"കടമ്പൂർ എച്ച് എസ് എസ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 91: വരി 91:


<small>'''<big>ക</big>'''ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിന് വടക്കു കിഴക്കായി നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്കൂൾ മാനേജരുടെ അധീനതയിലുള്ള  ഒരു ഏക്കറോളം വരുന്ന സ്ഥലം പച്ചക്കറി കൃഷിക്കായി തെരഞ്ഞെടുത്തു. ഒരാൾ പോക്കത്തോളം കാട് മൂടി  പ്രദേശമായിരുന്നു അത്.ആ പ്രദേശം  വൃത്തിയാക്കുക എന്ന ശ്രമകരമായ ദൗത്യത്തിലേക്കു.</small>
<small>'''<big>ക</big>'''ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിന് വടക്കു കിഴക്കായി നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്കൂൾ മാനേജരുടെ അധീനതയിലുള്ള  ഒരു ഏക്കറോളം വരുന്ന സ്ഥലം പച്ചക്കറി കൃഷിക്കായി തെരഞ്ഞെടുത്തു. ഒരാൾ പോക്കത്തോളം കാട് മൂടി  പ്രദേശമായിരുന്നു അത്.ആ പ്രദേശം  വൃത്തിയാക്കുക എന്ന ശ്രമകരമായ ദൗത്യത്തിലേക്കു.</small>
[[പ്രമാണം:20161110 174826esrgbsn.jpg|300px|20161110 174826esrgbsn]]
[[പ്രമാണം:20161110 175514eryjmntbh.jpg|300px|20161110 175514eryjmntbh]]
[[പ്രമാണം:20161110 175549wnzrbsgxd.jpg|300px|20161110 175549wnzrbsgxd]]
[[പ്രമാണം:20161110 180431wmtudytj.jpg|300px|20161110 180431wmtudytj]]
[[പ്രമാണം:20161110 180557wsbzfgx.jpg|300px|20161110 180557wsbzfgx]]


'''സ്ഥലം വൃത്തിയാക്കുന്നു'''
'''സ്ഥലം വൃത്തിയാക്കുന്നു'''

13:29, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


പാഠ്യേതര പ്രവർത്തനങ്ങൾ

തുടർച്ചയയി SSLC, PLUS TWO എന്നിവയിൽ 100% വിജയം  
  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • കലാ പ്രവർതനങൽ -2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയയി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)
  • കായിക പ്രവർത്തനങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ

ർഷങ്ങളായി എടക്കാട് ബ്ലോക്കിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെടുന്ന കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഇന്ന് അംഗീകാരത്തിന്റെ നിറവിലാണ്. SSLC,+2 പരീക്ഷകളിൽ തുടർച്ചയായി 100% വിജയം കൈ വരിക്കുന്നതോടൊപ്പം കലാ-കായിക മത്സരങ്ങളിലും അജയ്യത നില നിർത്തുന്നു.കഴിഞ്ഞ 17 വർഷമായി കണ്ണൂർ സൗത്ത് സബ്ജില്ലയിൽ കലോത്സവ ചാമ്പ്യന്മാരാണ്. ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച അംഗീകാരം നേടിയിട്ടുണ്ട്. മികച്ച വിദ്യാലയത്തിനുള്ള നിരവധി പുരസ്‌കാരങ്ങൾ ഈ വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്. 2013-14 അധ്യയന വർഷത്തിൽ കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്കിരുത്തി 100% വിജയം നേടിയ വിദ്യാലയങ്ങളിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 2014-15 വർഷം 767 പേർ പരീക്ഷ എഴുതി മുഴുവൻ പേരെയും വിജയിപ്പിച്ചു 100% കരസ്ഥമാക്കി.2015-16 വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 100% വിജയം വരിച്ചു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. 2016-17 വർഷം 952 കുട്ടികളെ വിജയിപ്പിച്ചു സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഭോപ്പാലിൽ വെച്ച നടന്ന കലോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു ആദിവാസി നൃത്ത രൂപമായ പാംഗി അവതരിപ്പിച്ചു കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ടീം ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റൂബെല്ല വാക്സിനേഷൻ 5300 ഓളം കുട്ടികൾക്ക് നൽകി ആരോഗ്യ വകുപ്പിന്റെ പ്രശംസ ഏറ്റുവാങ്ങി. 2017-18ൽ ദേശീയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം നേടി. കായിക മത്സരങ്ങളിൽ ജില്ലതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചുവരുന്നു.


