"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
==ഡിജിറ്റൽ മാഗസിനിലെ ലേഖനത്തിന് മരിയ റെജിക്ക് സംസ്ഥാനതല സമ്മാനം== | ==ഡിജിറ്റൽ മാഗസിനിലെ ലേഖനത്തിന് മരിയ റെജിക്ക് സംസ്ഥാനതല സമ്മാനം== | ||
[[പ്രമാണം:28012 LK 16be.jpeg|thumb|right| | [[പ്രമാണം:28012 LK 16be.jpeg|thumb|right|225px|ഡിജിറ്റൽ മാഗസിനിലെ ലേഖനത്തിന് മരിയ റെജിക്ക് സംസ്ഥാനതല സമ്മാനം]] | ||
പ്രശസ്ത ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന പി. കെ. ബാലകൃഷ്ണപിള്ള സ്മാരക ഫൗണ്ടേഷനും പൂർണ്ണോദയ ബുക്ക് ട്രസ്റ്റും ചേർന്ന് സംസ്ഥാനതലത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗവുമായ മരിയ റെജി ഒന്നാം സ്ഥാനം നേടി. 2019 ഫെബ്രുവരി 16 ശനിയാഴ്ച വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്ന ചടങ്ങിൽ അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കുമാരി മരിയ റെജിക്ക് സമ്മാനിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഈ വർഷം തയ്യാറാക്കിയ '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]''' എന്ന ഡിജിറ്റൽ മാഗസിനിൽ മരിയയുടെ 'ഗാന്ധിജിയും നാം ജീവിക്കുന്ന ലോകവും' എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സ്ക്കൂൾ തലത്തിൽ ഈ ലേഖനം ഒന്നാം സ്ഥാനം നേടിയിരുന്നു. | പ്രശസ്ത ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന പി. കെ. ബാലകൃഷ്ണപിള്ള സ്മാരക ഫൗണ്ടേഷനും പൂർണ്ണോദയ ബുക്ക് ട്രസ്റ്റും ചേർന്ന് സംസ്ഥാനതലത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗവുമായ മരിയ റെജി ഒന്നാം സ്ഥാനം നേടി. 2019 ഫെബ്രുവരി 16 ശനിയാഴ്ച വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്ന ചടങ്ങിൽ അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കുമാരി മരിയ റെജിക്ക് സമ്മാനിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഈ വർഷം തയ്യാറാക്കിയ '''[[:പ്രമാണം:28012-ekm-HSKoothattukulam-2019.pdf|നവമുകുളങ്ങൾ]]''' എന്ന ഡിജിറ്റൽ മാഗസിനിൽ മരിയയുടെ 'ഗാന്ധിജിയും നാം ജീവിക്കുന്ന ലോകവും' എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സ്ക്കൂൾ തലത്തിൽ ഈ ലേഖനം ഒന്നാം സ്ഥാനം നേടിയിരുന്നു. | ||
</div> | </div> |
12:41, 2 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനായി ഒരു ആലോചനായോഗം 08/08/2018 ന് വൈകുന്നേരം നാലുമണിക്ക് ചേർന്നു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ തുടങ്ങിയവ കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ ചർച്ചചെയ്തു. അശ്വതി മുരളി, ഗൗരി എസ്., നന്ദന ജയകുമാർ, ആര്യ സുരേഷ്, അഞ്ജന പി. സുനിൽകുമാർ, കൃഷ്ണപ്രിയ എം. എ., ആശിഷ് എസ്. എന്നിവരെ ഡിജിറ്റൽ മാഗസിന്റെ പത്രാധിപസമിതിയിലേക്കും അശ്വതി മുരളിയെ മുഖ്യപത്രാധിപയായും തെരഞ്ഞെടുത്തു. ക്ലാസ്സുകളിൽ നിന്നും സൃഷ്ടികൾ സ്വീകരിക്കുന്നതിനുള്ള ചുമതല പത്രാധിപസമിതി അംഗങ്ങൾക്ക് വീതിച്ചുനൽകി.
