽ ഉപജില്ലയിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനം ലഭിക്കും എന്ന് മനസിലാക്കി അതിനായി എച് എം , എഇഒ ഡിഇഒ എന്നിവരുടെ അനുവാദം നേടി.

എന്നാൽ കഴിയുന്നത്ര കുട്ടികളെ ഉൾപെടുത്താനായി മറ്റു ചില വിഭാഗം കൂടി ഉൾപ്പെടുത്തി . ഒരു വിഭാഗത്തിന് ഒന്ന് മുതൽ പത്ത് വരെയുള്ള ഐ ടി യുടെ പാഠപുസ്തകങ്ങൾ (കേരള, സി ബി സ് സി ) എന്നിവയുടെ ഗുണവും ദോഷങ്ങളും എന്ന വിഭാഗം നൽകി. ഇതിനായി അടുത്ത സ്കൂളുകളിൽ സന്ദർശിച്ചു അവിടെ നിന്നും കിട്ടാവുന്ന ബുക്കുകൾ ശേഖരിച്ചു. ബുക്കുകൾ വായിച്ചു അവതരിപ്പിക്കെടുന്ന പോയിന്റുകൾ അധ്യാപകരുമായി ചേർന്ന് തീരുമാനിച്ചു.

ഒരു ഗ്രൂപ്പിന് സി പി യു വിന്റെ ഹാർഡ്‌വെയർ നെ കുറിച്ച് അവതരിപ്പിക്കൽ അവസരം നൽകി. അതിനായി സ്കൂളിലെ ഐ ടി ലാബിലെ 2 സി പി യു കൾ കണ്ടെത്തി . അവയിൽ ഒരെണ്ണം കുട്ടികൾ അഴിച്ചു സന്ദർശകരെ കാണിക്കുകയും അതിന്റെ ഓരോ പാർട്ടിന്റെയും പ്രവർത്തനം വിശദീകരിച്ചു. മറ്റൊരു ഗ്രൂപ്പിന് പുതിയതും പഴയതുമായ കംപ്യൂട്ടർ പാർട്സ് നൽകി. മോണിറ്റർ ( CRT , LCD , LED ) Storage ( ഫ്ലോപ്പി ഡിസ്ക്, സി ഡി , ഡി വി ഡി , മെമ്മറി കാർഡ്, കാർഡ് റീഡർ, USB , External ഹാർഡ് ഡിസ്ക് ) എന്നിവ തമ്മിലുള്ള വ്യത്യാസവും അവയുടെ കണ്ടുപിടിത്തങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരെയും പരിചയപ്പെടുത്തി.

ഒരു ഗ്രൂപ്പിന് പ്രൊജക്ടർ എന്ന വിഷയം നൽകി. ഇതിനായി ഹൈ ടെക് ക്ലാസ്സുകളിൽ ഉപയോഗിക്കുന്ന പ്രൊജക്ടർ , ഓവർ ഹെഡ് പ്രൊജക്ടർ എന്നിവയുടെ പ്രവർത്തനവും അവയുടെ വ്യത്യാസവും കുട്ടികൾ അവതരിപ്പിച്ചു.

		അടുത്ത ഗ്രൂപ്പ് എടുത്ത വിഷയം നെറ്റ്‌വർക്ക് ആണ്. ഇതിനായി അനവധി നെറ്റ്‌വർക്ക് ഉപകരണങ്ങളും അവയുടെ വയറുകളും പ്രദർശിപ്പിച്ചു. മോഡം, സ്വിച്ച്,  USB മോഡം,  നെറ്റ്‌വർക്ക് കേബിൾ, Net setter എന്നിവയുടെ പ്രദർശനവും അവയുടെ ഉപയോഗവും അവതരിപ്പിച്ചു.

30/10, 31/10/2018എന്നീ തിയതികളിലായി നടന്ന കലോത്സവത്തിൽ യൂണിറ്റിലെ കുട്ടികളെ രണ്ടായി തിരിച്ചു രണ്ടു ദിവസത്തെ ഡ്യൂട്ടി നൽകി. കലോത്സവത്തിന്റെ മൂന്നാം വേദിയുടെ അടുത്തായി സംഘടിപ്പിച്ച പ്രദർശന സ്റ്റാൾ കാണാൻ നിരവധി കുട്ടികളും, അധ്യാപകരും, പൊതുജനങ്ങളും എത്തി. എത്തിയവർ കുട്ടികളുടെ അവതരണത്തെയും അതിന്നു പിന്നിലെ അധ്വാനത്തെയും അഭിനന്ദിച്ചു. കലോത്സവ കമ്മിറ്റി അംഗങ്ങൾ സ്റ്റാളിൽ സന്ദർശനം നടത്തി കുട്ടികളുടെയും ലിറ്റിൽ കൈറ്റിന്റെയും പ്രവർത്തനത്തിനെയും നന്ദി അറിയിച്ചു. ജില്ലാകലോത്സവത്തിന്റെ കമ്മിറ്റി അംഗങ്ങൾ സ്റ്റാൾ സന്ദർശിച്ചു മാവേലിക്കരയിലും ഇത്തരം ഒരു പ്രദർശനം നടത്തണം എന്ന് ആവശ്യപ്പെട്ടു

ഫോക്കസ്

              ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഒരു മാസത്തെ പ്രവർത്തനം " ഫോക്കസ് " എന്ന പേരിൽ പ്രസിദ്ധികരിക്കാൻ തീരുമാനിച്ചു . കുട്ടികൾക്ക് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും പുതിയ പ്രവർത്തനം ചെയ്യാനുമുള്ള പ്രചോദനം ഇതുമൂലം ലഭിക്കുമെന്ന് വിശ്വസിക്കുന്നു .


സ്നേഹ സ്പർശം

 നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ശിശുദിനത്തിൽ നടത്തിയ വ്യത്യസ്തമായ ഒരു പ്രവർത്തനമാണിത് കായംകുളം ഗവൺമെൻറ് എൽ പി എസ് സ്കൂളിലാണ് ഈ പ്രവർത്തനം നടത്തിയത് . കായംകുളത്തു സവിശേഷ ശ്രദ്ധ അർഹിക്കുന്ന കുട്ടികൾ കൂടുതലായി പഠിക്കുന്ന വിദ്യാലയമാണിത് 

ആരും എല്ലാം തികഞ്ഞവരല്ല , ഈ കുഞ്ഞുങ്ങൾക്ക് സഹോദരങ്ങളായി ഈ നാട്ടിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന ആശ്വസ വാക്കുകൾ പകർന്നും മധുരം നൽകിയും പാട്ടുകൾ പാടിയും വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടുമായാണ് അംഗങ്ങൾ ശിശുദിനം ആഘോഷിച്ചത് . കൂടാതെ ഈ കുട്ടികൾക്കായി ഒരു കാർട്ടൂൺ സിനിമ പ്രദർശിപ്പിച്ചു . കൂടാതെ കുട്ടികളുമായി ചേർന്ന് പ്ലാവില കൊണ്ട് തൊപ്പി , ബെൽറ്റ് , ഓല കൊണ്ടുള്ള വാച്ചു എന്നിവ നിർമിച്ചു. ഈ സമയം അവിടെ എത്തിയ കായംകുളം എ ഇ ഓ യൂണിറ്റ് പ്രവർത്തനങ്ങളെ അഭിനന്ദിച്ചു

ജില്ലാ കലോത്സവം

        മാവേലിക്കര മറ്റം സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാന വേദിയിലാണ്  2018 -19 അധ്യയന വർഷത്തെ ജില്ലാ കലോത്സവം നടന്നത്. നവംബർ 21 -22 തീയതികളിലാണ് കലോത്സവം നടന്നത്. ഈ പരിപാടികളുടെ സുഗമമായ നടത്തിപ്പിന്  SPC, Scout & Guides, NSS എന്നീ യൂണിറ്റുകളുടെ സഹകരണം ഇതിന്റെ ഭാരവാഹികൾ ഉറപ്പുവരുത്തിയിരുന്നു.

