"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
<gallery>45051_Navin Saji.jpg|നവിൻ സജി
<gallery>45051_Navin Saji.jpg|നവിൻ സജി
45051_Alan Austin.jpg|അലൻ തോമസ് ഓസ്റ്റിൻ </gallery>
45051_Alan Austin.jpg|അലൻ തോമസ് ഓസ്റ്റിൻ </gallery>
''' കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്ക്കിറ്റിന് രണ്ടാം സ്ഥാനം'''<br>
നവംബർ 14<br>
'''മുൻ രാഷ്ട്രപതി ബഹു.ഡോ.K.R.നാരായണന്റെ 98-ാം ജന്മദിനാഘോഷം'''<br>
'''മുൻ രാഷ്ട്രപതി ബഹു.ഡോ.K.R.നാരായണന്റെ 98-ാം ജന്മദിനാഘോഷം'''<br>
ഒക്ടോബർ 27
ഒക്ടോബർ 27

22:34, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

മേരിപ്രഭ

ഡിജിറ്റൽ മാഗസിൻ പ്രകാശനം
ജനുവരി 25
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'അറിവിന്റെ' പ്രകാശനം മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് കുറ്റിക്കാട്ട് സന്നിഹിതനായിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.നവിൻ സജി

സ്ക്കൂൾ ആനുവൽ സ്പോർട്സ് മീറ്റ്
നവംബർ 27
സ്ക്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് 2018-19 ബഹുമാനപ്പെട്ട ഫാ. തോമസ് കുറ്റിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.

നേ​തൃ​സം​ഗ​മം
നവംബർ 26
കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേവാലയത്തിന് കീ​ഴി​ലു​ള്ള സെ​ന്റ് മേ​രീ​സ് സ്കൂ​ളു​ക​ളു​ടെ ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​തൃ​സം​ഗ​മം ന​ട​ത്തി. സെ​ന്റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂളിന്റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യു​ടേ​യും സെ​ന്റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്റെ ശ​താ​ബ്ദി​യു​ടേ​യും നേ​തൃ​സം​ഗ​മ​മാ​ണ് ന​ട​ത്തി​യത്.ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ​യും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പൂ​ർ​വ്വവി​ദ്യാ​ർ​ത്ഥി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഗ​മത്തിന് എത്തിയിരുന്നു. മാനേജർ, ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, സീ​നി​യ​ർ അ​സി​സ്റ്റ​ൻറ് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, മ​ർ​ത്ത്മ​റി​യം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ.​ജോ​യി ജേ​ക്ക​ബ്, എ​ഡ്യു​ക്കേ​ഷ​ൻ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഫി​ലി​പ്പ് ജോ​ൺ, അം​ഗം ഡോ. ​സ​ജി അ​ഗ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ൻറ് ബേ​ബി തൊ​ണ്ടാം​കു​ഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി മാ​ണി, ഹയർ സെക്കണ്ടറി സ്‌കൂൾ പ്രി​ൻ​സി​പ്പ​ൽ നോ​ബി​ൾ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.സെ​ന്റ് മേ​രീ​സ് ബോയ്സ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125)യോടനുബന്ധിച്ച് നിർമ്മിക്കാനുനവിൻ സജിദ്ദേശിക്കുന്ന ജൂബിലി സ്മാരക മന്ദിരത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.

കരാട്ടേയിൽ വിജയം
നവംബർ 20
കോട്ടയം ജില്ലാ കരാട്ടെ ടൂർണമെൻറിൽ അണ്ടർ 35 കി. ഗ്രാം കാറ്റഗറിയിൽ നവിൻ സജി ഒന്നാം സ്ഥാനവും അണ്ടർ 70 kg കാറ്റഗറിയിൽ അലൻ തോമസ് ഓസ്റ്റിൻ ഒന്നാം സ്ഥാനവും നേടി.

കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്ക്കിറ്റിന് രണ്ടാം സ്ഥാനം

നവംബർ 14
മുൻ രാഷ്ട്രപതി ബഹു.ഡോ.K.R.നാരായണന്റെ 98-ാം ജന്മദിനാഘോഷം
ഒക്ടോബർ 27
നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന മുൻ രാഷ്ട്രപതി ബഹു.ഡോ.K.R.നാരായണന്റെ 98-ാം ജന്മദിനമായ ഇന്ന് (27/10/18) അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.ജോർജുകുട്ടി സാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.റ്റോബിൻ കെ.അലക്സ് തുടങ്ങിയവർ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കൊപ്പം പുഷ്പാർച്ചന നടത്തf.

