"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   
<font size = 5>'''ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി'''</font size>
'''സ്ക്കൂൾ ലൈബ്രേറിയൻ  :  ശ്യാംലാൽ വി. എസ്. ( മലയാളം അദ്ധ്യാപകൻ)'''
[[പ്രമാണം:28012 lib4.jpg|thumb|200px|ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി]]
==ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി ==
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലൈബ്രറി സ്ക്കൂളിന്റെ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന ഏ. കെ. കേശവൻ നമ്പൂതിരിയുടെ ഓർമ്മയ്ക്കായി  ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.

  ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച  ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ (2004). വളരെ പഴയ മുതൽ ഏറ്റവും പുതിയവ വരെയായി മൂവ്വായിരത്തിൽ പരം പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
==ലൈബ്രറിയുടെ നവീകരണം==
2003-04 അദ്ധ്യയന വർഷത്തെ പി. റ്റി. എ.യുടെ നേതൃത്വത്തിലാണ് ലൈബ്രറിയുടെ നവീകരണം നടന്നത്. പി. റ്റി. എ. പ്രസിഡന്റായിരുന്ന വി. എ. രവി വള്ളിയാങ്കലിന്റെ പ്രത്യേക താല്പര്യവും നിരന്തര പരിശ്രമവുമാണ് ഇതിന് വഴിയൊരുക്കിയത്. വിദ്യാർത്ഥികൾ സംഘമായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ സമീപ പ്രദേശത്തെ ഭവനങ്ങളെല്ലാം സന്ദർശിക്കുകയുംപുസ്തകങ്ങളും പണവും സമാഹരിക്കുകയും ചെയ്തു. പൂർവ്വവിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും അകമഴിഞ്ഞ സഹായങ്ങൾ നൽകി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ പുസ്തകനിധി പദ്ധതിയും പ്രയോജനപ്പെടുത്തി.
 
==ഉദ്ഘാടനം==
[[പ്രമാണം:28012 LIB.jpg|thumb|200px|കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണൻ കൈയ്യൊപ്പുചാർത്തിയ 'കട്ടമമ്മനിട്ടയുടെ കവിതകൾ']]
മലയാളത്തിലെ പ്രശസ്തകവിയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായിരുന്ന ''' കടമ്മനിട്ട രാമകൃഷ്ണനാണ്''' നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്‍. അദ്ദേഹം കൈയ്യൊപ്പുചാർത്തിയ ഒരു കവിതാസമാഹാരം സ്ക്കൂൾ ലൈബ്രറിക്ക് സമ്മാനിക്കുകയും ചെയ്തു. ഉദ്ഘാടനയോഗത്തിൽ ഈ സ്ക്കൂളിലെ പൂർവ്വാദ്ധ്യാപകനും ദേശീയ അദ്ധ്യാപക അവാർഡുജേതാവുമായ സി. എൻ. കുട്ടപ്പൻ, പൂർവ്വവിദ്യാർത്ഥിയും ശ്രീധരീയം മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. പി. പി. പി. നമ്പൂതിരി, പഞ്ചായത്ത് പ്രസിഡന്റ്  പി. എം. സ്കറിയ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം  ജോസഫ് ബാബു എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
 
==നേട്ടങ്ങൾ==
പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച  ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ (2004). സംസ്ഥാന ലൈബ്രറി കൗൺസിൽ വായനാ ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന വായനാമത്സരത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ എല്ലാ വർഷവും റവന്യൂ ജില്ലാതലം വരെ എത്തുന്നുണ്ട്.
==പ്രവർത്തന രീതി==
കുട്ടികൾക്ക് നേരിട്ട് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിന് ഓരോ ക്സാസ്സിലും ഓരോ കുട്ടി ലൈബ്രേറിയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വായനാമാസാഘോഷവും മലയാളഭാഷാപക്ഷാഘോഷവും ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.
 