എന്നാൽ ജില്ലയിൽ ഇതാദ്യമായി ഇതുപോലെ ഒരു പ്രോഗ്രാമിന് ലിറ്റിൽ കൈറ്റിസിനെ കൂടി ഉൾപ്പെടുത്തി. വിഠോബാ ലിറ്റിൽ കൈറ്റിന്റെ മുൻ പ്രവർത്തനങ്ങൾ മനസിലാക്കിയാണ് ഇങ്ങനെ ഒരു പ്രവർത്തനത്തിനായി ഈ യൂണിറ്റിന് അവസരം നൽകിയത്. നവംബർ ഇരുപത്തിരണ്ടാം തീയതി പ്രധാന വേദിയിൽ രാവിലെ 9 മണിക്ക് എത്തിച്ചേരാനുള്ള നിർദ്ദേശം യൂണിറ്റിന് ലഭിച്ചു. ലിറ്റിൽ കൈറ്റിലെ ഇരുപത്തിരണ്ട്‌ അംഗങ്ങൾക്കാണ് (9 ആൺകുട്ടികളും , 13 പെൺകുട്ടികളും ) ഈ പ്രവർത്തന ഡ്യൂട്ടി നൽകിയത്. മുൻകൂട്ടി നിർദേശിച്ച പ്രകാരം രാവിലെ കൃത്യം എട്ടരയ്ക്ക് കുട്ടികൾ സ്കൂളിൽ എത്തിച്ചേർന്നു. അവിടെ നിന്നും സ്കൂൾ ബസ്സിൽ 8.50 നു മറ്റം സ്കൂളിൽ എത്തിച്ചേർന്നു. അവിടെ അധികാരികളുമായി ബന്ധപെട്ടപ്പോൾ ഭക്ഷണശാല യിലാണ് ഡ്യൂട്ടി എന്ന് മനസിലായി. സ്കൂളിൽ രണ്ട്‌ വേദികളുണ്ടായിരുന്നു. കൂടാതെ അടുത്തായി മറ്റം സെന്റ് ജോൺസ് പാരിഷ് ഹാളിൽ ഒരു വേദിയും. അങ്ങനെ 3 വേദികളിലായി 10 മത്സര ഇന്നങ്ങളിലായി ഏകദേശം 300 കുട്ടികൾ പങ്കടുക്കുന്നുണ്ടായിരുന്നു.

കൃത്യം 9 .05 നു തന്നെ കുട്ടികൾ ഡ്യൂട്ടിക്ക് തയാറായി. കുട്ടികളെ നാല് ഗ്രൂപ്പായി തിരിച്ചു. ആൺ കുട്ടികളിൽ നാല് പേർ പ്രഭാത ഭക്ഷണം വിളമ്പാനുള്ള ഡ്യൂട്ടി ഏറ്റെടുത്തു. 2 പേർ പ്ലേറ്റ് നൽകാനുള്ള ചുമതലയും പെൺകുട്ടികൾ ക്യൂ നിയന്ത്രിച്ചു . ആൺകുട്ടികളിൽ ബാക്കിയുണ്ടായിരുന്ന 5 പേരെ രണ്ടു ഗ്രൂപ്പ്ആയി തിരിച്ചു .

രണ്ട്‌ പേർക്ക് വേസ്റ്റ് മാനേജ്‌മെന്റും മുന്ന് പേർക്ക് ക്ലീനിങ് & റീപ്ലേസ്‌മെന്റ് ഡ്യൂട്ടിയും നൽകി .വേസ്റ്റ് മാനേജ്‌മന്റ് ഗ്രൂപ്പ് വേസ്റ്റ് നിക്ഷേപിക്കാനുള്ള ഒരു കൂട കണ്ടെത്തി. അതിനായി ഒരു പ്ലക്ക് കാർഡും നിർമിച്ചു. അവർ ആഹാര അവശിഷ്ട്ടങ്ങൾ ആ കുട്ടയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു

ക്ലീനിങ് റീപ്ലേസ്‌മെന്റ് ഗ്രൂപ്പ് കഴുകി വെച്ച പ്ളേറ്റുകൾ, ഗ്ലാസ്സുകൾ എന്നിവ ഒന്നുകൂടി കഴുകി പ്ലേറ്റ് നൽകുന്നവരെ ഏൽപിച്ചു. പ്രഭാത ഭക്ഷണം പുട്ട്, കടല കറി, ചായ എന്നിവ യായിരുന്നു . കുട്ടികളിൽ പലരും കടലക്കറി വേസ്റ്റ് ചെയുന്നു എന്ന് മനസിലാക്കി വേസ്റ്റ് മാനേജ്‌മന്റ് ഗ്രൂപ്പ് , സെർവിങ് ഗ്രൂപ്പിന് നിർദേശം നൽകി.

9 . 10 നു തുടങ്ങിയ പ്രഭാത ഭക്ഷണ വിതരണം ഏകദേശം 11 : 30 വരെ തുടർന്നു.. 11 : 30 നു കുട്ടികൾക്ക് ഡ്യൂട്ടി ബ്രേക്ക് നൽകി. കുട്ടികൾ അവരവർക്കു നൽകിയ ഏരിയ ക്ലീൻ ചെയ്തു റിപ്പോർട്ട് ചെയ്തു. അതിനു ശേഷം കുട്ടികൾക്ക് കലോത്സവം കാണാനുള്ള അവസരം നൽകി . നിർദേശം നൽകിയ ശേഷം 12 : 15 നു തിരികെ എത്താൻ ആവശ്യപ്പെട്ടു.

കലോത്സവ വേദികളിലെ മോഹിനിയാട്ടം, നാടോടി നൃത്തം,ലളിതഗാനം എന്നിവ ആസ്വദിച്ച ശേഷം യൂണിറ്റ് അംഗങ്ങൾ കൃത്യ സമയത്തു തിരികെയെത്തി.ആദ്യം തിരികെയെത്തിയ രണ്ടുപേർ സംഘടകരെ ഭക്ഷണ കൂപ്പൺ എണ്ണിത്തിട്ടപ്പെടുത്താൻ സഹായിച്ചു. മറ്റുള്ളവർ ഭക്ഷണ ഹാൾ ക്രമീകരിച്ചു. ഡ്യൂട്ടി ചേഞ്ച് ചെയ്തു. എണ്ണത്തിൽ കൂടുതലുള്ള പെൺകുട്ടികൾക്കു വിളമ്പുന്ന ഡ്യൂട്ടി നൽകി.

വിഭവ സമൃദ്ധമായ സദ്യയായിരുന്നു. ചോറ്, പരിപ്പ്, സാമ്പാർ, തോരൻ, പച്ചടി, രസം,പായസം, പപ്പടം എന്നിവയായിരുന്നു വിഭവങ്ങൾ. ആണ്കുട്ടികൾക്കു പ്ലേറ്റ് നൽകുക , ക്യൂ നിയന്ത്രിക്കുക, കൂപ്പൺ വാങ്ങുക, ഡോർ , പ്ലേറ്റ് തിരികെ ഏല്പിക്കുക , വേസ്റ്റ് മാനേജ്മെന്റ് , കുടിവെള്ളം , എന്നി ഡ്യൂട്ടി കൾ നൽകി .

  	1:10 നു തുടങ്ങിയ ഭക്ഷണ വിതരണം മൂന്ന് മണി വരെ തുടർന്നു. മൂന്ന് വേദികളിലെയും മത്സരാർത്ഥികളും, അധ്യാപകരും, രക്ഷകർത്താക്കളും, സംഘടകർ, വിധികർത്താക്കൾ എന്നിവർ അടക്കം ഏകദേശം എഴുന്നൂറു പേർക്ക് ഭക്ഷണം വിളമ്പുക എന്ന ശ്രമകരമായ ദൗത്യം ലിറ്റിൽ കൈറ്റ് യൂണിറ്റ് വിജയകരമായി നിർവഹിച്ചു. 