പി. ജെ. ജോർജ്ജ് സാർ സർവീസിൽ നിന്നും വിരമിക്കുന്നു
സെപ്തംബർ 29
കുട്ടികളുടെ പ്രിയപ്പെട്ട ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ശ്രീ. പി.ജെ. ജോർജ് സാർ സർവ്വീസിൽ നിന്നും വിരമിക്കുന്നു.സാറിന് സെന്റ് മേരീസ് കുടുംബത്തിന്റെ ആദരം. ജോർജ് സാറിന് സെന്റ് മേരീസ് കുടുംബത്തിന്റെ നന്ദിയും കടപ്പാടും.

കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ‘സ്വച്ഛതാ ഹി സേവാ’ വാരാചരണം
സെപ്റ്റംബർ 28
ശുചിത്വ സന്ദേശ സമ്മേളനത്തിൽ സ്‌കൂൾ അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, അ​ധ്യാ​പ​ക​രാ​യ ടോ​ബി​ൻ കെ. ​അ​ല​ക്സ്, ഷീ​ൻ മാ​ത്യു, കു​ഞ്ഞു​മോ​ൻ ജോ​സ​ഫ്, ജോ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശുചിത്വ ബോധവൽക്കരണ പ്രതിജ്ഞ വാർഡ് മെമ്പർ ശ്രീ.പി.എൻ.മോഹനൻ ചൊല്ലിക്കൊടുത്തു. ശുചിത്വ സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ കുറവിലങ്ങാട് നഗരവീഥികളിൽ നടത്തിയ ശുചിത്വ സന്ദേശ യാത്ര, കുറവിലങ്ങാട് പോലീസ് അഡീഷണൽ സബ് ഇൻസ്പക്ടർ രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.


സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം
സെപ്റ്റംബർ 25
സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം ബി ആർ സി പ്രതിനിധികളുടെയും ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാറിന്റെയും സാന്നിധ്യത്തിൽ ഡോ.ജോർജ് കളപ്പുര നടത്തി. സപ്പോർട്ടിംഗ് റോളിൽ ടോമിനാ ടീച്ചർ, ജിജോ സാർ, മോളി ടീച്ചർ, സിസ്റ്റർ ജോബിറ്റാ തുടങ്ങിയവരും സംസാരിച്ചു.


ദീപിക നമ്മുടെ ഭാഷാ പദ്ധതി
സെപ്റ്റംബർ 24
ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
ജെറിൻ താരമാകുന്നു
സെപ്റ്റംബർ 24
നമ്മുടെ സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ജെറിൻ വാർത്തകളിൽ താരമാകുന്നു. ലൈ​​റ്റ് ആ​​ൻ​​ഡ് സൗ​​ണ്ട് ജോ​​ലി​​ക​​ൾ​​ക്കാ​​യി പോ​​യി പണമുണ്ടാക്കുന്ന ജെറിൻ പഠനത്തിനു ശേഷമുള്ള സമയങ്ങളിൽ വി​​വി​​ധ ഇ​​ല​​ക്ട്രോ​​ണി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ന​​ന്നാ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ജെറിന്റെ പ്രവർത്തനങ്ങളിൽ കൗതുകം തോന്നിയ പത്ര പ്രവർത്തകർ ജെറിനെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുകയായിരുന്നു.


അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാർക്ക് സെന്റ് മേരീസിന്റെ ഗുരുവന്ദനം.
സെപ്റ്റംബർ 5
നൂറ്റി ഇരുപത്തിയ‍‍‍‍ഞ്ചു വർഷക്കാലത്തെ പഴക്കവും പാരമ്പര്യവുമുള്ള കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്ക്കൂളിലെ ഏറ്റവും മുതിർന്ന അദ്ധ്യാപകരെ ആദരിക്കാനായി വിദ്യാർത്ഥികൾ ഗുരുഭവനങ്ങളിൽ എത്തിച്ചേർന്നു. പ്രാചീന ഗുരുകുല സമ്പ്രദായത്തിന്റെ സ്മരണകൾ ഉണർത്തി ശിഷ്യഗണങ്ങൾ ഗുരുഭവനത്തിൽ ഗുരുവിനു ചുറ്റും അണിനിരന്നു. അദ്ധ്യാപകവൃത്തിയുടെ പഴയകാല സ്മരണകൾ മുതിർന്ന അദ്ധ്യാപകർ കുട്ടികളുമായി പങ്കുവച്ചു. ഗുരുഭവനങ്ങൾ അധ്യാപകദിനത്തിൽ ശരിക്കും ഗുരുകുലങ്ങളായി . മുതിർന്ന ആദ്ധ്യാപകർക്ക് കുട്ടികളെ കണ്ടപ്പോൾ നൂറു നാവ് .പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. അറിവുകൾ അനുഭവങ്ങളുമായി കൂട്ടിച്ചേർത്ത് കുട്ടികൾക്ക് മുമ്പിൽ പകർന്നു. ഗുരുപത്നി പ്രാചീന ഗുരുകുലത്തിലെ മാതാവായി . കുട്ടികൾക്ക് ആഹാരസാധനങ്ങൾ വാസാത്സല്യപൂർവ്വം വിളമ്പി . പ്രാചീന കാലങ്ങളിൽ ശിഷ്യന്മാർ ഗുരുക്കന്മാരുടെ ഭവനത്തിൽ എത്തി ഗുരുവിന്റെ കൂടെ താമസിച്ച് ഗുരുമുഖത്തു നിന്നും അറിവും അനുഭവവും കേട്ടാണ് വിദ്യ ആഭ്യസിച്ചിരുന്നത്. പഴയകാലത്തെ മഹത്തായ പാരമ്പര്യവും മൂല്യങ്ങളും പുതിയ കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അദ്ധ്യാപകദിനത്തിൽ ഗുരുഭവനത്തിൽ ഗുരുകുലം തീർത്തത്. ഏറ്റവും മുതിർന്ന ആറ് അദ്ധ്യാപകരുടെ ഭവനത്തിൽ കുട്ടികളും പി.റ്റി. എ. ഭാരവാഹികളും മാനേജ്മെന്റ് അധികാരികളും കുട്ടികളോടൊപ്പം പങ്കുചേർന്നു.
സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽനിന്നു വിരമിച്ച അദ്ധ്യാപകരിൽ നൂറ്റിരണ്ടു വയസ്സ് പ്രായമുള്ള പി. ജെ. തോമസ് പാലമറ്റത്തിന്റെ ഭവനത്തിൽ എത്തിയാണ് വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തിയത്.തങ്ങളുടെ അദ്ധ്യാപനജീവിതത്തിന്റെ സായാഹ്നത്തിൽ തങ്ങളെ തേടിവന്ന കുട്ടികളെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ മുതിർന്ന അദ്ധ്യാപകർ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്.