==വളരെ പഴയ പുസ്തകങ്ങളിൽ ചിലത് ==
 
<gallery>
പ്രമാണം:28012 LIB002.jpg|thumb|പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ 'കൊഴിഞ്ഞഇലകൾ'(1978 ആഗസ്റ്റിൽ കോട്ടയം ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ആദ്യസമ്പൂർണ്ണപതിപ്പ്)
പ്രമാണം:28012 LIB007.jpg|thumb|'താരാപഥം' 1966 ലെ പത്താം ക്ലാസ് പാഠപുസ്തകം - കെ.ഭാസ്കരൻ നായർ
പ്രമാണം:28012 LIB006.jpg|thumb|'ചെങ്കോലും മരവുരിയും' 1966 ലെ പത്താം ക്ലാസ് പാഠപുസ്തകം -എൻ. കൃഷ്ണപിള്ള
പ്രമാണം:28012 LIB005.jpg|thumb|'നാടകാന്തം കവിത്വം' (1962) ഒന്നാം പതിപ്പ്, പ്രസാധനം: മംഗളോദയം ലിമിറ്റഡ് തൃശിവപേരൂർ
പ്രമാണം:28012 LIB004.jpg|thumb|വഹിത്യമഞ്ജരി മൂന്നാം ഭാഗം എട്ടാം പതിപ്പ് (1953) അച്ചടി-വള്ളത്തോൾ പ്രിന്റിംഗ് & പമ്പ്ളിഷിംഗ് കമ്പനി തൃശിവപേരൂർ, പ്രസാധനം: വള്ളത്തോൾ ഗ്രന്ഥാലയം, ചെറുതുരുത്തി.
പ്രമാണം:28012 LIB008.jpg|thumb|രാജരാജന്റെ മറ്റൊലി ഒന്നാം പതിപ്പ് (1961), പ്രസാധനം: മംഗളോദയം ലിമിറ്റഡ് തൃശിവപേരൂർ
പ്രമാണം:28012 LIB013.jpg|thumb|1980ലെ ആറാം തരം സംസ്കൃതപാഠാവലി
പ്രമാണം:28012 LIB012.jpg|thumb|1980ലെ പത്താം തരം മലയാളം പാഠാവലി
പ്രമാണം:28012 LIB014.jpg|thumb|1885 ൽ പകർത്തിയെഴുതിയ മഹാഭാരതം കിളിപ്പാട്ട് (താളിയോല) - ലൈബ്രേറിയന്റെ സ്വകാര്യ ശേഖരം
</gallery>
 
==ക്ലാസ്സ് ലൈബ്രറി==
ഉടമസ്ഥരുടെ ഉപയോഗം കഴfഞ്ഞ ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ക്ലാസ്സിലും മാതൃഭൂമി, മലയാളമനോരമ, കേരളകൗമുദി, ദീപിക എന്നീ പത്രങ്ങളും കുട്ടികളുടെ വായനയ്ക്കായി ലഭ്യമാക്കുന്നുണ്ട്.
 
==പുസ്തകസമാഹരണം==
വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ സമാഹരിച്ചുവരുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്.
==ചിത്രശാല==
{| class="wikitable"
|[[പ്രമാണം:28012 lib5.jpg|thumb|കവി കടമ്മനിട്ട രാമകൃഷ്ണൻ ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നു. (07/01/2004)]]
||[[പ്രമാണം:28012 lib2.jpg|thumb|പുതിയ പുസ്തകങ്ങളുടെ പ്രദർശനം]]
||[[പ്രമാണം:28012 lib3.jpg|thumb|പുതിയ പുസ്തകങ്ങളുടെ പ്രദർശനം]]
|-
||[[പ്രമാണം:28012 lib8.jpg|thumb|പുസ്തകപ്രദർശനം കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. വസുമതി അമ്മ ഉദ്ഘാടനം ചെയ്യുന്നു.]]
||[[പ്രമാണം:28012 LIB001.jpg|thumb|ലൈബ്രറി ഉദ്ഘാടനത്തിന്റെ വാർത്ത 'മാതൃഭൂമി'യിൽ (08-01-2004)]]
||[[പ്രമാണം:28012 LIB003.jpg|thumb|സ്ക്കൂൾ ലൈബ്രറിയുടെ സന്ദർശകഡയറിയിൽ കവി കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയ കുറിപ്പ്]]
|-
||[[പ്രമാണം:28012 LIB011.jpg|thumb|ഉപജില്ലാ പുസ്തകപ്രദർശനമത്സരം 2006]]
||[[പ്രമാണം:28012 LIB010.jpg|thumb|പുസ്തക സമാഹരണയജ്ഞം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറികൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന ഉദ്ഘാടനം ചെയ്യുന്നു. (2006)]]
||[[പ്രമാണം:28012 LIB009.jpg|thumb|ഉപജില്ലാ പുസ്തകപ്രദർശനത്തിനായി ഒരുക്കിയ സ്റ്റാൾ (2006)]]
|}

15:38, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി

സ്ക്കൂൾ ലൈബ്രേറിയൻ  :  ശ്യാംലാൽ വി. എസ്. ( മലയാളം അദ്ധ്യാപകൻ)
ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി

ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലൈബ്രറി സ്ക്കൂളിന്റെ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന ഏ. കെ. കേശവൻ നമ്പൂതിരിയുടെ ഓർമ്മയ്ക്കായി ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.