വളരെ ക്ഷമയോടെ, വിനയത്തോടെ, കൃത്യമായി ഭക്ഷണം വിളമ്പിയ യൂണിറ്റ് അംഗങ്ങളെ സംഘടകർ അഭിനന്ദിച്ചു. മീഡിയ പ്രവർത്തകർ കുട്ടികളുടെ പ്രവർത്തന റിപ്പോർട്ട് തയാറാക്കി . കുട്ടികളുടെ വേറിട്ട പ്രവർത്തന ശൈലിയും പ്രത്യേക നിറത്തിലുള്ള യൂണിഫോമും ആളുകളിൽ ഒരു പ്രത്യേക പരിഗണന നേടാൻ സഹായിച്ചു

സൗരയുഥം

കായംകുളം ശ്രീ വിഠോബാ സ്കൂളിന്റെ ഒരു ഫീഡിങ് സ്കൂൾ ആണ് മുലേശ്ശേരി എൽ പി എസ്. ലിറ്റിൽ കൈറ്റ് ശ്രീ വിട്ടോബ നടത്തിയ പല പ്രവർത്തനങ്ങളും ഈ സ്കൂളിലെ അധ്യാപകർ അറിയുന്നുണ്ടായിരുന്നു . എന്നാൽ വിഠോബാ സ്കൂളിൽ നിന്നും ഈ സ്കൂളിലേക്കുള്ള ദൂരം കൂടുതലായതിനാൽ ഇവിടെ പ്രവർത്തനം നടത്താൻ ലിറ്റിൽ കൈറ്റ് യൂണിറ്റിനു കഴിഞ്ഞില്ല. ഈ വിവരം എച് എം മീറ്റിംഗിൽ പ്രധാന അധ്യാപകർ കണ്ടപ്പോൾ സംസാരിക്കുകയും ആ സ്കൂളിൽ ഒരു പ്രവർത്തനം നടത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനായി 28/11/2018 ബുധനാഴ്ച ഉച്ചക്ക് രണ്ട്‌ മണിക്ക് സ്കൂളിൽ എത്താം എന്ന് ഉറപ്പു നൽകി . അധികം സമയം ലഭിക്കാതിരുന്നതിനാൽ മുൻപ് മറ്റു എൽ പി സ്കൂളിൽ നടത്തിയ സൗരയുഥം എന്ന അവതരണം നടത്താൻ തീരുമാനിച്ചു . ഇതിനായി അഞ്ചു പേരുടെ ഒരു ഗ്രൂപ്പിന് ഡ്യൂട്ടി നൽകി . കൃത്യം 2 മണിക്ക് തന്നെ ഗ്രൂപ്പ് മുലേശ്ശേരി എൽ പി എസിൽ എത്തി ചേർന്നു. അവിടെ മലയാള തിളക്കം എന്ന ഒരു പ്രോഗ്രാം നടക്കുകയായിരുന്നു. എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള മറ്റു കുട്ടികളെ ഉൾപ്പെടുത്തി യൂണിറ്റ്അംഗങ്ങൾ പ്രസന്റേഷൻ നടത്തി. അതിനു ശേഷം എൽ കെ ജി കുട്ടികൾക്കായി ഒരു അനിമേഷൻ ഫിലിം പ്രദർശനവും നടത്തി. എല്ലാ മാസവും ഏതെങ്കിലും ഒരു ദിവസം വന്നു ഇതു പോലെ ഒരു പ്രവർത്തനം നടത്തണം എന്ന് എച് എം ആവശ്യയ്യപെട്ടു .

ഹായ്.......... കൂട്ടുകാരാ............

 കേരളവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം എല്ലാ വിദ്യാഭാസ സ്ഥാപനങ്ങളും നവംബർ 27 മുതൽ  ഡിസംബർ 3 വരെ " ഭിന്നശേഷി " വാരാചരണം  നടത്തണമെന്ന്  നിർദേശം നല്കിട്ടുണ്ട്. ഇതിൽ ലിറ്റിൽ കൈറ്റിസും പങ്കുചേരാൻ തീരുമാനിച്ചു. ഇതിനായി യൂണിറ്റങ്ങളുടെ ഒരു യോഗം കൂടി. ഭിന്നശേഷിയുള്ള കുട്ടികളെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചും അംഗങ്ങൾക് മനസ്സിലാക്കിട്ടുണ്ട്.  " സ്നേഹസ്പർശം " എന്ന പ്രോഗ്രാം ഇത്തരം കുട്ടികൾക്കായി നവംബർ 14 ശിശു ദിനവുമായി ബന്ധപെട്ടു യൂണിറ്റ് നടത്തിയതാണ്. എന്നാൽ ഇത്തവണ കുറച്ചുകൂടി വിപുലപ്പെടുത്തി പ്രോഗ്രാം നടത്താൻ തീരുമാനിച്ചു. ഇതിനായി നമ്മുടെ സ്കൂളിലെയും സമീപ സ്കൂളിലെയും കുട്ടികളെയും ഉൾപെടുത്താൻ തീരുമാനിച്ചു . 	പ്രവർത്തനത്തിയി ആദ്യം ഒരു പ്രോഗ്രാം ചാർട്ട് തയാറാക്കി. കുട്ടികൾക്കായി, കളറിംഗ്, ഗാനാലാപനം, ബലൂൺ ഗെയിം , എന്നിവ നടത്താൻ തീരുമാനിച്ചു. ഇതിനായി ആദ്യം കളറിംഗ് ഷീറ്റുകൾ തയാറാക്കി. കളർ ചെയ്യുന്നതിനായി  40പാക്കറ്റ് ക്രയോൺ , വാട്ടർ കളർ എന്നിവ വാങ്ങി. അടുത്തുള്ള സ്കൂളുകൾ സന്ദർശിച്ചു ഈ വിഭാഗത്തിലുള്ള കുട്ടികളെ കണ്ടെത്തി. അവിടത്തെ പ്രധാന അധ്യാപകരുമായി ലിറ്റിൽ കൈറ്റ്സ് നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികൾ ചർച്ച ചെയ്തു. ഇതിനു പൂർണ പിന്തുണ അവർ അറിയിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ സാമൂഹ്യ പ്രവർത്തനത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു. 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളെ കളർ ചെയ്യാൻ സഹായിക്കുന്നു
 നവംബർ 29 വ്യാഴാച്ച രാവിലെ പതിനൊന്നു മണിക്ക് പ്രോഗ്രാം   നടത്താം എന്ന് സ്കൂളുകൾക്ക് നിർദേശം നൽകി. എന്നാൽ മറ്റു സ്കൂളുകളിലെ കുട്ടികളെ നമ്മുടെ സ്കൂളിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടു സ്കൂളുകൾ അറിയിച്ചു. കുട്ടികളുടെ രക്ഷകർത്താക്കളെ  നേരിട്ട് ബന്ധപെട്ടു. എന്നാൽ തങ്ങൾക്കു പരിചയമില്ലാത്ത അന്തരീക്ഷവും സ്കൂളും ഈ കുട്ടികളുടെ പെരുമാറ്റത്തിലും മനസികനിലയിലും ഉണ്ടായേക്കാവുന്ന മാറ്റം അവരെ അസസ്‌ഥരാക്കി . അതിനാൽ അവർക്കുള്ള പ്രവർത്തനങ്ങൾ അവരുടെ സ്കൂളിൽ തന്നെ നടത്താൻ തീരുമാനിച്ചു. ഇതിനായി യൂണിറ്റ് അംഗങ്ങൾക്ക്   മേൽനോട്ട ഡ്യൂട്ടി നൽകി.
സ്നേഹ സമ്മാനം

ശ്രീ വിട്ടോബ സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി കാരായ കുട്ടികളെ കണ്ടെത്തി . അവരെ നേരിട്ടും ഗ്രഹസന്ദര്ശനം നടത്തിയും പരിപാടിക്ക് ക്ഷണിച്ചു. ഇവർക്കായി കളറിംഗ്, ഗാനാലാപനം, ബലൂൺ ഗെയിം എന്നിവ സംഘടിപ്പിച്ചു. ഇതിനുശേഷം ഇവർക്കെല്ലാം സമ്മാനങ്ങൾ നൽകി. ഇവർക്കായുള്ള ട്രോഫി കൾ പി ടി എ പ്രസിഡണ്ട് സന്തോഷ്‌കുമാർ , സീനിയർ അസിസ്റ്റന്റ് ശോഭ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുധന്യ ടീച്ചർ എന്നിവർ വിതരണം ചെയ്തു. ഈ കുട്ടികൾക്ക് നോട്ട്സ് പൂർത്തിയാക്കി നൽകാനുള്ള ദൗത്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്തു