ഇന്നത്തെപ്പോലെ വാഹലങ്ങളോ ഹൈടെക്ക് വഴികളോ ഇല്ലാതിരുന്ന പഴയകാലത്ത് പത്തും പതിനഞ്ചും കിലോമീറ്റർ കാൽ നടയായി നടന്ന് തുച്ഛമായ ശമ്പളം വാങ്ങി ആത്മാർത്ഥതയോടെ പഠിപ്പിച്ച ഒരു കാലം മുതിർന്ന അദ്ധ്യാപകർ അനുസ്മരിച്ചു.ചെവിക്കു കേൾവി കുറവുണ്ടെന്നതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുംതന്നെ ഇല്ല എന്നതും കുട്ടികൾക്ക് അത്ഭുതം ഉളവാക്കി.മാതൃവിദ്യാലയത്തിലെ കുട്ടികൾ മുതിർന്ന അദ്ധ്യാപകരെ ആദരിക്കാൻ എത്തിച്ചേരുന്നു എന്ന് അറിഞ്ഞ് പ്രദേശവാശികൾആദരസൂചകമായി എത്തിച്ചേർന്നു.കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ്ചെറിയാൻ മാത്യു അടക്കം അദ്ധ്യാപകരെ ആദരിക്കാൻഎത്തിച്ചേരുകയുണ്ടായി. സക്കൂളിൽ നിന്നു വിരമിച്ച മറ്റു മുതിർന്ന അദ്ധ്യാപകരായ കെ.വി.വർക്കി കിണറ്റുങ്കൽ, എം.പി.മാത്യു, എം. ജെ സെബാസ്റ്റ്യൻ, കെ. എ. ജോസഫ് കവളാക്കുന്നേൽ, സി.ഡി. മത്തായി ചാമക്കാലായിൽ എന്നിങ്ങനെ ഏറ്റവും മുതിർന്ന ആറ് അദ്ധ്യാപകരെയാണ് വിദ്യാർത്ഥികൾ ഗുരുഭവനത്തിൽ എത്തി നേരിട്ട് പുഷ്പങ്ങൾ നൽകി ആദരിച്ചത്.ഗുരുവന്ദനത്തിന്റെ ഭാഗമായി അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് മുതിർന്ന അദ്ധ്യാപകരെ പൊന്നാട അണിയിച്ചു.ഹെഡ്മാസ്റ്റർ ജോർജ്ജുകുട്ടി ജേക്കബ് അധ്യാപകദിനത്തിന്റെ ആശംസാസർട്ടിഫിക്കറ്റ് നൽകി.
അദ്ധ്യാപകരായ ടെസിമോൾ ജേക്കബ്ബ്, കുഞ്ഞുമോൻ ജോസഫ്, കെ.വി.ജോർജ്, ഷീൻ മാത്യു വിദ്യാർത്ഥികളായ കെ.ജെ.പീറ്റർ , അലൻ ബിജു, ആഷിക്ക് ഷാജി, സിമിൽ ചാർളി, അഭിനവ് അനിൽകുമാർ , അഭിജിത്ത് കെ. എ. എന്നിവർ ഗുരുവന്ദനസംഘത്തിൽ ഉണ്ടായിരുന്നു. ഈ സ്കൂളിൽ സേവനം ചെയ്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന മുതിർന്ന ഗുരുക്കന്മാരെ ആദരിക്കുന്നതിനായി നമ്മുടെ കുട്ടികൾ, സ്കൂൾ മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അദ്ധ്യാപകരായ ടെസിമോൾ ജേക്കബ്ബ്, കുഞ്ഞുമോൻ ജോസഫ്, കെ.വി.ജോർജ്, ഷീൻ മാത്യു എന്നിവരോടൊപ്പം ഗുരു ഭവനങ്ങളിൽ എത്തിച്ചേർന്ന് അവർക്ക് പുഷ്‌പങ്ങൾ നൽകി. മാനേജർ തോമസ് കുറ്റിക്കാട്ടച്ചൻ ഗുരുക്കന്മാരെ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അധ്യാപക ദിനത്തിന്റെ ആശംസാ സർട്ടിഫിക്കറ്റ് നൽകി. 102 വയസ് പ്രായമുള്ള പാലമറ്റത്ത് പി.ജെ.തോമസ് സാറിന് വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തി.