പ്രവർത്തനങ്ങൾ

ധർമ്മം

മൂഹത്തിൽ അശരണരായവർക്കു സാന്ത്വനമേകുന്ന പ്രവർത്തനങ്ങളും മാസം തോറും വരുന്നു. രോഗ ബാധിതരായി കഴിയുന്നവർക്കും സഹായം അർഹിക്കുന്നവർക്കും സഹായമെത്തിക്കുന്ന വിദ്യാലയം അനാഥർക്കും വസ്ത്രങ്ങളും നൽകുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്.സാന്ത്വന കുട്ടികളുടെ ഇടപെടലുകൾ മാതൃക പരമാണു. വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/2041143892866529/

charity kadambur kadambur_charity_ kadambur_charity_ kadambur_charity_


മെഗാ തിരുവാതിര

ണാഘോഷത്തോട് അനുബന്ധിച്ചു കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ മെഗാ തിരുവാതിര. രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ അണിനിരന്ന മെഗാ തിരുവാതിര കാഴ്ചക്കാർക്ക് വിരുന്നൊരുക്കി. ഒരേ താളത്തിൽ ഇത്രയും വിദ്യാർത്ഥിനികൾ ചുവടു വെച്ചത് ദൃശ്യ മനോഹരമായ കാഴ്ച തന്നെ ആയിരുന്നു. മൈലാഞ്ചി ഇടൽ മത്സരവും ആൺകുട്ടികളുടെയും അധ്യാപികമാരുടെയും വാദം വലി മത്സരവുംമത്സരവും പുത്തൻ അനുഭവമായി. വിദ്യാർത്ഥിനികൾ സെറ്റ് സാരിയും പച്ച ബ്ലൗസും അണിഞ്ഞാണ് തിരുവാതിരയിൽ പങ്കെടുത്തത്. തിരു വാതിര കാളി നേരിട്ട് കാണാനും ആസ്വദിക്കാനും പുതു തലമുറയിലെ കുട്ടികൾക്കായി. വീഡിയോ കാണുക

https://www.facebook.com/KHSS2832546/videos/1861792044135049/

000thiru 001thiru 002thiru 003thiru 004thiru 006thiru 005thiru 007thiru


ദേശീയ പുരസ്‌കാര തിളക്കം

മികച്ച പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ രംഗത്തു മാതൃക സൃഷ്‌ടിച്ച കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് ദേശീയ പുരസ്‌കാരം ലഭിച്ചു. ഭോപ്പാലിൽ നടന്ന നാടൻ കലോത്സവമായ കല ഉത്സവ 2017 നൃത്ത വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കടമ്പൂർ സ്‌കൂൾ ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. ഈ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് ക്മടമ്പൂർ സ്‌കൂളാണ് മേളയിൽ പങ്കെടുത്തത്. ഹിമാചൽ പ്രദേശിലെ ആദിവാസി നൃത്ത രൂപമായ പാംഗി അവതരിപ്പിച്ചു കൊണ്ടാണ് കടമ്പൂർ ജേതാക്കളായത്. ആലപ്പുഴയിൽ വെച്ച നടന്ന സംസ്ഥാന തല മത്സരത്തിൽ ഒന്നാമതെത്തിയാണ് കടമ്പൂർ ടീം ഭോപ്പാലിലേക്കു എത്തിയത്. 29 സംസ്ഥാനങ്ങളിൽ നിന്നും 6 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1330ഓളം പേർ പങ്കെടുത്തു. പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തിയായിരുന്നു മത്സരങ്ങൾ വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1905641439750109/

09pangi 10pangi 11pangi 12pangi

ഭോപ്പാലിൽ നടന്ന കല ഉത്സവിൽ ഒന്നാം സ്ഥാനം നേടിയ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ടീം അംഗങ്ങൾക്ക് കണ്ണൂർ റയിൽവേ സ്റ്റേഷനിൽ രാജകീയ വരവേൽപ്

വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1908256759488577/

https://www.facebook.com/KHSS2832546/videos/1912143402433246/


പച്ചക്കറി തോട്ടം

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചത് കടമ്പൂർ കൃഷി ഭവന്റെ സഹായത്തോടെ ആണ്. കൃഷി ഓഫീസർ ശ്രീമതി തുളസിയുടെയും കൃഷി അസിസ്റ്റന്റ് ഓഫീസർ പ്രമോദ്ന്റെയും സഹായത്തോടു കൂടിയാണ് സ്കൂളിൽ ഒരു പച്ചക്കറി തോട്ടം എന്ന ആശയം ഉയർന്നു വന്നത്. പച്ചക്കറി തോട്ട നിർമ്മാണം ആരംഭിക്കുന്നതിനു മുന്നേ കൃഷിയോട് താല്പര്യമുള്ള സ്കൂളിലെ കുട്ടികളുടെ യോഗം വിളിച്ചു ചേർക്കുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

സെമിനാർ

ഞാൻ കർഷകൻ എന്ന പേരിൽ കൃഷി വിജ്ഞാൻ കേന്ദ്ര തളിപ്പറമ്പിൽ ഒരു ദിവസത്തെ ക്ളാസിൽ പങ്കെടുത്തു. പച്ചകറി തോട്ടം ഒരുക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനെ കുറിച്ചും അവ കൃഷിക്ക് അനുയോജ്യമായ രീതിയിൽ നിലമൊരുക്കുന്നതിനെ പറ്റിയും, തടം ഒരുക്കുന്നതിനെ കുറിച്ചുമൊക്കെ വളരെ സഹായകമായ രീതിയിലുള്ള ക്ളാസ് വൈകുന്നേരം വരെ നീണ്ടു നിന്നു.

20161123 134800srdtjfuyhtzedthnb 20161123 134517srmnydthj 20161123 113031qhewtrgawtjhse 20161123 134309qaEBHtves 20161123 134359AENBgvfdx

സ്ഥലം കണ്ടെത്തുന്നു.

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിന് വടക്കു കിഴക്കായി നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്കൂൾ മാനേജരുടെ അധീനതയിലുള്ള ഒരു ഏക്കറോളം വരുന്ന സ്ഥലം പച്ചക്കറി കൃഷിക്കായി തെരഞ്ഞെടുത്തു. ഒരാൾ പോക്കത്തോളം കാട് മൂടി പ്രദേശമായിരുന്നു അത്.ആ പ്രദേശം വൃത്തിയാക്കുക എന്ന ശ്രമകരമായ ദൗത്യത്തിലേക്കു.

20161110 174826esrgbsn 20161110 175514eryjmntbh 20161110 175549wnzrbsgxd 20161110 180431wmtudytj 20161110 180557wsbzfgx

സ്ഥലം വൃത്തിയാക്കുന്നു

പിണറായിൽ നിന്നും വന്ന പണിക്കാരുടെ സഹായത്തോടെ ഒരു ദിവസത്തെ നീണ്ടു നിന്ന പ്രയത്നത്തോടെ സ്ഥലം വൃത്തിയാക്കി.

മണ്ണ് നിരത്തൽ

ണ്ണ് വാരി യന്ത്രത്തിന്റെ സഹായത്തോടെ കൃഷിക്ക് അനുയോജ്യമായ രീതിയിൽ മണ്ണ് നിരത്തി തട്ടുകളായി തിരിച്ചു, വെണ്ട, വെള്ളരി,പയറുവര്ഗങ്ങൾ, തക്കാളി, വഴുതന, ചീര, കൊസളി, താലോലി, മുളക്, പാവയ്ക്ക, മുതലായവ കൃഷിയിടത്തിൽ ഒരുക്കുന്നതിന് ആവശ്യമായ രീതിയിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു പ്രദേശം വൃത്തിയാക്കി.

മരം മുറിക്കൽ

ച്ചക്കറി കൃഷിക്ക് ആവശ്യം വേണ്ടത് മികച്ച രീതിയിലുള്ള സൂര്യപ്രകാശം ആണ്. അതിനു വേണ്ടി പറമ്പിലുള്ള മരങ്ങളുടെ ചോലകൾ മുഴുവൻ മുറിച്ചു മാറ്റി. നല്ല രീതിയിൽ പ്രകശം ലഭിക്കുന്ന രീതിയിൽ പറമ്പിനെ ക്രമീകരിച്ചു.

