"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 3: വരി 3:
{{prettyurl|SamoohamHSNParavur}}
{{prettyurl|SamoohamHSNParavur}}
== സ്കൂളിന്റെ ചരിത്രം ==
== സ്കൂളിന്റെ ചരിത്രം ==
1953 -ൽ പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ. 58 കൂട്ടികളും 5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 650 വിദ്യാർത്ഥികളും 29 അധ്യാപകുരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ പി വസന്തലക്ഷ്മി ആണ് പ്രഥമാധ്യാപിക. 1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. കേരള സർക്കാർ 1986 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച 5 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തതിൽ വിദ്യാലയവും ഒന്നായിരുന്നുഅതോടനുബന്ധിച്ച് കമ്പ്യൂട്ടർ പഠനം ആ വർഷങ്ങളിൽ തന്നെ തുടങ്ങുവാൻ വിദ്യാലയത്തിന് സാധിച്ചു. 1997- എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി. 2016-17 അക്കാദമിക വർഷത്തിൽ സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി. മാനേജുമെന്റിന്റേയും P.T.A യൂടേയും പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന് പ്രോത്സാഹനം നൽകുന്നു.

ശ്രീ ഡി നാരായണ അയ്യരുടെയും ശ്രീ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ 1953-ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഫസ്റ്റ് ഫോമിൽ 32 കുട്ടികളും ഫോർത്ത് ഫോമിൽ 58 കുട്ടികളും മാത്രമായി പ്രവർത്തനമാരംഭിച്ചു.

2 ഫുൾ ടൈം അധ്യാപകരും 3 പാർട്ട് ടൈം അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനം. വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിനായി പിന്നീട് അഞ്ച് ഏക്കർ 15 സെൻറ് സ്ഥലം വാങ്ങിച്ചു. യശ:ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു പ്രഥമാധ്യാപകൻ. ആദ്യത്തെ എസ് എസ് എൽ സി 1954 ലാണ് പുറത്തിറങ്ങിയത്.
1957 ൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1968ൽ ഇന്നത്തെ കെട്ടിടത്തിന്റെ പണി പൂർത്തിയാവുകയും ശ്രീ കൃഷ്ണ മൂർത്തി അയ്യർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്തു. 1962 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.

1965 സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി പ്രാവശ്യം വിദ്യാഭ്യാസ ജില്ലാതലത്തിൽ നടത്തിയ ശാസ്ത്രമേളയിൽ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 1981 ൽ ബാംഗ്ലൂരിലും 1986ൽ എറണാകുളം എസ് ആർ വി സ്കൂളിലും നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുത്തു. 1984 സംസ്ഥാനതലത്തിൽ ശാസ്ത്ര മോഡലിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങൾ ഇതിൽ വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു. ഈ നേട്ടമാണ് സംസ്ഥാനത്തിൽ 14 സ്കൂളുകളിൽ മാത്രം ആരംഭിച്ച കേന്ദ്ര ഗവൺമെൻറ് പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടറുകൾ ലഭിക്കാൻ ഇടയാക്കിയത്. അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ എസ് കൃഷ്ണകുമാർ കമ്പ്യൂട്ടർ പഠനം ഉദ്ഘാടനം ചെയ്തു.

1978 ൽ സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ജസ്റ്റിസ് കുമാരി ജാനകി, എംപി പ്രൊഫസർ മന്മഥൻ തുടങ്ങിയവർ പങ്കെടുത്തു.  പ്രശസ്ത നർത്തകി പത്മാ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യവും കലാമണ്ഡലം ഗ്രൂപ്പിൻറെ കഥകളിയും ഉണ്ടായിരുന്നു.

1980 ൽ കൃഷ്ണമൂർത്തി അയ്യർ പ്രഥമാധ്യാപക സ്ഥാനത്തു നിന്ന് വിരമിക്കുകയും നാരായണ അയ്യർ ചുമതലയേൽക്കുകയും ചെയ്തു.