ജോസ് സാറിന് കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂളിന്റെ ആദരം
സെപ്റ്റംബർ 4
ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ തുരുത്തിപ്പള്ളി സെന്റ്.ജോർജ് LP സ്കൂളിലെ അധ്യാപകനായ C. ജോസ് സാറിനെ (ജോസ് രാഗാദ്രി ) കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് പൊന്നാട അണിയിട്ട് ആദരിക്കുന്നു.കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപകരായ ശ്രീ.കുഞ്ഞുമേൻ ജോസഫ് വി, റ്റോബിൻ കെ. അലക്സ് , ജോബി വർഗ്ഗീസ്, ഐജു ജോസഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ C. ജോസ് സാറിന് കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂളിന്റെ ആദരം.....

പ്രളയത്തിൽ മുങ്ങിയ കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽ നമ്മുടെ സ്കൂളിലെ പ്രിയപ്പെട്ട ജിസ് അച്ചനും...... കുറവിലങ്ങാട്- കുട്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനവുമായി അധ്യാപകർ :സെന്റ് മേരീസ് ഹൈസ്കുളിലെ അധ്യാപകർ കുട്ടനാട്ടിലെ ചേന്നങ്കരി ദുരിതാശ്വാസക്യാമ്പിൽ ക്ലീനിംഗ് പ്രവർത്തനത്തിൽ ഏർപ്പെട്ടു പ്രളയബാധിതരോട് അനുഭാവം പ്രകടിപ്പിച്ചു. പ്രളയബാധിത കുട്ടനാടിലെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനത്തിൽ കുട്ടികളും പങ്കുചേർന്നു. കുട്ടികളുടെ ആദ്യസംഘം കുട്ടനാട്ടിലെ മഹേന്ദ്രപുരം പ്രദേശത്ത് ദുരിതാശ്വാസപ്രവർത്തനം നടതതി. രണ്ടാമത്തെ സംഘത്തിൽ ആണ് അധ്യാപകർ പങ്കുചേർന്നത്. സ്കൂളിലെ അധ്യാപകനായ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേലിന്റെ നേതൃത്വത്തിൽ ഉള്ള രണ്ടാമത്തെ സംഘം ആണ് ചേന്നങ്കരിയിൽ ക്ലീനിംഗിനായി പോയത്. ചെളി നിറഞ്ഞ വീടുകൾ വൃത്തിയാക്കിയാണ് അധ്യാപകർ മാനവികസ്നേഹം പ്രകടമാക്കിയത്.

കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽജിസ് അച്ചനും

പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവ് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ചവർ അവർക്ക് ലഭിച്ച മെഡലുകളുമായി........ മാനേജർ റവ.ഫാദർ തോമസ് കുറ്റിക്കാട്ട്, പി റ്റി എ പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി, ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്കുട്ടി ജേക്കബ്ബ്, അധ്യാപകരായ സിസ്റ്റർ മെറിൻ, ശ്രീ. സിബി സെബാസ്റ്റ്യൻ, ശ്രീ.പി.എ.തോമസ് എന്നിവരോടൊപ്പം...

പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ഒരു കൈ സഹായവുമായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും
പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ഒരു കൈ സഹായവുമായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു വസ്തുക്കളുമായി കുട്ടനാട്ടിലെ ബ്രഹ്മപുരം ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്നു രാവിലെ പുറപ്പെട്ടു. 30 കുട്ടികളാണ് അധ്യാപിക സി. ലിസ്യു റാണിയുടെ നേതൃത്വത്തിൽ പുറപ്പെട്ടിരിക്കുന്നത്. ഇവർ ഒരു ദിവസം ക്യാമ്പിൽ ചിലവഴിച്ച് ക്യാമ്പിലുള്ളവർക്കു സന്നദ്ധസേവനങ്ങൾ ചെയ്യും.സന്നദ്ധസേവനത്തിനായി പുറപ്പെട്ട സംഘാഗങ്ങളെ ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബും അധ്യാപകരും ബാക്കി കുട്ടികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

ഔഷധത്തോട്ട നിർമ്മാണം
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നാഗാർജുന ഔഷധശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം, മോൻസ് ജോസഫ് എം.എൽ.എ. ഓഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഔഷധസസ്യങ്ങളുടെ തൈകൾ നട്ട് ഉദ്‌ഘാടനത്തിൽ സഹപങ്കാളികളായി. ആര്യവേപ്പ്, വയമ്പ്, അശോകം, ഓരില, അരളി, അരൂത, അടവിപ്പാല, അമൃതപ്പാല, കൊടുവേലി, അയമോദകം, അടപതിയൻ, ആടലോടകം, പതിമുഖം, കറ്റാർവാഴ, അയ്യപ്പാന തുടങ്ങിയ ഔഷധസസ്യങ്ങളടങ്ങിയ തോട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ഔഷധചെടിയോടൊപ്പം അവയുടെ പ്രാദേശികനാമം, ശാസ്ത്രീയനാമം, ഉപയോഗം എന്നിവ വിവരിക്കുന്ന പ്രദർശന ബോർഡുകളും തോട്ടത്തിൽ സ്ഥാപിച്ചു.

തുടർന്ന് സമ്മേളനത്തിൽ സ്‌കൂൾ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, പഞ്ചായത്തംഗം പി.എൻ.മോഹനൻ, പി.കെ.കെ.നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.