കൂടാതെ വാടാത്ത ജീവിതത്തിന്റെയും , മങ്ങാത്ത സ്നേഹത്തിന്റെയും പ്രതീകമായി കടലാസ്സുപൂക്കൾ യൂണിറ്റ് അംഗങ്ങൾ നിർമിച്ചു കുട്ടികൾക്ക് സമ്മാനമായി നൽകി

ഫോക്കസ് - നവംബർ 2018


ലഹരി ബോധവത്കരണ ക്ലാസ്

കേരളം എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു . ഇതിൽ അഞ്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു

കലോത്സവ രചനകൾ ഡിജിറ്റലാക്കിയ ലിറ്റിൽ കൈറ്റ് ടീം

കലോത്സവ രചനകൾ ഡിജിറ്റലാക്കിയ ലിറ്റിൽ കൈറ്റ് ടീം

കായംകുളം ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനാണ് ഈ വർഷം കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഈ വിവരം ആലപ്പുഴ ജില്ല കൈറ്റിന്റെ ചാർജുള്ള രാജേഷ് സർ , മാവേലിക്കര വിദ്യാഭ്യാസ ജില്ല കൈറ്റിന്റെ ചാർജുള്ള അഭിലാഷ് സർ , കായംകുളം ചാർജുള്ള ഉണ്ണി സർ എന്നിവരിൽ നിന്നും അറിഞ്ഞു .

അടിയന്തിരമായി യൂണിറ്റ് അംഗങ്ങളുടെ ഒരു യോഗം വിളിച്ചു ചേർത്തു. യൂണിറ്റിനു ലഭിച്ച പ്രവർത്തനത്തിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി. ഈ പ്രവർത്തനത്തിനായി 21 കുട്ടികളുടെയും , കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവരുടെ ടീം തയാറായി, കലോത്സവം തുടങ്ങുന്ന ഡിസംബർ ഏഴാം തീയതി ഉച്ചക്ക് ആലപ്പുഴ ലജനത്തുൽ സ്കൂളിൽ എത്താനാണ് നിർദേശം എന്നറിയിച്ചു.


ഇതു പ്രകാരം ഉച്ച ഭക്ഷണത്തിനു ശേഷം 12മണിക്ക് ലജനത്തുൽ സ്കൂളിലേക്ക് പുറപ്പെട്ടു.ഏകദേശം ഒരു മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. എന്നാൽ രചനാ മൂല്യനിർണയം നടന്നിരുന്നില്ല.ആയതിനാൽ കുട്ടികൾക്ക് 6ആം നമ്പർ വേദിയിൽ നടന്നുകൊണ്ടിരുന്ന ഹൈ സ്കൂൾ വിഭാഗം ഒപ്പന കാണാനുള്ള അവസരം ലഭിച്ചു.

ഏകദേശം രണ്ട്‌ മണിക്ക് സജിത്ത് സർ കുട്ടികളോട് പ്രവർത്തനങ്ങൾക്കായി തയാറാകാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക് കണ്ണൻ ഷൺമുഖം സർ , ഗിരീഷ് സർ , ശ്രീജിത്ത് സർ, അഭിഷേക് സർ എന്നിവർ പ്രവർത്തനങ്ങൾ വിശദികരിച്ചു. കണ്ണൻ ഷൺമുഖം സർ ക്യാമറ ഉപയോഗിക്കുന്ന വിധം കുട്ടികൾക്ക് മുന്നിൽ രസകരമായി അവതരിപ്പിച്ചു. ഗിരീഷ് സർ ക്യാമറയിൽ എടുത്ത ചിത്രങ്ങളേ എങ്ങനെ "Scan Tailor " എന്ന സങ്കേതം ഉപയോഗിച്ച് പി ഡി ഫ് ആക്കാം എന്ന് വളരെ വിശദമായി വിവരിച്ചു. ശ്രീജിത്ത് സർ വിക്കിപീഡിയ യുടെ ഉത്ഭവം, ഉപയോഗം എന്നിവ വളരെ ലളിതമായി വിശദമാക്കി. കുട്ടികൾക്ക് പറഞ്ഞ പ്രവർത്തനങ്ങൾ ഒന്ന് പ്രയോഗിച്ചു നോക്കാനുള്ള അവസരം നൽകി . എന്നാൽ ആ സമയം വരെയും മൂല്യ നിർണയത്തിന് ശേഷം രചനകൾ ലഭിച്ചിരുന്നില്ല . ആയതിനാൽ ആദ്യ ദിവസത്തെ പ്രവർത്തനം അവസാനിപ്പിച്ചു ഏകദേശം നാലരയോടെ കുട്ടികൾ മടങ്ങി.

രണ്ടാമത്തെ ദിവസം (ഡിസംബർ 8) കൃത്യം 7.45നു കായംകുളത്തു നിന്നും പുറപ്പെട്ടു. ബസ്സിൽ വെച്ച് തന്നെ കുട്ടികളെ മൂന്ന് ഗ്രൂപ്പുകളാക്കി . അവർക്കായുള്ള ചാർജും നൽകി.

ഗ്രൂപ്പ് 1 : ഫോട്ടോഗ്രാഫി ( അനന്ദു ,സൂര്യനാരായണൻ, പ്രഗതീഷ് ,അകുൽ ആർ കമ്മത്ത്) ഗ്രൂപ്പ് 2 : രചനകൾ ഫോക്കസ് അനുസരിച്ചു ക്രമീകരിക്കൽ (അൽ അമീൻ, സംഗീത, സാന്ദ്ര സാജൻ , റാണിയാ) കൂടാതെ ദേവനാരായൺ, ഇർഫാന, അമ്മുക്കുട്ടീ എന്നിവരെ കോഡ് നമ്പർ ,രചനകളിലെ പേജുകളിലെ എണ്ണം എന്നിവ എഴുതുന്നതിനും നിയോഗിച്ചു . ഇങ്ങനെ കിട്ടിയ ചിത്രങ്ങൾ കുട്ടികൾ ഗിരീഷ് സാറിനെ ഏല്പിച്ചു . ഗിരീഷ് സർ അവ ക്രോഡീകരിച്ചു മൂന്നാമത്തെ ഗ്രൂപ്പിന് നൽകി .

ഗ്രൂപ്പ് 3 : രചനകളെ ഡിജിറ്റൽ ആക്കുക (പിഡിഫ് ആക്കുക ) വിഷ്ണു , മീനാക്ഷി സോമരാജൻ, നേഹലമോൾ,

           ഐഷ ഹുസൈൻ, പ്രിയങ്ക , പൂർണ്ണിമ, സോജുസോമൻ, അരവിന്ദ്  എന്നിവരെ കൂടാതെ കൈറ്റ് മാസ്റ്റർ സന്തോഷ് കെ , മിസ്ട്രസ് വി എസ് സുമാദേവി എന്നിവരായിരുന്നു അംഗങ്ങൾ .

ഇതു കൂടാതെ ഹരികൃഷ്ണൻ H , ശ്രീനിവാസ പൈ എന്നിവർക്ക് കണ്ണൻ സർ വേദികളും, അവിടത്തെ ഐറ്റങ്ങളും മലയാളത്തിൽ ടൈപ്പ് ചെയ്തു നൽകാനുള്ള നിർദേശം നൽകി .