വൃത്തിയാക്കൽ

ടമ്പൂർ സ്കൂളിലെ കുട്ടികളുടെ സഹായത്തോടെ പ്രദേശം മുഴുവൻ വൃത്തിയാക്കി,, മരം മുറിച്ചതിന്റെയും കാട് നീക്കം ചെയ്തതിന്റെയും അവശിഷ്ടങ്ങൾ മുഴുവൻ കുട്ടികളുടെ സഹായത്തോടെ വൃത്തിയാക്കി

റൂം ഒരുക്കി

വശ്യ സാധനങ്ങൾ സൂക്ഷിക്കുന്നതിനും വിശ്രമിക്കുന്നതിനും വേണ്ടി കൃഷിയിടത്തിൽ തന്നെയുള്ള ഒരു മുറി തയ്യാറാക്കി.

വളങ്ങൾ കൊണ്ട് വന്നു

കൃഷിക്ക് അനുയോജ്യമായ രീതിയിൽ നിലം ഒരുക്കുമ്പോൾ ചേർക്കേണ്ട വളങ്ങൾ കൊണ്ട് വന്നു. കുമ്മായം ചകിരിച്ചോറ് മുതലായവയും കോഴി വളങ്ങളും ചാണകം പോലുള്ള ജൈവ വളങ്ങൾ മാത്രം കൃഷിയിടത്തിൽ എത്തിച്ചു.

ജലസംവിധാനം

കൃഷിയിടത്തിലേക്ക് ആവശ്യമായ വെള്ളം എടുക്കുന്നതിനു പറമ്പിൽ തന്നെ കിണർ ഉണ്ടായിരുന്നു. വലിയ മോട്ടോർ വാങ്ങി കിണറിൽ ഘടിപ്പിച്ചു കൂടാതെ ജലം ശേഖരിക്കുന്നതിനായി ജലസംഭരണി ഒരുക്കി.

തടമൊരുക്കൽ

രോ പച്ചക്കറിക്കും ആവശ്യമായ രീതിയിൽ തടങ്ങൾ ഒരുക്കി,, കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു ആവാശയമായ നിർദ്ദേശങ്ങൾ തന്നു.

ഹരിതകേരളം ഉദ്ഘാടനം

ടമ്പൂർ പഞ്ചായത്തു പ്രസിഡന്റിന്റെയും കൃഷി ഓഫിസറുടെയും സ്കൂൾ അധ്യാപകരുടെയും സാനിധ്യത്തിൽ വെണ്ട ചെടിയുടെ തൈ നട്ടുകൊണ്ട് കടമ്പൂർ സ്കൂളിലെ പച്ചക്കറി കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു.

വെള്ളം നനയ്ക്കൽ

വിത്തു പാകിയ സഥലങ്ങളിലും തായ് നട്ടയിടങ്ങളിലും ആവശ്യമായ രീതിയിൽ കുട്ടികളുടെ സഹായത്തോടെ വെള്ളം നനച്ചു കൊടുത്തു..




കലോത്സവ ഘോഷയാത്ര

ഷ്യയിലെ ഏറ്റവും വലിയ കലോത്സവം കണ്ണൂരിലേക്കു വിരുന്നെത്തിയപ്പോൾ അത് ഏറ്റവും പ്രൗഢമാക്കുക എന്ന ഉത്തരവാദിത്വം ഒരു വിദ്യാലയം ഏറ്റെടുക്കുന്നു. കലോത്സവത്തിന് തുടക്കം കുറിച്ച സാംസ്‌കാരിക ഘോഷയാത്ര കലോത്സവ ചരിത്രത്തിൽ തന്നെ ഏറ്റവും ബ്രുഹത്തും വർണാഭവുമാക്കിയതിനു പിന്നിൽ സങ്കടകരും ജനങ്ങളുമെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പേരാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ. വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1803179396662981/