കലോൽസവ പരിപാടികളിലും വിദ്യാലയത്തിലെ കുട്ടികൾ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കഥകളിയിലും കഥകളി സംഗീതത്തിലും കൃഷ്ണകുമാർ 1982 ജില്ലയിലെ ഒന്നാം സ്ഥാനക്കാരൻ ആയിരുന്നു.
1992 ഈ വിദ്യാലയത്തിൽ വെച്ച് ഉപജില്ലാ യുവജനോത്സവം വളരെ ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു. സംഘാടനത്തിലും നടത്തിപ്പിലും മികവുറ്റതാക്കാൻ വിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചു. 1993ൽ വിനോദ് കെടാമംഗലം കഥാപ്രസംഗത്തിലും മിമിക്രിയിലും സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

1995 ഒപ്പനയ്ക്കും 1996ൽ നൃത്തത്തിലും കുമാരി ദീപ ഉണ്ണികൃഷ്ണന് സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.
സംസ്കൃതോൽസവത്തിൽ തുടർച്ചയായി കലാപ്രതിഭയും കലാതിലകവും കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുരുന്നുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

1997 നാരായണ ശർമ്മ വിരമിച്ചപ്പോൾ വിഎസ് ഭഗവതിയമ്മാൾ പ്രധാനാധ്യാപികയായി ചുമതലയേറ്റു.
ഈ വർഷം തന്നെയാണ് ഗായത്രി അരവിന്ദിന് എസ്എസ്എൽസി പരീക്ഷയിൽ പതിനാറാം റാങ്ക് ലഭിച്ചത്. അക്കാദമിക് രംഗത്തെ മികവ് തെളിയിച്ചു കൊണ്ട് 1999 ൽ സുചിത്ര 10 ആം റാങ്കും പ്രിയ മാധവ പൈ 12 ആം റാങ്കും കരസ്ഥമാക്കി.

കായികരംഗത്തും അഭിമാനിക്കുവാൻ ഇടവരുത്തുന്ന ഒട്ടേറെ നേട്ടങ്ങൾ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. 1983 ൽ സംസ്ഥാന ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് എം ബി സുജിത്ത് പങ്കെടുത്തു.
ജൂഡോയിലും അത് ലറ്റിക്സിലും അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനതലത്തിൽ ഉപന്യാസ മത്സരത്തിൽ 1994 ൽ പി മഹാദേവനും സംസ്കൃത പ്രസംഗമത്സരത്തിൽ 1997 ൽ എസ് അശ്വതിയും നേട്ടങ്ങൾ കൈവരിച്ചു.

2000 നവംബറിൽ വീണ്ടുമൊരിക്കൽക്കൂടി സബ്ജില്ലാ യുവജനോത്സവത്തിന് ഈ വിദ്യാലയം വേദിയൊരുക്കി രണ്ടായിരത്തിലധികം കുട്ടികളും നിരവധി അധ്യാപകരും പങ്കെടുത്ത പ്രസ്തുത പരിപാടി ഗംഭീര വിജയം ആയിരുന്നു.