ചെയ്‌യേണ്ട പ്രവർത്തനങ്ങൾ ശ്രീജിത് സർ ഒന്നുകൂടി വിശദമാക്കി. എല്ലാ ഗ്രൂപ്പുകളും അവരവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധയോടെ ചെയ്തു തുടങ്ങി . പന്ത്രണ്ട്‌ മണിയോടെ കുട്ടികൾ രണ്ടു ഗ്രൂപ്പുകളായി ഇ എം എസ് സ്റ്റേഡിയത്തിലെ ഭക്ഷണശാലയിലേക്കു ഉച്ചഭക്ഷണത്തിനായി പോയി .ഏകദേശം1.30 നു കുട്ടികൾ തിരികെ എത്തി. ഉച്ചയൂണിനു ശേഷം കുട്ടികളുടെ ഡ്യൂട്ടി ചെയിഞ്ചു ചെയ്തു. രാവിലെ കമ്പ്യൂട്ടർ കൈകാര്യം ചെയ്തവർക്ക് ക്യാമറ ഉപയോഗവും, തിരിച്ചും ഡ്യൂട്ടി നൽകി . ഇതുമൂലം കുട്ടികൾക്ക് മടുപ്പില്ലാതാക്കാനും , കൂടാതെ കുട്ടികൾക്ക് എല്ലാ മേഖലകളിലും ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചു. ഏകദേശം ആറു മണിക്ക് ആലപ്പുഴയിൽ നിന്നും തിരിച്ചു ഏഴരയോടെ കായംകുളത്തു എത്തിച്ചേർന്നു . ബസ്സിൽ അന്നത്തെ അനുഭവങ്ങൾ കുട്ടികൾ പങ്ക്‌ വെച്ചു. പ്രവർത്തനങ്ങളിലെ ചില എളുപ്പമാർഗങ്ങൾ ( അനുഭവങ്ങളിൽ നിന്നും ലഭിച്ചവ ) ചർച്ച ചെയ്തു.

മൂന്നാം ദിവസമായ ഡിസംബർ 9 ഞായറാഴ്ച രാവിലെ 7.35നു കായംകുളത്തു നിന്നും തിരിച്ചു 9മണിക്ക് ആലപ്പുഴയിൽ എത്തിച്ചേർന്നു നേരത്തെ തീരുമാനിച്ചപ്രകാരം കുട്ടികൾ ഗ്രൂപ്പുകളായി അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പതിനൊന്നു മണിയോടെ ശ്രീജിത്ത് സർ കുട്ടികൾക്ക് ഐസ് ക്രീം നൽകി . കുട്ടികളുടെ പ്രവർത്തനം നേരിൽ ബോധ്യപ്പെടാനായി ജില്ലാ കൈറ്റ് കോഓർഡിനേറ്റർ രാജേഷ് സർ സന്ദർശനം നടത്തി.

ഉച്ചയൂണിനു ശേഷം ക്യാമറ , അസ്സിസ്റ്റന്റ്റ് എന്നിവരുടെ പ്രവർത്തനങ്ങൾ അവസാനിച്ചു . ഇവർ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പിനെ സഹായിച്ചു. നാല് മണിയോടെ ലിറ്റിൽ കൈറ്റ് ടീം അവരുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി കണ്ണൻ സർ അറിയിച്ചു. അതിനു ശേഷം ടീം ഒരു യോഗം ചേർന്നു. കണ്ണൻ സർ കുട്ടികൾ ചെയ്‌ത പ്രവർത്തനം സമൂഹത്തിന് എത്രമാത്രം പ്രയോജനകരമാണെന്നു മനസിലാക്കി തന്നു . കൂടാതെ കുട്ടികളുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു. പിന്നീട് സംസാരിച്ച രഞ്ജിത് സർ ടീമിന്റെ സഹകരണത്തെ പ്രശംസിച്ചു. കോർഡിനേറ്ററായിരുന്ന സജിത്ത് സർ ഗ്രൂപ്പിന് ഈ പ്രവർത്തനം ഏൽപിക്കാനുള്ള സാഹചര്യവും ഗ്രൂപ്പ് ചെയ്‌ത പ്രവർത്തനവും വിശദീകരിച്ചു . ഏകദേശം 5 മണിയോടെ ആലപ്പുഴയിൽ നിന്നും തിരിച്ചു 6.45യോടെ കായംകുളത്തു എത്തിച്ചേർന്നു .


  • ടീം
  • അനന്ദു എ
  • അരവിന്ദ് ബി
  • വിഷ്ണു പി
  • പ്രഗദീഷ് പി
  • ശ്രീനിവാസ പൈ
  • ആകുൽ ആർ കമ്മത്ത്
  • ഹരികൃഷ്ണൻ എഛ്
  • സൂര്യനാരായണൻ
  • സോജു സോമൻ
  • അൽ ആമീൻ
  • ദേവനാരായണൻ
  • മീനാക്ഷി സോമരാജൻ (ലീഡർ)
  • പ്രിയങ്ക ബി ആർ
  • പൂർണ്ണിമ യൂ
  • സാന്ദ്ര സാജൻ
  • അമ്മു കുട്ടി
  • സംഗീത ബി
  • ഐഷ ഹുസൈൻ
  • നേഹല മോൾ
  • ഇർഫാന
  • റാണിയാ


*സന്തോഷ് കെ ( കൈറ്റ് മാസ്റ്റർ ), *വി എസ് സുമാദേവി ( കൈറ്റ് മിസ്ട്രസ് )

അധ്യാപകർക്കായുള്ള കാമറ പരിശീലനം

ഹൈ ടെക് സ്കൂളുകൾക്ക് ലഭിച്ച ക്യാമറ ഉപയോഗിച്ചുള്ള രണ്ട്‌ ദിവസത്തെ 19/12, 20/12/2018 എന്നി തീയതികളിലായി ന്യൂസ് ട്രെയിനിങ് നടന്നു . കായംകുളം ഉപ ജില്ലയിലെ 25 അദ്ധ്യാപകർ ഈ ക്യാമ്പിൽ പങ്കെടുത്തു .ആർ പി മാരായ മാസ്റ്റർ ട്രയിനെർ ഉണ്ണി സാർ, കൈറ്റ് മാസ്റ്റർ സന്തോഷ് കെ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള രണ്ടുദിവസത്തെ ക്യാമറ പരിശീലനം


ഉപ ജില്ലയിലെ തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള രണ്ടുദിന പരിശീലനം 27/12, 28/12,29/12 &30/12 എന്നി ദിവസങ്ങളിൽ രണ്ട്‌ ബാച്ച് ആയി നടന്നു . ആർ പി മാരായി കൈറ്റ് മാസ്റ്റേഴ്സ് ആയ സന്തോഷ് കെ , സുമാ ദേവി വി എസ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു

ക്യാമ്പിലെ ഭക്ഷണം

“ അക്ഷര ദീപം" - ഡിജിറ്റൽ പുസ്തകങ്ങൾ


കലോത്സവവുമായി ബന്ധപ്പെട്ട് ശ്രീ വിഠോബാ ലിറ്റിൽ കൈറ്റിനു രചനകളെ ഡിജിറ്റൽ ആക്കാനുള്ള പരിശീലനം ലഭിച്ചിരുന്നു. ഈ പ്രവർത്തനത്തിന് ഒരു തുടർ പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി ഒരു യൂണിറ്റ് തല മീറ്റിംഗ് നടന്നു. പരീക്ഷ കാലമായതിനാൽ സ്കൂളിന് അടുത്തുള്ള 4 കൈറ്റ് കുട്ടികളെ തിരഞ്ഞെടുത്തു . ഇവരുമായി ചേർന്നു ലൈബ്രറികൾ സന്ദർശിച്ചു കാലപ്പഴക്കം ചെന്ന മുപ്പതു പുസ്തകങ്ങൾ ശേഖരിച്ചു . ഈ പുസ്തകങ്ങൾ കുട്ടികൾ ആദ്യം വായിച്ചു . ഇത്തരം പുസ്തകങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. ഡിജിറ്റലൈസേഷനുമായി ബന്ധപെട്ടു 4കുട്ടികൾ കൈറ്റ് മാസ്റ്റർസിന്റെ സഹായത്തോടെ പുസ്തകങ്ങളുടെ ഫോട്ടോ എടുത്തു. ഇവ Scan tailor എന്ന സങ്കേതം ഉപയോഗിച്ച് tif ഫയലുകൾ ആക്കി . അതിനു ശേഷം DOS prompt ൽ ചെന്ന് അവ പി ഡി ഫ് ആക്കി . എന്നാൽ ഇത്തവണ രചന മത്സരങ്ങളെ അപേക്ഷിച്ചു ജോലി വ്യത്യസ്തമായിരുന്നു . കാരണം പുസ്തകത്തിന്റെ ആദ്യ - അവസാന പേജുകൾ കളറും മറ്റുള്ളവ ബ്ലാക്ക് ആൻഡ് വൈറ്റും ആയിരുന്നു. ഇതിനായി ജിമ്പ് സങ്കേതം ഉപയോഗിച്ച് കളർ ചിത്രങ്ങൾക്കു വ്യക്തത വരുത്തി . കുട്ടികൾക്കു ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. ഇങ്ങനെ ഡിജിറ്റലാക്കിയ പുസ്തകങ്ങൾ ചേർത്ത് ഒരു ഡി വി ഡി തയാറാക്കി .