ലൈബ്രറിയുടെ നവീകരണം

2003-04 അദ്ധ്യയന വർഷത്തെ പി. റ്റി. എ.യുടെ നേതൃത്വത്തിലാണ് ലൈബ്രറിയുടെ നവീകരണം നടന്നത്. പി. റ്റി. എ. പ്രസിഡന്റായിരുന്ന വി. എ. രവി വള്ളിയാങ്കലിന്റെ പ്രത്യേക താല്പര്യവും നിരന്തര പരിശ്രമവുമാണ് ഇതിന് വഴിയൊരുക്കിയത്. വിദ്യാർത്ഥികൾ സംഘമായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ സമീപ പ്രദേശത്തെ ഭവനങ്ങളെല്ലാം സന്ദർശിക്കുകയുംപുസ്തകങ്ങളും പണവും സമാഹരിക്കുകയും ചെയ്തു. പൂർവ്വവിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും അകമഴിഞ്ഞ സഹായങ്ങൾ നൽകി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ പുസ്തകനിധി പദ്ധതിയും പ്രയോജനപ്പെടുത്തി.

ഉദ്ഘാടനം

കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണൻ കൈയ്യൊപ്പുചാർത്തിയ 'കട്ടമമ്മനിട്ടയുടെ കവിതകൾ'

മലയാളത്തിലെ പ്രശസ്തകവിയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണനാണ് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്‍. അദ്ദേഹം കൈയ്യൊപ്പുചാർത്തിയ ഒരു കവിതാസമാഹാരം സ്ക്കൂൾ ലൈബ്രറിക്ക് സമ്മാനിക്കുകയും ചെയ്തു. ഉദ്ഘാടനയോഗത്തിൽ ഈ സ്ക്കൂളിലെ പൂർവ്വാദ്ധ്യാപകനും ദേശീയ അദ്ധ്യാപക അവാർഡുജേതാവുമായ സി. എൻ. കുട്ടപ്പൻ, പൂർവ്വവിദ്യാർത്ഥിയും ശ്രീധരീയം മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. പി. പി. പി. നമ്പൂതിരി, പഞ്ചായത്ത് പ്രസിഡന്റ് പി. എം. സ്കറിയ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ബാബു എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു.

നേട്ടങ്ങൾ

പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ (2004). സംസ്ഥാന ലൈബ്രറി കൗൺസിൽ വായനാ ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന വായനാമത്സരത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ എല്ലാ വർഷവും റവന്യൂ ജില്ലാതലം വരെ എത്തുന്നുണ്ട്.

പ്രവർത്തന രീതി

കുട്ടികൾക്ക് നേരിട്ട് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിന് ഓരോ ക്സാസ്സിലും ഓരോ കുട്ടി ലൈബ്രേറിയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വായനാമാസാഘോഷവും മലയാളഭാഷാപക്ഷാഘോഷവും ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.

വളരെ പഴയ പുസ്തകങ്ങളിൽ ചിലത്

ക്ലാസ്സ് ലൈബ്രറി

ഉടമസ്ഥരുടെ ഉപയോഗം കഴfഞ്ഞ ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ക്ലാസ്സിലും മാതൃഭൂമി, മലയാളമനോരമ, കേരളകൗമുദി, ദീപിക എന്നീ പത്രങ്ങളും കുട്ടികളുടെ വായനയ്ക്കായി ലഭ്യമാക്കുന്നുണ്ട്.

പുസ്തകസമാഹരണം

വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ സമാഹരിച്ചുവരുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്.

ചിത്രശാല

കവി കടമ്മനിട്ട രാമകൃഷ്ണൻ ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നു. (07/01/2004)
പുതിയ പുസ്തകങ്ങളുടെ പ്രദർശനം
പുതിയ പുസ്തകങ്ങളുടെ പ്രദർശനം
പുസ്തകപ്രദർശനം കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. വസുമതി അമ്മ ഉദ്ഘാടനം ചെയ്യുന്നു.
ലൈബ്രറി ഉദ്ഘാടനത്തിന്റെ വാർത്ത 'മാതൃഭൂമി'യിൽ (08-01-2004)
സ്ക്കൂൾ ലൈബ്രറിയുടെ സന്ദർശകഡയറിയിൽ കവി കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയ കുറിപ്പ്
ഉപജില്ലാ പുസ്തകപ്രദർശനമത്സരം 2006
പുസ്തക സമാഹരണയജ്ഞം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറികൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന ഉദ്ഘാടനം ചെയ്യുന്നു. (2006)
ഉപജില്ലാ പുസ്തകപ്രദർശനത്തിനായി ഒരുക്കിയ സ്റ്റാൾ (2006)