തുടർന്ന് ലിറ്റിൽ കൈറ്റ്സ് മൊഡ്യൂൾ അനുസരിച്ച് കൈറ്റിൽ നിന്നും ലഭ്യമാക്കിയ റിസോഴ്സുകൾ ഉപയോഗിച്ച് മാഗസിൻ നിർമ്മാണത്തിൽ ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം നൽകി. മാഗസിൻ നിർമ്മാണത്തിന് ലിബർ ഓഫീസ് റൈറ്ററിൽ ലഭ്യമായ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിൽ ക്ലബ്ബ് അംഗങ്ങൾ പ്രാവീണ്യം നേടി. പത്താം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നൽകിയിട്ടുള്ള സങ്കേതങ്ങളും അധികപ്രവർത്തനമായി ലിറ്റിൽ കൈറ്റുകൾക്ക് പരിചയപ്പെടുത്തി. മലയാളം ടൈപ്പിംഗിൽ വേഗത വർദ്ധിപ്പിക്കുന്നതിനുവേണ്ടി പലഘട്ടങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. ഗൗരി എസ്., കഷ്ണപ്രിയ എം. എ., ആര്യ സുരേഷ് എന്നിവർ എല്ലാ ഘട്ടങ്ങളിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
2018 ഡിസംബർ മാസത്തോടെ ഉള്ളടക്കശേഖരണം പൂർത്തിയായി. എല്ലാ ക്ലാസ്സിൽ നിന്നും രചനകൾ ലഭിച്ചു. സ്ക്കൂളിൽ വിവിധ ദിനാചരണങ്ങളോടും ആഘോഷങ്ങളോടും അനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ നിന്നും ലഭിച്ച സൃഷ്ടികളും ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ജനുവരി ആദ്യവാരം തന്നെ ലഭിച്ച സൃഷ്ടികളെല്ലാം പരിശോധിച്ച് വേണ്ട എഡിറ്റിംഗുകൾ വരുത്തി ടൈപ്പിംഗ് ആരംഭിച്ചു. അശ്വതി മുരളി, ഗൗരി എസ്., നന്ദന ജയകുമാർ, ആര്യ സുരേഷ്, അഞ്ജന പി. സുനിൽകുമാർ, കൃഷ്ണപ്രിയ എം. എ., ആശിഷ് എസ്., ഹരികൃഷ്ണൻ അശോക്, അക്ഷയ പി.സുനിൽകുമാർ, ആൽവിന ആൻ ജെയിംസ്, നന്ദന രവീന്ദ്രൻ, അദ്വൈത് കെ. എസ്., മരിയ റജി എന്നിവർ ചേർന്ന് എഡിറ്റിംഗും ടൈപ്പിംഗും പൂർത്തിയാക്കി.
ജനുവരി പന്ത്രണ്ടുമുതൽ മാസികയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 35 അംഗങ്ങൾ 12 ഗ്രൂപ്പായി തിരിഞ്ഞ് ഓരോ മാഗസിൻ തയ്യാറാക്കി. എല്ലാ ഗ്രൂപ്പുകൾക്കും ടൈപ്പുചെയ്ത് തയ്യാറാക്കിയിരുന്ന ടെക്സ്റ്റ് ഫയലുകൾ നൽകിയിരുന്നു. നാലു ദിവസം കൊണ്ട് ഈ പ്രവർത്തനം പൂർത്തിയായി. പിന്നീട് പത്രാധിപസമിതി ചേർന്ന് 12 മാഗസിനുകളിൽ നിന്നും ഏറ്റവും മികച്ച ഒരെണ്ണം തെരഞ്ഞെടുത്ത് എഡിറ്റിംഗ് നടത്തി മെച്ചപ്പെടുത്തി. മാഗസിന് നവമുകുളങ്ങൾ എന്ന പേരും നൽകി.
2019 ജനുവരി 24 ന് രാവിലെ 11 മണിക്ക് ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നടന്നു. സ്ക്കൂൾ ഹാളിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ലേഖാ കേശവൻ ആമുഖപ്രഭാഷണം നടത്തി. യോഗത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ അനിൽകുമാർ കെ. ബി. നിർവ്വഹിച്ചു. തുടർന്ന് നവമുകുളങ്ങൾ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ ഐ. ടി. മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ സജിമോൻ പി. എൻ. നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് ആശംസകൾ അർപ്പിച്ചു. 2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും 2019-20 വർഷത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ സ്ക്കൂൾ ഐ. ടി. കോർഡിനേറ്റർ അജിത് എ. എൻ. സ്വാഗതവും ക്ലബ്ബ് പ്രതിനിധി ഗൗരി എസ്. കൃതജ്ഞയും പറഞ്ഞു.
2019 ജനുവരി 29 ന് സ്ക്കൂൾ വിക്കിയിൽ നവമുകുളങ്ങൾഡിജിറ്റൽ മാഗസിൻ അപ്‌ലോഡ് ചെയ്തു. ജനുവരി 30 ന് പുതിയ പേജ് സൃഷ്ടിച്ച് ലിങ്കും മാഗസിന്റെ നിർമ്മാണ പ്രവർത്തനറിപ്പോർട്ടും ചേർത്തു.
ഡിജിറ്റൽ മാഗസിനിലെ ലേഖനത്തിന് മരിയ റെജിക്ക് സംസ്ഥാനതല സമ്മാനം
പ്രശസ്ത ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന പി. കെ. ബാലകൃഷ്ണപിള്ള സ്മാരക ഫൗണ്ടേഷനും പൂർണ്ണോദയ ബുക്ക് ട്രസ്റ്റും ചേർന്ന് സംസ്ഥാനതലത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗവുമായ മരിയ റെജി ഒന്നാം സ്ഥാനം നേടി. 2019 ഫെബ്രുവരി 16 ശനിയാഴ്ച വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്ന ചടങ്ങിൽ അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കുമാരി മരിയ റെജിക്ക് സമ്മാനിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഈ വർഷം തയ്യാറാക്കിയ നവമുകുളങ്ങൾ എന്ന ഡിജിറ്റൽ മാഗസിനിൽ മരിയയുടെ 'ഗാന്ധിജിയും നാം ജീവിക്കുന്ന ലോകവും' എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സ്ക്കൂൾ തലത്തിൽ ഈ ലേഖനം ഒന്നാം സ്ഥാനം നേടിയിരുന്നു.
ക്രമ നമ്പർ | വർഷം | മാഗസിന്റെ പേര് |
---|---|---|
1 | 2019 | നവമുകുളങ്ങൾ |