പത്തനംതിട്ട ജില്ലയിലെ മാന്നാർ പ്രദേശത്തു പ്രളയം മൂലം നശിച്ച ലൈബ്രറികളേ കുറിച്ചുള്ള വാർത്തകൾ ദൃശ്യ മാധ്യമങ്ങളിലുലൂടെ കുട്ടികൾ കണ്ടതാണ്. ഇങ്ങനെ ബുദ്ധിമുട്ടുണ്ടായ ലൈബ്രറികൾക്കു ഈ ഡി വി ഡി കൾ നല്കാൻ തീരുമാനിച്ചു. ഇതിനായി ലൈബ്രറികളുമായി ബന്ധപെട്ടു കുട്ടികളുടെ പരീക്ഷ തീരുന്ന ദിവസം (21/12/2018 )ഉച്ചക്ക് 2 മണിക്കു ശേഷം എത്താം എന്ന് അറിയിച്ചു . അറിയിച്ചത് പോലെ നാഷണൽ ഗ്രന്ഥശാല കുരട്ടിക്കാട് , മാന്നാർ ഗ്രന്ഥശാല കുരട്ടിശ്ശേരി , മഹാത്മാ ഗ്രന്ഥശാല കുറത്തിക്കാട് ചെന്നിത്തല , ഡി ബി കോളേജ് പരുമല എന്നിവിടങ്ങളിൽ വിതരണം ചെയ്തു. ലൈബ്രറികൾക്കു വലിയൊരു സഹായമായി ഇത്തരത്തിലുള്ള ഒരു പ്രവർത്തനം . ഇങ്ങനെ ബുക്കുകൾ ഡിജിറ്റൽ ആക്കുന്നത് മൂലം പുസ്തകങ്ങൾക്ക് ലഭിക്കുന്ന പുതുജീവനെ കുറിച്ച് അവരെ ബോധ്യപ്പെടുത്തി .

ചില ലൈബ്രറികൾ അവരുടെ കൈവശമുള്ള കാലപ്പഴക്കമുള്ളതും, അമുല്യവുമായ ചില പുസ്തകങ്ങൾ ഡിജിറ്റലാക്കാൻ കുട്ടികൾക്ക് കൈമാറി. കൂടാതെ ഇത് ഒരു മികച്ച പ്രവർത്തനം ആണെന്നും ഇത് എല്ലാ ലൈബ്രറികൾക്കും പ്രയോജനകരം അവ്വുന്ന രീതിയിൽ ഒരു ക്ലാസ് സംഘടിപ്പിക്കണം എന്നും ആവശ്യപ്പെട്ടു .അതിനായി ലൈബ്രറി കൗൺസിൽ മാന്നാർ ഗ്രന്ഥശാലയുടെ സെക്രട്ടറി കെ ആർ എസ് നായർ സാറിനെ ചുമതലപെടുത്തി . ഡിജിറ്റൽ ലൈബ്രറി എന്ന വിഷയത്തിൽ 30/12/2018 നു വൈകുന്നേരം മാന്നാർ ഗ്രന്ഥ ശാലയിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. ഇതിൽ മാന്നാർ , ചെന്നിത്തല , ചെങ്ങന്നൂർ, ബുധനൂർ, തിരുവല്ല, പാണ്ടനാട് എന്നി സ്ഥലങ്ങളിൽ നിന്നുള്ള ലൈബ്രറികളിൽ നിന്നുള്ള പ്രതിനിധികൾ, പുസ്തക സ്നേഹികൾ , വിദ്യാർത്ഥികൾ , പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. Open office impress ൽ തയാറാക്കിയ slides ഉപയോഗിച്ചു നടത്തിയ പ്രസന്റേഷൻ ആളുകൾക്ക് ഒരു പുതിയ അനുഭവം നൽകി .



ഫോക്കസ് - ഡിസംബർ 2018

സുരീലി ഹിന്ദി പ്രോഗ്രാം

സർവ്വ ശിക്ഷ അഭയാന്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്കായി ജനുവരി 7 ന് നടത്തിയ സുരീലി ഹിന്ദി പ്രോഗ്രാം റെക്കോർഡ് ചെയ്യാനും , അതിന്റെ ഉത്പന്നങ്ങൾ ഡിജിറ്റലാക്കാനും ചെയ്യാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചു .




ലിറ്റിൽ കൈറ്റ്സ് മൂന്നാം ഘട്ട ട്രെയിനിങ്

           ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിനായുള്ള മൂന്നാം ഘട്ട ട്രെയിനിങ് ജനുവരി മാസം ഏഴു മുതൽ പതിനാലു വരെ രണ്ടു ഘട്ടങ്ങളിലായി നടന്നു . ഇതിൽ പൈത്തൺ പ്രോഗ്രാമിങ് , ഹാർഡ്‌വെയർ , റാസ്‌ബെറി പൈ, റോബോട്ടിക് എന്നി മേഖലകളിലാണ് പരിശീലനം നടത്തിയത്. ആർ പി മാരായ മാസ്റ്റർ ട്രയിനെർ ഉണ്ണി സാർ, കൈറ്റ് മാസ്റ്റർ സന്തോഷ് കെ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു


സ്കോളർഷിപ് ഹെൽപ് ഡെസ്ക്

     സ്കൂളിലെ സ്കൂളർഷിപ് ഫോമുകൾ അപ്‌ലോഡ് ചെയ്യാനായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് നിലവിൽ വന്നു. ഇതിനായി ലിറ്റിൽ കൈറ്റിസിന്റെ ഒരു ഗ്രൂപ്പിന് ഡ്യൂട്ടി നൽകി .


ഡിജിറ്റൽ മാഗസിൻ പ്രകാശനം

കായംകുളം ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മാഗസിൻ പ്രകാശനം ജനുവരി മാസം ഇരുപത്തിഒന്നാം തീയതി ബഹു : കായംകുളം എം ൽ എ അഡ്വ. പ്രതിഭ കായംകുളം നഗരസഭാ ചെയർ മാൻ അഡ്വ ശിവദാസന് നൽകി നിർവഹിച്ചു . കൂടാതെ ഡിജിറ്റൽ കോപ്പി കൈറ്റ്സ് റൂമിൽ അഡ്വ പ്രതിഭ പ്രകാശനം നടത്തി

പ്രമാണം:36048 digital magaz ine.pdf

മാഗസിൻ പ്രകാശനം


23-1-2019 ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച്

ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച്സെലക്ഷൻ നടത്തി .എട്ടാം ക്ലാസ്സിലെ 34 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .30 കുട്ടികളെ തിരഞ്ഞെടുത്തു .


