"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 309: | വരി 309: | ||
മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സർബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്..<br/></font> | മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സർബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്..<br/></font> | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image;background: linear-gradient(to top right, # | ==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image;background: linear-gradient(to top right, #00FFFF, #0000A0);padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">മോര്</div>== | ||
[[പ്രമാണം:47045-moru.jpeg|ലഘുചിത്രം|വലത്ത്]] | |||
<p align="justify"><font color="black"> മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണർവും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാൽ ആരോഗ്യഗുണങ്ങൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്. | <p align="justify"><font color="black"> മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണർവും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാൽ ആരോഗ്യഗുണങ്ങൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്. | ||
18:34, 14 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്ഥല നാമങ്ങൾ പഴയതും പുതിയതും
കൂമ്പാറ പ്രദേശത്തെ വിവിധ സ്ഥലങ്ങളുടെ പുതിയ പേരുകളും പഴയ പേരുകളും
പുതിയതും | പഴയതും |
---|---|
മരഞ്ചാട്ടി | മുതനിരൂളങ്ങൾ |
കുന്തംചാരിപ്പാറ | മയിലാടുംപാറ |
മങ്കയം | വാതോലിക്കയം |
കൽപിനി | കിളിയംകോട് |
കൂടരഞ്ഞി | പിള്ളയ്ക്കൽ |
താഴെ കൂടരഞ്ഞി | തള്ളയ്ക്കൽ |
തിരുവമ്പാടി | നായരുകൊല്ലി |
തൊണ്ടിമ്മൽ | 20 മൈൽ തിരുവമ്പാടി |
മുക്കം | നീരിളക്കൽ മുക്ക് |
കാരശ്ശേരി | ചീപ്പംകുഴി |
നാട്ടറിവുകൾ
അകത്തി
മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ (അകത്തി) എന്നുംഅറിയപ്പെടുന്നു മരത്തൊലി, ഇല, പൂവ്, ഇളം കായ്കൾ എന്നിവ ഔഷധ യോഗ്യമാണ്.വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്
ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്.
അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽപ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.
താന്നി:
താന്നി ത്രീഫലങ്ങളിൽ ഒന്നാണ്.ത്രീദോഷശമനം കരമായ ഇത് നാഡിബലക്ഷയതിനും നല്ലതാണ്.
ചാര്(ചെര്) എന്ന് ഒരു മരതിന്റെ കാറ്റ് ചിലരിൽ അലർജിയുണ്ടാക്കും അതിനുള പ്രതിവിധിയായ് താനിമരതിനുച്ചുറ്റി പ്രാർത്ഥിക്കുന്ന് ഒരു പതിവ് പണ്ട് കാലത്ത് നിലനിന്നിരുന്നു.
ചുമ, ശാസംമുട്ട് ,എക്കിൾ എന്നിവയ്ക്കു നല്ലതാണ്. കണ്ണിനും മുടി വളരുവാനും നല്ലതാണ്. പൂവ് പ്രമേഹത്തിനും കായ് മൂത്രരോഗങ്ങൾക്കും നല്ലതാണ്. പകുതി പഴുത്ത കായ് വയറിളക്കുന്നതിനു് ഉപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്.
- ജീവികൾക്കും ഒരു ലിംഗം മാത്രമേ ഉള്ളൂ എന്നാണ് ചൊല്ല് എന്നാൽ രണ്ടു ലിംഗം ഉള്ള ഒരു ജീവി ഉണ്ടത്രേ - മാലാൻ ഉടുമ്പ്(മാലാൻ ഉടുമ്പിനെ രണ്ടു ലിംഗങ്ങൾ 1 തളരുമ്പോൾ മറ്റൊന്നു പൊന്തിടും (നാടൻ പാട്ട്))
- നടക്കാത്ത 3 മൃഗങ്ങൾ ഉണ്ടത്രേ - മുയൽ ,കൂരമാൻ ,കങ്കാരു
- തലയും വാലും ഇല്ലാത്ത ജീവി - ഞണ്ട്
- ഹൃദയം തലയിൽ കൊണ്ടു നടക്കുന്ന ജീവി -ചെമ്മീൻ
കടുക്ക:
ഹരീതികി എന്നാണു കടുക്കയുടെ സംസ്കൃതനാമം. യൌവ്വനത്തെ നിലനിർത്താൻ കടുക്കപോലെ ഉത്തമമായ ഫലങ്ങൾ മറ്റനവധിയില്ല. രൂക്ഷഗുണമുള്ളതാണു കടുക്ക. കടുക്ക അഗ്നിദീപ്തിയെ ഉണ്ടാക്കും. അതായതു ആമാശയത്തിലുള്ളതു ദഹിപ്പിക്കുവാൻ കടുക്ക സഹായിക്കുമെന്നു അർത്ഥം. കടുക്കയുടെ ഏറ്റവും വലിയ ഗുണം ധാരണാശക്തിയെ അതു ഉണ്ടാക്കുമെന്നതാണു. അതായതു കടുക്ക കഴിച്ചാൽ ബുദ്ധിയുണ്ടാകും. അതു ഇന്ദ്രിയങ്ങളെ ബലപ്പെടുത്തും. , ദീർഘായുസ്സോടെ ഇരിക്കാനും കടുക്ക സഹായിക്കും. അതു കൊണ്ടാണു കടുക്ക ഉൾപ്പെട്ട ത്രിഫലയെ നിത്യരസായനം എന്നു പറയുന്നതു.
ഉഷ്ണവീര്യമുള്ള ഒരു ഫലമാണു കടുക്ക. വയറ്റിൽ ചെന്നാൽ ചൂടുൽപ്പാദിപ്പിക്കുന്ന രാസപ്രവർത്തനങ്ങളിൽ ഏർപ്പെടും. അതുകൊണ്ടാണതു പാചനമാണെന്നു പറയുന്നതു.കുഷ്ഠം, ശരീരത്തിനുണ്ടാകുന്ന നിറ വ്യത്യാസം, ഒച്ചയടപ്പ്, ആവർത്തിച്ചുണ്ടാകുന്ന പനികൾ, വിഷമജ്വരം, തലവേദന, മാന്ദ്യം, അനീമിയ, കരൾ രോഗങ്ങൾ, ഗ്രഹണി, ഡിപ്രഷൻ, ശ്വസതടസ്സം, കാസം, കൃമിപീഡ, അർശ്ശസ്സ്, ഭക്ഷ്യവിഷം, എന്നിവയെ കടുക്ക ശമിപ്പിക്കുന്നു ഹൃദ്രോഗത്തിനു ഏറ്റവും ഉത്തമമായ ഒരു ഔഷധമാണു കടുക്ക. കണ്ണുകൾക്കു തെളിച്ചം കിട്ടാനും നല്ലതാണു.കഫവാതവികാരത്താലുണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിനെ കടുക്ക തടയും.
പൂവാംകുറുന്തൽ :
ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു. ഔഷധ ഉപയോഗങ്ങൾ ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു
സംസ്കൃതത്തിൽ സഹദേവി എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു.പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്.
ജാതിക്കാ: :
കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വർദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേർത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാൽ പല്ലുവേദന, ഊനിൽകൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും.
ഒലിവെണ്ണയിൽ ജാതിക്കാഎണ്ണ ചേർത്ത് അഭ്യ്രംഗം ചെയ്താൽ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലിൽ കലക്കി സേവിച്ചാൽ ഉറക്കമില്ലായ്മ മാറും. തൈരിൽ ജാതിക്കയും നെല്ലിക്കയും ചേർത്ത് കഴിച്ചാൽ പുണ്ണ് ഭേദമാകും. വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ജാതിക്ക ഉത്തമമാണ്.
വിഷുചിക (കോളറ) ചികിത്സയ്‌ക്കും ജാതിക്ക ചേർന്ന മരുന്നുകൾ ഫലപ്രദമാണ്. സന്ധിവേദനയ്‌ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്. ആമാശയ കുടൽ രോഗങ്ങൾക്കുളള ഭുക്താഞ്‌ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂർണം എന്നിവയിലെല്ലാം ജാതിക്ക ചേർന്നിട്ടുണ്ട്..
കുമ്പളം :
ശീതവീര്യവും മധുരഗുണവുമുള്ള ഇത് പ്രമേഹം, മൂത്രാശയക്കല്ല് എന്നിവയ്ക്കെതിരെ പ്രകൃതി ചികിത്സയിലെ ഫലപ്രദമായ ഒരു ജീവനവിധിയാണ്. . ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാൻ ഇതിന്റെ ജ്യൂസ് ശീലമാക്കാവുന്നതാണ്. സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും.