കുറവിലങ്ങാട് സെൻട്രൽ ജംഗ്‌ഷനിൽ നടപ്പാതയോട് ചേർന്ന്, അപകടഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്‌ഫോർമർ......
കുറവിലങ്ങാട് സെൻട്രൽ ജംഗ്‌ഷനിൽ നടപ്പാതയോട് ചേർന്ന്, അപകടഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്‌ഫോർമർ. അപകടം വിളിച്ചുവരുത്തുന്ന എം.സി. റോഡരികിലെ ട്രാൻസ്‌ഫോർമറിന് സുരക്ഷാകവചം ഇല്ലന്നും സുരക്ഷാകവചം ഒരുക്കണമെന്നും പല പ്രമുഖ മാധ്യമങ്ങളും പരാതിപ്പെട്ടിരുന്നു. ട്രാൻസ്ഫോർമറിന്റെ അപകടാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ അധ്യാപകരും ഇലക്ട്രിസിറ്റിബോർഡിൽ പരാതി നൽകിയിരുന്നു.. ഇതിൽ പിടിപ്പിച്ചരിക്കുന്ന ഫ്യൂസ് കുട്ടികൾക്ക് തൊടാൻ പാകത്തിൽ ഉയരക്കുറവിൽ പിടിപ്പിച്ചിരിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയെ തുടർന്ന്.കെ എസ് ഇ ബി അടിയന്തിരമായി നടപടികൾ സ്വീകരിച്ചു....

പരാതികൾക്കൊടുവിൽ പരിഹാരമായി
എം.സി.റോഡിൽ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ ജംഗ്‌ഷനിൽ വീതി കുറഞ്ഞ ഭാഗത്ത് നടപ്പാതയോട്‌ ചേർന്നുള്ള ഈ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ ആർക്കും ഊരി മാറ്റാവുന്ന വിധത്തിലായിരുന്നു. ഫ്യൂസിന്റെ താഴെ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഭാഗം അലുമിനിയവും... പരാതികൾക്കൊടുവിൽ ഫ്യൂസുകൾ സുരക്ഷിതമായി പ്രത്യേക പെട്ടിയിലേക്കു മാറ്റി. ഇവിടെ സ്ഥലം കുറവായതിനാൽ ട്രാൻസ്ഫോർമറിന്റെ ചുറ്റിലും സുരക്ഷാവേലി സ്ഥാപിക്കാൻ സൗകര്യക്കുറവാണെന്ന് കെ എസ് ഇ ബി പറയുന്നു. കുറവിലങ്ങാട് പ്രദേശത്തെ ടൗണുകളിലും ഗ്രാമീണമേഖലകളിലും എല്ലാം ട്രാൻസ്ഫോർമറുകൾക്കു ചുറ്റിലും സുരക്ഷാവലയം ഉണ്ടെങ്കിലും നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഈ ട്രാൻസ്‌ഫോർമറിന് ഇപ്പോഴും സുരക്ഷാവലയം ഇല്ല..
പെരിയാറിന്റെ തീരങ്ങളിലെ ജനങ്ങൾക്ക് സെന്റ് മേരീസിന്റെ പ്രാർത്ഥനാദരവുകൾ -പെരിയാറിന്റെ തീരങ്ങളിലെ ജനങ്ങൾക്ക് സെന്റ് മേരീസിന്റെ പ്രാർത്ഥനാദരവുകൾ ഡാം തുറക്കുമ്പോൾ ഉണ്ടാകാവുന്ന വിപത്തുകൾ ഏറ്റവുമധികം ബാധിക്കുന്ന പെരിയാറിന്റെ തീരങ്ങളിലുള്ള ജനങ്ങൾക്ക് പ്രാർത്ഥന നേർന്നു കൊണ്ട് സെന്റ് മേരീസ് ബോയ്സിലെ കുട്ടികൾ


ശതോത്തര രജത ജൂബിലി ആഘോഷം (ജനുവരി 2018 - ഓഗസ്റ്റ് 2019)


ജൂബിലി വിളംബര റാലി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ഘോഷയാത്രയുടെ വിവിധ ദൃശ്യങ്ങൾ


വിളംബര ഘോഷയാത്രാസമാപനത്തിൽ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകുന്നു




ഉദ്ഘാടനം


2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.