26-1-2019 രക്ഷാകർതൃ സംഗമം

ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികളുടെ രക്ഷകർത്താക്കളുടെ യോഗം വിളിച്ചു ചേർത്തു ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങളേയും അതിന്റെ ഭാവിപരിപാടികളേയും കുറിച്ച് ചർച്ച ചെയ്തു . ഇതിന്റെ നടത്തിപ്പിന് അവരുടെ പൂർണമായ സഹകരണം ആവശ്യപെട്ടു

ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച് ആദ്യ ക്ലാസ്

ലിറ്റിൽ കൈറ്റിസിന്റെ ജൂനിയർ ബാച്ചിന്റെ ആദ്യ ക്ലാസ് 29/01/2019 നു നടന്നു . ആദ്യമായി കുട്ടികൾക്ക് യൂണിറ്റ് പ്രവർത്തനങ്ങളുടെ ഒരു വിശദികരണം നൽകി . അതിനു ശേഷം കമ്പ്യൂട്ടറിന്റെ എന്നിവ പരിചയ പെടുത്തി . കമ്പ്യൂട്ടർ ടൈപ്പിംഗിങിനായി ഉപയോഗിക്കുന്ന K Touch എന്ന പ്രോഗ്രാം പരിചയപെടുത്തി .Libre office Writer പരിചയ പെടുത്തി. റിപ്പോർട്ടിങ് എന്ന മേഖല എന്താണെന്നും അത് എങ്ങനെ ചെയ്യണമെന്നും വിശദീകരിച്ചു

കൊളാഷ്

MSM കോളേജ് എൻ എൻ എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 30/01/2019 ൽ നടന്ന " Gandhian Ideals & Principles " എന്ന വിഷയത്തിൽ നടന്ന കൊളാഷ് മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം മൂന്നാം സ്ഥാനം നേടി .

ഫോക്കസ് ജനുവരി 2019


പ്രകൃതി പഠനയാത്ര

ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം റിപ്പോർട്ടിങ് ചെയുന്നത് എങ്ങനെയാണെന്ന് കുട്ടികൾ മനസിലാക്കിയതാണ് . കുളങ്ങളും മറ്റു ജലാശയങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ഒരു ചെറിയ യാത്ര നടത്തുവാൻ തീരുമാനിച്ചു . ഇത് പ്രകാരം സ്കൂളിൽ നിന്നും അകലെയുള്ള ചരിത്രപ്രാധാന്യമുള്ള ബ്രഹ്മംകുളം സന്ദർശിച്ചു. ആ കുളത്തിന്റെ ചുറ്റുപാടും നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ അവർ കണ്ടു മനസിലാക്കി . മനോഹരമായ ഒരു കുളം എന്ന് അവഗണന നേരിടുകയാന്നെന്നു അവർ പറഞ്ഞു . ഈ അവസ്ഥ മാറ്റുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു നിവേദനം നല്കാൻ തീരുമാനിച്ചു . കുട്ടികൾ ഗ്രൂപ്പുകളായി നിവേദനം തയാറാക്കി . അത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ സഹായത്തോടെ ക്രോഡീകരിച്ചു ഒരു നിവേദനമായി നല്കാൻ തീരുമാനിച്ചു

     ഇങ്ങനെ തയാറാക്കിയ നിവേദനം എം എൽ എ അഡ്വ പ്രതിഭയ്ക്ക് കൈമാറി .കുളങ്ങൾ സംരക്ഷികേണ്ടതാണെന്നും ഇത് മന്ത്രി തലത്തിൽ ചർച്ച ചെയ്തു ഉചിതമായ തീരുമാനം എടുക്കാം എന്ന് ഉറപ്പു നൽകി . കൂടാതെ MLA ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളുമായി ചേർന്ന് ഈ ജലാശയം സന്ദർശിക്കാമെന്നു അറിയിച്ചു . 

പ്രമാണം:36048 Report.pdf

ലോക ഇന്റർനെറ്റ് സുരക്ഷ ദിനം

ഫെബ്രുവരി 7 ലോക ഇന്റർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കുന്നു ഇന്നത്തെ യുവ തലമുറ മൊബൈൽ ഫോൺ , ഇന്റർനെറ്റ് എന്നിവയുടെ അടിമകളായിരിക്കുന്നു . അറിഞ്ഞും അറിയാതെയും പലതരം ചതിക്കുഴികളിൽ ഇവർ വീഴുന്നുണ്ട് . നമ്മുടെ കൈറ്റ്സ് അംഗങ്ങൾക്ക് ഇത് മനസിലാക്കുന്നതിനായി ഒരു സൈബർ ക്ലാസ് സംഘടിപ്പിച്ചു . എസ് പി സി സ്റ്റേറ്റ് റിസോഴ്സ്‌ പേഴ്സൺ ശ്രീ ഉണ്ണികൃഷ്ണപിള്ള ക്ലാസ് ഉത്ഘാടനം ചെയ്തു . ജൂനിയർ കൈറ്റ്സ് ആനന്ദ് ജെ കെ ഇന്റർനെറ്റിന്റെ ആരംഭത്തിനെ കുറിച്ചുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു . തുടർന്ന് കൈറ്റ് മാസ്റ്റർ സന്തോഷ് കെ " സൈബർ ക്രൈം " എന്ന വിഷയത്തിൽ പ്രസന്റേഷൻ നടത്തി . പ്രമാണം:Cyber crime.pdf തുടർന്ന് ഇന്റർനെറ്റിനെ കുറിച്ചുള്ള ഒരു ക്വിസ് പ്രോഗ്രാം ശ്രീനിവാസ പൈ നടത്തി

പഠനോത്സവം 2019

കായംകുളം ശ്രീ വിഠോബാ ഹൈ സ്കൂളിലെ പഠനോത്സവം 2019 ഫെബ്രുവരി മാസം 8 ആം തീയതി നടന്നു. ലിറ്റിൽ കൈറ്സ് അംഗങ്ങൾ ഇതിന്റെ ഫോട്ടോഗ്രാഫി വീഡിയോഗ്രഫി ജോലികൾ ഏറ്റെടുത്തു. വീഡിയോസ് എഡിറ്റ് ചെയ്ത് ഒരു വാർത്തയാക്കി വിസിറ്റേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

ശുഭയാത്ര - സുരക്ഷിത യാത്ര

കേരള സർക്കാർ മോട്ടോർ വാഹന വകുപ്പിന്റെ മുപ്പതാമത് റോഡ്സുരക്ഷാ വാരത്തിന്റെ സമാപന സമ്മേളനം 10/02/2019 നു കായംകുളത്തു നടന്നു . സാധാരണയായി പോലീസ് യൂണിറ്റായ എസ് പി സി യ്ക്കാണ് ഇത്തരം പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് . എന്നാൽ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മുൻകാല പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ട RTO, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ കൂടി ഈ പ്രവർത്തനത്തിൽ ഉൾപെടുത്താൻ തീരുമാനിച്ചു . ഈ പ്രവർത്തനത്തിനായി ലിറ്റിൽ കൈറ്റിസിന്റെ ജൂനിയർ ടീമിനെ ചുമതലപ്പെടുത്തി . യൂണിറ്റ് തല യോഗം ചേർന്ന് കുട്ടികളെ രണ്ട്‌ ഗ്രൂപ്പുകളാക്കി . ഒരു ഗ്രൂപ്പ് പ്രദർശനത്തിനായുള്ള പോസ്റ്ററകളും മറ്റൊന്ന് റോഡ് സുരക്ഷകയുള്ള ഒരു വീഡിയോയും നിർമ്മിച്ചു. ഇങ്ങനെ നിർമ്മിച്ച പോസ്റ്ററുകളും വീഡിയോയും ഉപയോഗിച്ച് പ്രദർശനം നടത്തി . പോസ്റ്ററുകളുടെ പ്രദർശനം പ്രവേശനകവാടത്തിനരികില്ലായിരുന്നു. അതിനാൽ ഈ പോസ്റ്ററുകൾ എല്ലാരാലും ശ്രദ്ധിക്കപ്പെട്ടു

വീഡിയോ സ്റ്റേജിന്റെ ഒരു സൈഡിൽ നടത്തിയതിനാൽ ആളുകൾക്ക് പ്രസംഗം കേൾക്കുമ്പോഴും അതിന്റെ ഇടവേളകളിലും വീഡിയോ ആസ്വദിക്കുന്നതിനുള്ള അവസരം ലഭിച്ചു. ചടങ്ങിന് ശേഷം ദക്ഷിണ മേഖല റോഡ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷിബു ജോൺ , ആലപ്പുഴ ആർ ടി ഒ ഷിബു കെ ഇട്ടി എന്നിവർ കുട്ടികളെ അഭിനന്ദിച്ചു . എസ് പി സി പോലെയുള്ള യൂണിറ്റിലെ കുട്ടികൾ കാഴ്ചക്കാരായി നിന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ചെയ്ത പ്രവർത്തനം ഏവരാലും ശ്രദ്ധിക്കപ്പെട്ടു .