കുമ്പളങ്ങാനീരിൽ ഇരട്ടിമധുരം ചേർത്ത് സേവിച്ചാൽ അപസ്മാരം ശമിക്കുന്നതാണ്. വൃക്കരോഗങ്ങൾ മാറാൻ കുമ്പളങ്ങാനീരും തഴുതാമയിലയും ചെറൂള ഇലയും അരച്ച് മിശ്രിതം ഉപയോഗിക്കുന്നു .
ആന്തരാവയവങ്ങളിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കൾ പുറന്തള്ളപ്പെടുന്നതിനും ശരീരം ദീപ്തമായിത്തീരുന്നതിനും കുമ്പളങ്ങാനീര് ശീലമാക്കണം. ദഹനക്കേട്, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരു വയറിന് അസുഖമുണ്ടെങ്കിൽ പെട്ടെന്ന് മാറ്റി ദഹനശക്തി നല്കുന്നു.
മുത്തങ്ങ:
പനിക്ക് മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരം, ഗുൽമം,ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും.മുത്തങ്ങ അരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും. കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്
കാഞ്ഞിരം
തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തിൽ എരിവാണ് കാഞ്ഞിരം. ആയുർവേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.ആയുർവേദത്തിൽ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിൻറെ ന്യൂനമർദ്ദത്തിൽ ഉത്തമ ഔഷധമാണ്.
കാഞ്ഞിരത്തിൻറെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങൾ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാൽ അതിൻറെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്.
കാഞ്ഞിരം ആമവാത ഹരമാണ്.ഹൃദയത്തിൻറെ സങ്കോചവികാസക്ഷമതയെ വർദ്ധിപ്പിക്കാൻ കഴിവുള്ള ഔഷധമാകയാൽ ഉപയോഗിക്കുമ്പോൾ മാത്ര വളരെ സൂക്ഷിക്കണം.കാഞ്ഞിരത്തിൻറെ കാതൽ അർശസിന് നല്ലതാണ്. ജ്വരത്തിൽ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയിൽ കൃതഹസ്തരായ പഴയ വൈദ്യന്മാർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.നാഡീവൈകല്യങ്ങൾക്ക് കാഞ്ഞിരത്തിൻറെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്.
പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ അയവ് എന്നിവയിൽ ശ്രദ്ധിച്ചുപയോഗിച്ചാൽ നന്നാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്.
കാരസ്കരതൈലം ആമവാതം, എന്നറിയപ്പെടുന്ന കൈമുട്ടുവേദന, മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത (വിളർച്ച – , മഞ്ഞപ്പിത്തം തുടങ്ങി അനവധി രോഗങ്ങളിൽ പ്രയോജനപ്രദമാണ്.കാഞ്ഞിരത്തിൻറെവേര് കൊണ്ടുള്ള എണ്ണ പേവിഷബാധയെ ചെറുക്കാൻ ഉപയോഗിക്കുന്നു
ഉഴിഞ്ഞ
പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്.ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .ശരീരം തളർന്ന് കിടപ്പിലായ ആളുകളെ സുഖപ്പെടുത്താനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്.ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേർത്ത് അരിച്ചെടുത്ത് തല കഴുകിയാൽ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളർത്തും .വൃഷണ വീക്കത്തിന് ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് ലേപനം ചെയ്യുന്നത് രോഗ ശമനത്തിന് നല്ലതാണു.ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വേവിച്ചു നന്നായി അരച്ച് പുരട്ടിയാൽ നീര്,വാതം,സന്ധികളിൽ ഉണ്ടാകുന്ന വേദന,എന്നിവ ശമിക്കുന്നതാണ്.മലബന്ധം,വയറു വേദന എന്നിവക്ക് ഉഴിഞ്ഞ കഷായം സേവിച്ചാൽ രോഗം ശമിക്കുന്നതാണ്.ആർത്തവ തടസത്തിനു ഉഴിഞ്ഞയില ഉപയോഗിക്കുന്നു.
അരൂത /സോമവല്ലി
ഈ കുറ്റിച്ചെടി ഏതെങ്കിലും വീടുകളിൽ നിന്നാൽ ആ വീട്ടിൽ ആർക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു.തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ അസാധാരണ കഴിവുണ്ട്. തീവ്രമായ ഔഷധവീര്യം മുലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന് അരുതയിലയിൽ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ ഉപയോഗിക്കുന്നു കുട്ടികളിലെ അപസ്മാരം , പനി, ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക്, അരൂത ഇടിച്ചുപിഴഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നു കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങൾക്കും ഉപയോഗപ്രദമാണ്.ഒരു സർവ്വരോഗസംഹാരിയായ അരൂതയുടെ സമൂലം ഔഷധമാണ്. ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാൽ കഫവും പീനസവും മാറും. കുട്ടികൾക്കുള്ള ചുമ, പനി, ശ്വാസംമുട്ടൽ,ക്ഷീണം, വയറുവേദന എന്നിങ്ങനെ നിരവധി അസുഖങ്ങൾക്കെതിരെ ഉപയോഗിക്കാം. വിരയ്ക്കും കൊക്കപ്പുഴുവിനും എതിരായ സിദ്ധൗഷധവുമാണ് അരൂത. ഇലപിഴിഞ്ഞടുത്ത നീരിൽ തേൻ ചേർത്ത് സേവിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും. കുട്ടികളുടെ അപസ്മാരത്തിന് അരൂത മണപ്പിക്കുകയും അരയിൽ കെട്ടുകയും ചെയ്താൽ മതി.
കുറുന്തോട്ടി
കുറുന്തോട്ടി ചേർന്നുള്ള ഔഷധങ്ങൾ വാതത്തെ ഇല്ലാതാക്കുന്നതും ഹൃദയത്തിന്റെ യും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നവയുമണ്. നല്ല ഉറക്കം നൽകാനും വേദന, പനി ഇവ കുറയ്ക്കാനും കുറുന്തോട്ടിക്കു കഴിയും. പിത്തം, രക്തപിത്തം, രക്തവാതം, ചതവ്, ചുമ, രക്തദോഷം ഇവ കുറയ്ക്കും. ബലവും പുഷ്ടിയും ഓജസും വർധിപ്പിക്കുന്നതിൽ കുറുന്തോട്ടി ഏറെ മുന്നിലാണ്.വാതരക്തം മാറ്റാൻ കുറുന്തോട്ടി ചേർന്ന ക്ഷീരബല ഫലപ്രദമാണ്. കുറുന്തോട്ടി സമൂലമോ വേരോ കഷായം കഴിച്ചാൽ വാതരോഗങ്ങൾ, അർശസ് ഇവ മാറും. കുറുന്തോട്ടി, യവം, കരിനൊച്ചി, വെളുത്തുള്ളി ഇവ സമമായി കഷായമാക്കി പതിവായി ഉപയോഗിച്ചാൽ എല്ലാവിധത്തിലുമുള്ള വാതാവസ്ഥയിലും ഫലപ്രദമാണ്.കുറുന്തോട്ടിയുടെ പച്ചവേരിന്റെ തൊലിയിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാൽ വാതം മാറുകയും സുഖനിദ്ര ലഭിക്കുകയും ചെയ്യും. കുറുന്തോട്ടിവേരും ഇഞ്ചിയും ചേർത്തു കഷായം വച്ചു കഴിച്ചാൽ പനി കുറയും. കുറുന്തോട്ടി വേരു കഷായം വാതം, അർശസ്, ലൈംഗികരോഗങ്ങൾ, വാതപ്പനി, വെള്ളപോക്ക് ഇവയ്ക്കു ഫലപ്രദമാണ്. കുറുന്തോട്ടി വേര് തേൻ ചേർത്തു കഴിച്ചാൽ ഛർദി കുറയും.ചതവ്, മർമാഘാതം, കഠിനമായ ദേഹവേദന, നെഞ്ചുവേദന ഇവയ്ക്ക് കുറുന്തോട്ടിവേര് പാൽക്കഷായമാക്കി ഉപയോഗിക്കണം. ആർത്തവദോഷം, യോനീരോഗങ്ങൾ, ക്ഷയം ഇവ മാറ്റാനും കുറുന്തോട്ടി കഷായം ഫലപ്രദമാണ്. കുറുന്തോട്ടിയില താളിയായി ഉപയോഗിച്ചാൽ മുടിക്ക് കറുപ്പും കരുത്തും കൂടും .
നന്ത്യാർവട്ടം
നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് .നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും .
പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം.
വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും
ഏലക്ക
സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്ഉദരത്തിലെയും കുടലിലെയും വിവിധ ഗ്രന്ധികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കറുത്ത ഏലക്കയോളം പോന്ന ഔഷധമില്ല.കൂടുതൽ ഏലക്ക അകത്താക്കിയാൽ ഹൃദയത്തിൽ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കും.ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു ഒറ്റമൂലിയെന്ന തലത്തിൽ ആശ്രയിക്കാവുന്ന മരുന്നാണ് കറുത്ത ഏലക്ക. ആസ്തമ, വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് ഉത്തമം
പല്ലിലെ കേട്, ദന്ത പ്രശ്നങ്ങൾക്കും കറുത്ത ഏലക്ക നല്ല മരുന്നാണ്. ദുർഗന്ധമുള്ള ഉച്ഛ്വാസം ഉള്ളവർക്കും ഇത് ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാം.അറിയാതെ മൂത്രംപോകുന്നത് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാണ്.ശരീരത്തിലെ വിഷാംശം നീക്കാൻ കറുത്ത ഏലക്ക നല്ല ഔഷധമാണ്..ഏലക്ക സംസ്കരിച്ചെടുക്കുന്ന എണ്ണ വേദന സംഹാരിയായി ഉപയോഗിക്കാം. കടുത്ത തലവേദനയിൽ നിന്നും ഇത് ശ്വസിച്ചാൽ മുക്തി ലഭിക്കും.
ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തിയാൽ ആന്തരാവയവങ്ങളിലെ വിഷാംശങ്ങൾ നീങ്ങുകയും തൊലിപ്പുറത്തേക്കും മറ്റുമുള്ള രക്തയോട്ടം വർധിക്കുകയും ചെയ്യും. തലയോടിനും മുടിനാരുകൾക്കും പോഷകവും ഉറപ്പും നൽകുന്നു. ഇതുവഴി ബലമുള്ളതും ഇടതൂർന്നതും തിളങ്ങുന്നതുമായ മുടി ലഭിക്കുന്നു.. തലയോടിലെ അസ്വസ്ഥതക്കും അണുബാധക്കുമെല്ലാം നല്ല മരുന്നായി കറുത്ത ഏലക്ക ഉപയോഗിക്കാം.
ഉലുവ
മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും. ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാൽ മിതമായ അളവിൽ ഉലുവ കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കൊളസ്‌ട്രോളിന്റെ നില കുറയ്ക്കാനുംസാധിക്കും. ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. അമിതമായ ഹൃദയമിടിപ്പും, രക്തസമ്മർദ്ധവും നിയന്ത്രിക്കും.
ഗർഭപാത്രത്തിൻറെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാൻ സഹായിക്കുന്നതാണ് ഉലുവ. പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ ഗർഭകാലത്ത് ഉലുവ അമിതമായി കഴിക്കുന്നത് ഗർഭം അലസാനും, മാസം തികയാതെ പ്രസവിക്കാനും കാരണമായേക്കാം.ഭക്ഷണത്തിലൂടെയെത്തുന്ന വിഷാശങ്ങളെ പുറന്തള്ളാൻ ഉലുവയ്ക്ക് കഴിവുണ്ട്. ഇത് നല്ല ദഹനം നല്കുകയും, മലബന്ധം ഒഴിവാക്കുകയും ചെയ്യും.നെഞ്ചെരിച്ചിൽ തടയാൻ ഭക്ഷണത്തിൽ ഒരു സ്പൂൺ ഉലുവ ചേർക്കുന്നത് സഹായിക്കും.കുടലിലെ കൊഴുപ്പ് പാളിയെ നിലനിർത്തുന്നതിലൂടെ ക്യാൻസറിനെ അകറ്റി നിർത്താൻ ഇത് സഹായിക്കും.
പനി വേഗത്തിൽ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. ഉലുവയിലെ പശ ചുമയ്ക്കും, തൊണ്ടവേദനയ്ക്കും ഫലപ്രദമാകും.വെള്ളത്തിൽ കുതിർത്ത ഉലുവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.ഉലുവ അരച്ച് അതിൽ മുക്കിയ തുണി ശരീരത്തിൽ വെയ്ക്കുന്നത് പൊള്ളൽ, കരപ്പൻ പോലുള്ളവയ്ക്ക് ഫലപ്രദമാണ്. ശരീരത്തിലെ പാടുകൾ മായ്ക്കാനും ഉലുവ സഹായിക്കും.മുടിക്ക് നല്ല കറുപ്പ് നിറവും, തിളക്കവും നല്കും
ചങ്ങലംപരണ്ട
ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിർത്തിവരുന്നു. ഒടിവും ചതവുമുണ്ടായാൽതണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കൽക്കമായും ചേർത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാൻ പുറമ്പട്ടയായി ഉപയോഗിക്കുവാൻ ഒന്നാന്തരവുമാണ്.
തണ്ടുകളുടെ പർവങ്ങളിൽ അവിടവിടെയായി ഹൃദയാകൃതിയിലുള്ള ഇലകൾ കാണപ്പെടുന്നു. ഉഷ്ണവീര്യവും രൂക്ഷഗുണവുമാണ് ഈ സസ്യത്തിനുള്ളത്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചിഅനുഭവപ്പെടുകയും ചെയ്യും. ഇളംതണ്ട് ചേർത്ത ചമ്മന്തി, അസ്ഥിസ്രാവം പോലെയുള്ള സ്ത്രീജന്യരോഗങ്ങൾ മാറാൻ വിശേഷമാണ്. ചെവിയിലെ വേദന, പഴുപ്പ്, നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം ഉപയോഗിക്കുന്നു
കരിനൊച്ചി
അപൂർവ്വഗുണവിശേഷമുള്ള കരിനൊച്ചി മരങ്ങളുണ്ടെന്നും അവയ്ക്ക് അസാധാരണമായ ഔഷധഭാഗ്യദായക ഗുണങ്ങളുണ്ടെന്നും വിശ്വാസമുണ്ട് ക്ഷയം ആദിയായ ശ്വാസകോശരോഗങ്ങൾക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി. . ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങൾക്കെതിരെ ആവിപിടിക്കാൻ നല്ലതാണ്. തലവേദന മാറുവാൻ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീരിനു അപസ്മാര രോഗിയെ ബോധക്കേടിൽ നിന്നും ഉണർത്താൻ കഴിയും.
ചെറിയക്കുട്ടികൾക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര്കൊണ്ട് പനി, അപസ്മാരം എന്നിവഭേദപ്പെടും. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാൻ സാധിക്കുന്നു. കരിനെച്ചിയില കഷായം : വായ് പുണ്ണിന് നല്ലതാണ്. നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്,വേദന എന്നിവ പൂർണ്ണമായും വിട്ടുമാറും. പനി, മലമ്പനി എന്നിവ ശമിക്കും.നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും.തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ നടു വേദന,മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങൾക്ക് കരിനെച്ചിയില അരച്ചിടുക. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും ഉപയോഗിക്കുന്നു.
ഉമ്മം
ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്.ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്. അതായത് വിഷത്തിന് മറുമരുന്നുണ്ടാക്കുന്ന വിഷം എന്നർത്ഥം. ജംഗമവിഷങ്ങൾ അഥവാ ജന്തുവിഷങ്ങൾക്ക് മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്.ഉമ്മം കുരുത്തുപോയി എന്ന ശാപമൊഴിയുണ്ടായിരുന്നു പണ്ട് വീടുകൾ അനാഥമായിപ്പോവുകയോ മുടിഞ്ഞുപോവുകയോ ചെയ്യുമ്പോൾ പറഞ്ഞിരുന്ന ഒരു പ്രയോഗമാണിത്.നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്.ഉമ്മത്തിന്റെ എല്ലാ ഭാഗവും കൂടിയ അളവിൽ ഉപയോഗിച്ചാൽ മയക്കം ഉണ്ടാകാനോ ജീവാപയംതന്നെ സംഭവിക്കാനോ കാരണമാകുന്നു
ഇലയും പൂവും ഉണക്കിപ്പൊടിച്ചത് ആസ്ത്മക്കുള്ള മരുന്നായി ഉപയോഗിക്കുന്നു.ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളിൽ പുരട്ടുകയാണെങ്കിൽനീരും വേദനയും ആമവാതത്തിനും ശമനം ഉണ്ടാകും. മുടികൊഴിച്ചിൽ മാറാനും. ചൊറി, ചിരങ്ങ്, എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇല ഉപയോഗിക്കുന്നു .പേപ്പട്ടി വിഷബാധ ചികിത്സക്ക് ഉമ്മത്തിൻ കായ് ഫലപ്രധമാണ് .സ്തനത്തിൽ പഴുപ്പും നീരും വേദനയും വരുമ്പോൾ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും ഉപയോഗിക്കാം.ആർത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറു വേദന മാറാൻ ഉമ്മത്തിന്റെ ഇലയിട്ടു വെന്ത വെള്ളം തുണിയിൽ മുക്കി നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാൽ ശമനം ഉണ്ടാകും.