ചിത്രങ്ങൾ

ഘോഷയാത്ര

Kadabur goshayatra Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1

Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1

Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1 Kadabur goshayatra 1

വാർഷിക ദിനം

യിരങ്ങൾ ഒരു ഗ്രാമത്തിന്റെ ചിറകോട് ചേർന്ന് അതിൻറെ ശ്വസന ഗതിയുടെ താളത്തിനു ചുവടു വെച്ച ദിനമായിരുന്നു ദിനമായിരുന്നു ഫെബ്രുവരി 9. ആയിരങ്ങൾക്ക് ആയിരം പൂർണ ചന്ദ്രന്റെ പ്രഭ നൽകുന്ന ഒരു ഗ്രാമത്തിന്റെ സൗന്ദര്യത്തിനു മാറ്റ് കൂട്ടികൊണ്ടു താള മേളങ്ങളുടെ അകമ്പടിയോടെ രാവിനെ പകലാക്കി നിശബ്ദതയെ ശബ്‌ദാനമാക്കി ഹൃദയത്തിലേറ്റുവാങ്ങിയ ദിവസം. വാർഷിക രാവിൻറെ ഉദ്‌ഘാടന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു മലയാളത്തിന്റെ പൂർണാക്ഷരമായ ശ്രീ ടി പദമനാഭൻ. ഗുരുപൂജ നടത്തി കടമ്പൂർ പ്രണമിച്ചു ഗുരു വര്യൻ. ശബ്ദ സൗകുമാര്യം കൊണ്ട് മലയാള ഗാന ശാഖയുടെ അവിഭാജ്യ ഘടകമായ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സാന്നിധ്യം ചടങ്ങിനെ സംഗീത സാന്ദ്രമാക്കി. മലയാള സിനിമയിലെ ഭാവി വാഗ്ദ്ധാനമായ മാസ്റ്റർ സനൂപ് ചടങ്ങിൽ വിശിഷ്ടാതിഥി ആയി. ദേശീയ സംസ്ഥാന കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തിയ 40 ഓളം ഇനങ്ങൾ കൊണ്ട് 8 മണിക്കൂർ സംഗീത സാന്ദ്രമായ ദൃശ്യാനുഭവത്തിനു സാക്ഷിയായി കടമ്പൂർ എന്ന അക്ഷരഗ്രാമം. വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1923734381274148/

kadambur annual day kadambur annual day kadambur annual day kadambur annual day
kadambur annual day kadambur annual day kadambur annual day kadambur annual day
kadambur annual day kadambur annual day kadambur annual day kadambur annual day

സ്വാതന്ത്ര്യദിനം 2018

ടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ വച്ച 72 മത് സ്വാതന്ദ്ര്യദിനം വളരെ സമുചിതമായി ആഘോഷിച്ചു . ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ പതാക ഉയർത്തി .സ്വാതന്ദ്ര്യദിന സന്ദേശവും നൽകി .

kadabur indepndence kadabur indepndence kadabur indepndence kadabur indepndence


ചാല നടാൽ ബൈ പാസ്സ്‌ വൃത്തിയാക്കൽ

ചാല ബൈപ്പാസ് റോഡ് ശുചീകരിക്കുന്നു. അധ്യാപകരും രക്ഷിതാക്കളും ശുചീകരണപ്രവർത്തനത്തിൽ അണിനിരക്കും. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നവിധം കാടുപിടിച്ചുകിടക്കുന്ന ചാല-നടാൽ ബൈപ്പാസ് വൃത്തിയാക്കും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരം മുതൽ ചാല ബൈപ്പാസ് ജംഗ്‌ഷൻ വരെ കടമ്പൂർ സ്‌കൂൾ കുട്ടികൾ വൃത്തിയാക്കി.രാവിലെ പതിനൊന്നു മണി മുതൽ ആരംഭിച്ച യജ്ഞം 11:30 നു അവസാനിച്ചു. 30 മിനിറ്റ് കൊണ്ട് 6 കിലോമീറ്റർ പ്രദേശം വൃത്തിയാക്കി കടമ്പൂർ സ്‌കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ ചരിത്രം സൃഷ്ടിച്ചു.

DSC00035dxcjhnxfmc DSC00051qaEtbhzsdhxg DSC00061wrndtuh DSC00066wetrhdyfu

DSC00067esjmhfhn DSC00077sdhwarydhnt DSC00080wezsthrndys DSC00084wesxcvybhj

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്/Activities&oldid=530272" എന്ന താളിൽനിന്ന് ശേഖരിച്ചത്