"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ ഉയര്‍ന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ 5 ഏക്കര്‍ സ്ഥലത്താണ് നിലകൊള്ളുന്നത്. | എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ ഉയര്‍ന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ 5 ഏക്കര്‍ സ്ഥലത്താണ് നിലകൊള്ളുന്നത്.
മൂന്ന്, രണ്ട് നില കെട്ടിടങ്ങളോടു കൂടിയ മൊത്തം ഒന്‍പത് കെട്ടിടങ്ങള്‍ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഒപ്പം വിശാലമായ മൈതാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
ഇരുപതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് മികച്ച ലൈബ്രറികള്‍ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. പുതിയ ലൈബ്രറി കെട്ടിടം ആകര്‍ഷകമായ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
ഹൈസ്കൂളിനും ഹയര്സെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും നിലവിലുണ്ട്.
വൃക്ഷങ്ങളെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ഇക്കോക്ലാസ് റൂം ശ്രദ്ധേയമാണ്.
കൂടാതെ മികച്ച ഔഷധത്തോട്ടവും സംരക്ഷിച്ചുപോരുന്നു. | ||
മൂന്ന്, രണ്ട് നില കെട്ടിടങ്ങളോടു കൂടിയ മൊത്തം ഒന്‍പത് കെട്ടിടങ്ങള്‍ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഒപ്പം വിശാലമായ മൈതാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. | |||
ഇരുപതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് മികച്ച ലൈബ്രറികള്‍ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. പുതിയ ലൈബ്രറി കെട്ടിടം ആകര്‍ഷകമായ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. | |||
ഹൈസ്കൂളിനും ഹയര്സെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും നിലവിലുണ്ട്. | |||
വൃക്ഷങ്ങളെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ഇക്കോക്ലാസ് റൂം ശ്രദ്ധേയമാണ്. | |||
കൂടാതെ മികച്ച ഔഷധത്തോട്ടവും സംരക്ഷിച്ചുപോരുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
17:49, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ | |

വിലാസം | |
പരപ്പനങ്ങാടി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-12-2009 | Mvhssariyallur |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ ഉള്‍പ്പെട്ട വള്ളിക്കുന്ന് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍. ആരംഭകാലത്ത് നെടുവ നോര്‍ത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ അറിയപ്പെട്ടത്.
ചരിത്രം
1940 ഓടു കൂടി അരിയല്ലൂര്‍ സൗത്ത് എലിമെന്ററി സ്കൂള്‍ ആയി തീര്‍ന്ന സ്ഥാപനം 1958ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തുകയും തുടര്‍ന്ന് മാധവാനന്ദവിലാസം അപ്പര്‍ പ്രൈമറി സ്കൂളായി അറിയപ്പെടുകയും ചെയ്തു. 1962 ജൂണില്‍ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത് മാധവാനന്ദവിലാസം ഹൈസ്കൂള്‍ ആയി നിലവില്‍ വന്നു. ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് സ്ഥാപക മാനേജരായ കെ. കുഞ്ഞിരാമന് നായരുടെ ഗുരുസ്ഥാനീയനായ ശ്രീ. കേളപ്പജി ആയിരുന്നു. 1998 ല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂളായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്
എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ ഉയര്‍ന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ 5 ഏക്കര്‍ സ്ഥലത്താണ് നിലകൊള്ളുന്നത്.
മൂന്ന്, രണ്ട് നില കെട്ടിടങ്ങളോടു കൂടിയ മൊത്തം ഒന്‍പത് കെട്ടിടങ്ങള്‍ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഒപ്പം വിശാലമായ മൈതാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
ഇരുപതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് മികച്ച ലൈബ്രറികള്‍ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. പുതിയ ലൈബ്രറി കെട്ടിടം ആകര്‍ഷകമായ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
ഹൈസ്കൂളിനും ഹയര്സെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും നിലവിലുണ്ട്.
വൃക്ഷങ്ങളെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ഇക്കോക്ലാസ് റൂം ശ്രദ്ധേയമാണ്.
കൂടാതെ മികച്ച ഔഷധത്തോട്ടവും സംരക്ഷിച്ചുപോരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="0.9" lat="11.082564" lon="75.851047" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.082164, 75.850296 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.