ആവണക്ക്
കയ്പുരസവും ഉഷ്ണവീര്യവുമുള്ളതാണ് ഈ സസ്യം.വാതരോഗങ്ങൾക്കുള്ള ഉത്തമഔഷധം എന്ന നിലയിൽ സംസ്‌കൃതത്തിൽ വാതാരിഎന്ന പേരുണ്ട് ഈ സസ്യത്തിന്.എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്പിത്തശൂലയ്ക്ക് പരിഹാരമായി ആവണക്ക ഉപയോഗിക്കുന്നു . സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങൾക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. . ആവണക്കിന്റെ വേര് കഷായം വെച്ച് അതിൽ ചൂടു പാലൊഴിച്ച് കുടിച്ചാൽ വയറു വേദന ശമിക്കും. നിശാന്ധത മാറിക്കിട്ടും മലബന്ധം, വയറുഗർഭാശയ സംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. നട്ടെല്ല് സംബന്ധമായ ഉപയോഗിച്ചുവരുന്നു .
സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കിസന്ധികളിൽ വെച്ചു കെട്ടിയാൽ മതി. ഭക്ഷ്യവിഷബാധക്കും വാതനീരിനും ആവണക്കെണ്ണ,ഉപയോഗിച്ചുവരുന്നു ശരീരത്തിലുണ്ടാകുന്ന പരുക്കൾ പഴുത്ത് പൊട്ടുന്നതിനു ആവണക്കിന്റെ വിത്ത് ഉപയോഗിക്കുന്നു.. ആവണക്കിൻ വേര്പല്ലുവേദനക്കും നീരിനും നല്ലതാണ്
വയമ്പ്
വയമ്പ് എന്ന ഔഷധത്തിന്റെ ഉൽപ്പത്തി പരമ്പരാഗതമാണ്. സ്വരശുദ്ധിക്കും ബുദ്ധിശക്തിക്കും ചെറിയ കുട്ടികൾക്കുണ്ടാകുന്ന പനി, വയറുവേദന, അരുചി,അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കൊടുക്കുന്നതു നല്ലതാണ്.
ചെറിയ കുട്ടികൾക്ക് ഇത് ഒരു ഉത്തമ ഔഷധമാണ്.
വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചുകൊടുത്താൽ കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദന എന്നിവയ്ക്ക് ഫലപ്രദമാണ്.സംസാരിക്കാനുള്ള കഴിവ്, കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.ദഹനശക്തി വർദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങൾ, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. .പ്രസവ ശേഷം കുട്ടികൾക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു.വില്ലൻ ചുമ ശമിക്കും അപസ്മാരം ജ്വരം ശമിപ്പിക്കാനും രോഗബാധതടയുന്നതിനും നല്ലതാണ്. വയമ്പ് മുലപ്പാലിൽ അരച്ച് നാക്കിൽ തേച്ച് കൊടുക്കുകയാണെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന വയറുവേദനശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേർത്ത് തല കഴുകിയാൽ പേൻ,ഈര് എന്നിവ നശിക്കും.
കൂവളം
അഷ്ടാംഗ ഹൃദയത്തിൽ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് കൂവളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.സർവ്വ രോഗ സംഹാരിയായ ഔഷധമായി പ്രകൃതിചികിത്സകർ കരുതുന്നു.മനുഷ്യ ശരീരത്തിൽ വിവിധ രീതിയിൽ കടന്നുകൂടിയിട്ടുള്ള പലവിധ വിഷങ്ങളെയും നിർവ്വീര്യമാക്കാൻ കൂവളത്തിനു ശക്‌തിയുണ്ട്‌പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. പഴുത്ത കായുടെ അകത്തെ മാംസളഭാഗം ഉദര കൃമിനാശകമായിപ്രവർത്തിക്കുന്നു.വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്. തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർധാനംചെയ്തിരിക്കുന്നു.
കൂവളവേര് കഷായം വെച്ചു കഴിച്ചാൽ ഉദരരോഗങ്ങൾ മാറുകയും ചെയ്യും. കൂവളത്തില പ്രമേഹംത്തിനും വൃക്കരോഗങ്ങൾക്ക് ഉത്തമം ,വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. ഇലകൾക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.
കൂവളത്തില പ്രമേഹരേഗികൾക്ക് വളരെ ഉത്തമമാണ്.നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാൻ കൂവളവേര്ഉപയോഗിക്കുന്നു. കൂവളത്തില അർശസ് ശമിക്കാനും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില വയറുവേദന ക്കും വാതം ശമിപ്പിക്കാനും നീർക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ ,തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു
കടുക്
കടുകിൽ കൊഴുപ്പു കുറവാണ്, പോഷകഗുണം കൂടുതലും. മുറിവുണക്കാനുള്ള ഗുണം ഇവയിലുണ്ട്. ബാക്ടീരിയക്കെതിരെയും കടുക് ഫലപ്രദം.
കടുകെണ്ണയും തടി കുറയ്ക്കാൻ പറ്റിയ ഒന്നാണ്. ഇതിലെ അസംസ്‌കൃതമായ കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും കൊഴുപ്പു കളയാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
കടുകും ഉലുവയും പൊടിച്ച് കുഴമ്പുരൂപത്തിലാക്കിയ മിശ്രിതം തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ തടയാൻ ഫലപ്രദമായ ഔഷധമാണ്.
കണ്ണുകൾ കൊണ്ട് കടുക് വറുക്കുക എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. പ്രയോഗമെന്തായാലും കടുക് കണ്ണിന് എറെ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിന് പുറമെ കടുകിനുമുണ്ട് ഗുണങ്ങൾ ധാരാളമുണ്ട്.
മെനോപോസ് സമയത്ത് സ്ത്രീകളിൽ ഉറക്കം കുറയുന്നതായി കണ്ടുവരാറുണ്ട്. ഇതിനുള്ള നല്ലൊരു മരുന്നു കൂടിയാണ് കടുക്.
തലവേദനക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് കടുക്. പ്രത്യേകിച്ച് മൈഗ്രേയ്ൻ പോലുള്ള തലവേദനകൾക്ക്.
കാൽസ്യം, മാംഗനീസ്, ഒമേഗ ത്രീ ഫാറ്റി ആസിഡ്, അയേൺ, സിങ്ക്, പ്രോട്ടീൻ, ഫൈബർ തുടങ്ങിയവ കടുകിൽ അടങ്ങിയിട്ടുണ്ട്.
വിശപ്പുണ്ടാകാനുള്ള ഒരു മാർഗം കൂടിയാണിത്. കടുക് പൊടിച്ച് പാലിൽ കലക്കി കുടിച്ചാൽ വിശപ്പു കൂടും.ശരീരവേദന മാറ്റാൻ കടുകെണ്ണ പുരട്ടി മസാജ് ചെയ്യുന്നതു നല്ലതാണ്.
കടുകെണ്ണ പാചകത്തിന് ഉപയോഗിച്ചില്ലെങ്കിലും കടുക് ഭക്ഷണപദാർത്ഥങ്ങളിലും മറ്റു ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിൽ നാരുകൾ, മഗ്നീഷ്യം, സിങ്ക്, അയേൺ, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പദാർത്ഥങ്ങളുണ്ട്. ഇവ ആരോഗ്യത്തിന് നല്ലതാണ്
ശരീരവേദനയ്ക്ക് കടുക് ചതച്ചിട്ട് വെള്ളം തിളപ്പിച്ച് അതുകൊണ്ട് വേദനയുളള ഭാഗങ്ങളിൽ ആവിപിടിക്കുക.
പപ്പായ
പപ്പായ്‌ക്കു ഔഷധ ഗുണങ്ങൾ ഏറെയുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾക്ക് പപ്പായ ഉത്തമമാണ്. മലബന്ധത്തെ ശമിപ്പിക്കുവാനും ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയിലുള്ള പപ്പയിൻ എന്ന രാസ വസ്തു പ്രോട്ടീൻ അധികമായ ഭക്ഷണത്തിന്റെ ദഹനം എളുപ്പമാക്കും.
ഡെങ്കിപ്പനി പോലുള്ള പനികളെ തടയാനും പപ്പായ ഇല ഉപയോഗിക്കുന്നു . ഡെങ്കിപ്പനിയ്‌ക്കു മാത്രമല്ല മറ്റെല്ലാ വൈറൽ പനികളിലും ആരംഭത്തിലേ പപ്പായ ഇല പിഴിഞ്ഞെടുത്ത നീര് രണ്ട് ടീസ്‌പൂൺ രണ്ടു നേരം കൊടുക്കുന്നത് പനിയുടെ തീവ്രത കുറയുന്നതിന് സഹായിക്കും.ഗർഭാശയം, സ്‌തനം, കരൾ, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന കാൻസർ തടയാൻ പപ്പായ ഇലയോളം മറ്റൊരു ഔഷധമില്ല
കൊഴുപ്പും ഉർജ്ജവും കുറവായതിനാൽ ഹൃദ്‌രോഗികൾക്കും പ്രമേഹ രോഗികൾക്കും കഴിക്കാം. ചർമത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിൻ എ പപ്പായയിൽ സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വർധക വസ്തു കൂടിയാണ്. പഴുത്ത പപ്പായയുടെ മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളഞ്ഞാൽ മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും മാറുന്നതോടൊപ്പം ചർമത്തിന് ശോഭയേറും.. ഉപ്പൂറ്റിയിലെ വിള്ളലിനും പപ്പായ മിശ്രിതം ഉത്തമമാണ് .