22:15, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ചരിത്രം

ശ്രീ ഡി നാരായണ അയ്യരുടെയും ശ്രീ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ 1953-ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഫസ്റ്റ് ഫോമിൽ 32 കുട്ടികളും ഫോർത്ത് ഫോമിൽ 58 കുട്ടികളും മാത്രമായി പ്രവർത്തനമാരംഭിച്ചു.
2 ഫുൾ ടൈം അധ്യാപകരും 3 പാർട്ട് ടൈം അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനം. വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിനായി പിന്നീട് അഞ്ച് ഏക്കർ 15 സെൻറ് സ്ഥലം വാങ്ങിച്ചു. യശ:ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു പ്രഥമാധ്യാപകൻ. ആദ്യത്തെ എസ് എസ് എൽ സി 1954 ലാണ് പുറത്തിറങ്ങിയത്. 1957 ൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1968ൽ ഇന്നത്തെ കെട്ടിടത്തിന്റെ പണി പൂർത്തിയാവുകയും ശ്രീ കൃഷ്ണ മൂർത്തി അയ്യർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്തു. 1962 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.
1965 സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി പ്രാവശ്യം വിദ്യാഭ്യാസ ജില്ലാതലത്തിൽ നടത്തിയ ശാസ്ത്രമേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 1981 ൽ ബാംഗ്ലൂരിലും 1986ൽ എറണാകുളം എസ് ആർ വി സ്കൂളിലും നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുത്തു. 1984 സംസ്ഥാനതലത്തിൽ ശാസ്ത്ര മോഡലിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങൾ ഇതിൽ വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു. ഈ നേട്ടമാണ് സംസ്ഥാനത്തിൽ 14 സ്കൂളുകളിൽ മാത്രം ആരംഭിച്ച കേന്ദ്ര ഗവൺമെൻറ് പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടറുകൾ ലഭിക്കാൻ ഇടയാക്കിയത്. അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ എസ് കൃഷ്ണകുമാർ കമ്പ്യൂട്ടർ പഠനം ഉദ്ഘാടനം ചെയ്തു.
1978 ൽ സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ജസ്റ്റിസ് കുമാരി ജാനകി, എംപി പ്രൊഫസർ മന്മഥൻ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത നർത്തകി പത്മാ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യവും കലാമണ്ഡലം ഗ്രൂപ്പിൻറെ കഥകളിയും ഉണ്ടായിരുന്നു.
1980 ൽ കൃഷ്ണമൂർത്തി അയ്യർ പ്രഥമാധ്യാപക സ്ഥാനത്തു നിന്ന് വിരമിക്കുകയും നാരായണ അയ്യർ ചുമതലയേൽക്കുകയും ചെയ്തു.
കലോൽസവ പരിപാടികളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കഥകളിയിലും കഥകളി സംഗീതത്തിലും കൃഷ്ണകുമാർ 1982 ജില്ലയിലെ ഒന്നാം സ്ഥാനക്കാരൻ ആയിരുന്നു. 1992 ഈ വിദ്യാലയത്തിൽ വെച്ച് ഉപജില്ലാ യുവജനോത്സവം വളരെ ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു. സംഘാടനത്തിലും നടത്തിപ്പിലും മികവുറ്റതാക്കാൻ വിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചു. 1993ൽ വിനോദ് കെടാമംഗലം കഥാപ്രസംഗത്തിലും മിമിക്രിയിലും സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
1995 ൽ ഒപ്പനയ്ക്കും 1996ൽ നൃത്തത്തിലും കുമാരി ദീപ ഉണ്ണികൃഷ്ണന് സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. സംസ്കൃതോൽസവത്തിൽ തുടർച്ചയായി കലാപ്രതിഭയും കലാതിലകവും കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുരുന്നുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
1997 നാരായണ ശർമ്മ വിരമിച്ചപ്പോൾ വിഎസ് ഭഗവതിയമ്മാൾ പ്രധാനാധ്യാപികയായി ചുമതലയേറ്റു. ഈ വർഷം തന്നെയാണ് ഗായത്രി അരവിന്ദിന് എസ്എസ്എൽസി പരീക്ഷയിൽ പതിനാറാം റാങ്ക് ലഭിച്ചത്. അക്കാദമിക് രംഗത്തെ മികവ് തെളിയിച്ചു കൊണ്ട് 1999 ൽ സുചിത്ര 10 ആം റാങ്കും പ്രിയ മാധവ പൈ 12 ആം റാങ്കും കരസ്ഥമാക്കി.
കായികരംഗത്തും അഭിമാനിക്കുവാൻ ഇടവരുത്തുന്ന ഒട്ടേറെ നേട്ടങ്ങൾ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. 1983 ൽ സംസ്ഥാന ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് എം ബി സുജിത്ത് പങ്കെടുത്തു. ജൂഡോയിലും അത് ലറ്റിക്സിലും അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഉപന്യാസ മത്സരത്തിൽ 1994 ൽ പി മഹാദേവനും സംസ്കൃത പ്രസംഗമത്സരത്തിൽ 1997 ൽ എസ് അശ്വതിയും നേട്ടങ്ങൾ കൈവരിച്ചു.
2000 നവംബറിൽ വീണ്ടുമൊരിക്കൽക്കൂടി സബ്ജില്ലാ യുവജനോത്സവത്തിന് ഈ വിദ്യാലയം വേദിയൊരുക്കി രണ്ടായിരത്തിലധികം കുട്ടികളും നിരവധി അധ്യാപകരും പങ്കെടുത്ത പ്രസ്തുത പരിപാടി ഗംഭീര വിജയം ആയിരുന്നു.