"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Pspnta എന്ന ഉപയോക്താവ് ELC 'S Rainbow എന്ന താൾ ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി) എന്നാക്കി മാറ്റിയിരിക...)
(വ്യത്യാസം ഇല്ല)

16:05, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

  ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി ) വിവിധ പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

കുട്ടികളിൽ ഭാഷാശേഷി വികസിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനഭങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇ എൽ സി യ്ക്ക് ഇ എൽ സി (ഹൈസ്കൂൾ)., ഇ എൽ സി (എച് എസ് എസ്), ഇ എൽ സി (എൽ പി /യൂ പി) എന്നിങ്ങനെ വിഭാഗങ്ങളുണ്ട്. ഇംഗ്ലീഷ് അസംബ്ലി , ബുള്ളറ്റിൻ ബോർഡ് , ഇ എൽ സി റെയിൻബോ റേഡിയോ ,എല്ലാ ക്ലാസ്സുകളിലും ദി ഹിന്ദു പത്രത്തിന്റെ സ്കൂൾ എഡിഷന്റെ വിതരണം , പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള സ്റ്റെപ് (സ്റ്റുഡന്റ് എംപവർമെന്റ് പ്രോഗ്രാം) എന്നിവ ഇ എൽ സി യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ബ്ലോഗ് ഇ എൽ സി യുടെ മൂന്ന് വിഭാഗങ്ങൾക്കുമുണ്ട്. പൊതുവായ വെബ്സൈറ്റ് വഴി മൂന്ന് ബ്ലോഗുകളിലേക്കും പ്രവേശിക്കാവുന്നതാണ്. മാസത്തിലൊരിക്കൽ എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച ക്ലബ്ബ് അംഗംങ്ങൾ ഒത്തുകൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. 103.8 ഇ എൽ സി റെയിൻബോ റേഡിയോ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.15 മുതൽ 2.00മണിവരെ റേഡിയോ പ്രക്ഷേപണം നടത്തിവരുന്നു.

റേഡിയോ