ആർത്തവം ക്രമമല്ലാത്ത സ്ത്രീകൾ ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാൽ ആർത്തവം ക്രമമാകും. കുട്ടികൾക്ക് പഴുത്ത പപ്പായ കൊടുത്താൽ അഴകും ആരോഗ്യവുമുണ്ടാകും.
ചക്ക
ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങൾ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നൽകാനും ചക്കയ്ക്കു കഴിയും.
ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.വിളർച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ. ഇതുകൊണ്ടു തന്നെ വിളർച്ചയുള്ളവർ ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ
വൈറ്റമിൻ എയും ചക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താൻ സഹായിക്കും.
വൈറ്റമിൻ എയും ചക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താൻ സഹായിക്കും.
രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.തികച്ചും കൊളസ്‌ട്രോൾ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതിൽ കൊഴുപ്പ് ഇല്ലാത്തതിനാൽ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. മറ്റു ഫലവർഗങ്ങളെ അപേക്ഷിച്ച് കൂടുതൽ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും
പ്രമേഹരോഗികൾക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചർമസംബന്ധിയായ പ്രശ്‌നങ്ങൾക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോൽപിക്കാനും ചക്ക സഹായിക്കും. ഇത് കുടൽവ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്..
7ന് അനേകം പ്രത്യേകതകളുണ്ട് അവയിൽ ചിലത് താഴെ പറയുന്നു
ഐശ്വര്യ വർധനങ്ങൾ- ഒന്ന് ധൈര്യം ശമം ഭമം ശുചിത്വം ദയ മൃദുവാക്ക് ഇഷ്ടൻമാരെ ദ്രോഹിക്കാതിരിക്കുക
കേരള ഭാഗങ്ങൾ 7- വേണാട് പൂഴിനാട് കാർക്കനാട് സീതനാട് കുട്ടനാട് കടനാട് മലയമ നാട്
ചീത്ത ശല്യങ്ങൾ 7- പകലത്തെ ചന്ദ്രൻ യൗവനം പോയ സ്ത്രീ താമര ഇല്ലാത്ത സരസ് വിദ്യിയില്ലാത്ത സുന്ദരൻ ധനത്തിൽ ആർത്തിയുള്ള പ്രഭു ദരിദ്രനായ സജ്ജനം ഖലനായ രാജ്യസേവകൻ.
കർമ്മങ്ങൾ 7 -പരാക്രമം പ്രാഗല്ഭ്യം ധൈര്യം കൗശലം യുദ്ധത്തിൽ പിൻ മാറാതിരിക്കാൻ ഔദാര്യം നിയമന ശക്തി
കൂദാശകൾ ഏഴ് മാമോദിസ മൂറോൻ, കുർബാന കുമ്പസാരം വിവാഹം രോഗികളുടെ തൈലാഭിഷേകം പട്ടത്ത്വം
അത്തി
പ്രസിദ്ധമായ ഔഷധ വൃക്ഷങ്ങളിലൊന്നാണ് അത്തി. അത്തിയുടെ തൊലി തിളപ്പിച്ചാറിയവെള്ളം മുറിവുകൾ, ത്വക്ക്‌രോഗങ്ങൾ ബാധിച്ച ഭാഗങ്ങൾ എന്നിവ കഴുകാൻ ഉപയോഗിക്കാം.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്,ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു. അത്തിപ്പഴം പഞ്ചസാരയുമായി ചേര്ത്തു കഴിച്ചാൽ രക്തശ്രാവം, ദന്തക്ഷയം, മലബന്ധം എന്നീ അസുഖങ്ങള്ക്ക്ാ ശമനമുണ്ടാവും. മുലപ്പാലിനു തുല്യമായ പോഷകങ്ങൾ അടങ്ങിയതിനാൽ അത്തിപ്പഴം കുഞ്ഞുങ്ങള്ക്കും നല്കാം . അത്തിപ്പഴം കുട്ടികളിൽ ഉണ്ടാവുന്ന തളര്ച്ചാ മാറ്റുകയും സ്വാഭാവിക വളര്ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. തടിച്ച കുട്ടികൾക്ക് അത്തിപ്പഴം കൊടുക്കുന്നത് തടികുറയുന്നതിനും ബുദ്ധിവികസിക്കുന്നതിനും ഉത്തമമാണ്. അത്തിപ്പഴം കഴിക്കുന്നത് അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുന്നതിന് കാരണമാകും. ആ പാൽകുടിച്ച് വളരുന്ന കുട്ടികൾ ബുദ്ധിമാന്മാരുമാകും. ചെറിയഅത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും പഴച്ചാർ തേൻ ചേർത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാൻ നല്ലതാണ്. അത്തിപ്പാൽ തേൻ ചേർത്തു സേവിച്ചാൽ പ്രമേഹം ശമിക്കും. അത്തിത്തോൽ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും. ഏതാനും അത്തിപ്പഴങ്ങൾ വെള്ളത്തിലിട്ട് വെക്കുക. രാത്രി പ്രസ്തുത വെള്ളവും പഴവും ചേർത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാൽ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വർധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങൾക്കും ഇത് ശമനോപാധിയാണ്
ഗ്രാമ്പൂ
അണുബാധ തടയാനുള്ള പ്രത്യേക കഴിവ് ഗ്രാമ്പൂവിനുണ്ട്. അണുബാധ തടയുക മാത്രമല്ലാ, ദഹനവും എളുപ്പമാക്കുന്ന ഒന്നാണ് ഗ്രാമ്പൂ.ദഹിക്കാൻ സമയമെടുക്കുന്ന ഭക്ഷണങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ് . പല്ലുവേദനയുള്ളപ്പോൾ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ളിടത്ത് കടിച്ചു പിടിച്ചു നോക്കൂ. ആശ്വാസം ലഭിക്കും. വേദന മാറുകയും ചെയ്യും. ഇതിലെ തൈലം പല്ലിനുള്ളിലെ മുറിവിലേക്ക് കടന്നു പ്രവർത്തിക്കുന്നതാണ് ഇതിന് കാരണം. ഗ്രാമ്പൂ പൊടിച്ച് അൽപം തേനിൽ ചാലിച്ചു കഴിയ്ക്കുന്നത് ഛർദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം. അസിഡിറ്റിയുള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത് ഇത് വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്. ചുമയ്ക്കു പറ്റിയ നല്ലൊരു മരുന്ന കൂടിയാണ് ഗ്രാമ്പൂ. ഇത് ഒന്നു ചൂടാക്കി ചവയ്ക്കുന്നത് ഗുണം ചെയ്യും. ഗ്രാമ്പൂ ഒരു കഷ്ണം ഉപ്പുമായി ചേർത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറ്റുകയും ചെയ്യും. സ്‌ട്രെസ് കുറയ്ക്കാനും ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പൂ, തുളസി, പുതിന എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കട്ടൻ ചായയിട്ടു കുടിച്ചാൽ സ്‌ട്രെസും ടെൻഷനും കുറയും. കട്ടൻ ചായയിൽ അൽപം തേനും ചേർക്കാം. ടെൻഷൻ കുറയ്ക്കുന്നതിന് മാത്രമല്ലാ, ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും. ചെവിവേദന മാറാനും ഉപയോഗിക്കാറുണ്ട്
എള്ള്:
ഉഷ്ണവീര്യമുളള എള്ളിന് ആർത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗർഭവതികൾ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികൾക്കു തന്മൂലം ഗർഭഛിദ്രം കൂടി ഉണ്ടായേക്കാം. എന്നും തേയ്ക്കുന്ന തൈലങ്ങളിൽ വച്ചേറ്റവും കുറ്റമറ്റത് എള്ളെണ്ണയാണ്. ചർമ്മത്തിനും മുടിക്കും വിശേഷമാണ്. എള്ളെണ്ണയ്ക്ക് നല്ലെണ്ണ എന്നുകൂടി പേരുണ്ട്. എള്ള് ബു ദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വർദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകൾ കൂട്ടിച്ചേർത്ത് വിധിപ്രകാരം കാച്ചിയാൽ വാതവും കഫജവുമായ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു തലയ്ക്കു ഉപയോഗിക്കുന്നതും നന്ന്. കറുത്ത തലമുടിക്കും മുടിക്കൊഴിച്ചിൽ കുറയാനും നന്ന്. എള്ള് കൊച്ചുകുട്ടികളുടെ ആഹാരത്തിൽ കൂട്ടിച്ചേർക്കുന്നത് വളരെ നല്ലതാണ്. എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മലശോധന, മുലപ്പാൽ, ശരീരപുഷ്ടി എന്നിവ വർദ്ധിപ്പിക്കും. നല്ലെണ്ണ ദിവസവും ചോറിൽ ഒഴിച്ച് കഴിച്ചാൽ മാറാത്തതെന്ന് കരുതുന്ന പല രോഗങ്ങളും ശരീരത്തിൽ നിന്ന് അകന്നുപോകും. കണ്ണ്, കാത്, തല എന്നിവയിലുളള രോഗങ്ങളെ നശിപ്പിക്കും. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വർദ്ധിപ്പിക്കും. ചർമ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചർമ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങൾ എള്ളു കൊണ്ട് ഉണ്ടാക്കാം. ശരീരത്തിൽ പ്രോട്ടിൻറെ അളവ് കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് എള്ള് അരച്ച് പാലിൽ കലക്കി ശർക്കര ചേർത്ത് കഴിക്കു. എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാൽ സ്വരമാധുരി ഉണ്ടാകും. ചർമ്മകാന്തി വർദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും. . കൂടാതെ എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങൾക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും.