        കൂടാതെ "ഏതുതരം പ്രവർത്തനം നൽകിയാലും അവ കൃത്യമായി ഏറ്റടുത്തു ചെയ്യാൻ പ്രാപ്തരാണ് ലിറ്റിൽ കൈറ്റ്സ് " എന്ന് കായംകുളം  RTO അഭിപ്രായപ്പെട്ടു .
 

ഇന്നെവഷൻ പ്രൊജക്റ്റ്

ATL നടത്തിയ Community Outreach Programme ൽ Innovation Project വിഭാഗത്തിൽ " Automatic Water Pump" നിർമിച്ചു ഒന്നാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് ശ്രീ വിഠോബായുടെ ജൂനിയർ അംഗങ്ങളായ അശ്വിൻ , ആനന്ദ് ജെ കെ , ആദിശേഷൻ എന്നിവർ നേടി

ലിറ്റിൽ കൈറ്റിസിന് ഒരു വയസ്

ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഒന്നാം വാർഷികം ഫെബ്രുവരി മാസം ഇരുപത്തിയററം തീയതി കൈറ്റ് റൂമിൽ ആഘോഷിച്ചു . സീനിയർ വിഭാഗം ഗ്രൂപ്പ് ലീഡർ മീനാക്ഷി കേക്ക് മുറിച്ചു മറ്റ് അംഗങ്ങൾക്ക് നൽകി . ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്കൂളിൽ ലഭിക്കാനുണ്ടായ സാഹചര്യം കൈറ്റ് മാസ്റ്റർ സന്തോഷ് വിശദീകരിച്ചു . വരും വർഷങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ഏകദേശ രൂപവും കുട്ടികളുമായി പങ്കുവെച്ചു .

ചിത്രങ്ങൾ വരക്കാനും മുറിക്കാനും GIMP

ലിറ്റിൽ കൈറ്റ്സ് ജൂനിയർ അംഗങ്ങൾക്ക് ജിമ്പ് എന്ന സങ്കേതം പരിചയപ്പെടുത്തി. ഇതിലെ വിവിധതരം ടൂളുകൾ ഉപയോഗിച്ച് ചിത്രങ്ങൾ എഡിറ്റുചെയ്യുന്ന പരീശീലനം കുട്ടികൾക്ക് ലഭിച്ചു

ഫോക്കസ് ഫെബ്രുവരി - 2019

e – സാക്ഷരത

ശ്രീ വിഠോബാ ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർക്കായി e - സാക്ഷരത ക്ലാസ് 02/03/2019 ശനിയാഴ്ച വൈകുന്നേരം 3.30 നു നടന്നു . കായംകുളം ക്ലസ്റ്ററിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലെ 35 അംഗങ്ങൾ ഇതിൽ പങ്കെടുത്തു . ഇന്റർനെറ്റ് , e - മെയിൽ , മൊബൈൽ ബാങ്കിങ് എന്നിവയെ കുറിച്ചുള്ള ക്ലാസ് നടന്നു . ചില അംഗങ്ങൾക്ക് e -മെയിൽ അഡ്രെസ്സ് നിർമ്മിച്ചു നൽകി .

ഇലക്ട്രോണിക്സ് പഠന കളരി

മാർച്ച് മാസം 19 ആം തീയതി നമ്മുടെ കൈറ്റ്സ് അംഗങ്ങൾ ഒരു ഇലക്ട്രോണിക്സ് പഠന കളരി നടത്തി. ഗവണ്മെന്റ് എൽ പി സ്കൂൾ എരുവയിലാണ് പ്രോഗ്രാം അവതരിപ്പിച്ചത് . Slide ഷോ യുടെ സഹായത്തോടെ CPU തുറന്നു അതിലെ ഭാഗങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി . കൂടാതെ അവർക്കു ഐ ടി സ്കൂൾ നൽകിയ ഇലക്ട്രോണിക്സ് കിറ്റ് പരിചയപ്പെടുത്തി

നേച്ചർ ക്യാമ്പ്

സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ ആദ്യമായി ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് നേച്ചർ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു . മാർച്ച് മാസം 24,25,26 തീയതികളിൽ പെരിയാർ ടൈഗർ റിസേർവിൽ വെച്ച് നടന്ന ക്യാമ്പിൽ വിഠോബാ ലിറ്റിൽ കൈറ്റ്‌സിലെ 29 കുട്ടികൾ പങ്കെടുത്തു.ക്യാമ്പിന് മുന്നോടിയായി കുട്ടികൾ ഒരു പ്രമോ വീഡിയോ തയാറാക്കി . ക്യാമ്പിലെ മികച്ച പ്രവർത്തനങ്ങളിക്ക് ക്യാമ്പ് ഓഫീസർ സാബു ഏലിയാസ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി .

ഫോക്കസ് മാർച്ച് 2019

അസൈൻമെന്റ് പൂർത്തീകരണം

ലിറ്റിൽ കൈറ്റ്സ് സീനിയർ വിഭാഗം കുട്ടികൾക്കായുള്ള വ്യക്തിഗത അസൈൻമെന്റ് പൂർത്തീകരം ഏപ്രിൽ മാസം നാലാം തീയതി നടത്തി . കുട്ടികൾ സ്ക്രച്ച , അനിമേഷൻ , പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ് , എന്നിവ ഉപയോഗിച്ച് അവരുടെ അസൈൻമെന്റ് പൂര്ത്തീകരിച്ചു.

ക്യാമറ & ന്യൂസ് ട്രെയിനിങ് ജൂനിയർ വിഭാഗം

ലിറ്റിൽ കൈറ്റ്സ് ജൂനിയർ വിഭാഗം കുട്ടികൾക്കായുള്ള ക്യാമറ & ന്യൂസ് ട്രെയിനിങ് ഏപ്രിൽ 5,6 തീയതികളിൽ സംഘടിപ്പിച്ചു . ഇതിൽ കുട്ടികൾ ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയുന്ന വിധവും kendlive 18.04 ഉപയോഗിച്ച് ഇവ എഡിറ്റ് ചെയുന്ന വിധവും മനസിലാക്കി . കൂടാതെ Audacity ഉപയോഗിച്ച് ശബ്ദം റെക്കോർഡ് ചെയ്യാനും അത് എഡിറ്റ് ചെയ്യാനും , വോയിസ് ഓവർ നൽകാനുമുള്ള പരിശീലനം നൽകി

ചിത്ര രചന മത്സരം

ദേശിയ അഗ്നി ശമന സേന വാരാഘോഷത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സരത്തിൽ നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ശ്രീനിവാസപൈ , കണ്ണൻ, അർജുൻ , അബിൻ അലക്സ് എന്നിവർ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ്‌ നേടുകയും ചെയ്യ്തു

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള കുട്ടി റിപ്പോർട്ടർ ട്രെയിനിങ്

ഏഷ്യാനെറ്റ് ടി വി റിപോർട്ടറായ ശ്രീ ടി വി പ്രസാദ് നയിച്ച റിപ്പോർട്ടിങ് പരിശീലനം 29/04/2019നു രാവിലെ 9.30 മുതൽ 1 മണി വരെ SDV Girls ആലപ്പുഴയിൽ നടന്നു. നമ്മുടെ യൂണിറ്റിൽ നിന്നും ശ്രീനിവാസപൈ, ആനന്ദ് ജെ കെ എന്നിവർ പങ്കെടുത്തു.

ഇൻസ്റ്റലേഷൻ ഡേ

18.4 ഒ എസ് ഇൻസ്റ്റലേഷൻ സ്കൂളിലെ ലാപ്ടോപ്പുകളിൽ ചെയ്തു. കൈറ്റ്സ് മാസ്റ്റർ സന്തോഷ് കെ , ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇൻസ്റ്റാൾ ചെയ്യുന്ന വിധം പരിചയപ്പെടുത്തി. തുടന്ന് കുട്ടികൾ സ്കൂളിലെയും സമീപ സ്‌കൂളുകളിലെയും 56 സിസ്റ്റങ്ങളിൽ ഇൻസ്റ്റാൾ ചെയ്തു.