ചെമ്പരത്തി
പൂക്കൾക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ് ചെമ്പരത്തിപ്പുവിനുള്ളത്. ഇത് ഒരു ഗൃഹൌഷധിയാണ്. ദേഹത്തുണ്ടാവുന്ന നീര്, ചുവന്നു തടിപ്പ് എന്നിവയകറ്റാൻ പൂവ് അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസഥകൾക്ക് പൂവിൽ നിന്നും തയ്യാറക്കുന്ന കഷായം അത്യുത്തമം.
ഹൃദയസംബന്ധമായ വൈഷമ്യങ്ങൾക്കും വിവിധ തരം പനികൾക്കും ഈ ഔഷധം നല്ലതാണ്.ആർത്തവ സംബന്ധമായ ക്രമക്കേടുകൾ പരിഹരിക്കുവാൻ ചെമ്പരത്തി പ്പൂവ് ഉണക്കിപ്പൊടിച്ച് ഒരാഴ്ചക്കാലം തുടർച്ചയായി കഴിക്കുന്ന പതിവുണ്ട്. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസർജ്ജനത്തിനും സഹായിക്കുന്നു.
"ജപകുസുമം കേശവിവർധനം" എന്നാണ് ചെമ്പരത്തിയെ കുറിച്ച് പറയുന്നത്. മുടി വളരാനും താരൻ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തി പ്പൂവിനും താളിക്കു കഴിയുന്നു.തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിൻറെ ഇതളുകളും അരച്ച് ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതൽ കിട്ടാനും, താരൻ കുറയ്ക്കാനും ഇത് ഉപയോഗിക്കുക.
വൃക്കത്തകരാറുള്ളവരിൽ മൂത്രോത്പാദനം സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മർദ്ധം കുറയ്ക്കാനും ഉപയോഗിക്കപ്പെടുന്നു.ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു. ക്യാൻസർ മൂലമുള്ള മുറിവുകൾ ഉണക്കാനും ഇത് ഫലപ്രദമാണ്..
മുരിങ്ങ
മുരിങ്ങനീരിൽ രാസ്നാദിപ്പൊടിയിട്ടു തളംവച്ചാൽ ജലദോഷം പമ്പകടക്കുമെന്നവൻ നേരത്തേതന്നെ കണ്ടറിഞ്ഞു;
ഓറഞ്ചിനേക്കാൾ ഏഴുമടങ്ങും പാലിലേതിനേക്കാൾ നാലിരട്ടിയും വിറ്റാമിൻ സിയും കാരറ്റിലേതിനേക്കാൾ നാലിരട്ടി വിറ്റാമിൻ എയും വാഴപ്പഴത്തേക്കാൾ മൂന്നിരട്ടി പൊട്ടാസ്യവും നിങ്ങളുടെ വീട്ടിന്റെ പിന്നാമ്പുറത്തുള്ള ഈ വിനീതമരം തരുന്നുണ്ടത്രേ.
രക്തസമ്മർദ്ദം കുറയ്ക്കാനും മുരിങ്ങനീർ ഉപയോഗിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് വർധിപ്പിക്കാനും ഇതു പ്രയോജനപ്പെടുത്തുന്നു. പനി, വയറിളക്കം, ആസ്ത്മ പോലുള്ള അസുഖങ്ങൾക്കും അവിടെ മുരിങ്ങ പ്രയോജനപ്പെടുത്തുന്നു.
ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾ തടയാനും മുരിങ്ങ നല്ലതാണ്. മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിനായി ഉപയോഗിക്കാം.ശക്തിയുള്ള എല്ലുകൾക്ക് മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിൽ അയേൺ, വൈറ്റമിൻ, കാൽസ്യം ്എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.രക്തം ശുദ്ധീകരിക്കാനുള്ള ഒരു വഴിയാണ് മുരിങ്ങക്കായയും മുരിങ്ങയിലയും കഴിയ്ക്കുന്നത്. രക്തം ശുദ്ധീകരിക്കാൻ മുരിങ്ങയില ചതച്ച് പാലിൽ ചേർത്തു കഴിയ്ക്കുക.
ഗർഭിണികൾക്ക് കഴിയ്ക്കാൻ പറ്റിയ ഒരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗർഭകാലത്ത് ഛർദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്.ഗർഭിണികൾ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. മുലപ്പാൽ വർദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ് ഇത്.
രാമച്ചം
അതിശീതളിമ ഗുണമായുള്ള രാമച്ചം ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.രാമച്ചം കഫത്തിന്റെയും പിത്തത്തിന്റെയും ആധിക്യം കുറയ്ക്കും. കയ്പും മധുരവും കലർന്ന രുചിയുള്ള രാമച്ചം ശരീരത്തിൽ അടിയുന്ന മാലിന്യങ്ങൾ പുറന്തള്ളി കോശങ്ങളെ പ്രവർത്തനക്ഷമമാക്കുന്നു.ദുർമ്മേദസ്സും കൊഴുപ്പും കുറയ്ക്കുന്നു. രക്തപ്രവാഹത്തെ സുഗമമാക്കുന്നു. മാനസിക സംഘർഷം കുറയ്ക്കുന്നു. കടുത്തവയറുവേദന, ഛർദി, മൂത്രതടസ്സം, സന്ധിവാതം എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണ്.
പ്രമേഹ രോഗത്തിനും രാമച്ചം വിശേഷപ്പെട്ടതാണ്. രാമച്ചം ഇട്ടുവെച്ച വെള്ളം ഒന്നാംതരം സുഗന്ധപൂരിതമായ ദാഹശമനിയാണ്. ആയുർവേദത്തിൽ ഉശീരാസവം, കുമാര്യാസവം, രാസ്‌നാദിചൂർണ്ണം, അണുതൈലം തുടങ്ങി അനേകം ഔഷധങ്ങളിൽ രാമച്ചത്തിന്റെ വേര് ഒരു പ്രധാന ഘടകമാണ്.രാമച്ചത്തിന്റെ വേരിൽ നിന്നും നീരാവിസ്വേദനം വഴി വേർതിരിച്ചെടുക്കുന്ന എണ്ണ പൗരസ്ത്യ വാസനദ്രവ്യങ്ങളിൽ വച്ച് ഏറ്റവും ആസ്വാദ്യകരമായിട്ടുള്ളതാണ്. വേരിൽ ഒന്നര ശതമാനത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്.
നീണ്ടുനിൽക്കുന്ന സ്വാഭാവിക സുഗന്ധം ഈ എണ്ണയുടെ പ്രത്യേകതയാണ്..
സംസ്ഥാനങ്ങളിൽ ചൂടുള്ള കാലത്ത് രാമച്ചനിർമിതമായ തട്ടികളിൽ ജലം തളിച്ച് അതിലൂടെ വായുവിനെ മുറിക്കുള്ളിലേയ്ക്ക് കടത്തിവിടുന്നു. ഇത് മുറിക്കുള്ളിൽ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ചെറുവീടുകളുടെ മേൽക്കൂര മേയാനും രാമച്ചപ്പുല്ല് ഉപയോഗപ്പെടുത്തുന്നു..
കസ്തൂരി മഞ്ഞൾ
ത്വക്കിന് നിറം നല്കാൻ സഹായിക്കുന്നു . കർപ്പൂരത്തിന്റെ മണമാണ് ഇതിന്റെ കിഴങ്ങിനു .ചർമ്മസംരക്ഷണത്തിനും ചർമ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്കും കസ്തൂരി മഞ്ഞൾ വളരെ ഉത്തമമാണ്
ശുദ്ധമായ കസ്തൂരി മഞ്ഞൾ പൊടി ശുദ്ധമായ പനിനീരിൽ ചേർത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടുക . അര മണിക്കൂറിനു ശേഷം കഴുകിക്കളയുക . മുഖക്കുരു പോകുന്നതിനും മുഖ കാന്തി വർധിക്കാനും ഇത് സഹായകമാണ് .
തേൾ,വണ്ട് തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ ആ ഭാഗങ്ങളിൽ കസ്തൂരി മഞ്ഞൾ അരച്ചിടുന്നത് വിഷാംശത്തെ ശമിപ്പിക്കുന്നതിന് ഉത്തമമാണ്
കസ്തൂരി മഞ്ഞളും തൈരും യോജിപ്പിച്ച് ശരീരത്ത് തേയ്ക്കുന്നത് സുര്യപ്രകാശം ഏറ്റുണ്ടാകുന്ന കരുവാളിപ്പിന് നല്ലതാണ്. ചിക്കൻപോക്‌സ് വന്ന രാടുകൾ മാറുന്നതിന് കസ്തൂരി മഞ്ഞളും രക്തചന്ദനവും അരച്ച് തേയ്ക്കുന്നത് നല്ലതാണ്...
നാരങ്ങ
നമ്മുടെ പ്രതിരോധ ശേഷിയെ ഉണർത്താൻ സഹായിക്കുന്ന ചെറുനാരങ്ങ.നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച് ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുന്നു
ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക് അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുന്നു.നല്ല അണുനാശിനിയാണ് സിട്രിക് ആസിഡ്. . വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര് നൽകുന്നത് ഫലവത്താണ്.കേടുവന്ന മുടിയിഴകൾ നന്നായി വളരുന്നതിനും മുടിയുടെ വരൾച്ച മാറാനും താരൻ മാറാനും നാരങ്ങ നീര് ഉപയോഗിക്കുന്നു
ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണ്.ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്. ഇലക്കറികൾ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര് സഹായിക്കും.
നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ച് നഖച്ചുറ്റ് മാറ്റുന്നതും നാരങ്ങാനീര് തലയിൽ പുരട്ടി താരൻ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ച് ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്
വൈറ്റമിൻ സി കൊണ്ടും പൊട്ടാഷ്യം കൊണ്ടും സമ്പന്നമാണ്. വൈറ്റമിൻ സി ജലദോഷത്തിനോടും പനിയോടും പൊരുതി നില്ക്കുകയും പൊട്ടാഷ്യം തലച്ചോറിനെയും ഞരമ്പുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
കരളിനെ വിഷ മുക്തമാക്കുന്നതിൽ നാരങ്ങ വെള്ളത്തിനു വലിയ പങ്കുണ്ട് എന്നത് വളരെ അത്ഭുതമുണ്ടാക്കുന്നതാണ്. പിത്ത രസത്തെ ഉത്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു എന്നത് മറ്റൊരു കാര്യം. കണ്ണിന്റെ ആരോഗ്യത്തെ നില നിറുത്തുന്നതിൽ നാരങ്ങ വെള്ളം വലിയ ഒരു പങ്കു വഹിക്കുന്നു.
മാതള നാരകം
ആരോഗ്യത്തിനു അത്യുത്തമം
ആയുർവേദത്തിൽ മാതളം വേര് മുതൽ ഫലം വരെ ഔഷധമായി ഉപയോഗിക്കുന്നു .രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് മാതള പഴം അത്യുത്തമം ആണ് വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ജലദോഷം ,പനി തുടങ്ങിയ അസുഖങ്ങളെ പ്രധിരോധിക്കും, രെക്തതിലെ കോശങ്ങളുടെ എണ്ണം ക്രമമായി നില നിർത്താനും മാതള നാരകത്തിന് കഴിയുന്നു .അനീമിയക്കും ഫല പ്രദം ഹീമോഗ്ലോബിൻ അളവ് കൂട്ടാനും ഇതിനു കഴിവുണ്ട്
കാൻസർ- പ്രധിരോധിക്കുന്നു, വിവിധ തരം കാൻസർ ചെറുക്കുന്നു.ഹീമോഗ്ലോബിൻ - അളവ് കൂട്ടുന്നു
പനി ,ജലദോഷം - പ്രതിരോധിക്കുന്നു.ഓർമശക്തി - വർധനവിന്
സന്ധി വാദത്തിനു നല്ലത്.കൊലെസ്ട്ട്രോൾ കുറക്കുന്നു
നല്ല കൊലെസ്ട്രോൾ ആയ എച് ഡി എൽ ന്റെ അളവ് കൂട്ടുന്നു
ചർമത്തിന് തിളക്കം നല്കുന്നു
വായുടെ ദുർഗന്ധം അകറ്റുന്നു
ഹൃദയരോഗ്യതിനു നല്ലത് ,ഹൃദയഘതതിനുള്ള സാധ്യത കുറക്കുന്നു.മസ്തിഷ്കാ ഘാതം അതടയുന്നതിനും ഫലപ്രദം
മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത് കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' വേരിന്റെ തൊലിയിലാണ് പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ് കൂടുതൽ ഫലപ്രദം. ഇത് കഷായം വെച്ച് സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച് പുറന്തള്ളാം.
മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സർബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്..
മോര്
മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണർവും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാൽ ആരോഗ്യഗുണങ്ങൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്.
തൈര് കടഞ്ഞ്, അതിൽ നിന്ന് വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ് നല്ലത്. കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി12 എന്നിവയും മോരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.മോര് കുടിച്ചാൽ ഗുണങ്ങൾ പലതാണ്.
പുളിച്ച തൈരിൽ കാൽസ്യത്തിന്റെ അളവ് കൂടുതലാണ്. എല്ലുകളുടേയും പല്ലിന്റെയും വളർച്ചയ്ക്ക് വളരെ പ്രധാനമാണ്.വേനൽക്കാലത്ത് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും , തളർച്ചയകറ്റി ശരീരത്തിന് ഊർജം പകരാനും സംഭാരം കുടിക്കുന്നത് മൂലം സാധിക്കും.
ദഹനശക്തി വർദ്ധിപ്പിയ്ക്കുവാൻ മോരിന് കഴിയും.ഇതു മൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ അകലുകയും ചെയ്യും.തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവർക്ക് കുടിയ്ക്കാൻ പറ്റിയ പാനീയമാണ് മോര്. കാരണം മോരിൽ കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ല.
പുളിച്ച മോര് കുടിക്കുന്നത് മൂലം പാലിൻറെ ഗുണങ്ങൾ മുഴുവനായും ലഭിക്കുന്നതാണ്.
6.മോരിൽ സിങ്ക്,അയേൺ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഭക്ഷണം കഴിച്ചശേഷം മോര് കുടിക്കുന്നത് ദഹനം അനായാസമാകാൻ സഹായിക്കും
അസിഡിറ്റി, ദഹനക്കേട്, നിർജ്ജലീകരണം, ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര് കുടിക്കുന്നത് നല്ലതാണ്.കഫം, വാതം എന്നിവ ഉള്ളവർ മോര് കുടിക്കരുതെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ വെള്ളം ചേർത്ത് ലഘുവാക്കി മോര് കഴിക്കുന്നത്, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാൻ സഹായിക്കും...
നീലക്കടുവ (Blue Tiger)
• കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ് നീലക്കടുവ.
• Family: Nymphalidae
• കറുത്ത ചിറകിൽ വെളള, ഇളംനീല തുടങ്ങിയ നിറത്തിലുള്ള പൊട്ടുകൾ കാണാം. ചിറകു വിറപ്പിച്ചു പൂക്കളിൽ വന്നിരിക്കുന്ന ഇവ, തേൻ കുടിക്കുമ്പോൾ ചിറകുകൾ അനക്കാതിരിക്കുന്നു. ഇളം നീലക്കടുവ, കരിനീലക്കടുവ എന്നീ ശലഭങ്ങളോട് രൂപസാദൃശ്യം കാണിക്കുന്നു.
• ശലഭപുഴുവിനു മഞ്ഞയോ ഇളംപച്ചയോ ചേർന്ന നിറമാണ്. വിലങ്ങനെ കറുത്ത വരകളും കാണുന്നു. ശരീരത്തിന്റെ മൂന്നാമത്തെയും പന്ത്രണ്ടാമത്തേയും ഖണ്ഡങ്ങളിൽ കൊമ്പുകൾ പോലെയുള്ള ഭാഗങ്ങൾ ഉണ്ട്.
• host plant: പൊന്നാരളി, എരിക്ക്, വള്ളിപ്പാല, പൊന്നാംതകര(കിലുക്കാംപ്പെട്ടി)
101 നാട്ടു ചികിത്സകൾ
1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയിൽ കലക്കി തിളപ്പിച്ച് പുരട്ടുക
2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക
5. കണ്ണ് വേദനയ്ക്ക്- നന്ത്യർ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാൽ ചേര്ത്തോ അല്ലാതെയോ കണ്ണിൽ ഉറ്റിക്കുക
6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേര്ത്ത് കഴിക്കുക
7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക
9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തിൽ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂൺ തേൻ കഴിക്കുകെ
12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക
13. ചുണങ്ങിന്- വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക
14. അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക
15. പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
16. തലവേദനയ്ക്ക്- ഒരു സ്പൂൺ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക
17. വായ്നാറ്റം മാറ്റുവാൻ- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത് പല്ല്തേയ്ക്കുക
18. തുമ്മലിന്- വേപ്പണ്ണ തലയിൽ തേച്ച് കുളിക്കുക.
19. ജലദോഷത്തിന്- തുളസിയില നീർ ചുവന്നുള്ളിനീർ ഇവ ചെറുതേനിൽ ചേര്ത്ത് കഴിക്കുക
20. ടോണ്സിഴ ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ച യായി 3ദിവസം കഴിക്കുക
21. തീ പൊള്ളലിന്- ചെറുതേൻ പുരട്ടുക
22. തലനീരിന്- കുളികഴിഞ്ഞ് തലയിൽ രസ്നാദിപ്പൊടി തിരുമ്മുക
23. ശരീര കാന്തിക്ക്- ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക
24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറൻ- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക
25. പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
26. പേന്പോചകാൻ- തുളസിയില ചതച്ച് തലയിൽ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക
27. പുഴുപ്പല്ല് മറുന്നതിന്- എരുക്കിൻ പാൽ പല്ലിലെ ദ്വാരത്തിൽ ഉറ്റിക്കുക
28. വിയര്പ്പു നാറ്റം മാറുവാൻ- മുതിര അരച്ച് ശരീരത്തിൽ തേച്ച് കുളിക്കുക
29. ശരീരത്തിന് നിറം കിട്ടാൻ- ഒരു ഗ്ലാസ് കാരറ്റ് നീരിൽ ഉണക്കമുന്തിരി നീര്,തേൻ,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂൺ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്ത്ത് ദിവസവും കുടിക്കുക
30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയൻ അരച്ച് നെറ്റിയിൽ പുരട്ടുക
31. മുലപ്പാൽ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത് കഞ്ഞിവച്ച് കുടിക്കുക
32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലിൽ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
33. ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കഴിക്കുക
34. കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞൾ മുഖത്ത് നിത്യവും തേയ്ക്കുക
35. മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക
36. വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ നീര് കുടിക്കുക 37. അമിതവണ്ണം കുറയ്ക്കാൻ-ചെറുതേനും സമം വെളുത്തുള്ളിയും ചേര്ത്ത് അതിരാവിലെ കുടിക്കുക
38. ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക
39. വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക
40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാൻ- പാല്പ്പാ ടയിൽ കസ്തൂരി മഞ്ഞൾ ചാലിച്ച് മുഖത്ത് പുരട്ടുക
41. താരൻ മാറാൻ- കടുക് അരച്ച് തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
42. മുഖത്തെ എണ്ണമയം മാറൻ- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക
43. മെലിഞ്ഞവർ തടിക്കുന്നതിന്- ഉലുവ ചേര്ത്ത് കഞ്ഞി വച്ച് കുടിക്കുക
44. കടന്തൽ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയിൽ ചേര്ത്ത് പുരട്ടുക.
45. ഓര്മ്മ് കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക
46. \മോണപഴുപ്പിന്- നാരകത്തിൽ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുക
47. പഴുതാര കുത്തിയാൽ- ചുള്ളമ്പ് പുരട്ടുക
48. ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ ചെറുതേൻ ചേര്ത്തു കുടിക്കുന്നു.
49. പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
50. ചെങ്കണ്ണിന്- ചെറുതേൻ കണ്ണിലെഴുതുക. 51. കാൽ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക
52. ദുര്മേ്ദസ്സിന്-ഒരു ടീ സ്പൂൺ നല്ലെണ്ണയിൽ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
53. കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തിൽ ഒരു ടീ സ്പൂൺ തേൻ ചേര്ത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക
54. സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക
55. ആര്ത്ത്വകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണംല ശര്ക്കഴരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
56. കരപ്പന്- അമരി വേരിന്റെക മേല്ത്തൊിലി അരച്ച് പാലിൽ ചേര്ത്ത് കഴിക്കുക.
57. ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേൻ ചേര്ത്ത് കഴിക്കുക
58. ജലദോഷത്തിന്- ചൂടുപാലിൽ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക
59. ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
60. ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയിൽ ഒഴിക്കുക
61. പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്പാോലിൽ അരച്ച് പുരട്ടുക
62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിൻ വെള്ളത്തിൽ അരച്ച് കലക്കി കുടിക്കുക
63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയിൽ തേച്ച്കുളിക്കുക
64. മൂത്രചൂടിന് -പൂവൻ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക.
65. ഗര്ഭിചണികള്ക്ക്ു ഉണ്ടാകുന്ന ചര്ദ്ദിസക്ക്- കുമ്പളത്തിന്റെി ഇല തോരൻ വച്ച് കഴിക്കുക
66. മുടി കൊഴിച്ചിൽ നിര്ത്തു ന്നതിന്- ചെമ്പരത്തി പൂവിന്റെ് ഇതളുകൾ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
67. അള്സകറിന്- ബീട്ടറൂട്ട് തേൻ ചേര്ത്ത് കഴിക്കുക
68. മലയശോദനയ്ക്ക്- മുരിങ്ങയില തോരൻ വച്ച് കഴിക്കുക
69. പരുവിന്- അവണക്കിൻ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
71. ദീര്ഘംകാല യൌവനത്തിന്- ത്രിഫല ചൂര്ണംയ തേനിൽ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
72. വൃണങ്ങള്ക്ക് - വേപ്പില അരച്ച് പുരട്ടുക
73. പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യിൽ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
74. ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത്യ കഴിക്കുക
75. പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക 76. പ്രസവാനന്തരം അടിവയറ്റിൽ പാടുകൾ വരാതിരിക്കാൻ- ഗര്ഭവത്തിന്റെന മൂന്നാം മാസം മുതൽ പച്ച മഞ്ഞൾ അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ഉദരഭാഗങ്ങളിൽ പുരട്ടികുളിക്കുക
77. കണ്ണിന് കുളിര്മ്മടയുണ്ടാകൻ- രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയിൽ തേക്കുക
78. മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയിൽ അരച്ച് പുരട്ടുക
79. ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തിൽ ജാതിക്ക അരച്ച് കുടിക്കുക
80. മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരിൽ കലക്കി കുടിക്കുക
81. പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂൺ പാലിൽ ദിവസവും കഴിക്കുക
82. കുട്ടികളിൽ ഉണ്ടാകുന്ന വിര ശല്യത്തിൽ-വയമ്പ് വെള്ളത്തിൽ തൊട്ടരച്ച് കൊടുക്കുക
83. വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കഴിക്കുക
84. വയറുകടിക്ക്-ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത് പലതവണ കുടിക്കുക
85. ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക
86. രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തിൽ പാലിൽ കലക്കി കുടിക്കുക
87. കൊടിഞ്ഞിക്ക്- പച്ചമഞ്ഞൾ ഓടിൽ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന്- പാലിൽ ബധാം പരിപ്പ് അരച്ച് ചേര്ത്ത് കാച്ചി ദിവസവും കുടിക്കുക
89. ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത്് കഴിക്കുക
90. ചെന്നിക്കുത്തിന്- നാല്പ്പാ മരത്തോൽ അരച്ച് പുരട്ടുക
91. തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂതരം,എന്നീവ ചേര്ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനിൽ ചേര്ത്ത് കഴിക്കുക
93. വേനൽ കുരുവിന്- പരുത്തിയില തേങ്ങപ്പാലിൽ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
94. മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരിൽ അരച്ച് വിനാഗിരി ചേര്ത്ത് പുരട്ടുക
95. ശരീര ശക്തിക്ക്- ഓട്സ് നീര് കഴിക്കുക
96. ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
97. നരവരാതിരിക്കാൻ- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയിൽ പുരട്ടുക
98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
99. കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
100. കാഴ്ച കുറവിന്- വെളിച്ചെണ്ണയിൽ കരിംജീരകം ചതച്ചിട്ട് തലയിൽ തേക്കുക 101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലിൽ അരച്ച് കണ്ണിൽ ഇറ്റിക്കുക